Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഹജ്ജിന് പോകാൻ 39 പേരിൽ അക്‌ബർ ട്രാവൽസ് വാങ്ങിയത് 78 ലക്ഷം രൂപ; മക്കയ്ക്ക് പോകാൻ അവസരം ലഭിച്ചത് 18 പേർക്ക് മാത്രം; പിരിച്ചെടുത്ത തുകയുമായി മുങ്ങാൻ ശ്രമിച്ച ട്രാവൽ ഏജന്റിനെ തട്ടിക്കൊണ്ടു പോയ മുസ്ലിംലീഗ് നേതാവിന്റെ മകൻ അഴിക്കുള്ളിൽ

ഹജ്ജിന് പോകാൻ 39 പേരിൽ അക്‌ബർ ട്രാവൽസ് വാങ്ങിയത് 78 ലക്ഷം രൂപ; മക്കയ്ക്ക് പോകാൻ അവസരം ലഭിച്ചത് 18 പേർക്ക് മാത്രം; പിരിച്ചെടുത്ത തുകയുമായി മുങ്ങാൻ ശ്രമിച്ച  ട്രാവൽ ഏജന്റിനെ തട്ടിക്കൊണ്ടു പോയ മുസ്ലിംലീഗ്  നേതാവിന്റെ മകൻ അഴിക്കുള്ളിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എറണാകുളം മുസ്ലിംലീഗ് പ്രസിഡന്റ് എംപി.അബ്ദുൾ ഖാദറിന്റെ മകനും കൂട്ടാളിയും ചേർന്ന് ഹജ്ജിന്റെ പേരിൽ വിശ്വാസികളെ വഞ്ചിച്ചതായി ആക്ഷേപം. ഹജ്ജിന് കൊണ്ടുപോകനായി പലരിൽ നിന്നും പണം പിരിച്ചിട്ടും പരിശുദ്ധ കർമ്മത്തിനായി അവസരം ഒരുക്കാതെ പണം തട്ടിച്ചു എന്നാണ് ആക്ഷേപം. പ്രസിഡന്റ് എംപി.അബ്ദുൾ ഖാദറിന്റെ മകനും കൂട്ടാളിയും ചേർന്ന് പിരിച്ചെടുത്തത് 78 ലക്ഷം രൂപയായിരുന്നു. ഹജ്ജ് കർമ്മത്തിനായി 39 പേരിൽ നിന്ന് 2 ലക്ഷം രൂപ വീതം 78 ലക്ഷം രൂപയാണ് നേതാവിന്റെ മകനായ അഷറഫും കൂട്ടാളിയായ ഇസ്മയിലും ചേർന്ന് പിരിച്ചെടുത്തത്. കൊച്ചി അക്‌ബർ ട്രാവൽസ് ആൻഡ് ടൂർസിലെ ഇസ്മയിലും എറണാകുളം ലീഗ് പ്രസിഡന്റ്് എംപി. അബ്ദുൾ ഖാദറിന്റെ മകനായ അഷ്‌റഫും ചേർന്ന് ഹജ്ജിന്റെ പേരിൽ പണപ്പിരിവ് നടത്തിയത്.

ട്രാവൽ ഏജൻസി നടത്തുന്ന ഇസ്മയിലിന്റെ സഹായത്തോടെയാണ് 39 പേരിൽ നിന്ന് 2 ലക്ഷം രൂപ കണക്കിൽ 78 ലക്ഷം രൂപ ഹജ്ജിന്റെ പേരിൽ പിരിച്ചെടുത്തത്. കണ്ണൂർ സ്വദേശിയാണ് ഇസ്മയിൽ. എന്നാൽ ഇസ്മയിലിന്റെ സ്ഥാപനം വഴി 18 പേരെ മാത്രമാണ് ഹജ്ജിന് കൊണ്ടു പോകാൻ കഴിഞ്ഞുള്ളൂ. ഇസ്മയിലിനെ വിശ്വസിച്ച് അഷറഫ് പിരിച്ചെടുത്ത 78 ലക്ഷം രൂപ കൈമാറുകയും ചെയ്തു. ബാക്കി 21 പേരുടെ പണം തിരികെ ചോദിച്ചെങ്കിലും ഇസ്മയിൽ നൽകാൻ തയ്യാറാകാത്തതിനെ തുടർന്നാണ് ഇസ്മയിലിനെ തട്ടിക്കൊണ്ടു പോയത്.

ലീഗ് നേതാവിന്റെ മകൻ എന്ന വിശ്വാസത്തിലാണ് ഹജ്ജ് കർമത്തിന് പലരും പണം കൊടുത്തത്. അഷറഫിന്റെയും ഇസ്മയിലിന്റെയും വാക്കുകൾ വിശ്വസിച്ച ഇവരിൽ പലരും ഹജ്ജ് കർമത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി കാത്തിരുന്നെങ്കിലും പണം നൽകിയവരിൽ 18 പേരെ മാത്രമാണ് ഇസ്മയിലിന്റെ ട്രാവൽ ഏജൻസിയിലൂടെ പോകാൻ കഴിഞ്ഞുള്ളൂ. മറ്റുള്ളവർ പണം മടക്കി ചോദിച്ചതോടെ ഹജ്ജിന് കൊണ്ടു പോകാത്തവരുടെ പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടു ഇസ്മയിലിനെ പലതവണ അഷ്‌റഫ് ബന്ധപ്പെട്ടു. എന്നാൽ ഓരോ തവണയും പല ഒഴിവുകഴിവുകൾ പറഞ്ഞതോടെ തന്നെ പറ്റിക്കുകയാണെന്ന് മനസിലായതോടെയാണ് ഇസ്മയിലിനെ തട്ടിക്കൊണ്ടു പോകാൻ പദ്ധതിയിട്ടത്. പണമിടപാട് സംബന്ധിച്ചുള്ള തർക്കം പറഞ്ഞു തീർക്കാമെന്ന പേരിൽ അഷ്‌റഫ് ഇസ്മയിലിനോട് കളമശേരി എച്ച്.എം ടി ജംക്ഷനിൽ വരാൻ ആവശ്യപ്പെട്ടു. ഞായറാഴ്ച രാത്രി 11 മണിക്ക് ഒറ്റയ്ക്ക് എത്താനാണ് അഷ്‌റഫ് ആവശ്യപ്പെട്ടത്.

അഷ്‌റഫിന്റെ വാക്ക് വിശ്വസിച്ച് രാത്രി 11മണിക്ക് എച്ച്.എം ടി ജംഗ്ഷനിൽ എത്തിയ ഇസ്മയിലിനെ കാറിൽ കാത്ത് നിന്നിരുന്ന അഷ്‌റഫും കൂട്ടാളികളും ചേർന്ന് മർദിച്ച ശേഷം കാറിൽ പെരുമ്പാവൂരിലെ ആളൊഴിഞ്ഞ ഗോഡൗണിലേക്ക് കൊണ്ടു പോയി. അവിടെയെത്തിച്ച ഇസ്മയിലിനെ അഷ്‌റഫും മറ്റു ഗുണ്ടകളും ചേർന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് ഇസ്മയിൽ പൊലീസിന് മൊഴി നൽകി. ഇസ്മയിലിനെ തട്ടിക്കൊണ്ടു പോയതായുള്ള പരാതിയെ തുടർന്ന് ഇസ്മയിലിന്റെ മൊബൈൽഫോൺ ട്രാക്ക് ചെയ്തപ്പോഴാണ് പെരുമ്പാവൂരിലെ ഗോഡൗണിൽ ഉണ്ടെന്ന് കണ്ടെത്തിയത്.

ഉടൻ തന്നെ പൊലീസ് എത്തി ഇസ്മയിലിനെ മോചിപ്പിക്കുകയും അഷ്‌റഫിനെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. അഷ്‌റഫിന്റെ കൂടെയുണ്ടായിരുന്ന രണ്ടു പേർ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടുകയും ചെയ്തു. തുടർന്ന് ഇസ്മയിലിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അഷ്‌റഫിനെ അറസ്റ്റ ചെയ്യുകയുമായിരുന്നുവെന്ന് കളമശേരി സിഐ സി.ജെ.മാർട്ടിൻ മറുനാടൻ മലയാളിയോട് പറഞ്ഞു. 7400രൂപയും മൊബൈൽ ഫോണും തട്ടിയെടുത്തതായും ഇസ്മയിൽ പരാതിപ്പെട്ടിട്ടുണ്ട്. മറ്റു രണ്ടു പേർക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്ന് കളമേശരി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

ഹജ്ജിന്റെ പേരിൽ സ്വകാര്യ ട്രാവൽ ഏജൻസികൾ വൻതുകയാണ് വിശ്വാസികളിൽ നിന്ന് പിരിക്കുന്നത്. എന്നാൽ ഹജ്ജ് സമയമാകുമ്പോൾ മറ്റുള്ളവരിൽ നിന്ന് കൂടുതൽ തുക വാങ്ങി ആദ്യം രജിസ്റ്റർ ചെയ്തവരെ ഒഴിവാക്കുകയാണ് പലപ്പോഴും നടക്കുക. ലീഗ് നേതാവിന്റെ മകനെ വിശ്വസിച്ച് 2 ലക്ഷം രൂപ വീതം നൽകിയ 21 പേരാണ് ചതിക്കുഴിയിൽ പെട്ടത്. ഈ വകയിൽ 24 ലക്ഷം രൂപ അഷ്‌റഫിന് തിരികെ കൊടുക്കാനുണ്ടെന്നാണ് അ്ഷ്‌റഫ് പൊലീസിന് നൽകിയിരിക്കുന്ന മൊഴി. എന്നാൽ അഷ്‌റഫിന്റെ ആരോപണം തെറ്റാണെന്നും താൻ പണം വാങ്ങിയിട്ടില്ലെന്നുമാണ് ഇസ്മയിലിന്റെ വാദം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP