Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദുരിതാശ്വാസ ക്യാമ്പിന്റെ മറവിൽ സിപിഎം നഗരസഭ കൗൺസിലറുടെ അനധികൃത പണപ്പിരിവ്; സി.എ.നിഷാദ് സ്വന്തം അക്കൗണ്ട് നമ്പർ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ലക്ഷങ്ങൾ പിരിച്ചു; 'കരുണാലയം റിലീഫ് ക്യാമ്പ്' എന്ന വാട്സ് ആപ്പ് ഗ്രൂപ്പ് വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാനെന്ന പേരിൽ പണം പിരിച്ചെന്നും ആക്ഷേപം

ദുരിതാശ്വാസ ക്യാമ്പിന്റെ മറവിൽ സിപിഎം നഗരസഭ കൗൺസിലറുടെ അനധികൃത പണപ്പിരിവ്; സി.എ.നിഷാദ് സ്വന്തം അക്കൗണ്ട് നമ്പർ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ലക്ഷങ്ങൾ പിരിച്ചു; 'കരുണാലയം റിലീഫ് ക്യാമ്പ്' എന്ന വാട്സ് ആപ്പ് ഗ്രൂപ്പ് വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാനെന്ന പേരിൽ പണം പിരിച്ചെന്നും ആക്ഷേപം

അർജുൻ സി വനജ്

കൊച്ചി: പ്രളയക്കെടുതിയുടെ മറവിൽ സിപിഎം തൃക്കാക്കര നഗരസഭ കൗൺസിലർ അനധികൃത പണപ്പിരിവ് നടത്തിയതായി പരാതി. തൃക്കാക്കര കരുണാലയം ദുരിതാശ്വാസ ക്യാമ്പിന്റെ മറവിൽ സിപിഎം നഗരസഭ കൗൺസിലർ സിഎ നിഷാദ് സ്വന്തം അക്കൗണ്ട് നമ്പർ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് ലക്ഷങ്ങൾ പിരിച്ചതായാണ് പരാതി ഉയർന്നിരിക്കുന്നത്. ഇതിനായി നിഷാദ് കരുണാലയം റിലീഫ് ക്യാമ്പ് എന്ന പേരിൽ വാട്ട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു.

പ്രദേശത്തെ വൻ വ്യവസായികളെയും മറ്റും ഉൾപ്പെടുത്തിയ ഗ്രൂപ്പ് വഴി നിഷാദ് സ്വന്തം ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പങ്ക് വെയ്ക്കുകയും, അക്കൗണ്ടിലേക്ക് ആളുകളോട് പണം ഇടാൻ നിർദ്ദേശിക്കുന്നതുമായ ഗ്രൂപ്പ് ചാറ്റിംങ്ങ് വിവരങ്ങൾ മറുനാടൻ മലയാളിയ്്ക്ക് ലഭിച്ചു. താൻ അക്കൗണ്ടിലേക്ക് പണം ഇട്ടുവെന്ന് കാണിക്കുന്ന ഓൺലൈൻ ഇടപാട് രേഖകളും ചിലർ ഗ്രൂപ്പിൽ പങ്കുവെച്ചതോടെ, നിഷാദിന്റെ അക്കൗണ്ടിലേക്ക് ലക്ഷങ്ങൾ എത്തിയിട്ടുണ്ടെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.

അനധികൃത പണപ്പിരിവിനെതിരെ തൃക്കാക്കര സ്വദേശിയും പൊതുപ്രവർത്തകനുമായ മാഹിൻകുട്ടിയാണ് മുഖമന്ത്രിക്കും എറണാകുളം സിറ്റി പൊലീസ് കമ്മീഷ്ണർക്കും പരാതി നൽകിയിരിക്കുന്നത്. കൗൺസിലർ നിഷാദ് ഗ്രൂപ്പിലൂടെ തന്റെ അക്കൗണ്ട് വിവരങ്ങൾ നൽകിയതിന്റേയും ആളുകൾ ആ അക്കൗണ്ടിലേക്ക് പണം ട്രാൻസഫർ ചെയ്തതിന്റേയും രേഖകൾ സഹിതമാണ് പരാതി നൽകിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാനെന്ന പേരിൽ പണപ്പിരിവിനായി 19 നാണ് നിഷാദ് വാട്ട്സ്ആപ്പ് ഗ്രൂപ്പ് ആരംഭിച്ചിരിക്കുന്നത്. സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കൽകമ്മിറ്റി അംഗം കൂടിയായ നൗഷാദ് അക്കൗണ്ട് വഴിയും നേരിട്ടുമായി ലക്ഷങ്ങളുടെ പണപ്പിരിവ് നടത്തിയെന്നാണ് പരാതിക്കാരന്റെ ആരോപണം.

ദുരിതാശ്വാസത്തിന്റെ പേരിൽ യാതൊരുപണപ്പിരിവും നടത്തരുതെന്ന മുഖ്യമന്ത്രിയുടേയും ജില്ലാ കളക്ടറുടേയും നിർദ്ദേശം വന്നതിന് ശേഷവും അനധികൃത പണപ്പിരിവ് തുടർന്നുവെന്നാണ് രേഖകളിൽ നിന്ന് വ്യക്തമാകുന്നത്. കരുണാലയം റിലീഫ് ക്യാമ്പ് എന്ന പേരിലുള്ള വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ സിപിഎം കൗൺസിലറായ സിഎ നിഷാദ് മാത്രമായിരുന്നു ഗ്രൂപ്പ് അഡ്‌മിൻ. 250 ഓളം ആളുകളെയാണ് ആദ്യഘട്ടത്തിൽ നിഷാദ് പണപ്പിരിവിനായി ഗ്രൂപ്പിന്റെ ഭാഗമാക്കിയത്.

ഗ്രൂപ്പിലേക്ക് ബാങ്ക് ഓഫ് ബറോഡയുടെ വാഴക്കാല ബ്രാഞ്ചിന്റെ സ്വന്തം പേരിലുള്ള ചെക്ക് ലീഫ് നൽകികൊണ്ടാണ് നിഷാദ് പണം പിരിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആർക്കും നേരിട്ട് പണം നൽകാമെന്നിരിക്കെ, സ്വന്തം അക്കൗണ്ടിലേക്ക് ഇന്റെർനെറ്റ് ട്രാൻസ്ഫർ വഴി പണം സ്വീകരിച്ചതിന് ശേഷം, ആ തുക താൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിക്കൊള്ളാം എന്ന് പറയുന്നതിലാണ് പൊതുപ്രവർത്തകർക്കിടയിൽ സംശയം ഉടലെടുത്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP