1 usd = 71.27 inr 1 gbp = 93.54 inr 1 eur = 78.75 inr 1 aed = 19.40 inr 1 sar = 19.00 inr 1 kwd = 234.63 inr

Jan / 2020
24
Friday

വീട്ടിൽ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന ആലീസിനെ ഘാതകരെ കണ്ടെത്താനായില്ല; കേസ് ഒരു മാസം പിന്നിടുമ്പോൾ കൈമലർത്തിക്കാട്ടി പൊലീസ്, അന്വേഷണം ക്രൈം ബ്രാഞ്ചിലേക്കെന്നു സൂചന; 500 പേരെ ചോദ്യം ചെയ്തു അവസാന എട്ടുപേരിലേക്കു എത്തിയിട്ടും കൊലയാളി ആരെന്നു വക്തമാകാതെ പൊലീസ് വലഞ്ഞ നിലയിൽ; നീതി ലഭിക്കുമെന്ന പ്രതീക്ഷ നശിച്ച് ബ്രിട്ടനിലുള്ള മകൻ അന്തോനീസ്

December 16, 2019 | 03:31 PM IST | Permalinkവീട്ടിൽ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന ആലീസിനെ ഘാതകരെ കണ്ടെത്താനായില്ല; കേസ് ഒരു മാസം പിന്നിടുമ്പോൾ കൈമലർത്തിക്കാട്ടി പൊലീസ്, അന്വേഷണം ക്രൈം ബ്രാഞ്ചിലേക്കെന്നു സൂചന; 500 പേരെ ചോദ്യം ചെയ്തു അവസാന എട്ടുപേരിലേക്കു എത്തിയിട്ടും കൊലയാളി ആരെന്നു വക്തമാകാതെ പൊലീസ് വലഞ്ഞ നിലയിൽ; നീതി ലഭിക്കുമെന്ന പ്രതീക്ഷ നശിച്ച് ബ്രിട്ടനിലുള്ള മകൻ അന്തോനീസ്

പ്രത്യേക ലേഖകൻ

ലണ്ടൻ: ഏതൊരു കൊലപാതകിയും ചെറിയൊരു തുമ്പു അവശേഷിപ്പിച്ചാകും കുറ്റകൃത്യം പൂർത്തിയാക്കുക. ദൃക്‌സാക്ഷികൾ ഇല്ലാതെയും സാഹചര്യ തെളിവുകൾ ലഭിക്കാതെയും ഒക്കെ പൊലീസിനെ പ്രയാസപ്പെടുത്തുന്ന പല കേസുകളിലും ഇത്തരം ദൈവത്തിന്റെ അദൃശ്യ കരങ്ങളാകും സഹായത്തിനു എത്തുക. കേംബ്രിജിനു അടുത്ത കിങ്സ്ലിയിലെ അന്തോണീസ് എന്ന യുവാവിന്റെ അമ്മ ആലീസ് കൊല്ലപ്പെട്ട കേസിൽ ഇത്തരം ഒരു അദൃശ്യ കരത്തിനായി കാത്തിരിക്കുകയാണ് ലോക്കൽ പൊലീസ്. ഒരു മാസം കൊണ്ട് അന്വേഷിക്കാവുന്ന ഇടങ്ങളിൽ എല്ലാം തപ്പി. അന്യ സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചു അവരുടെ കേന്ദ്രങ്ങളിൽ എല്ലാം എത്തി. ഇരിഞ്ഞാലക്കുടയിലെ ഈസ്റ്റ് കോമ്പാറയിൽ ഉള്ളവരും സംഭവ ദിവസം അവിടെ വന്നു പോയവരും അടക്കം 400 ഓളം പേരെയെങ്കിലും പൊലീസ് ചോദ്യം ചെയ്യുകയും ചെയ്തു. 12 ടീമുകളായി തിരിഞ്ഞു 36 അംഗ വിദഗ്ധ അന്വേഷണ സംഘവും തിരച്ചിലിനിറങ്ങി. എന്നിട്ടും കൊലയാളി ആരെന്നു ഉറപ്പിക്കാൻ പൊലീസിന് പറ്റുന്നില്ല.

ഈ സാഹചര്യത്തിൽ കേസിൽ അറസ്റ്റും വൈകുകയാണ്. സാധാരണ ഇത്തരം കൊലപാതകങ്ങളിൽ പ്രതികൾ വേഗത്തിൽ പിടിയിലാകുന്നതാണ് കേരളത്തിലെ പതിവ്. സംഭവം നടന്നു അധികം വൈകാതെ പൊലീസ് അറിഞ്ഞ സാഹചര്യത്തിൽ പ്രതികൾക്ക് തെളിവ് നശിപ്പിക്കാനും സംസ്ഥാനം വിട്ടു പോകാനും ഒക്കെ കഴിഞ്ഞെങ്കിൽ അത് അതിശയിപ്പിക്കുന്ന ഒന്നായി മാറുകയാണ് ഈ കേസിൽ. ഇതുവരെ ചോദ്യം ചെയ്ത നൂറുകണക്കിന് ആളുകളിൽ നിന്നായി അവസാനം എട്ടുപേരുടെ പട്ടിക പൊലീസ് തയ്യാറാക്കിയിട്ടുണ്ട്. എന്നാൽ ഈ എട്ടുപേരിൽ ആരാണ് കൊലയാളി എന്ന് ഉറപ്പിക്കാൻ പൊലീസിന് കഴിയുന്നില്ല. അഥവാ ഈ എട്ടിന് പുറത്താണോ യഥാർത്ഥ കൊലപാതകി എന്ന കാര്യത്തിലും ഉറപ്പു പറയാൻ പൊലീസിന് പറ്റുന്നില്ല. ഇതുകൊണ്ടാണ് അറസ്റ്റ് വൈകുന്നതെന്ന് പൊലീസ് തന്നെ പറയുന്നു. ഇതോടെ ഈസ്റ്റ് കോമ്പാറ ആലീസ് കൊലപാതകം പൊലീസിന് ഊരാക്കുടുക്കായി മാറുകയാണ്.

സംസ്ഥാനം കഴിഞ്ഞ രണ്ടു മാസത്തിനിടെ കണ്ട ഒരു ഡസൻ വിദേശ മലയാളികളുടെ മാതാപിതാക്കളുടെ കൊലപാതകത്തിൽ ഈ കേസിൽ പ്രതിയെ കണ്ടെത്താനാകാതെ പോകുന്നത് പൊലീസിന് തന്നെ നാണക്കേടായി മാറുകയാണ്. രണ്ടു മാസത്തിനിടെ അന്തോനീസിന്റെ അമ്മയെ കൂടാതെ ലണ്ടൻ മലയാളി സഹോദരങ്ങളുടെ പിതാവും തൃശൂരിൽ പെട്രോൾ പമ്പു ഉടമയുമായ മനോഹരൻ, അയർലന്റിൽ ഉള്ള മകളുടെ പ്രസവ ആവശ്യത്തിന് യാത്ര പുറപെടും മുൻപ് തലക്കടിയേറ്റു മരിച്ച കോട്ടയത്തെ റിട്ട എസ് ഐ ശശിധരൻ എന്നിവരാണ് പ്രവാസി മലയാളികൾക്ക് ഞെട്ടൽ നൽകി കൊല ചെയ്യപ്പെട്ടത്. ഈ മൂന്നു കേസുകളിൽ ഇനിയും പിടികിട്ടാനുള്ളത് ആലീസിന്റെ കൊലയാളിയെയാണ്.

വീട്ടിൽ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന 58 വയസുകാരി ആലീസിനെ ഉച്ചയോടെ കൊലപ്പെടുത്തുക ആയിരുന്നു. വീട്ടിൽ ആഡംബര പക്ഷികളുടെ വിൽപ്പന നടത്തിയിരുന്ന ആലീസ് ഒറ്റയ്ക്കാണെന്നു വ്യക്തമായി അറിയുന്ന ആരോ ആയിരിക്കാം കൊലയുടെ പിന്നിലെന്ന് പൊലീസ് തുടക്കത്തിലേ സംശയിച്ചിരുന്നു. ആലീസിനെ കഴുത്തറുത്തു കൊന്ന കൊലയാളി കയ്യിൽ ധരിച്ചിരുന്ന വളകൾ ഊരിയെടുത്താണ് സ്ഥലം വിട്ടത്. എന്നാൽ അലമാരയിൽ സൂക്ഷിച്ച മാലയും ആഭരണവും എടുത്തതുമില്ല. ഒരുപക്ഷെ ഇതിനു സമയം കിട്ടാത്തതാകും കാരണം എന്നും പൊലീസ് സംശയിക്കുന്നു. പുറത്തു നിന്നുള്ള കൊലയാളികളുടെ സാന്നിധ്യം തേടി സൈബർ വിദഗ്ധരെ ഉൾപ്പെടുത്തി അനേകം പേരുടെ ഫോൺ ലിസ്റ്റുകൾ പരിശോധിക്കുകയൂം അന്നേ ദിവസം കൊല നടന്ന വീടിന്റെ ടവർ ഇരിക്കുന്നിടത്തു വന്നുപോയ മൊബൈലുകൾ പരിശോധന നടത്തുകയും ചെയ്തിരുന്നു. ഇതിൽ നിന്നും പുറത്തുനിന്നൊരാൾ എത്തിയിട്ടില്ല എന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം.

അതേസമയം ഫോൺ ഉപേക്ഷിച്ചിട്ടാണ് കൊലപാതകി എത്തിയിരിക്കുന്നതെങ്കിൽ പൊലീസിന്റെ നിഗമനം തെറ്റാനും സാധ്യതയുണ്ട്. ഇതൊക്കെയാണ് പ്രതി ആരെന്ന കാര്യത്തിൽ ഉറപ്പു പറയാൻ പൊലീസിന് കഴിയാത്തതും. സംശയം ഉള്ളവരെ പിടിച്ച ശേഷം വെറുതെ വിട്ടു നിരീക്ഷിക്കുന്ന രീതിയും ഈ കേസിൽ സഹായകമായിട്ടില്ല എന്ന് വേണം അനുമാനിക്കാൻ. അതിനിടെ കൊലപാതകം നടന്നു ഒരു മാസം കഴിയുമ്പോഴും പ്രതിയെ കണ്ടെത്താനാകുന്നില്ലെങ്കിൽ സ്വാഭാവികമായും കേസ് ക്രൈം ബ്രാഞ്ചിന് നൽകുന്ന രീതിയും കേരള പൊലീസിലുണ്ട്. പൊതുവെ ശാന്തമായ പ്രദേശത്തു നടന്ന അരുംകൊലയിൽ പ്രതിയെ കണ്ടെത്താനകത്തു പ്രദേശ വാസികളിലും ഭീതിയും അതൃപ്തിയും സൃഷ്ടിക്കുന്നുണ്ട്.

നാല് ജില്ലകൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത് എന്ന് സൂചനയുണ്ട്. അയൽ സംസ്ഥാന തൊഴിലാളികൾ കൊലയ്ക്കു പിന്നിലുണ്ടോ എന്ന കാര്യത്തിൽ ഉറപ്പു പറയാൻ കാരണമായ തെളിവുകൾ ലഭിച്ചിട്ടുമില്ല. എന്നാൽ കർട്ടൻ വിൽപ്പനയുമായി ബന്ധപ്പെട്ട ഒരാൾ കൊലപാതകം നടന്നു എന്ന് കരുതപ്പെടുന്ന രാവിലെ പത്തരക്കും പന്ത്രണ്ടിനും മദ്ധ്യേ വീട്ടിൽ എത്തിയിരുന്നതായി സൂചനയുണ്ട്. മേഖല ഡിഐജി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടന്നത്. ആലീസ് ഉപയോഗിച്ചിരുന്ന എട്ടു സ്വർണ വളകൾ കാണാതായതോടെയാണ് കൊലപാതകം മോഷണത്തിന് വേണ്ടിയെന്ന് പൊലീസ് കരുതുന്നത്. എന്നാൽ ആലീസിന്റെ മാലയും കമ്മലും നഷ്ടപ്പെട്ടിട്ടുമില്ല എന്നത് പൊലീസിനെ കുഴപ്പിക്കാൻ കാരണമായി. കഴുത്തിന് വെട്ടേറ്റ നിലയിൽ സ്വീകരണ മുറിയോട് ചേർന്ന മുറിയിലാണ് മൃതദേഹം കാണപ്പെട്ടത്. വീടിനു മുൻവശത്തെ വാതിൽ പുറത്തു നിന്നും കുറ്റിയിട്ട നിലയിലും ആയിരുന്നു. ആലീസിനു കൂട്ടുകിടക്കാൻ വരാറുണ്ടായിരുന്നു അയൽവാസിയായ സ്ത്രീ എത്തി വീട് തുറന്നപ്പോഴാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന ആലീസിനെ കണ്ടെത്തിയത്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
എല്ലാ പ്രശ്നത്തിനും അവസാനം ഉണ്ടാക്കമെന്ന പഞ്ചാരവാക്കിൽ വീട്ടിലെത്തിച്ചു; വിവസ്ത്രയായി മൃതദേഹം കണ്ടത് വിരൽ ചൂണ്ടുന്നത് ബലാത്സംഗ സാധ്യതയിലേക്ക്; ക്രൂര പീഡനത്തിന് ശേഷം കലി തീരാതെ തലമുടി വെട്ടിക്കളഞ്ഞും ഡ്രോയിങ് മാഷുടെ സൈക്കോ മനസ്സ്; ബക്കറ്റിൽ തലമുക്കി അദ്ധ്യാപികയെ വെങ്കിട രമണ കൊന്നത് അതിക്രൂരമായി; മൃതദേഹം കടത്തിയത് വെളുത്ത സ്വിഫ്റ്റ് കാറിൽ; കാസർഗോട്ടെ രൂപശ്രീയുടെ കൊലപാതകത്തിൽ നിറയുന്നതും അവിഹിതവും ദുരൂഹ സാമ്പത്തിക ഇടപാടുകളും
സഹാധ്യാപകന്റെ കാറിലെ ഫോറൻസിക് പരിശോധനയിൽ മുടി കണ്ടത് നിർണ്ണായകമായി; കൊലപ്പെടുത്തിയത് ബക്കറ്റിലെ വെള്ളത്തിൽ ബലപ്രയോഗത്തിലൂടെ തല മുക്കി; കൊന്ന ശേഷം തെളിവ് നശിപ്പിക്കാൻ കൊണ്ടു തള്ളിയത് കടലിലും; വാഹനത്തിൽ മൃതദേഹം കൊണ്ടു പോയത് ഡ്രോയിങ് മാഷെ കുടുക്കി; മഞ്ചേശ്വരം മിയാപദവ് എച്ച് എസ് എസിലെ അദ്ധ്യാപികയെ കൊന്നത് വെങ്കിട്ട രമണൻ തന്നെ; അതിവേഗം കൊലപാതകത്തിന്റെ ചുരുൾ അഴിച്ച് കേരളാ പൊലീസ്; പ്രതി അറസ്റ്റിൽ
പ്രതി അത്യന്തം ക്രൂരമായ തരത്തിൽ ഒരു അറക്കവാൾ ഉപയോഗിച്ച് ആ ഹിന്ദുവിന്റെ തലയോട്ടി അറുക്കാൻ തുടങ്ങി; അതിനുശേഷം ഒരു അമ്പലത്തിലെ ഒരു ബ്രാഹ്മണനെ കൊണ്ടുവന്നു; ഇദ്ദേഹം വിശുദ്ധമായ പൂണൂൽ ധരിച്ചിട്ടുള്ളതുകൊണ്ട് തങ്ങൾ തന്നെ അദ്ദേഹത്തെ വധിക്കണമെന്ന് പ്രതി ആവശ്യപ്പെട്ടു; മറ്റു ഹിന്ദുക്കളെ കൊല്ലാൻ മാപ്പിളമാർക്കിടയിൽ ഭീകരമായ മത്സരം തന്നെ നടന്നു; മലബാർ കലാപം കർഷക സമരമല്ല വർഗീയ ലഹളതന്നെ; മാപ്പിള കലാപത്തിലെ കോടതി വിധിയുടെ തർജ്ജമ വായിച്ചാൽ നടുങ്ങും
രൂപശ്രീയും വെങ്കിട്ടരമണയും ഒരേ സമയം ജോലിക്ക് കയറിയവർ; സൗഹൃദത്തിന് തെളിവായി വാട്‌സാപ്പ് സന്ദേശങ്ങൾ; മറ്റൊരാളുമായി കൂട്ടൂകാരിക്ക് അടുപ്പമുണ്ടെന്ന തോന്നൽ ഡ്രോയിങ് മാഷിന്റെ മനോനില തെറ്റിച്ചു; സാമ്പത്തിക തർക്കങ്ങൾ പ്രതികാരം ഇരട്ടിച്ചു; സ്‌കൂളിൽ വിളിച്ചു വരുത്തി വീട്ടിൽ കൊണ്ടു പോയി ബക്കറ്റിൽ തല മുക്കി കൊലപാതകം; കൂട്ടുകാരന്റെ സഹായത്താൽ കടലിൽ മൃതദേഹം ഉപേക്ഷിച്ചതും രക്ഷപ്പെടൽ തന്ത്രത്തിന്റെ ഭാഗം; മിയാപദവിലെ അദ്ധ്യാപികയുടെ കൊലയിൽ നിർണ്ണായകമായത് ഫോറൻസിക് പരിശോധന
'ഇടതുകാലിന് മഴുകൊണ്ട് പലതവണ വെട്ടിയശേഷം അവർ എന്നെ തൂക്കിയെടുത്ത് റോഡിന്റെ ഓരത്തായി വിലങ്ങനെ കിടത്തി; ഉടൽ ടാർറോഡിലും തല പുല്ലുള്ള ഭാഗത്തും വരത്തക്കനിലയിൽ എന്നെ മലർത്തിയിട്ടു; മഴു പിടിച്ചയാൾ കൈത്തണ്ടയുടെ മധ്യഭാഗത്ത് രണ്ടിഞ്ച് അകലത്തിൽ വിപരീത ദിശയിൽ ചെരിച്ച് രണ്ടു വെട്ടുവെട്ടി; അസ്ഥികൾ മുറിഞ്ഞ് കൈത്തണ്ട മുക്കാൽ ഭാഗം അറ്റു; കൈക്കുഴയോട് ചേർന്ന് പലതവണ വെട്ടി; അങ്ങനെ അവർ എന്റെ വലത് കൈപ്പത്തി മുറിച്ചുമാറ്റി'; നടുക്കുന്ന ഓർമ്മകളുമായി ജോസഫ് മാഷിന്റെ അത്മകഥ വൈറലാവുമ്പോൾ
പിന്നീട് കാണാം...കുളിച്ചിട്ടു വന്നതാ ഡ്രെസ് മാറട്ടെ എന്ന് മറുതലയ്ക്കൽ നിന്നും ചാറ്റ്; മാറിയിട്ട് സുന്ദരിയായി ഒരു ഫുൾ വ്യൂ തരണേ എന്ന് അച്ചൻ...അമ്മായിയെ കണ്ടോണ്ടിരുന്നാ മതി എന്ന് മറുപടി...ഞാൻ കണ്ടിട്ട് കളഞ്ഞോളാം.. ഡോണ്ട് വറി എന്ന് അച്ചൻ; കോതമംഗലം ചേലാട് സെന്റ് സ്റ്റീഫൻസ് ബസേലിയോസ് വലിയ പള്ളിയിലെ അച്ചന്റേതെന്ന പേരിൽ 'ഹോട്ട് ചാറ്റ്' സോഷ്യൽ മീഡിയയിൽ; സ്‌ക്രീൻ ഷോട്ടുകൾ വ്യാജമെന്നും സഭാതർക്കത്തിൽ യാക്കോബായപക്ഷ മുന്നണി പോരാളിയായതിന്റെ പകവീട്ടലെന്നും ഫാ.ബേസിൽ ഇട്ടിയാനിക്കൽ
'ഞാനീ നെറ്റിയിൽ കുങ്കുമമിടുന്നത് വീട്ടിലെ രണ്ട് പെൺകുട്ടികളെ കാക്കാന്മാർ കൊത്തി കൊണ്ടു പോകാതിരിക്കാനാണെന്ന് ആക്രോശിച്ച് കൈയേറ്റം; സിഎഎ അനുകൂല യോഗത്തെ ചോദ്യം ചെയ്ത യുവതിയെ കൈയേറ്റം ചെയ്‌തെന്ന പരാതിയിൽ ബിജെപി പ്രവർത്തകർക്കെതിരെ കേസ്; കൊച്ചി നോർത്ത് പൊലീസ് കേസെടുത്തത് 29 ബിജെപി പ്രവർത്തകർക്കെതിരെ; കലൂർ പാവക്കുളം ക്ഷേത്രത്തിന് സമീപത്തെ മാതൃയോഗം പരിപാടിയെ ചൊല്ലിയുള്ള വിവാദം അവസാനിക്കുന്നില്ല; പുതിയ കേസ് യുവതിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചതിന് പിന്നാലെ
ഒടുവിൽ അവൻ അറിഞ്ഞു, അച്ഛനും അമ്മയും കുഞ്ഞനുജനും തനിക്കൊപ്പമില്ല എന്ന സത്യം; ആദ്യത്തെ ഞെട്ടലിൽ വിങ്ങി കരഞ്ഞും പുത്തൻ സൈക്കിൾ കണ്ടപ്പോൾ ചിരിച്ചു കളിച്ചും മാധവ്; നേപ്പാളിലെ റിസോർട്ടിൽ വിഷവാതകം ശ്വസിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ ഇന്ന് സംസ്‌ക്കരിക്കും; അപ്രതീക്ഷിതമായി രണ്ട് കുടുംബങ്ങളെ മരണം കവർന്നതിന്റെ ഞെട്ടൽ മാറാതെ മൊകാവൂരും ചെങ്കോട്ടുകോണവും
വീതി കുറഞ്ഞ റോഡിൽ ബെലോന പാർക്ക് ചെയ്തത് മതിലിനോട് ചേർന്ന്; കഷ്ടിച്ച് ഒരു വാഹനം മാത്രം പോകുന്നിടത്തെ ഒതുക്കിയിടൽ കണ്ട് പ്രതികാരാഗ്നിയിൽ ചോര തിളച്ചത് പള്ളീലച്ചന്; കാറിന്റെ മുന്നിലും പിന്നിലുമായി കല്ലുകൊണ്ട് ശക്തമായി ഉരച്ച് പെയിന്റ് കളഞ്ഞു: ഡോറിലും ബോണറ്റിലും കേടുപാടുകളും വരുത്തി; കലി തീരാതെ വീണ്ടും വീണ്ടും ആക്രമണം: മകന്റെ വിവാഹാവശ്യത്തിന് ബന്ധുവീട്ടിൽ എത്തിയവരുടെ കാറിന് നേരെ വികാരിയുടെ കാട്ടിയത് എല്ലാ സീമകളുടെ ലംഘിക്കുന്ന പ്രതികാരം; അന്വേഷണത്തിന് കോന്നി പൊലീസ്
പോരുന്നോ എന്റെ കൂടെ... ഹോട്ടലിൽ മുറി ബുക്കു ചെയ്യാം...! സുവിശേഷം കഴിഞ്ഞ് രാത്രിയിൽ കാറിൽ വരവേ റോഡരുകിൽ രണ്ട് യുവതികളെ 'പിക്ക് ചെയ്യാൻ' ശ്രമിച്ച പാസ്റ്ററുടെ ചോദ്യം ഇങ്ങനെ; ലൈംഗികച്ചുവയോടെ സംസാരിച്ച് പാസ്റ്റർ അടുത്തുകൂടിയത് നൈറ്റ് പട്രോളിങ്ങിന് ഇറങ്ങിയ ഷാഡോ വനിത പൊലീസിന് മുമ്പിൽ; കൈയോടെ തൂക്കിയെടുത്ത് സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റു ചെയ്ത് ഉദ്യോഗസ്ഥരും; തീക്കട്ടയിൽ ഉറുമ്പരിക്കാൻ ശ്രമിച്ച് എട്ടിന്റെ പണി കിട്ടിയത് മതപരിവർത്തനത്തിലൂടെ പെന്തക്കോസ്തിലെത്തിയ ഷമീർ പാസ്റ്റർക്ക്
'പരിപാടി നടക്കുമ്പോൾ കാഴ്ചക്കാരായി പോലും ആരും ടൗണിൽ ഉണ്ടാവരുത്; റാലി തുടങ്ങുമ്പോഴേക്കും വ്യാപാരികൾ കടകൾ അടച്ചുവീട്ടിൽ പോകണമെന്നുള്ള വാട്‌സാപ്പ് പ്രചാരണം നടത്തി ബഹിഷ്‌കരിച്ചാലും ഇനി ബിജെപി കൂസില്ല; പൗരത്വ ഭേദഗതി നിയമം ബോധവത്കരിക്കാൻ വിളിച്ചുകൂട്ടിയ യോഗങ്ങളും റാലികളും ബഹിഷ്‌കരിച്ചത് അമ്പലപ്പുഴ വളഞ്ഞവഴി മുതൽ കാസർകോഡ് ബോവിക്കാനം വരെ; വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യാപാരി വ്യവസായി സമിതിയും കുത്തകയാക്കിയ മേഖലയിൽ പുതിയ തന്ത്രവുമായി ബിജെപി
കാമാസക്തനായി പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് വ്യാമോഹിപ്പിച്ച് ഇണ ചേർന്ന് ഗർഭം ധരിപ്പിച്ച് സകല സൗഭാഗ്യങ്ങളോടും ജീവിക്കേണ്ട ഒരു കുഞ്ഞിനെ ചിന്നഭിന്നമാക്കി ചോരയാക്കി ഒഴുക്കി കളഞ്ഞതിന്റെ ശാപത്തിൽ കൂട്ടുനിന്നതിന്റെ ശിക്ഷ! ഭാര്യയുടെ മാനസ പുത്രനായ ആ നിഷ്ഠൂരനെ പറഞ്ഞതിന്റെ ഫലം പിറ്റേ പ്രഭാതത്തിൽ ഞാൻ അറിഞ്ഞു; സുനിൽ പരമേശ്വരനെ ചതിച്ച 'മാധ്യമ സുഹൃത്ത്' ആര്? അനന്തഭദ്രത്തിന്റെ തിരക്കഥാകൃത്ത് എങ്ങനെ സന്യാസിയായി; 'ഒരു കപട സന്യാസിയുടെ ആത്മകഥ' വീണ്ടും ചർച്ചയാകുമ്പോൾ
കുന്നംകുളത്തെ കർഷക കുടുംബത്തിലെ അഞ്ചാമൻ; കാലിമെയ്‌ക്കലും കൃഷിയും ദാരിദ്രവും നിറഞ്ഞ കുട്ടിക്കാലം; ദുബായിലേക്ക് പറന്നത് ഓട്ടകാലണയുമായി; കപ്പയും മീനും വിളമ്പി കാശുകാരനായി; റിയൽ എസ്റ്റേറ്റിലും ഷിപ്പിംഗിലും പണമിറക്കിയപ്പോൾ ദുബൈ തമ്പിയും ഹോളിഡേ തമ്പിയുമായി വളർന്നു; കരുണാകരനുമായി അടുത്തതോടെ പിടി ഹൈക്കമാൻഡിലേക്കും നീണ്ടു; യുപിഎ ഭരണം നിയന്ത്രിച്ച വധേരയുടെ ബിസിനസ് പങ്കാളി ആയതോടെ കുമിഞ്ഞു കൂടിയത് ശതകോടികൾ; 1000 കോടിയുടെ അഴിമതി കേസിൽ എൻഫോഴ്‌സ്‌മെന്റ് പൊക്കിയ സിസി തമ്പിയുടെ കഥ
പുലർച്ചെ വിനോദസഞ്ചാരികളെ കാണാതെ വന്നതോടെ ഡോർ തട്ടിയിട്ടും തുറന്നില്ല; ഡ്യൂപ്ലിക്കേറ്റ് താക്കോലിട്ട് തുറന്നതോടെ കണ്ടത് കുട്ടികളും സ്ത്രീകളുമടക്കം എട്ടുപേരും അബോധാവസ്ഥിയിൽ കിടക്കുന്ന നിലയിൽ; ഹെലികോപ്റ്ററിൽ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സ്ഥിരികരിച്ചു; തണുപ്പ് അകറ്റാൻ ജനലുകൾ അടച്ച് ഹീറ്റർ ഓൺ ചെയ്തത് വില്ലനായി; കാർബൺ മോണോക്‌സൈഡ് ചോർന്നത് മരണകാരണമായെന്ന് പ്രാഥമിക നിഗമനം; ഞെട്ടലോടെ മലയാളികൾ
ഞാൻ ഇപ്പോൾ പഴയ സുനിൽ പരമേശ്വരനല്ല.... ഉഗ്ര ശക്തിയുള്ള എന്റെ ദേവി തന്നെ പറയുന്നത് ശത്രുവിനോട് ക്ഷമിക്കൂ എന്നാണ്.....; എന്റെ കുടുംബം കുളം തോണ്ടിയത് അജന്താലയം അജിത് കുമാർ; അജിത്തിന് എന്റെ കുടുബത്തിൽ സൗഹൃദം ശക്തമായപ്പോൾ വീട്ടിൽ നിന്ന് ഞാൻ പുറന്തള്ളപ്പെട്ടു; 'ഒരു കപട സന്യാസിയുടെ ആത്മകഥ'യിലെ 'മാധ്യമ സുഹൃത്ത്' ആരെന്ന് മറുനാടനോട് വെളിപ്പെടുത്തി അനന്തഭദ്രം തിരക്കഥാകൃത്ത്; തിരുവനന്തപുരത്ത് നിന്ന് ആട്ടിയോടിച്ച കഥ മറയൂരിലെ 'സുനിൽ സ്വാമി' വെളിപ്പെടുത്തുമ്പോൾ
ഇടിക്കട്ടകൊണ്ട് മുഖത്തിടിച്ചാലും ഭാവം വരാത്ത പ്രണവ് മോഹൻലാൽ ഇത്തവണത്തെ മോശം നടൻ; കണ്ണിറുക്കി പറ്റിച്ച പ്രിയാവാര്യർ മോശം നടി; ഹൊറർ സിനിമ കോമഡി പടമാക്കിയ വിനയനും, കിളിപോയ സയൻസ് ഫിക്ഷൻ ഒരുക്കിയ ജെനീസ് മുഹമ്മദും മോശം സംവിധായകർ; ഇട്ടിമാണിയും കൽക്കിയും മോശം ചിത്രങ്ങൾ; മോസ്റ്റ് വെറുപ്പിക്കലിനുള്ള സമഗ്ര സംഭവനാ പുരസ്‌ക്കാരം ജയറാമിന്; 2019ലെ മോശം മലയാള സിനിമകൾക്കുള്ള അവാർഡ് കൊടുത്താൽ ഇങ്ങനെയിരിക്കും
ഐഡിയാ സ്റ്റാർ സിങ്ങറിന് മുമ്പ് പ്രശ്‌നമൊന്നുമില്ലായിരുന്നു; പാട്ടു പാടി പ്രശസ്തനായപ്പോൾ സ്ത്രീകളുമായി ചങ്ങാത്തം; കാണാൻ പാടില്ലാത്ത മെസേജ് ചോദ്യം ചെയ്തപ്പോൾ പീഡനങ്ങൾ; അഞ്ച് വർഷം അവിടെ നിന്നയാൾക്ക് എങ്ങനെയാണ് രണ്ടര വയസ്സിന്റെ വ്യത്യാസത്തിൽ രണ്ട് മക്കളുണ്ടാകുക; ആദ്യ ഭർത്താവിന് കുട്ടികളെ വിട്ടുനൽകിയത് പണം വാങ്ങിയിട്ടില്ലെന്ന് സൂര്യ; ബിഗ് ബോസിലെ സോമദാസിന്റെ വെളിപ്പെടുത്തൽ തള്ളി മുൻ ഭാര്യ: ഏഷ്യാനെറ്റ് ഷോയിൽ പാട്ടുകാരൻ പറഞ്ഞത് പച്ചക്കള്ളമോ?
താമരശ്ശേരി രൂപതാ മെത്രാൻ മാർ റെമിജിയോസ് ഇഞ്ചനാനിയിലിന് കോടഞ്ചേരി പള്ളി വികാരി ആയിരുന്നപ്പോൾ മുസ്ലിം യുവതിയിൽ കുഞ്ഞ് പിറന്നോ? ഒതുക്കി തീർക്കാൻ എംപിയായിരുന്ന എംഐ ഷാനവാസ് വഴി 50 ലക്ഷവും മാസം 25,000 രൂപയും നൽകിയോ? രൂപതാംഗമായ വീട്ടമ്മയുടെ പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ; ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് അന്ന ഷിബി; പച്ചക്കള്ളം പറഞ്ഞ് അപമാനിക്കുന്നുവെന്ന് സഭാ നേതൃത്വം; ലൗ ജിഹാദ് കാലത്ത് സീറോ മലബാർ സഭയെ പ്രതിരോധത്തിലാക്കി മറ്റൊരു വിവാദം
അഡാർ ഊഡായ ലൗ, പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രമേയം പറഞ്ഞ ഇരുപത്തിയൊന്നാം നൂറ്റാണ്ട്; ഏച്ചുകെട്ടിയ കഥയുമായി ദിലീപിന്റെ ജാക്ക് ഡാനിയൽ തൊട്ട് ആകാശ ഗംഗയെന്ന ചിരിപ്പിക്കുന്ന ഹൊറർ മൂവി വരെ; പൊട്ടമാണിയായിപ്പോയ ഇട്ടിമാണിയിൽ വീണ് മോഹൻലാൽ; ഗാനഗന്ധർവനിൽ മമ്മൂട്ടിക്കും പിഴച്ചു; കിളിപോയ സയൻസ് ്ഫിക്ഷനുമായി പൃഥ്വിരാജും കത്തിപൊലീസ് കഥയുമായി ടൊവീനോയും; ഒരു ശ്രദ്ധയുമില്ലാതെ കോടികൾ തുലച്ച് മലയാള സിനിമയും; 2019ലെ സൂപ്പർ ഫ്‌ളോപ്പുകൾ ഇങ്ങനെ
മകളുടെ ജനനേന്ദ്രയിത്തിൽ അടിക്കടി ഇൻഫക്ഷൻ കണ്ട അമ്മ ഭർത്താവിന്റെ പുതപ്പിനടിയിലായിരുന്ന മകളെ വിളിച്ചുണർത്തി വിവരം തിരക്കിയത് നിർണ്ണായകമായി; കൗൺസിലറുടെ ഇടപെടൽ പുറത്തു കൊണ്ടു വന്നത് മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരനായ അച്ഛന്റെ ക്രൂരത; പൊലീസ് കണ്ടെത്തിയത് അമ്മായിയുടെ മക്കളുടെ ലൈംഗിക പീഡനവും; കേരളത്തെ ഞെട്ടിച്ച് അഴിക്കുള്ളിലായത് നഗ്ന ചിത്രങ്ങൾ മകളെ കാണിച്ച അച്ഛൻ
വേണ്ടി വന്നാൽ ദുബായിയെയും ആക്രമിക്കും എന്ന ഇറാന്റെ ഭീഷണിയിൽ നെഞ്ചിടിക്കുന്നത് മലയാളികൾക്ക്; ലക്ഷക്കണക്കിന് പ്രവാസി കുടുംബങ്ങളുടെ നെഞ്ചിൽ തീകോരിയിട്ട് റെവല്യൂഷണറി ഗാർഡ്‌സിന്റെ ഭീഷണി സന്ദേശം; യുദ്ധഭീതി ഉയർന്നതോടെ ഗൾഫ് മേഖലയിൽ അതീവജാഗ്രത; വിമാന സർവീസുകൾ നിർത്തിവെച്ചു; ഇറാനിലേക്കും ഇറാഖിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യക്കാർക്ക് നിർദ്ദേശം; ഇരുരാജ്യങ്ങളിലെയും വ്യോമപാത ഒഴിവാക്കാനും നിർദ്ദേശം; ഗൾഫിലേക്കുള്ള അമേരിക്കൻ വിമാനങ്ങളും സർവീസ് നിർത്തുന്നു
പൊലീസിലെ നിന്ന് അഞ്ച് വർഷ അവധിയിൽ ഗൾഫിൽ പോയ വിരുതൻ; ലീവ് തീർന്നപ്പോൾ മടങ്ങിയെത്തി മൂന്ന് മാസം കാക്കി കുപ്പായമിട്ട് വീണ്ടും മുങ്ങി; ഗാന്ധിപുരത്ത് ആരുഷിനേയും അമ്മയേയും ഇടിച്ചു തെറിപ്പിച്ച് മനസാക്ഷി ഇല്ലാതെ പെരുമാറിയത് പ്രവാസിയായ പൊലീസുകാരൻ! കണ്ണിൽച്ചോരയില്ലാത്ത... പണത്തിന്റെ അഹങ്കാരം കൂടുതലുള്ള കൊട്ടാരക്കര വെട്ടിക്കവല-പുലമൺ സദാനന്ദപുരം കിഴക്കേ വിളവീട്ടിൽ സജി മാത്യുവിനെ തള്ളി പറഞ്ഞ് നാട്ടുകാരും; ശ്രീകാര്യത്തെ ക്രൂരതയിലെ വില്ലന്റെ വീട് കണ്ടെത്തി മറുനാടൻ