Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മദ്യലഹരിയിൽ വിക്രമിന്റെ മകൻ ഓടിച്ച ആഡംബര കാർ നിയന്ത്രണം വിട്ടു; ഇടിച്ച് തകർത്തത് മൂന്ന് ഓട്ടോറിക്ഷകൾ; പരിക്കേറ്റ ഓട്ടോ ഡ്രൈവറുടെ നില ഗുരുതരം; അപകടം നടന്നത് സിറ്റി പൊലീസ് കമ്മീഷണറുടെ വസതിക്ക് മുന്നിൽ; മദ്യപിച്ച് വാഹനമോടിച്ചിട്ടും പരിശോധന നടത്താത്ത പൊലീസ് ഒടുവിൽ നാട്ടുകാർക്ക് മുന്നിൽ വഴങ്ങി

മദ്യലഹരിയിൽ വിക്രമിന്റെ മകൻ ഓടിച്ച ആഡംബര കാർ നിയന്ത്രണം വിട്ടു; ഇടിച്ച് തകർത്തത് മൂന്ന് ഓട്ടോറിക്ഷകൾ; പരിക്കേറ്റ ഓട്ടോ ഡ്രൈവറുടെ നില ഗുരുതരം; അപകടം നടന്നത് സിറ്റി പൊലീസ് കമ്മീഷണറുടെ വസതിക്ക് മുന്നിൽ; മദ്യപിച്ച് വാഹനമോടിച്ചിട്ടും പരിശോധന നടത്താത്ത പൊലീസ് ഒടുവിൽ നാട്ടുകാർക്ക് മുന്നിൽ വഴങ്ങി

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: തമിഴ് താരം വിക്രമിന്റെ മകൻ ധ്രുവ് ഓടിച്ച വാഹനം അപകടത്തിൽപ്പെട്ട് നാലുപാർക്ക് പരുക്കേറ്റു. ചെന്നൈയിലെ തേനാംപേട്ടിൽ രാവിലെയാണ് അപകടമുണ്ടായത്. ധ്രുവ് ഓടിച്ചിരുന്ന കാർ റോഡരുകിൽ പാർക്ക് ചെയ്തിരുന്ന മൂന്ന് ഓട്ടോറിക്ഷകളിലേക്ക് ഇടിച്ചു കയറുകയായിരുന്നു.ധ്രുവ് തന്റെ മൂന്ന് സുഹൃത്തുക്കൾക്കൊപ്പം ആഡംബര കാറിൽ തേനാംപേട്ട് ഭാഗത്തേക്ക് യാത്രചെയ്യുകയായിരുന്നു. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് സൈഡിൽ പാർക്ക് ചെയ്തിരുന്ന മൂന്ന് ഓട്ടോറിക്ഷകൾ ഇടിച്ച് വീഴ്തുകയായിരുന്നു

ഇടിയുടെ ആഘാതത്തിൽ മൂന്ന് ഓട്ടോറിക്ഷകളും തകർന്നു. ഒരു ഓട്ടോറിക്ഷയിൽ ഉറങ്ങുകയായിരുന്ന ഡ്രൈവർക്ക് ഗുരുതരമായ പരിക്കുകൾ ഏറ്റിട്ടുണ്ട്. ഇയാളുടെ കാലിന്റെ എല്ലുകൾ നുറുങ്ങിയ അവസ്ഥയിലാണെന്നും ആശുപത്രിയിൽ എത്തിച്ചുവെന്നുാമണ് വിവരം.സംഭവത്തിന് പിന്നാലെ പോണ്ടി ബസാർ പൊലീസ് സ്ഥലത്തെത്തി

സിറ്റി പൊലീസ് കമ്മിഷണറുടെ വസതിക്കു സമീപമായിരുന്നു അപകടം. ധ്രുവ് മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത് യുവതാരം കൂടിയായ ധ്രുവിനെ ജാമ്യത്തിൽ വിട്ടു. അമിത വേഗത്തിൽ വണ്ടിയോടിച്ചതിനും മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കിയതിനുമാണ് അടയാർ പൊലീസ് കെസെടുത്തത്. മദ്യപിച്ചോയെന്ന പരിശോധന പൊലീസ് ആദ്യഘട്ടത്തിൽ നടത്തിയില്ലെന്ന് ആരോപണമുയർന്നു.

അപകടത്തിൽ ഓട്ടോ ഡ്രൈവറുടെ കാലിനും തലയ്ക്കും പരുക്കേറ്റു. ഇയാൾ ആശുപത്രിയിലാണ്. സംവിധായകൻ ബാലയുടെ പുതിയ ചിത്രമായ 'വർമ'യിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണു ധ്രുവ്. തെലുഗു ബ്ലോക്‌ബ്ലസ്റ്റർ `അർജുൻ റെഡ്ഡി` എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കാണ് വർമ്മ എന്ന ചിത്രം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP