Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പന്തൽ പണിയും ചെറുകച്ചവടവും ഇടക്കൊക്കെ റിയൽ എസ്റ്റേറ്റ് ഇടപാടുമായി നാട്ടുകാരുടെ കണ്ണിലുണ്ണിയായി; രാത്രിയിൽ കവർച്ചയും; പെയിന്റു പണിക്കാരുടെ വേഷത്തിലെത്തി റമദാൻ മാസത്തിലെ അവസാനത്തെ വെള്ളിയാഴ്ച സ്വർണ്ണക്കട കുത്തിത്തുറന്ന് കൊണ്ട് പോയത് ഒന്നരക്കോടിയുടെ മുതൽ; പഴയങ്ങാടി അൽഫത്തിബി ജൂവലറി കൊള്ളയടിച്ച 'കൊച്ചുണ്ണി'മാരുടെ കഥ

പന്തൽ പണിയും ചെറുകച്ചവടവും ഇടക്കൊക്കെ റിയൽ എസ്റ്റേറ്റ് ഇടപാടുമായി നാട്ടുകാരുടെ കണ്ണിലുണ്ണിയായി; രാത്രിയിൽ കവർച്ചയും; പെയിന്റു പണിക്കാരുടെ വേഷത്തിലെത്തി റമദാൻ മാസത്തിലെ അവസാനത്തെ വെള്ളിയാഴ്ച സ്വർണ്ണക്കട കുത്തിത്തുറന്ന് കൊണ്ട് പോയത് ഒന്നരക്കോടിയുടെ മുതൽ; പഴയങ്ങാടി അൽഫത്തിബി ജൂവലറി കൊള്ളയടിച്ച 'കൊച്ചുണ്ണി'മാരുടെ കഥ

രഞ്ജിത്ത് ബാബു

കണ്ണൂർ: പഴയങ്ങാടി അൽഫത്തിബി ജൂവലറിയിൽ നിന്നും ഒരു കോടിയോളം രൂപയുടെ സ്വർണ്ണാഭരണവും രണ്ട് ലക്ഷം രൂപയും കവർന്ന കേസിലെ പ്രതികൾ നാട്ടുകാരുടെ ഇടയിൽ നല്ല മതിപ്പുള്ളവർ. പന്തൽ പണിയും ചെറുകച്ചവടവുമായി ഇടക്കൊക്കെ റിയൽ എസ്റ്റേറ്റ് ഇടപാടും നടത്തുന്ന റഫീക്കും നൗഷാദുമാണ് വിദഗ്ദരായ കവർച്ചക്കാരെന്ന് അറിഞ്ഞതോടെ അക്ഷരാർത്ഥത്തിൽ നാട്ടുകാർ ഞെട്ടി. കഴിഞ്ഞ അഞ്ച് വർഷമായി സ്വന്തം നാട്ടിൽ എന്നും കാണുന്നവരുടെ വീടുകളാണ് ഇവർ കവർച്ചക്കിരയാക്കിയത്. 2013 ഡിസംബർ 21 ന് മാടായി പോസ്റ്റോഫിന് സമീപം കെ. റഷീദയുടെ വീട്ടിൽ നിന്ന് 77 പവൻ സ്വർണ്ണാഭരണം കവർച്ച ചെയ്തതാണ് ഇവർ ഈ പരിപാടിക്ക് തുടക്കമിട്ടതെന്ന് അറിയുന്നു.

2014 നവംബറിൽ മാടായിൽ തന്നെ എ.സി. അബ്ദുള്ളയുടെ വീട്ടിൽ നിന്നും അലമാര കുത്തി തുറന്ന് 81 പവൻ സ്വർണം കവർന്നു. 2017 ലാണ് ഇവരുടെ റിക്കാർഡ് കവർച്ച. ഒക്ടോബർ 12 ന് മാട്ടൂൽ നോർത്തിലെ എസ്. മുഹമ്മദിന്റെ വീട്ടിൽ നിന്നും പതിനായിരം രൂപയും ലാപ്ടോപ്പും മൊബൈലും മോഷ്ടിച്ചു. നവംബർ 6 ന് മാട്ടൂൽ നോർത്തിലെ ടി.കെ. അഹമ്മദ് ആഷ്‌ക്കിന്റെ വീട്ടിൽ നിന്നു രണ്ട് പവൻ സ്വർണ്ണവും 6.90 ലക്ഷം രൂപയും വാച്ചും മോഷ്ടിച്ചു.

ഡിസംബർ 5 ന് മാട്ടൂൽ വായനശാലക്ക് സമീപം നിർത്തിയിട്ട എ.സി. സിദ്ദിഖിന്റെ സ്‌ക്കൂട്ടറായിരുന്നു ഇവർ നടത്തിയ കവർച്ച. ഈ മാസം 4 ാം തീയ്യതി പുതിയങ്ങാടിയിലെ കെ. അബ്ദുൾ ഹമീദിന്റെ വീട് കുത്തി തുറന്ന് മൂന്ന് പവൻ സ്വർണ്ണവും 40,000 രൂപയും കവർച്ച ചെയ്തു. കവർച്ചകളെല്ലാം സ്വന്തം നാട്ടിലെ മാടായി മാട്ടൂൽ പഞ്ചായത്തുകളിൽ മാത്രമാണ് ഇവർ നടത്തിയതെന്നാണ് വിവരം. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആറ് കവർച്ചകളിലായി 163 പവൻ സ്വർണ്ണാഭരണമാണ് ഈ സംഘം വീടുകളിൽ നിന്ന് മാത്രം കവർന്നെടുത്തത്.

അൽഫാത്തിബി ജൂവലറിയിലെ കവർച്ച നടത്തിയത് വളരെ ആസൂത്രിതമായാണ്. അതും പട്ടാപ്പകൽ. റമദാൻ മാസത്തിലെ അവസാനത്തെ വെള്ളിയാഴ്‌ച്ചയാണ് ജൂവലറി കവർച്ചക്ക് ഇവർ തിരഞ്ഞെടുത്തത്. ആദ്യം പരിസരപ്രദേശങ്ങൾ നിരീക്ഷിച്ച ശേഷം പ്രതികളായ എ.പി. റഫീക്കും കെ.വി. നൗഷാദും കർട്ടനുമായി ബൈക്കിലെത്തി. പെയിന്റ് പണിക്കാരുടെ വേഷത്തിലായിരുന്നു ഇവരെത്തിയത്. ജൂവലറിക്കു മുന്നിൽ കർട്ടൻ കെട്ടി മറക്കി. കണ്ടാൽ പെയിന്റ് ചെയ്യുകയാണെന്ന് തോന്നിപ്പിക്കും വിധമായിരുന്നു ഇവർ അവിടെ നില കൊണ്ടത്. വെള്ളിയാഴ്‌ച്ചത്തെ ജുമാ നമസ്‌ക്കാരത്തിന്റെ സമയമായതിനാൽ ആളുകളെല്ലാം പള്ളിയിലേക്ക് പോയിരുന്നു.

ഈ സമയം ജൂവലറി കുത്തി തുറന്ന് ഖനമുള്ള സ്വർണ്ണാഭരണങ്ങളെല്ലാം വാരിയെടുത്ത് സഞ്ചിയിലും പെയിന്റിന്റെ ബക്കറ്റിലുമായി കടത്തുകയായിരുന്നു. അതിനിടെ ജൂവലറിക്കു മുന്നിലെ സി.സി. ടി.വി. ക്യാമറ സ്്രേപ പെയിന്റ് ഉപയോഗിച്ച് മറക്കിയിരുന്നു. ഹെൽമെറ്റ് ധരിച്ചും കുടപിടിച്ചുമാണ് സി.സി. ടി.വി.യിൽ കുടുങ്ങാതെ ഇവർ രക്ഷപ്പെട്ടത്. റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ റഫീക്ക് കാറിൽ കയറി. ഇതാണ് പ്രധാന തെളിവായി മാറിയത്. കവർന്ന സാധനങ്ങൾ വീതിച്ചെടുത്ത ശേഷം ദിവസങ്ങളോളം സൂക്ഷിച്ചു വെക്കുകയാണ് ഇവരുടെ പതിവ്.

കവർച്ചക്ക് ശേഷം സ്‌ക്കൂട്ടറിൽ പോകുന്ന സി.സി. ടി.വി. ദൃശ്യങ്ങളുടെ ചുവട് പിടിച്ചാണ് പൊലീസിന്റെ അന്വേഷണം. ദൃശ്യങ്ങൾ പുറത്ത് വിട്ടതോടെ നാട്ടുകാർ മോഷ്ടാക്കളെക്കുറിച്ചുള്ള സൂചനകളുമായി പൊലീസിനെ സമീപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP