Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202408Wednesday

അവിശ്വസനീയമായ ഉയരത്തിലേക്ക് എയർ ഏഷ്യ വിമാനം ഉയർന്നു പൊന്തിയത് എന്തുകൊണ്ട്? അപകടത്തിന്റെ തെളിവുകൾ കണ്ട് അത്ഭുതംകൂറി ഏവിയേഷൻ വിദഗ്ദ്ധർ

അവിശ്വസനീയമായ ഉയരത്തിലേക്ക് എയർ ഏഷ്യ വിമാനം ഉയർന്നു പൊന്തിയത് എന്തുകൊണ്ട്? അപകടത്തിന്റെ തെളിവുകൾ കണ്ട് അത്ഭുതംകൂറി ഏവിയേഷൻ വിദഗ്ദ്ധർ

ന്തൊനേഷ്യയിലെ സുരബായയിൽ നിന്നു സിംഗപ്പൂരിലേക്കു പറക്കുന്നതിനിടെ ദുരൂഹമായ സാഹചര്യത്തിൽ കാണാതായ എയർ ഏഷ്യ വിമാനത്തെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ലെങ്കിലും അപകടത്തിലേക്ക് വഴിതുറന്നതെങ്ങനെയാണെന്ന് റഡാർ ഡാറ്റകളിൽ നിന്നും ഇപ്പോൾ വിലപ്പെട്ട വിവരങ്ങൾ ലഭിച്ചിരിക്കുന്നു. അതായത് അപകടത്തിന് തൊട്ടുമുമ്പ് അവിശ്വസനീയമായ ഉയരത്തിലേക്ക് വിമാനം പറുന്നു പൊങ്ങിയിരുന്നുവെന്നാണ് ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നത്. എയർബസ് എ320 ന്റെ പരിധികൾ ലംഘിച്ചായിരുന്നു ഈ പറന്നു പൊങ്ങൽ സംഭവിച്ചതെന്നാണ് ഈ മേഖലിയില വിദഗ്ദ്ധർ കണ്ടെത്തിയിരിക്കുന്നത്. ജക്കാർത്തയിലെ എയർ ട്രാഫിക് കൺട്രോളറുടെ സ്‌ക്രീനിൽ നിന്നും ഞായറാഴ്ച ഈ വിമാനം അപ്രത്യക്ഷമാകുന്നതിന് തൊട്ടുമുന്നെയാണീ ഡാറ്റ ട്രാൻസ്മിറ്റ് ചെയ്തിരിക്കുന്നത്. പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഉദ്യോഗസ്ഥനാണീ റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്.

എന്നാൽ ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്ന കണ്ടെത്തലുകൾ അപൂർണമാണെന്നും ഇതിനെ മുൻനിർത്തി അന്തിമതീരുമാനത്തിലെത്താൻ ആവില്ലെന്നുമാണ് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. അപകടത്തിലകപ്പെട്ട വിമാനത്തിന്റെ ഇന്തോനേഷ്യൻ പൈലറ്റ് പരിചയസമ്പന്നനും പ്രഫഷണലുമായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ സഹപ്രവർത്തകരും സുഹൃത്തുക്കളും സാക്ഷ്യപ്പെടുത്തുന്നത്. മോശം കാലാവസ്ഥ മൂലം വിമാനം ജാവ കടലിൽ തകർന്ന് വീണതാണെന്നായിരുന്നു പ്രാഥമിക കണ്ടെത്തൽ. വിമാനത്തിലെ 162 പേരും കൊല്ലപ്പെട്ടുവെന്നാണ് പ്രസ്തുത റിപ്പോർട്ട് അനുമാനിച്ചിരുന്നത്. വിമാനത്തിന്റെ ബ്ലാക്ക്‌ബോക്‌സിൽ നിന്നുള്ള വിവരങ്ങൾ കൂടി ലഭിച്ചാലെ റഡാർ ഡാറ്റയിൽ നിന്ന് ലഭിച്ച വിവരങ്ങൾളുടെ പൂർണചിത്രം തെളിയുകയുള്ളൂ. കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡർ(സിവിആർ), ഫ്‌ലൈറ്റ് ഡാറ്റ റെക്കോർഡർ(എഫ്ഡിആർ) എന്നിവ ലഭിച്ചാൽ മാത്രമെ അപകടത്തിന് മുമ്പ് കോക്ക്പിറ്റിൽ എന്താണ് സംഭവിച്ചതെന്നും വിമാനത്തിന് എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ചും വ്യക്തമാവുകയുള്ളൂവെന്നാണ് വിദഗ്ദ്ധർ പറയുന്നത്.

ഞായറാഴ്ച രാവിലെ 6.12ന് സുരബായ വിമാനത്താവളത്തിൽ നിന്നും വിമാനം സിംഗപ്പൂരിനെ ലക്ഷ്യമാക്കി പറന്നുയർന്ന് 36 മിനുറ്റുകൾ കഴിഞ്ഞപ്പോൾ വിമാനത്തെ 32,000 അടി ഉയരത്തിൽ നിന്നും 38,000 അടി ഉയരത്തിലേക്ക് ഉയർത്താനും മോശപ്പെട്ട കാലാവസ്ഥ ഒഴിവാക്കാൻ ഇടതുഭാഗത്തേക്ക് ഗതിമാറ്റാനും അനുമതി ചോദിച്ചിരുന്നു. ഏഴ് മൈൽസ് ഇടത്തോട്ട് ഗതിമാറ്റി പറത്താനും 34,000 അടി ഉയരത്തിലേത്ത് പറത്താനും രണ്ടു മിനിറ്റിനകം ജക്കാർത്തയിലെ എയർട്രാഫിക് കൺട്രോളറിൽ നിന്ന് അനുമതിയും ലഭിച്ചിരുന്നു. 6.18ന് അപ്രത്യക്ഷമാകുന്നതു വരെ എടിസി റഡാറിൽ വിമാനം ദൃശ്യമായിരുന്നു. ഇന്തോനേഷ്യയിലെ എയർസ്‌പേസിനെ മാനേജ് ചെയ്യുന്ന എയർനാവ് ഇന്തോനേഷ്യയിൽ നിന്നും ഇതുമായി ബന്ധപ്പെട്ട ഒരു ചിത്രം ചോരുകയും അത് വിവിധ വെബ്‌സൈറ്റുകളിൽ പ്രചരിക്കുകയും ചെയ്തിരുന്നു. ഇതുപ്രകാരം എയർഏഷ്യ വിമാനം 36,000 അടി ഉയരത്തിലായിരുന്നുവെന്നും 353 നോട്ട്‌സ് വേഗത്തിലായിരുന്നുവെന്നും വ്യക്തമാകുന്നുണ്ട്. എന്നാൽ പ്രസ്തുത ചിത്രം കൃത്യതമാണെന്ന് സ്ഥിരീകരിക്കാൻ ഇപ്പോഴത്തെ വിവരം വെളിപ്പെടുത്തിയിരിക്കുന്ന ഉറവിടം തയ്യാറായിട്ടില്ല.

ഈ ചിത്രം യഥാർത്ഥമാണെങ്കിൽ വിമാനം പെട്ടെന്ന് മുകളിലേക്ക് കയറുകയും അതിന്റെ വേഗത നഷ്ടപ്പെടുകയും ചെയ്തിരിക്കാമെന്നാണ് രണ്ട് പ്രമുഖ പൈലറ്റുമാർ റോയിട്ടറിനോട് പറഞ്ഞിരിക്കുന്നത്. ഇതിനെത്തുടർന്ന് വിമാനം ആകാശത്ത് തെല്ലിട നിശ്ചലമാകുകയും കടലിലേക്ക് വീഴുകയും ചെയ്തിരിക്കാമെന്നാണ് അവർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP