Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കീഴ്ജീവനക്കാരനെ കുടുക്കാൻ വ്യാജ ലൈംഗിക അതിക്രമ കേസ് കെട്ടിചമച്ച് എയർ ഇന്ത്യ ഉദ്യോഗസ്ഥൻ; സാറ്റ്‌സ് കമ്പനി വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബിനെതിരെ അങ്കമാലി കോടതിയിൽ പൊലീസ് റിപ്പോർട്ട്; ജെറാൾഡ് ലിമ്മിനെ ബിനോയി കേസിൽ കുടുക്കിയത് ഡ്രൈവറുടെ സഹായത്താൽ; പരാതി വ്യാജമാണെന്ന് തെളിഞ്ഞതോടെ കേസ് എടുത്തത് റദ്ദാക്കാനൊരുങ്ങി നെടുമ്പാശേരി പൊലീസ്

കീഴ്ജീവനക്കാരനെ കുടുക്കാൻ വ്യാജ ലൈംഗിക അതിക്രമ കേസ് കെട്ടിചമച്ച് എയർ ഇന്ത്യ ഉദ്യോഗസ്ഥൻ; സാറ്റ്‌സ് കമ്പനി വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബിനെതിരെ അങ്കമാലി കോടതിയിൽ പൊലീസ് റിപ്പോർട്ട്; ജെറാൾഡ് ലിമ്മിനെ ബിനോയി കേസിൽ കുടുക്കിയത് ഡ്രൈവറുടെ സഹായത്താൽ; പരാതി വ്യാജമാണെന്ന് തെളിഞ്ഞതോടെ കേസ് എടുത്തത് റദ്ദാക്കാനൊരുങ്ങി നെടുമ്പാശേരി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എയർ ഇന്ത്യയുടെ കരാർ കമ്പനിയായ സാറ്റ്‌സ് വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബിനെതിരെ അങ്കമാലി കോടതിയിൽ പൊലീസ് റിപ്പോർട്ട്. കീഴ്ജീവനക്കാരനെതിരെ വ്യാജ ലൈംഗിക അതിക്രമ കേസ് കെട്ടിചമച്ചുവെന്നാണ് നെടുമ്പാശേരി പൊലീസ് കണ്ടെത്തിയത്. നെടുമ്പാശേരി പൊലീസാണ് എയർ ഇന്ത്യയുടെ കരാർ കമ്പനിയായ സാറ്റ്‌സിലെ ഗൂഢാലോചന കണ്ടെത്തിയത്. കമ്പനിയുടെ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബാണ് വ്യാജ ലൈംഗിക അതിക്രമ കേസിന് പിന്നിൽ. കള്ളക്കേസിന് പിന്നിലെ സംഭവം ഇങ്ങനെയാണ്.

2016 സെപ്റ്റംബർ മൂന്നിന് ലിം തന്നെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു പരാതി. പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ ശേഷം വിവരം പുറത്ത് പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. കമ്പനിയുടെ അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് ജെറാൾഡ് ലിമ്മിനെതിരെ ഡ്രൈവർ അഖിൽ ആനന്ദ് ലൈംഗിക അതിക്രമത്തിന് നെടുമ്പാശേരി പൊലീസിൽ പരാതി നൽകി. കേസെടുത്ത പൊലീസ് കോടതിയിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു.

നെടുമ്പാശേരി പൊലീസ് വിശദമായി നടത്തിയ അന്വേഷണത്തിലാണ് പരാതി വ്യാജമാണെന്നും ലിമ്മിനെ തകർക്കാൻ ബിനോയി നടത്തിയ പദ്ധതിയാണെന്നും കണ്ടെത്തുന്നത്. ലിമ്മിനെക്കുറിച്ച് ആർക്കും അഭിപ്രായ വ്യത്യാസമില്ലെന്നും വിദേശിയായ ലിം സഹപ്രവർത്തകരോടെല്ലാം നല്ല പെരുമാറ്റമായിരുന്നെന്നും അന്വേഷണത്തിൽ കണ്ടെത്തി. ലിമ്മിനെ തകർക്കാനായി ബിനോയി ഡ്രൈവറായ അഖിലിനെ മുതലെടുക്കുകയായിരുന്നു. അഖിലും ബിനോയിയും നല്ല ബന്ധമുണ്ടായിരുന്നു. പൊലീസ് അന്വേഷണത്തിലും ഇത് വ്യക്തമായിരുന്നു.

പൊലീസ് ബിനോയിയെ ചോദ്യം ചെയ്തിരുന്ന സമയത്ത് അഖിലുമായി പരിചയമുണ്ടോ എന്ന ചോദ്യത്തിന് അടുത്ത് ബന്ധമില്ലെന്നും വിളിക്കാൻ ഫോൺ നമ്പറില്ലെന്നും പറഞ്ഞിരുന്നു. എന്നാൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇവർ തമ്മിൽ അടുത്ത ബന്ധം ഉണ്ടെന്നും സ്ഥിരമായി വിളിക്കാറുണ്ടെന്നും മനസിലാക്കി. ഇതേ തുടർന്ന് നടന്ന അന്വേഷണത്തിലാണ് കേസ് ബിനോയിക്കെതിരെ തിരിഞ്ഞത്.

സ്ഥാപനത്തിൽ ലിം തനിക്ക് ഭീഷണിയായി വളർന്നു വരുന്നു എന്നതായിരുന്നു കാരണം. അതിനായി ഡ്രൈവർ അഖിൽ ആനന്ദിനെ ഉപയോഗിച്ചു. നേരത്തെ മോശം പെരുമാറ്റത്തിന് സാറ്റ്‌സിലെ ജീവനക്കാരി ബിനോയിക്കെതിരെ രംഗത്ത് വന്നിരുന്നു. അന്നും ബിനോയിക്ക് വേണ്ടി മൊഴി നൽകാൻ എത്തിയത് അഖിലാണെന്ന് നെടുമ്പാശേരി പൊലീസ് കണ്ടെത്തി.

ലൈംഗിക അതിക്രമ പരാതി വ്യാജമാണെന്ന് തെളിഞ്ഞതോടെ കേസ് എടുത്തത് റദ്ദാക്കണമെന്ന് നെടുമ്പാശേരി സിഐ അങ്കമാലി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP