1 usd = 71.22 inr 1 gbp = 91.46 inr 1 eur = 79.20 inr 1 aed = 19.39 inr 1 sar = 18.99 inr 1 kwd = 234.71 inr

Oct / 2019
18
Friday

പ്രണയപ്പക തീർക്കാൻ അജിൻ എത്തിയത് പെട്രോളിന് പുറമേ കത്തിയും കയറും ബിയർ കുപ്പിയും ലൈറ്ററുമായി; ചിലങ്ക ജംഗ്ഷനിൽ കവിതയെ ചുട്ടെരിച്ചത് നാലു മാസം മുമ്പ്; ഫെയ്‌സ് ബുക്കിൽ പ്രണയം ആഘോഷിച്ചിട്ടും നീതുവിനെ നിധീഷ് കത്തിച്ചത് വാമ്പയർ സിനിമകളുടെ രൗദ്ര ഭാവം ആവാഹിച്ച്; വെട്ടിയും കുത്തിയും വീഴ്‌ത്തിയ ശേഷം പെട്രോളൊഴിച്ചു കത്തിച്ച് നാലു മാസത്തിനിടെ മലയാളിയെ നടുക്കിയത് മൂന്ന് കൊലപാതകങ്ങൾ; സാക്ഷര കേരളത്തിന് അപമാനമായി കാക്കിക്കുള്ളിലെ ക്രൂരതയും

June 16, 2019 | 07:45 AM IST | Permalinkപ്രണയപ്പക തീർക്കാൻ അജിൻ എത്തിയത് പെട്രോളിന് പുറമേ കത്തിയും കയറും ബിയർ കുപ്പിയും ലൈറ്ററുമായി; ചിലങ്ക ജംഗ്ഷനിൽ കവിതയെ ചുട്ടെരിച്ചത് നാലു മാസം മുമ്പ്; ഫെയ്‌സ് ബുക്കിൽ പ്രണയം ആഘോഷിച്ചിട്ടും നീതുവിനെ നിധീഷ് കത്തിച്ചത് വാമ്പയർ സിനിമകളുടെ രൗദ്ര ഭാവം ആവാഹിച്ച്; വെട്ടിയും കുത്തിയും വീഴ്‌ത്തിയ ശേഷം പെട്രോളൊഴിച്ചു കത്തിച്ച് നാലു മാസത്തിനിടെ മലയാളിയെ നടുക്കിയത് മൂന്ന് കൊലപാതകങ്ങൾ; സാക്ഷര കേരളത്തിന് അപമാനമായി കാക്കിക്കുള്ളിലെ ക്രൂരതയും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സാക്ഷര കേരളത്തിൽ 4 മാസത്തിനിടയിലുണ്ടായതു സമാനമായ 6 സംഭവങ്ങൾ. ഇന്നലെ ആലപ്പുഴ വള്ളികുന്നത്തു വനിതാ സിവിൽ പൊലീസ് ഓഫിസറെ വെട്ടിവീഴ്‌ത്തിയ ശേഷം പെട്രോൾ ഒഴിച്ചു കത്തിച്ചു കൊലപ്പെടുത്തിയതും അതിൽ അതിക്രൂരവും. ഇവിടെ പ്രതി പൊലീസുകാരനും. ഇതോടെ കേരളത്തിന്റെ മനസ്സിന് എന്തുപറ്റിയെന്ന ചോദ്യമാണ് ഉയരുന്നത്. വാട്‌സാപ്പും ടിക് ടോക്കും കൊണ്ടു നടക്കുന്ന യുവ തലമുറ വഴി തെറ്റുന്നതിന് ഏറ്റവും വലിയ തെളിവാണ് സൗമ്യയുടെ കൊലപാതകം. പ്രതികാരം തീർക്കാൻ ഒളിച്ചിരുന്ന വെട്ടിവീഴ്‌ത്തി പെട്രോൾ ഒഴിച്ചു കൊല്ലുന്ന മാനസികാവസ്ഥയാണ് ഈ ക്രൂരതയിലും നിറഞ്ഞത്. സൗമ്യയുടെ കൊലപാതകത്തിൽ പ്രണയമില്ല. എന്നാൽ സമൂഹത്തിന്റെ അരക്ഷിതാവസ്ഥയാണ് ഇവിടെ വെളിപ്പെടുന്നത്. 

പ്രണയത്തിൽനിന്നു പിന്മാറിയതിന്റെ പകതീർക്കാൻ വിദ്യാർത്ഥിനിയെ തിരുവല്ല നഗരത്തിൽ പട്ടാപ്പകൽ കുത്തിപ്പരുക്കേൽപിച്ച ശേഷം പെട്രോൾ ഒഴിച്ചു തീകൊളുത്തി. ചികിത്സയിലിരിക്കെ പെൺകുട്ടി മരിച്ചു. കുമ്പനാട് സ്വദേശി അജിൻ റെജി മാത്യു(18)വാണു പ്രതി. 2019 മാർച്ച് 13നായിരുന്നു ഈ സംഭവം. ഇത് തന്നെ മലയാളി ഉൾക്കൊണ്ടത് ഏറെ വേദനയോടെ. ഇതിന് ശേഷം തുടർച്ചയായി ആറു മാസത്തിനിടെ ആറ് സംഭവങ്ങളും.മം നിരസിച്ചതിന് 19- കാരിയെ വകവരുത്താനാിയ അജിൻ എത്തിയത് എല്ലാവിധ തയ്യാറെടുപ്പോടെ. കത്തി ,ബിയർ കുപ്പി ,പെട്രോൾ, കയർ ,ലൈറ്റർ എന്നിവ കൈയിൽ കരുതിയിയിരുന്നതായി തെളിവെടുപ്പിൽ വ്യക്തമായി. ഒരു മാർഗ്ഗം പരാജയപ്പെട്ടാൻ ഉടൻ കൊല നടത്താൻ അടുത്ത വഴി പ്രയോഗിക്കുന്നതിനാണ് ഇയാൾ സർവസന്നാഹവുമായി എത്തി. ഇതിന് സമാനമാണ് പൊലീസുകാരി സൗമ്യയുടേയും കൊലപാതകം.

2019 മാർച്ച് 14ന് പ്രണയാഭ്യർഥന നിരസിച്ച യുവതിയെ പെട്രോൾ ഒഴിച്ചു കൊലപ്പെടുത്താൻ ശ്രമം നടന്നതും മലയാളി ഏറെ ചർച്ച ചെയ്തു. പാലക്കാട് തച്ചമ്പാറ പൂവത്തിങ്കൽ മനു(24)വാണു കൊച്ചി പനമ്പിള്ളിനഗറിൽ കൊലപാതകശ്രമം നടത്തിയത്. സംഭവശേഷം അബുദാബിയിലേക്കു പോയ പ്രതിയെ പൊലീസ് ഒരു മാസത്തിനുശേഷം നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്തു. 2019 ഏപ്രിൽ 4ന് വിവാഹാഭ്യർഥന നിരസിച്ച എൻജിനീയറിങ് വിദ്യാർത്ഥിനി തൃശൂർ ചിയ്യാരം മച്ചിങ്ങൽ നീതു(22)വിനെ വടക്കേക്കാട് കല്ലൂക്കാടൻ നിധീഷ് കുത്തിവീഴ്‌ത്തിയശേഷം തീവച്ചു കൊന്നു. ടിക് ടോക്കിന്റെ സ്വാധീനമായിരുന്നു ഇതിന് കാരണം. ദുരൂഹമായ പലതും ഇതുമായി ബന്ധപ്പെട്ട് ചർച്ചയായി. പ്രണയം പൊതുലോകത്ത് ചർച്ചയാക്കി ടിക് ടോക്കിൽ വിവാഹം പോലും നടന്നെന്ന് പ്രഖ്യാപിച്ച പ്രണയമാണ് ഇവിടെ തകർന്നത്. ഇംഗ്ലീഷ് സിനിമകളുടെ സ്വാധീനവും പിശാചിന്റെ ഇടപെടലും വരെ ചർച്ചയാക്കി.

2019 മെയ്‌ 28ന് സൗഹൃദം ഒഴിവാക്കിയ യുവതിയെ കോട്ടയം മീനടം വട്ടക്കുന്ന് നെടുങ്ങോട്ട് ഷിൻസ് കൊലപ്പെടുത്താൻ ശ്രമിച്ചു. യുവതിയുടെ വീട്ടിൽക്കയറി തലയിണകൊണ്ടു വായും മൂക്കും പൊത്തി കൊലപ്പെടുത്താനായിരുന്നു ശ്രമം. 2019 മെയ്‌ 31ന് വിവാഹാഭ്യർഥന നിരസിച്ചതിനെത്തുടർന്നു തിരുവനന്തപുരം എസ്എടി ആശുപത്രി നഴ്‌സിങ് അസിസ്റ്റന്റ് ചെങ്ങന്നൂർ സ്വദേശി പുഷ്പലത(39)യെ ആംബുലൻസിന്റെ മുൻ ഡ്രൈവർ കൊല്ലം ശാസ്താംപൊയ്ക റോഡുവിള വീട്ടിൽ നിഥിൻ വെട്ടിപ്പരുക്കേൽപിച്ചു. പുഷ്പലതയുടെ വലതുചെവിയുടെ പകുതി മുറിഞ്ഞുപോയി. ഇതും പ്രണയപ്പകയായിരുന്നു. എന്നാൽ പുഷ്പലതയുടെ ജീവൻ നഷ്ടമായില്ല. പ്രണയവും സൗഹൃദവും ആരാജകത്വത്തിലേക്ക് നീങ്ങുമ്പോൾ പ്രതികാരം തീർക്കാൻ കത്തിയും പെട്രോളും സ്വന്തമാക്കുകയാണ് മലയാളികൾ. ഇതെല്ലാമാണ് ആറ് ശ്രമങ്ങളിലും നിറഞ്ഞത്.

കവിതയുടെ കണ്ണീരോർമ്മ

തിരുവല്ല സ്വദേശി കവിത വിജയകുമാറാണ് പതിനെട്ട് വയസ്സുള്ള യുവാവിന്റെ പകയിൽ പട്ടാപ്പകൽ തിരുവല്ല ചിലങ്ക ജംഗ്ഷനിൽ വച്ച് കത്തിയമർന്നത്. സംഭവത്തിൽ തിരുവല്ല കുമ്പനാട് സ്വദേശി അജിൻ റെജി മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ ബിഎസ്സി വിദ്യാർത്ഥിനിയായ പെൺകുട്ടിയെ ക്ലാസ്സിലേക്ക് പോകും വഴിയാണ് യുവാവ് ആക്രമിച്ചത്. പ്ലസ് ടുവിന് പഠിക്കുമ്പോൾ മുതൽ അജിൻ റെജി മാത്യുവിന് പെൺകുട്ടിയോട് പ്രണയമുണ്ടായിരുന്നു. എന്നാൽ അജിനോട് പെൺകുട്ടി ഒരു ഘട്ടത്തിലും താത്പര്യം കാണിച്ചിരുന്നില്ല. പലവട്ടം യുവാവ് വിവാഹഭ്യർത്ഥന നടത്തിയെങ്കിലും പെൺകുട്ടി ഇതെല്ലാം നിരസിച്ചു. ഇതിൽ പ്രകോപിതനായാണ് യുവാവ് ക്രൂരമായി പ്രതികാരം ചെയ്തത്.

മാർച്ച് 12ന് ചിലങ്ക ജംഗ്ഷനിൽ കാത്തു നിന്ന യുവാവ് പെൺകുട്ടി ക്ലാസ്സിലേക്ക് വരുന്ന വഴി തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു. കത്തി കൊണ്ട് പെൺകുട്ടിയെ കുത്തി വീഴ്‌ത്തിയ ശേഷം യുവാവ് പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. തീ കൊളുത്തിയ നിലയിൽ പെൺകുട്ടി നിലവിളിക്കുന്നത് കണ്ട നാട്ടുകാർ വെള്ളമൊഴിച്ച് തീയണച്ച ശേഷം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. കൃത്യമായ ചികിത്സ കൊണ്ട് പെൺകുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചു വരാൻ പ്രാർത്ഥിക്കുകയായിരുന്നു കേരളം ഒന്നാകെ. ഇതിനിടെയായിരുന്നു മരണമെത്തിയത്.

അവൾക്ക് മാടപ്രാവിന്റെ മനസ്സാണ്. 19 വയസ്സായെങ്കിലും 5 വയസ്സുകാരിയുടെ പ്രകൃതമാണ്. രാവിലെ അവൾ എന്റെ മുമ്പിൽ വന്നിരുന്ന് എഴുതി പഠിച്ചു. പിന്നാലെ കുളിച്ചുവന്ന് അമ്മയോടും എന്നോടും യാത്ര പറഞ്ഞാണ് അവൾ വീട്ടിൽ നിന്നിറങ്ങിയത്. തിങ്കാളാഴ്ച അമ്മയുടെ വീട്ടിലായതിനാൽ പെൺകുട്ടി പഠിച്ചിരുന്ന തിരുവല്ല ചിലങ്ക ജംഗഷ്‌നിലെ സ്ഥാപനത്തിൽ എത്തിയിരുന്നില്ല. ലാബ് ടെക്‌നീഷ്യൻ കോഴ്‌സിലാണ് പെൺകുട്ടി ചേർന്നിരുന്നത്. മൂത്ത രണ്ട് മക്കളെയും നേഴ്‌സിംഗിന് വിട്ടതിനാലാണ് ഇളയ പെൺകുട്ടിയെ എം എൽ റ്റിക്ക് വിടാൻ തീരുമാനിച്ചെതെന്നും ഇവർക്ക് പഠിക്കുന്നതിനും രണ്ടാമത്തെ മകൾക്ക് ജോലിക്കും പോകുന്നതിനുള്ള സൗകര്യം കണക്കിലെടുത്താണ് ചുമത്രയിൽ വാടക വീടെടുത്ത് താമസമാക്കിയത്. ഇതിനിടെയാണ് അജിന്റെ ക്രൂരത ജീവനെടുത്തത്.

നീതുവിന്റെ ജീവനെടുത്തത് വാമ്പയർ സിനിമകൾ

പ്രണയനൈരാശ്യം തന്നെയാണ് തൃശൂർ ചിയ്യാരം മച്ചിങ്ങൽ നീതുവിനെ പെട്രോളൊഴിച്ച് കത്തിച്ച് കൊല്ലാൻ കാരണമെന്നാണ് പ്രതി നിധീഷന്റെ കുറ്റസമ്മതം. കൊലപ്പെടുത്തിയ നീതുവിനൊപ്പം നിൽക്കുന്ന ചിത്രം ഫെയ്‌സ് ബുക്കിൽ ഏപ്രിൽ രണ്ടിന് നിധീഷ് പോസ്റ്റു ചെയ്തിരുന്നു. ഇതിനു മുൻപിട്ട പോസ്റ്റ് ഇരുട്ടിൽ വന്ന് രക്തമൂറ്റി കുടിക്കുന്ന മനുഷ്യരുടെ ഉദ്വേഗജനകമായ കഥകൾ പറയുന്ന വാംപയർ സിനിമയുമായി ബന്ധമുള്ള ചിത്രമാണ്. ഫെയ്‌സ് ബുക്കിൽ പരിചയപ്പെടുത്തുന്നയിടത്ത് അധോമുഖനായ രക്തദാഹി മനുഷ്യൻ എന്നിങ്ങനെയാണ് നിധീഷ് എഴുതിയിരിക്കുന്നത്. കൃത്യം ചെയ്യാനായി എത്തിയ ഇരുചക്രവാഹനത്തിന്റെ വശത്ത് വെനം ഇൻ മൈ വെയിൻസ് എന്നെഴുതിയ ഭീകരത തോന്നിക്കുന്ന സ്റ്റിക്കറും പതിപ്പിച്ചിരുന്നു. ഇങ്ങനെ നീതുവിനെ കൊല്ലാനുള്ള മാനസിക തയ്യാറെടുപ്പുമായാണ് നിധീഷ് ചിയ്യാരത്തെ എത്തിയത്.

കൊച്ചിയിൽ താമസിക്കുന്നിടത്തുനിന്ന് നിധീഷ് അർധരാത്രി വടക്കേക്കാട് മുക്കിലപ്പീടികയിലെ സ്വന്തം വീട്ടിേലക്കു പുറപ്പെട്ടത് പുലർച്ചെ വീട്ടിലെത്തി. അന്ന് പകൽ വീടിനു പുറത്തിറങ്ങിയില്ല. ജോലി ക്ഷീണം കാരണം ഉറങ്ങുകയാണെന്ന് വീട്ടുകാർ കരുതി. കുത്താനുപയോഗിച്ച കത്തി ഓൺലൈനിലൂടെ നേരത്തേ വാങ്ങി വെച്ചു. മൂർച്ചയേറിയ പുതിയ മോഡൽ കത്തിയാണ് വാങ്ങിയത്. ഇതോടൊപ്പം ഓൺലൈനിലൂടെ ബാഗും വാങ്ങി. ഈ ബാഗിലാണ് കത്തിയും പെട്രോളും തീകൊളുത്താനുള്ള ലൈറ്ററും സൂക്ഷിച്ചത്. കൊച്ചിയിൽ നിന്നു തന്നെ ബൈക്കിന്റെ ടാങ്കുനിറച്ചു. കൊച്ചിയിൽ നിന്ന് ഒരു കുപ്പി വെള്ളം വാങ്ങി ബാഗിൽ സൂക്ഷിച്ചു. വ്യാഴാഴ്ച രാവിലെ ജോലി സ്ഥലത്തേക്കു പോകുകയാണെന്നുപറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്.

തൃശ്ശൂരിലേക്കുള്ള യാത്രയ്ക്കിടെ വെള്ളക്കുപ്പിയിൽ വാഹനടാങ്കിൽ നിന്ന് കുപ്പിയിലേക്ക് പെട്രോൾ ഊറ്റി മാറ്റി. ഇരുചക്ര യാത്രയിൽ ഉപയോഗിക്കുന്ന ഗ്രിപ്പ് ഗ്ലൗസും ഉപയോഗിച്ചിരുന്നു. ഈ ഗ്ലൗസണിഞ്ഞാണ് കൃത്യം നിർവഹിച്ചത്. അതിനു ശേഷം ഇത് വീട്ടുമുറ്റത്ത് ഉപേക്ഷിച്ചു. ഒരു വർഷം മുന്പ് വിവാഹതാത്പര്യവുമായി നിധീഷ് നീതുവിന്റെ വീട്ടിലെത്തിയതായും വിവരമുണ്ട്. എന്നാൽ പഠിച്ചുകൊണ്ടിരിക്കുന്നതിനാൽ വിവാഹാഭ്യർഥന നീതുവിന്റെ വീട്ടുകാർ തള്ളി. ഇതിനുശേഷവും നീതുവിനെ കണ്ടിരുന്നതായി നിധീഷ് മൊഴി നൽകിയിട്ടുണ്ട്.റോഡിൽ ബൈക്ക് നിർത്തി വീടിന്റെ പിന്നിൽ ഒരു മണിക്കൂറോളം മറഞ്ഞുനിന്നതായി പ്രതി പൊലീസിനോട് പറഞ്ഞു. ആറരയോടെ നീതു വീടിനു പിന്നിലെ കുളിമുറിയിലേക്ക് വരുമ്പോഴാണ് അകത്തുകയറിയത്.

ഇവിടെ വച്ചാണ് വാക്കുതർക്കമുണ്ടായതും ആക്രമിച്ചതും. നീതു താനുമായി അടുപ്പത്തിലായിരുന്നെന്നും അതിൽനിന്ന് പിന്മാറാൻ ശ്രമിച്ചതാണ് പകയ്ക്ക് കാരണമെന്നും പ്രതി മൊഴി നൽകിയിട്ടുണ്ട്. കൃത്യം നിർവഹിച്ചശേഷം വിഷം കഴിച്ച് മരിക്കാൻ തയ്യാറെടുത്തിരുന്നതായും നിധീഷ് പൊലീസിനോട് പറഞ്ഞു. ബാഗിൽ 2 കുപ്പി പെട്രോളും ഒരു കുപ്പി വിഷവുമായാണ് നിധീഷ് ചിയ്യാരത്തെത്തിയത്. പെട്രോൾ കൊണ്ടുവന്നത് നീതുവിന്റെ ജീവനെടുക്കാനും വിഷം കരുതിയത് സ്വയം ജീവനൊടുക്കാനുമായിരുന്നു. എന്നാൽ അതിന് നിധീഷിന് കഴിഞ്ഞില്ല.

കാക്കിക്കുള്ളിലെ ക്രൂരതയായി അജാസ്

സൗഹൃദത്തിലുണ്ടായ വിള്ളലും പകയുമാണ് വള്ളിക്കുന്നത്തെ പൊലീസുകാരി സൗമ്യയുടെ കൊലപാതകത്തിന് ഇടയാക്കിയതെന്ന് പൊലീസ്. കൊല്ലപ്പെട്ട കോൺസ്റ്റബിൾ സൗമ്യയും അവരെ കൊലക്കത്തിക്കിരയാക്കി ചുട്ടുകൊന്ന അജാസും തമ്മിൽ നേരത്തെ പരിചയമുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. 2013 ൽ പൊലീസ് സേനയുടെ ഭാഗമായ സൗമ്യ, പരിശീലനകാലത്താണ് പൊലീസ് ഉദ്യോഗസ്ഥനായ അജാസിനെ പരിചയപ്പെടുന്നത്. ഇവരുടെ ബാച്ചിന്റെ പരിശീലകനായിരുന്നു കൊച്ചി വാഴക്കാല സ്വദേശിയായ അജാസ്. ഇവർ തമ്മിലുണ്ടായ സൗഹൃദത്തിൽ വിള്ളൽ വീണതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇവർക്കിടയിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നുവെന്നും സൂചനയുണ്ട്.

വിവാഹശേഷമാണ് സൗമ്യയ്ക്ക് പൊലീസിൽ നിയമനം ലഭിക്കുന്നത്. മൂന്ന് കുട്ടികളുടെ അമ്മയായ സൗമ്യയുടെ ഭർത്താവ് സജീവ് വിദേശത്താണ്.ഏറ്റവും ഒടുവിൽ നാട്ടിലെത്തി പതിനഞ്ച് ദിവസം മുൻപാണ് ഇയാൾ ജോലിസ്ഥലത്തേക്ക് മടങ്ങിയത്. ആറ്, ഏഴ് ക്ലാസുകളിലാണ് സൗമ്യയുടെ കുട്ടികൾ പഠിക്കുന്നത്. ഏറ്റവും ഇളയ കുട്ടിക്ക് മൂന്നരവയസ്സാണ്. കൊലപാതകത്തിനിടെ ഗുരുതരമായി പൊള്ളലേറ്റ അജാസ് ചികിത്സയിലാണ്. ഇരുവരുടെയും മൊബൈൽ ഫോണുകൾ പൊലീസ് വിശദമായി പരിശോധിക്കും. സൗമ്യയുടെ സുഹൃത്തുക്കളിൽ നിന്ന് മൊഴിയെടുക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
നിറപറ എംഡിയെ കുടുക്കാൻ കാമുകനിൽ നിന്ന് ഗർഭം ധരിച്ചു; ബലാത്സംഗ ഭീഷണിക്ക് ബലമേകാൻ പറയുന്നത് കുട്ടിയുടെ അച്ഛൻ അരി മുതലാളിയെന്ന്; ബിജു കർണ്ണനെ ചതിക്കുഴിയിൽ വീഴ്‌ത്താൻ കൂടെ താമസിക്കുന്ന അജീർ ഹുസൈനും സീമയും ചേർന്ന് നടത്തിയ ഗൂഢാലോചന സംശയിച്ച് പൊലീസ്; ഗർഭസ്ഥ ശിശുവിന്റെ ഡിഎൻഎ പരിശോധനയ്ക്ക് സമ്മതമെന്ന് ബിജു കർണ്ണനും; അറസ്റ്റിലായ അനാശാസ്യക്കാരി നാലു മാസം ഗർഭിണി; പെരുമ്പാവൂർ പൊലീസിനെ കുഴച്ച് നിറപറക്കേസ്
നാല് ഫ്‌ളാറ്റുകൾ ഒഴിപ്പിച്ചതോടെ താമസ സ്ഥലം നഷ്ടമായത് 294 കുടുംബങ്ങൾക്ക്; പൂട്ടിയിട്ടിരുന്നത് പിന്നേയും ഏറെ; എന്നിട്ടും നഷ്ടപരിഹാരം ചോദിച്ചു വന്നത് വെറും 63 പേർ; അതിൽ നാലു ലക്ഷം കിട്ടിയത് നാലു പേർക്കും; നിർമ്മാതാക്കൾ നൽകിയ രസീതും ബാങ്ക് ട്രാൻസ്ഫർ രേഖകളും ഹാജരാക്കിയാൽ തെളിയുക കള്ളപ്പണത്തിന്റെ കുത്തൊഴുക്ക്; നഷ്ടപരിഹാരം പോലും വേണ്ടെന്ന് വച്ച് സ്ഥലം കാലിയാക്കാൻ ഫ്ളാറ്റ് ഉടമകൾ; മരടിൽ തെളിയുന്നത് അസാധാരണ കാഴ്ചകൾ
കോന്നിയിൽ എൽഡിഎഫിന് അപ്രതീക്ഷിത നേട്ടം; അരൂരിൽ ഫോട്ടോഫിനീഷ്; കോന്നിയിലെ യുഡിഎഫിന്റെ സിറ്റിങ്ങ് സീറ്റിൽ 5 ശതമാനം വോട്ടിന് എൽഡിഎഫ് മുന്നിൽ; അരൂരിൽ സിറ്റിങ്ങ് സീറ്റിൽ ഇടതിന് വെറും ഒരു ശതമാനത്തിന്റെ ലീഡ് മാത്രം; ശക്തമായ പ്രചാരണം നടത്തിയിട്ടും കോന്നിയിൽ കെ സുരേന്ദ്രൻ മൂന്നാമത്; ബിജെപി സ്ഥാനാർത്ഥിക്ക് കിട്ടുന്നത് 28 ശതമാനം വോട്ടുകൾ മാത്രം; അഞ്ചുസീറ്റുകളിലെ ഉപതെരഞ്ഞെടുപ്പിന്റെ മറുനാടൻ സർവേയിലെ അവസാനഭാഗം പുറത്തുവിടുമ്പോൾ യുഡിഎഫ്-2, എൽഡിഎഫ്-3
തോളറ്റം തുറന്ന പച്ച സാരി ഉടുത്ത് അതീവ സുന്ദരിയായി കഥകളി വേഷക്കാർക്ക് മുമ്പിൽ പുഞ്ചിരിച്ച് കൊണ്ട് ക്യൂൻ മാക്‌സിമ; കളരിപയറ്റുകാർക്ക് മുമ്പിൽ ഉഷാറായി പോസ് ചെയ്ത് കിങ്ങ് വില്യം; പടയണി കോലങ്ങളും കളിയാട്ട ദൈവങ്ങളും മയിലാട്ടങ്ങളും നിറഞ്ഞ ആദരവിൽ നിറഞ്ഞാടി നെതർലൻഡ്‌സ് രാജാവും രാജ്ഞിയും; പിണറായി നടത്തിയ വിരുന്ന് സൽക്കാരത്തിൽ എത്തിയതു സൂപ്പർ സ്റ്റാറുകളുടെ നിര; ഡച്ച് രാജാവും രാഞ്ജിയും കേരളത്തെ വല്ലാതങ്ങ് പ്രണയിച്ചു പോയതിന്റെ സുന്ദരൻ കാഴ്ചകൾ ലോക മാധ്യമങ്ങളിൽ നിറയുമ്പോൾ
മണ്ഡലകാലത്തിന്റെ ഓർമ പുതുക്കി ബിന്ദു അമ്മിണി പത്തനംതിട്ടയിൽ; പ്രസ് ക്ലബിൽ പത്രസമ്മേളനം വിളിച്ചു; മല ചവിട്ടുമെന്നും അഭ്യൂഹം; മനസിൽ ലഡു പൊട്ടി ബിജെപി; ചങ്കിടിപ്പ് കൂടി സിപിഎം; ശബരിമലയിൽ സുരക്ഷ ശക്തമാക്കി; ഒറ്റ യുവതിയെയും നിലയ്ക്കലിന് അപ്പുറം കടക്കാൻ വിടരുതെന്ന് സർക്കാരിന്റെ കർശന നിർദ്ദേശം; ആചാരലംഘനം നടത്തിയ ബിന്ദുവിന്റെ രണ്ടാം വരവിൽ വെട്ടിലായത് പൊലീസും
മദ്യത്തിൽ നിന്നും ഇന്ധനത്തിൽ നിന്നുമുള്ള നികുതി വരുമാനം കുത്തനെ കുറഞ്ഞു; ദൈനംദിന ചെലവുകൾക്ക് പണം എടുക്കുന്നത് റിസർവ്വ് ബാങ്കിൽ നിന്ന് മുൻകൂറായും; ഏത് നിമിഷവും ട്രഷറി നിയന്ത്രണം വന്നേക്കാം; വാണിജ്യ നികുതി വരുമാന വളർച്ച കുറയുന്നത് കേരളത്തിലുണ്ടാക്കുന്നത് വമ്പൻ പ്രതിസന്ധി; വായ്പ എടുത്ത് ശമ്പളവും പെൻഷനും കൊടുക്കേണ്ട ഗതികേടിലേക്ക് ധനമന്ത്രി തോമസ് ഐസക്; ആഗോള സാമ്പത്തിക മാന്ദ്യം കേരളത്തേയും പിടിച്ചുലയ്ക്കുമ്പോൾ
അത്യാധുനിക ടെക്‌നോളജി ഉപയോഗിച്ചു നിർമ്മിച്ച 'നാനോ ജിപിഎസ് ചിപ്പ്'; നേർത്ത ഐറ്റം ആയതിനാൽ ഒറ്റ നോട്ടത്തിൽ കണ്ടു പിടിക്കുക അസാധ്യം! തള്ളുകൾ എല്ലാം വെറുതെയായി; 2000ത്തിന്റെ നോട്ടുകളുടെ വ്യാജന്മാർ ഇറങ്ങുന്നത് അതിവേഗം; സമ്പദ് വ്യവസ്ഥയെ കള്ളനോട്ടുകൾ ഭരിക്കുമ്പോൾ 2000 രൂപാ നോട്ടിന്റെ അച്ചടി തന്നെ നിർത്തി റിസർവ്വ് ബാങ്ക്; നോട്ട് നിരോധനം പൊളിഞ്ഞുവെന്ന് തെളിയിച്ച് വെളിപ്പെടുത്തൽ; 2000 രൂപയുടെ നോട്ട് നിരോധിക്കാനും സാധ്യത
നവജാത ശിശുവിനെ മറവ് ചെയ്യാൻ സുഹൃത്തിനെ വിളിച്ചത് നിർണ്ണായകമായി; ഫോട്ടോ വാട്‌സാപ്പിൽ കണ്ട കൂട്ടുകാരന്റെ സംശയം ശരിവച്ച് പോസ്റ്റ് മോർട്ടം റിപ്പോർട്ടും; സ്വന്തം കുട്ടിയെ കൊന്നത് അവിഹിതം പുറംലോകം അറിയാതിരിക്കാൻ; കാമുകന്റെ ആത്മഹത്യയിൽ തളർന്ന അവിവാഹിതയായ അമ്മ ചോരക്കുഞ്ഞിനോട് ചെയ്തത് മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത; നവജാത ശിശു മരിച്ചത് തുണി പോലുള്ള വസ്തുക്കൾ കൊണ്ട് കഴുത്ത് മുറുക്കിയതിനെ തുടർന്ന്; വാത്തിക്കുട്ടിയിൽ എം എസ് സിക്കാരി കുടുങ്ങുമ്പോൾ
വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ വധുവിന്റെ ഫോണിലേക്ക് സന്ദേശമെത്തി; വണ്ടിയിൽ ഇരുന്ന് വഴക്കിട്ട് നവദമ്പതികൾ; വരന്റെ വീട്ടുപടിക്കൽ എത്തിയ വധു വീട്ടിൽ കയറില്ലെന്ന് വാശിപിടിച്ചു; ബന്ധുക്കളും നാട്ടുകാരും ശ്രമിച്ചിട്ടും വധുവിന്റെ മനസുമാറാത്ത യുവതി സ്വന്തം വീട്ടിലേക്ക് തിരിച്ചുപോയി; പൊലീസ് സ്‌റ്റേഷൻ കയറിയ തളിപ്പറമ്പിലെ പുലിവാൽ കല്യാണത്തിന്റെ കഥ
പൊലീസ് സ്‌റ്റേഷനിൽ ആര്യ എത്തിയത് വിവാദ കേന്ദ്രമായ അതേ സ്‌കൂട്ടർ സ്വയം ഓടിച്ച്; ഒത്തുതീർപ്പ് സാധ്യത തേടിയെങ്കിലും സെക്യൂരിറ്റിക്കാരനോട് പൊലീസുകാരുടെ മുമ്പിൽ വച്ചു തട്ടി കയറിയത് സെക്യൂരിറ്റി ഏജൻസിയെ ചൊടുപ്പിച്ചു; ടൂവീലർ അശ്രദ്ധമായി നീക്കിവച്ചെന്ന് ആരോപിച്ച് സെക്യൂരിറ്റി ജീവനക്കാരന്റെ മുഖത്തടിച്ചതു കൊച്ചി സർവകലാശാലയിലെ അനന്യ വനിതാ ഹോസ്റ്റലിലിലെ മേട്രൻ; കേസായതോടെ കരാർ ജോലി കൊയിലാണ്ടിക്കാരിക്ക് നഷ്ടമാകും; തുറിച്ചു നോക്കൽ വാദവുമായി തടിയൂരാൻ ആര്യയും
നിറപറ എംഡിയിൽ നിന്ന് 49 ലക്ഷം തട്ടിച്ചെടുത്തത് പെൺകുട്ടികളുടെ സൗന്ദര്യവും കസ്റ്റമേഴ്സിന്റെ പോക്കറ്റിന്റെ കനവും നോക്കി നിരക്ക് നിശ്ചയിക്കുന്ന സെക്സ് റാക്കറ്റ് ക്യൂൻ; കച്ചവടം കൊഴുപ്പിക്കാൻ പുതുവഴികൾ തേടുന്ന ബുദ്ധിമതി; പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് വരെ യുവതികളെ സപ്ലൈ ചെയ്യുന്ന മാഫിയാ രാജ്ഞി; ബിജു കർണ്ണനെ പറ്റിച്ചത് വിദേശ ബന്ധങ്ങളുള്ള സെക്‌സ് റാക്കറ്റ് നടത്തിപ്പുകാരി: അരി മുതലാളി കുടുക്കിയത് തൃശൂരിലെ ലേഡി ഡോൺ സീമയെ
വീട്ടിലെ കിടക്ക മുതൽ അലമാര വരെ എടുത്ത് കാമുകനൊപ്പം ഒളിച്ചോടിയത് രണ്ട് കുട്ടികളുടെ മാതാവ്; ഭാര്യയേയും രണ്ട് കുട്ടികളേയും ഉപേക്ഷിച്ച് ഷീബയേയും കൂട്ടി ഒളിച്ചോടിയ സുജിത്തിനെയും കാമുകിയേയും പൊലീസ് അറസ്റ്റ് ചെയ്തത് ജുവനൈൽ ജസ്റ്റിസ് ആക്ട് അനുസരിച്ചും; ഗായകൻ ഷമ്മാസ് കിനാലൂരും കുറ്റിക്കാട്ടിൽ ഷിബിനയുടെയും ഒളിച്ചോട്ടത്തിന് പിന്നാലെ കോഴിക്കോട് നിന്ന് വീണ്ടും ഒളിച്ചോട്ട വാർത്തകൾ
ഫെയ്സ് ബുക്കിൽ പരിചയപ്പെട്ട ശേഷം നിറപറ മുതലാളിയിൽ നിന്ന് കടമായി വാങ്ങിയത് ആറു ലക്ഷം; ബലാത്സംഗം ചെയ്തുവെന്ന് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബിജു കർണ്ണനിൽ നിന്നും വാങ്ങിയത് 40 ലക്ഷത്തിലേറെ; വലയിൽ വീഴുന്നവരെ ഫ്‌ളാറ്റിലെത്തിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ഇത് ഷൂട്ട് ചെയ്ത് ഭീഷണിപ്പെടുത്തി സമ്പാദിച്ചത് ലക്ഷങ്ങൾ; സിനിമാ നടിമാരും കസ്റ്റമേഴ്സ്; ചാലക്കുടിക്കാരി സീമയുടെ തേൻകെണിയിൽ കുടുങ്ങിയത് പ്രവാസികളും ടെക്കികളും പൊലീസ് സർക്കിൾ ഇൻസ്പെക്ടറും അടക്കം നിരവധി പേർ
കുടുംബത്തിൽ ഒതുങ്ങാത്ത, പച്ചയ്ക്ക് വേശ്യാവൃത്തി ചെയ്യുന്ന സ്ത്രീ; ശരീരത്തിന്റെ സുഖത്തിന് വേണ്ടി മാത്രം ജീവിക്കുന്ന സ്ത്രീ, ആരാണെന്ന് അറിയാത്തവരുടെ മുന്നിൽ പോലും ശരീരം കാഴ്ച വെയ്ക്കുന്ന സ്ത്രീ; മഞ്ചേശ്വരത്തെ മുസ്ലിംലീഗ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പു പ്രചരണത്തിൽ പങ്കെടുത്തതിനെ വിമർശിച്ച ജസ്ല മാടശ്ശേരിക്ക് ഫിറോസ് കുന്നംപറമ്പിൽ മറുപടി നൽകിയത് അധിക്ഷേപം നിറച്ച്; 'നന്മ മരത്തിന്റെ തനിസ്വഭാവം പുറത്തുവന്നു' എന്ന് വിമർശിച്ച് സോഷ്യൽമീഡിയ
വിവാഹം നിശ്ചയിച്ചത് ഒരു വർഷം മുമ്പ്; ഭാവി വരൻ വാങ്ങി നൽകിയ മൊബൈലിലൂടെ സംസാരം; ആർഭാട കല്യാണത്തിന് ശേഷമുള്ള കാർ യാത്രയിൽ പ്രവാസിയായ വരന് വന്നത് കാമുകന്റെ മെസേജ്; വഴിയിൽ തുടങ്ങിയ വഴക്ക് വീട്ടിലെത്തിയപ്പോൾ നാട്ടുകാർ മൊത്തമറിഞ്ഞു; വീട്ടിലേക്ക് കയറാതെ നിന്ന യുവതിയെ അനുനയിപ്പിക്കാൻ പൊലീസിനും ആയില്ല; ചതിച്ച മകളെ കൈവിട്ട് അച്ഛനും അമ്മയും; ഒടുവിൽ നിർമ്മാണ തൊഴിലാളിയായ കാമുകനൊപ്പം കാമുകിയുടെ മടക്കം; തളിപ്പറമ്പിലെ പുലിവാൽ കല്യാണത്തിൽ സൂപ്പർ ക്ലൈമാക്‌സ്
ജോൺസണുമായുണ്ടായിരുന്നത് ഹൃദയ ബന്ധം; 2015ൽ മക്കളെ നീന്തൽ പഠിപ്പിക്കാൻ പോയി ബി എസ് എൻ എൽ ജീവനക്കാരന്റെ ഭാര്യയെ ആത്മമിത്രമാക്കാൻ ശ്രമം; യാത്രകളും ഷോപ്പിങും സിനിമ കാണലും കുടുംബ സമേതമായപ്പോൾ ജോൺസണിന്റെ കള്ളക്കളികൾ ഭാര്യ തിരിച്ചറിഞ്ഞു; പൊലീസിലും പള്ളിയിലും പരാതി എത്തിയപ്പോൾ ജോളിക്ക് ചർച്ചകൾക്ക് കൂട്ടുവന്നത് തഹസിൽദാർ ജയശ്രീയും; താക്കീത് ചെയ്ത് വിട്ടിട്ടും കോയമ്പത്തൂരിൽ ബന്ധം തുടർന്ന് ജോളിയും ജോൺസണും; കൂടത്തായിയിൽ അവിഹിതങ്ങളുടെ ചുരുൾ അഴിയുമ്പോൾ
രണ്ടാം ഭർത്താവ് ഷാജുവിനെ അപായപ്പെടുത്തി മൂന്നാമത് വിവാഹം കഴിക്കാൻ പദ്ധതി; ആഗ്രഹിച്ചത് ഉറ്റ സുഹൃത്ത് ജോൺസണെ ജീവിത പങ്കാളിയാക്കാൻ അയാളുടെ ഭാര്യയെ കൊല്ലാൻ ശ്രമിച്ചത് വിനോദയാത്രയ്ക്കിടെ; വിഷം കലർന്ന ഭക്ഷണം നൽകിയെങ്കിലും ബി എസ് എൻ എൽ ജീവനക്കാരന്റെ ഭാര്യ കഴിക്കാത്തതു കൊണ്ട് മാത്രം രക്ഷപ്പെട്ടു; റോയിയെ കൊന്ന് രണ്ടാം ദിവസം കോയമ്പത്തൂരിൽ പോയതും ജോൺസണുമായി അടിച്ചു പൊളിക്കാൻ; കൂടത്തായിയിൽ തെളിയുന്നത് ജോളിയുടെ വഴിവിട്ട ബന്ധങ്ങൾ തന്നെ
അന്നുണ്ടായത് ചങ്കൂറ്റമോ, മര്യാദ പഠിപ്പിക്കലോ ഒന്നുമായിരുന്നില്ല; നിങ്ങൾ ചീത്തവിളിച്ച ആ ഡ്രൈവറാണ് എന്റെ ജീവൻ രക്ഷിച്ചത്; താൻ വെല്ലുവിളിക്കുകയായിരുന്നില്ല; കെഎസ്ആർടിസിയെ തടഞ്ഞ് 'വൈറലായ യുവതി'യുടെ വെളിപ്പെടുത്തൽ; സൈബർ ലോകം ആഘോഷിച്ച ബസ് തടയൽ സംഭവത്തിൽ ട്വിസ്റ്റ്; യുവതിയുടെ വെളിപ്പെടുത്തൽ ശരിവെച്ച് കെഎസ്ആർടിസി ബസ് ഡ്രൈവറും
പ്രളയത്തിൽ തൃശൂരിനെ വെള്ളത്തിൽ മുക്കിയത് ശോഭാ സിറ്റിയുടെ പുഴയ്ക്കൽ പാടത്തെ കൈയേറ്റം; പി എൻ സി മേനോന്റെ 19 ഏക്കർ വയൽ കൈയേറ്റത്തിലെ കള്ളി വെളിച്ചത്തുകൊണ്ടു വന്നത് ഈ മിടുമിടുക്കി; കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും പിൻവാങ്ങാതെ നിയമ പോരാട്ടം ജയിച്ചിട്ടും അഞ്ച് കൊല്ലമായിട്ടും വിധി നടപ്പാക്കേണ്ടവർ തുടരുന്നത് കുറ്റകരമായ മൗനം; പ്രവാസി വ്യവസായിക്ക് പത്മശ്രീ കിട്ടാത്തതിന് പിന്നിലും അഡ്വ വിദ്യാ സംഗീതിന്റെ നീതി ബോധം; ശതകോടീശ്വരന്റെ കൈയേറ്റം തൃശൂരിനെ മുക്കി കൊല്ലുമ്പോൾ
നാല് വീട് അപ്പുറത്ത് താമസിച്ചിരുന്ന 13 വയസ്സ് പ്രായക്കൂടുതലുള്ള ഫിറോസിനെ ആദ്യം വിളിച്ചിരുന്നത് അങ്കിളെന്ന്; തന്റെ മകൾക്ക് ഇപ്പോൾ 16 വയസ്സുണ്ട്; ആ കുട്ടിക്ക് രണ്ട് വയസ്സുള്ളപ്പോഴായിരുന്നു അബോർഷൻ; മകൾക്ക് പ്രായം കുറവാണെന്ന് പറഞ്ഞ് അബോർഷന് നാട്ടിലേക്ക് വരാൻ ടിക്കറ്റെടുത്ത് തന്നത് ഫിറോസാണ്; ശ്രീറാം വെങ്കിട്ടരാമനുമായുള്ളത് സൗഹൃദം മാത്രം; ഇനിയുള്ള അലിഗേഷൻ എനിക്ക് തന്നെ പറയാൻ നാണമാണ്: വിവാഹ മോചന ഹർജിയിലെ ആരോപണങ്ങൾ നിഷേധിച്ച് വഫാ ഫിറോസ്
വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ വധുവിന്റെ ഫോണിലേക്ക് സന്ദേശമെത്തി; വണ്ടിയിൽ ഇരുന്ന് വഴക്കിട്ട് നവദമ്പതികൾ; വരന്റെ വീട്ടുപടിക്കൽ എത്തിയ വധു വീട്ടിൽ കയറില്ലെന്ന് വാശിപിടിച്ചു; ബന്ധുക്കളും നാട്ടുകാരും ശ്രമിച്ചിട്ടും വധുവിന്റെ മനസുമാറാത്ത യുവതി സ്വന്തം വീട്ടിലേക്ക് തിരിച്ചുപോയി; പൊലീസ് സ്‌റ്റേഷൻ കയറിയ തളിപ്പറമ്പിലെ പുലിവാൽ കല്യാണത്തിന്റെ കഥ
മദ്യം തലയ്ക്ക് പിടിച്ചപ്പോൾ കാമുകിയെ കാണാൻ മോഹം; ജനലഴികളിൽ നിന്നുള്ള സംസാരം മടുത്തപ്പോൾ അകത്തു കയറി; കാമകേളികൾ കഴിഞ്ഞപ്പോൾ അറിയാതെ ഉറങ്ങിപ്പോയി; പതിവില്ലാത്ത കൂർക്കം വലി കേട്ട് നോക്കിയ വീട്ടുകാർ ഞെട്ടി; പൊലീസെത്തി പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോൾ മറ്റൊരുവന്റെ പീഡനകഥയും പുറത്ത്: മല്ലപ്പള്ളിയിൽ പതിന്നാലുകാരിയെ പീഡിപ്പിച്ച കഥ പുറത്തായത് ഇങ്ങനെ
മത്തായിപ്പടിയിലെ സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലെ ഇളയവൾ; ഏതൊരു ചെറുപ്പക്കാരെയും ആകർഷിക്കാൻ പോന്ന സുന്ദരി; ആരിലും മതിപ്പുളവാക്കുന്ന സംസാരവും പെരുമാറ്റവും കൊണ്ട് നാട്ടുകാരുടെ കണ്ണിലും നല്ലകുട്ടിയായ മിടുക്കി; അകന്നബന്ധു കൂടിയായ റോയി തോമസിനെ 22 വർഷം മുമ്പ് വിവാഹം കഴിച്ചത് പ്രണയത്തിന് ഒടുവിൽ; കല്ല്യാണവീട്ടിലെ കൂടിക്കാഴ്‌ച്ച പ്രണയത്തിന് വഴിയൊരുക്കി; ചിലന്തി വലനെയ്യുന്ന ക്ഷമയോടെ കാത്തിരുന്ന് കൊലപാതകങ്ങൾ നടത്തിയ കൂടത്തായിയിലെ ജോളി കട്ടപ്പനക്കാർക്ക് നല്ലകുട്ടി
സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പൊടുന്നനെ മുതലാളി പാന്റിന്റെ സിബ് അഴിച്ചു; വഴങ്ങാതെ നിന്നപ്പോൾ കഴുത്തിൽ ഇരുകൈകളും കൊണ്ട് അമർത്തിപ്പിടിച്ചു; കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി; പിന്നെ നടന്നത് നിർബന്ധപൂർവമുള്ള വദനസുരതം; സാമീസ് ലാബ് ഉടമ ഡോക്ടർ മജീദിനും മാധ്യമ പ്രവർത്തകൻ ജേക്കബ് ജോർജിന് എതിരെയും ലൈംഗിക പീഡനത്തിന് കോടതിയിൽ പരാതി; പരാതിക്കാരി പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ കൊച്ചിയിലെ വനിതാ നേതാവ്; ആരോപണത്തിന് പിന്നിൽ സാമ്പത്തികമെന്ന് ജേക്കബ് ജോർജ്
പൊലീസ് സ്‌റ്റേഷനിൽ ആര്യ എത്തിയത് വിവാദ കേന്ദ്രമായ അതേ സ്‌കൂട്ടർ സ്വയം ഓടിച്ച്; ഒത്തുതീർപ്പ് സാധ്യത തേടിയെങ്കിലും സെക്യൂരിറ്റിക്കാരനോട് പൊലീസുകാരുടെ മുമ്പിൽ വച്ചു തട്ടി കയറിയത് സെക്യൂരിറ്റി ഏജൻസിയെ ചൊടുപ്പിച്ചു; ടൂവീലർ അശ്രദ്ധമായി നീക്കിവച്ചെന്ന് ആരോപിച്ച് സെക്യൂരിറ്റി ജീവനക്കാരന്റെ മുഖത്തടിച്ചതു കൊച്ചി സർവകലാശാലയിലെ അനന്യ വനിതാ ഹോസ്റ്റലിലിലെ മേട്രൻ; കേസായതോടെ കരാർ ജോലി കൊയിലാണ്ടിക്കാരിക്ക് നഷ്ടമാകും; തുറിച്ചു നോക്കൽ വാദവുമായി തടിയൂരാൻ ആര്യയും