Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗൾഫിൽ നിന്നുള്ള മകന്റെ പതിവ് ഫോൺകോളിന് മറുപടിയില്ല; മൊബൈൽ സ്വിച്ച് ഓഫ്; പുറത്തുനിന്ന് പൂട്ടിയ വീട് പരിശോധിച്ചപ്പോൾ വീട്ടമ്മയുടെ മൃതദേഹം നഗ്നയാക്കിയ നിലയിൽ കിടപ്പുമുറിയിൽ; 22 ദിവസത്തെ അന്വേഷണത്തിന് ശേഷം കേസിൽ രണ്ടുസ്ത്രീകൾ അടക്കം മൂന്നുപേർ പിടിയിൽ; ആലപ്പുഴയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന മേരി ജാക്വിലിനെ കൊലപ്പെടുത്തിയത് മോഷണത്തിനായി

ഗൾഫിൽ നിന്നുള്ള മകന്റെ പതിവ് ഫോൺകോളിന് മറുപടിയില്ല; മൊബൈൽ സ്വിച്ച് ഓഫ്; പുറത്തുനിന്ന് പൂട്ടിയ വീട് പരിശോധിച്ചപ്പോൾ വീട്ടമ്മയുടെ മൃതദേഹം നഗ്നയാക്കിയ നിലയിൽ കിടപ്പുമുറിയിൽ; 22 ദിവസത്തെ അന്വേഷണത്തിന് ശേഷം കേസിൽ രണ്ടുസ്ത്രീകൾ അടക്കം മൂന്നുപേർ പിടിയിൽ; ആലപ്പുഴയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന മേരി ജാക്വിലിനെ കൊലപ്പെടുത്തിയത് മോഷണത്തിനായി

മറുനാടൻ മലയാളി ബ്യൂറോ

 ആലപ്പുഴ: നഗരമധ്യത്തിലെ വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയുടെ മരണം കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചു. 22 ദിവസം മുമ്പുണ്ടായ തിരുവമ്പാടി സ്വദേശിനി മേരി ജാക്വിലിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ രണ്ടു സ്ത്രീകൾ അടക്കം മൂന്നുപേരെ ആലപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലപ്പുഴ സ്വദേശികളായ അജ്മൽ, മുംതാസ്, സീനത്ത് എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

കഴിഞ്ഞ മാർച്ച് 12 നാണ് വീട്ടിലെ കിടപ്പുമുറിയിൽ മേരി ജാക്വിലിന്റെ മൃതദേഹം നഗ്‌നയാക്കിയ നിലയിൽ കണ്ടെത്തിയത്. അജ്മലും മുംതാസും ചേർന്ന് മേരി ജാക്വിലിനെ കൊലപ്പെടുത്തിയ ശേഷം സ്വർണ്ണവും പണവും മോഷ്ടിക്കുകയായിരുന്നുവെന്നാണ് കണ്ടെത്തൽ. കൊലപാതകം നടത്തിയ ശേഷം വീട് പുറത്ത് നിന്ന് പൂട്ടിയാണ് പ്രതികൾ സ്ഥലം വിട്ടത്. ആലപ്പുഴ തിരുവമ്പാടി ദേശീയപാതയോട് ചേർന്ന വീട്ടിൽ മേരി തനിച്ചായിരുന്നു താമസിച്ചിരുന്നത്. തിരുവമ്പാടി മുല്ലാത്ത് വാർഡ് ചക്കാലയിൽ വീട്ടിലാണ് 52 കാരിയായ മേരി ജാക്വിലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഗൾഫിൽ നിന്നു ദിവസവും പല തവണ ഫോണിൽ വിളിക്കാറുള്ള മകൻ കിരൺ മാർച്ച് 11 ന് ഉച്ച കഴിഞ്ഞ് വിളിച്ചിട്ടും മേരിയെ കിട്ടിയില്ല. നാട്ടിലെത്തിയ കിരൺ പൊലീസിനൊപ്പം പരിശോധിച്ചപ്പോഴാണു കിടപ്പുമുറിയിൽ മൃതദേഹം കണ്ടത്. ഉച്ചയ്ക്ക് ഇവർ ഫോണിൽ സംസാരിച്ചിരുന്നു. പിന്നീട് ഫോൺ ഓഫായിരുന്നു. തുടർന്ന് സുഹൃത്തിനെ കിരൺ വിവരമറിയിച്ചു. സുഹൃത്തും പിന്നീട് സ്ഥലത്ത് എത്തിയ പൊലീസും പരിശോധിച്ചെങ്കിലും വാതിൽ തുറക്കാനാകാത്തതിനാൽ മടങ്ങി. കിരൺ എത്തിയ ശേഷം പൊലീസ് വാതിലിന്റെ പൂട്ട് തകർത്ത് അകത്തു കയറിയപ്പോഴാണ് മൃതദേഹം കണ്ടത്.

മൃതദേഹം കിടന്ന സാഹചര്യം, പ്രദേശത്തെ പ്രത്യേകതകൾ എന്നിവ കണക്കിലെടുത്താണ് കൊലപാതക സാധ്യതകൾ പൊലീസ് അന്വേഷിച്ചത്പ്രാഥമിക അന്വേഷണത്തിൽ ദുരൂഹതയൊന്നും തോന്നിയില്ലെങ്കിലും, പോസ്റ്റമോർട്ടം റിപ്പോർട്ട് വന്നതോടെയാണ് കൊലപാതക സൂചനകൾ ലഭിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP