1 usd = 71.03 inr 1 gbp = 88.83 inr 1 eur = 79.25 inr 1 aed = 19.34 inr 1 sar = 18.94 inr 1 kwd = 233.73 inr

Sep / 2019
16
Monday

അൽ വലാഅ് വൽബറാഅ്-ലൂടെ കേരളത്തിൽ ആദ്യം മതവിദ്വേഷത്തിന്റെ വിത്തു പാകിയതു കെഎൻഎം മുഖമാസിക; മുജാഹിദ് സംഘടനയിലെ മറ്റു ഗ്രൂപ്പുകൾക്കെല്ലാം സമാന നിലപാടു തന്നെ; കെഎൻഎമ്മിനെയും വിസ്ഡത്തെയും പ്രതിക്കൂട്ടിലാക്കി ഷംസുദ്ദീൻ പാലത്തും

October 07, 2016 | 09:07 AM IST | Permalinkഅൽ വലാഅ് വൽബറാഅ്-ലൂടെ കേരളത്തിൽ ആദ്യം മതവിദ്വേഷത്തിന്റെ വിത്തു പാകിയതു കെഎൻഎം മുഖമാസിക; മുജാഹിദ് സംഘടനയിലെ മറ്റു ഗ്രൂപ്പുകൾക്കെല്ലാം സമാന നിലപാടു തന്നെ; കെഎൻഎമ്മിനെയും വിസ്ഡത്തെയും പ്രതിക്കൂട്ടിലാക്കി ഷംസുദ്ദീൻ പാലത്തും

എം പി റാഫി

കോഴിക്കോട്: വർഗീയ വിദ്വേഷം പരത്തുന്ന പ്രസംഗം നടത്തിയ സലഫി പണ്ഡിതൻ ഷംസുദ്ദീൻ പാലത്തിന്റെ പ്രഭാഷണം വിവാദമായതിനു പിന്നാലെ അൽ വലാ വൽബറാ(ബന്ധവും ബന്ധനവിച്ഛേദവും)ഇനെ ചൊല്ലി കേരളത്തിലെ മുജാഹിദ് സംഘടനകളിൽ തമ്മിലടിയും പഴിചാരലുകളും.

കേരളത്തിലെ മുസ്ലിംങ്ങൾക്കിടയിലെ നവോത്ഥാന പ്രസ്ഥാനമായി കടന്നുവന്ന് പ്രവവർത്തനം തുടങ്ങിയ കേരള നദ് വത്തുൽ മുജാഹിദീ(കെ.എൻ.എം)നിലേക്കാണ് അൽ വലാഅ് വൽ ബറാഅ് എന്ന ആശയത്തിന്റെ മുനയും അടിവേരും എത്തിനിൽക്കുന്നത്. വിഷം പടർത്തുന്ന ഇത്തരം ആശയങ്ങൾ കേരളത്തിൽ ആദ്യം പ്രചരിപ്പിച്ചത് കെ.എൻ.എം ആണെന്ന് പുറത്തു വന്നതോടെ ഔദ്യോഗിക വിഭാഗം പ്രതിക്കൂട്ടിലായിരിക്കുകയാണ്.

ഔദ്യോഗിക വിഭാഗത്തിൽ നിന്നുമാണ് താൻ ഇത് പഠിച്ചതെന്നാണ് ഷംസുദ്ദീന്റെ വാദം. വലാഇനെയും ബറാഇനെയും ചൊല്ലിയുള്ള പരസ്പര പഴിചാരലിലൂടെ ആരാണ് വലിയ തീവ്രസലഫികളെന്ന് മത്സരിച്ച് തെളിയിക്കുകയാണ്. ഇതോടെ ഓരോ ഗ്രൂപ്പുകളും മറുഗ്രൂപ്പുകളുടെ തീവ്രമായ വാദങ്ങൾ ഉയർത്തിയാണ് രംഗത്തെത്തിയിരിക്കുന്നത്.

ഒടുവിൽ, നവോത്ഥോന നായകരായും തീവ്രവാദ വിരുദ്ധരെന്ന ലേബലിലും പ്രവർത്തിക്കുന്ന മുജാഹിദ് ഔദ്യോഗിക വിഭാഗം കെ.എൻ.എംലേക്കു തന്നെ എത്തിനിൽക്കുകയാണ് തീവ്രആശയങ്ങളുടെ അടിവേര്. മുജാഹിദന്റെ ഔദ്യോഗിക വിഭാഗത്തിന്റെ അൽമനാർ മാസികയിൽ വലാഇനും ബലാഇനെയും കുറിച്ച് എഴുതിയ എഡിറ്റോറിയലാണ് കെ.എൻ.എംനെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്. ഷംസുദ്ദീൻ പാലത്തിന്റെ പ്രഭാഷണം വിവാദമാകുകയും സലഫി പ്രഭാഷകനെതിരെ കേസെടുക്കുകയും ചെയതതോടെ കെ.എൻ.എം നേതാവ് ടിപി അബ്ദുല്ലക്കോയ മദനി ശംസുദ്ദീൻ പാലത്തിന്റെ പ്രസംഗത്തെ രൂക്ഷമായി എതിർത്ത് രംഗത്ത് വരികയുണ്ടായി. എന്നാൽ കെ.എൻ.എം മുഖമാസികയിൽ എഡിറ്റോറിയൽ പേജിൽ പ്രസിദ്ധീകരിച്ച തീവ്രമായ ആശയങ്ങളാണ് ഇവരുടെ വായടപ്പിച്ചിരിക്കുന്നത്.

ബന്ധവും വിച്ഛേദനവും എന്നവിഷയത്തിൽ കാരപ്പറമ്പിൽ പ്രസംഗിച്ച ഷംസുദ്ദീൻ പാലത്തിന്റെ
പ്രസംഗമായിരുന്നു കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ഇപ്പോൾ സമാന ആശയം പുലർത്തുന്ന കെ.എൻ.എം മറുപടി പറയാൻ നിർബന്ധിതരായിരിക്കുന്നതും. സ്വന്തം സ്ഥാപനത്തിൽ അന്യമതക്കാരെ നിർത്തരുതെന്നും അമുസ്ലിങ്ങളുടെ കലണ്ടർ ഉപയോഗിക്കരുത്, ഇവരോട് ചിരിക്കരുത്, പൊതു സമൂഹത്തിൽ അമുസ്ലിംങ്ങളെ യോഗ്യരായി അവതരിപ്പിക്കരുതെന്നും മറ്റുമായിരുന്നു ഷംസുദ്ദീന്റെ പ്രസംഗം. ഓണവും ക്രിസ്മസ്സം അടക്കമുള്ള അമുസ്ലിം ആഘോഷങ്ങൾ ഒരു മുസ്ലിമിന് നിഷിദ്ധമാണെന്ന് വരെ ഷംസുദ്ദീൻ പ്രസംഗത്തിൽ പറയുകയുണ്ടായി. അമുസ്ലിമായ ഒരാളോട് ഇടപഴകുകയോ ആത്മബന്ധം പുലർത്തുകയോ ചെയ്യരുതെന്നും ഇസ്ലാമിന്റെ വലാഉം ബറാഉം അടിസ്ഥാന തത്വമാണെന്നും അത് പിൻപറ്റാത്തവൻ മുസ്ലിം അല്ലെന്നും മുജാഹിദ് ഔദ്യോഗിക വിഭാഗത്തിൽ നിന്നും നേരത്തെ വിഘടിച്ചു പോന്ന ഷംസുദ്ദീൻ പാലത്ത് പ്രഭാഷണത്തിൽ പറയുന്നു. സഈദിയിലെ സലഫി പണ്ഡിതൻ സ്വാലിഹ് ഫൗസാന്റെ അൽവലാഅ് വൽ ബറാഅ് എന്ന ഗ്രന്ഥത്തെ ആസ്പദമാക്കിയായിരുന്നു ഈ വിഷയം ഷംസുദ്ദീൻ പ്രസംഗിച്ചത്. ഇതേ ആശയങ്ങളാണ് ഇസ്ലാമിക്ക് സ്റ്റേറ്റ് അടക്കമുള്ള തീവ്രവാദ സംഘങ്ങൾ പുലർത്തിപ്പോരുന്നത്. ഇത് ഐസിസിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളിലെല്ലാം വ്യക്തമാക്കിയിട്ടുമുണ്ട്.

എന്നാൽ ഇത്രയും വിഷം പരത്തുന്ന ആശയം കേരളത്തിലെ കെ.എൻ.എം അടക്കമുള്ള മറ്റു മുജാഹിദ് സംഘടനകൾക്കും ഉണ്ടെന്നത് ഞെട്ടിക്കുന്ന വിഷയമാണ്. കെ.എൻ.എം സംഘടനയിൽ നിന്നും വിഘടിച്ച് പ്രവർത്തിക്കുന്ന മറ്റൊരു സംഘടനയായ വിസ്ഡം വിഭാഗത്തിന്റെ നേതാക്കളും സമാന ആശയങ്ങൾ പ്രസംഗിച്ചിട്ടുണ്ട്. ഔദ്യോഗിക വിഭാഗത്തിൽ നിന്നും നേരത്തേ പിളർന്ന മടവൂർ വിഭാഗം ഈ വിവാദങ്ങളിൽ നിന്നും വിട്ടുനിൽക്കാനാണ് തീരുമാനം. ഷംസുദ്ദീൻ പാലത്തിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ച സാഹചര്യത്തിൽ മറ്റു ഗ്രൂപ്പുകളുടെ തീവ്ര ആശയങ്ങൾ കൂടി പുറത്തു വിടുകയാണ് ഷംസുദ്ദീൻ. വിസ്ഡം ഗ്രൂപ്പ് നേതാക്കളായ പികെ അഷ്‌റഫ്, ഫൈസൽ മൗലവി, ഷമീർ മദനി എന്നിവർ ഷംസുദ്ദീൻ പാലത്തിന്റെ പ്രസംഗത്തിനെതിരെ രംഗത്ത് വന്ന് തീവ്രവാദ വിരുദ്ധരാണെന്ന് സ്വയ പ്രഖ്യാപിക്കുകയും ചെയ്തതാണ് ഷംസുദ്ദീനെ ചൊടിപ്പിച്ചത്.

ഇതോടെ വിസ്ഡം ഗ്രൂപ്പിന്റെ തന്നെ നേതാവും അൽവാല വൽബറാ ഗ്രന്ഥം മലയാളത്തിലേക്കു വിവർത്തനം ചെയ്ത അബ്ദുൽ ജബ്ബാർ മദനിയുടെ ഷംസുദ്ദീന്റേതിനു സമാനമായ വരികളും ഇതേഗ്രൂപ്പിൽപ്പെട്ട മറ്റു നേതാക്കളുടെ തീവ്രമായ പ്രസംഗങ്ങളും ഔദ്യോഗിക വിഭാഗത്തിന്റെ അൽമനാർ മാസികയിൽ വന്ന ലേഖനവും ഉയർത്തിക്കാട്ടിയാണ് മുജാഹിദ് വിഭാഗത്തെ ഒന്നടങ്കം പ്രതിരോധത്തിലാക്കിയിരിക്കുന്നത്. വോയ്‌സ് ഓഫ് സലഫ് എന്ന വെബ്‌സൈറ്റിലാണ് ശംസുദ്ദീൻ പാലത്ത് ഇതിനെ തുറന്നു കാട്ടുന്ന ഒന്നേകാൽ മണിക്കൂർ ദൈർഘ്യമുള്ള പ്രഭാഷണം ഇട്ടിട്ടുള്ളത്.

പറഞ്ഞ വാദങ്ങൾ ന്യായീകരിക്കുന്നതോടൊപ്പം മുജാഹിദിന്റെ മറ്റു ഗ്രൂപ്പുകൾക്കും ഇതേ ആശയമാണുള്ളതെന്നാണ് ഷംസുദ്ദീൻ പറയുന്നത്. ഇതിനു തെളിവായി ഇതര നേതാക്കളുടെ പ്രസംഗ ക്ലിപ്പുകളും അൽമനാറും തെളിവായികാട്ടുന്നു. തനിക്കെതിരെ വിമർശിക്കുന്നവർ സംഘടന തലക്കു കയറിയവരാണെന്ന വിമർശനം ഉയർത്തുന്നുണ്ട്. സംഘടനാ വിരോധം തീർക്കുക ഇവരുടെ പതിവ് കുതന്ത്രമാണെന്നും അത് മടുത്താണ് ഞാനടക്കമുള്ളവർ ഇറങ്ങിപ്പോന്നതെന്നും പറയുന്നു. ഭീഷണിപ്പെടുത്തിയാലോ ജയിലിലടച്ചാലോ സലഫിസം പ്രചരിപ്പിക്കുന്നതിൽ നിന്ന് പിന്മാറില്ലെന്ന് ഷംസുദ്ദീൻ വ്യക്തമാക്കുന്നു.എന്നാൽ വലാഇനെയും ബറാഇനെയും പറഞ്ഞു പെരുപ്പിച്ച് മറ്റു സമുദായത്തിനിടയിൽ അവമതിപ്പുണ്ടാക്കുകയാണ് ഷംസുദ്ദീൻ ചെയ്തതെന്ന് മറ്റു ഗ്രൂപ്പ് നേതാക്കൾ പറയുന്നുണ്ടെങ്കിലും ഈ ഗ്രന്ഥത്തെയും ആശയത്തെയും അതേപടി സ്വീകരിക്കുന്നതായും അവർ പറയുന്നു.

ഷംസുദ്ദീൻ പുറത്തു വിട്ട എതിർ ഗ്രൂപ്പ് നേതാവായ അബൂബക്കർ സലഫിയുടെ പ്രഭാഷണത്തിൽ പറയുന്നതിങ്ങനെ: അവനവന്റെ ദീനനുസരിച്ച് സ്വന്തം നാട്ടിൽ ജീവിക്കാന് പറ്റില്ലെങ്കിൽ നാടുവിടൽ നിർബന്ധമാണ്. ഖുർആൻ പറഞ്ഞത് ദീനനുസരിച്ച് നിൽക്കാൻ പറ്റുന്നില്ലെങ്കിൽ ഇവിടെ നൽക്കണ്ടയെന്നാണ്. അങ്ങിനെ ആ രാജ്യത്തു തന്നെ നിന്ന് മരിച്ചു പോയാൽ മലക്കുകൾ ഈ കാര്യത്തെ പറ്റി ചോദിക്കുകയും ശിക്ഷ നൽകുകയും ചെയ്യും. മനുഷ്യരെയും ജിന്നുകളെയും സൃഷ്ടിച്ചത് അള്ളാഹുവിന് ഇബാദത്ത് (ആരാധന) എടുക്കാൻ മാത്രമാണ്. അതിന് പറ്റില്ലെങ്കിൽ ഹിജ്‌റ(പലായനം) പോകുകയാണ് ചെയ്യേണ്ടത്.

പ്രസംഗം പുറത്തു വിട്ട ശേഷം അൽവലാ വൽ ബറാ എന്ന ഗ്രന്ഥം അബ്ദുൽ ജബ്ബാർ മദനി വിവർത്തനം ചെയ്തതിലെ ചിലവരികളും വായിക്കുന്നു. പേജ് 21ലെ ഖുഫ്‌റിന്റെ നാടിലേക്കുള്ള ഉല്ലാസ യാത്രയെന്ന അധ്യായമാണ് പുറത്തു വിടുന്നത്. അതിൽ പറയുന്നതിങ്ങനെ: ചികിത്സ കച്ചവടം തുടങ്ങിയ നിർബന്ധ സാഹചര്യത്തിലല്ലാതെ ശത്രവിന്റെ രാജ്യത്തേക്ക് യാത്ര ചെയ്യേണ്ടതില്ല. ആവശ്യാനുസരണം പോയൽ തന്നെ ആവശ്യം കഴിഞ്ഞാൽ മടങ്ങുകയും വേണം. പേജ് 32: ആദർശ സംരക്ഷണാർത്ഥം ഹിജ്‌റ പോകൽ അനിവാര്യമാണ്. വിശ്വാസ സംരക്ഷണത്തിന് അവിശ്വാസികളുടെ നാട്ടിൽ നിന്നും പലായനം ചെയ്യുന്നതിനാണ് ഹിജ്‌റ എന്ന് പറയുന്നത്.

ചില മാനസിക രോഗികൾ ഓരോന്ന് പ്രസംഗിക്കുന്നുവെന്നായിരുന്നു ഷംസുദ്ദീന്റെ പ്രസംഗത്തെ കുറിച്ച് കേരള നദ് വത്തുൽ മുജാഹിദീൻ സംസ്ഥാന പ്രസിഡന്റ് ടിപി അബ്ദുല്ലക്കോയ മദനി പറഞ്ഞതും എഴുതിയതുമെല്ലാം. എന്നാൽ ഇത് ഏത് മാനസിക രോഗി എഴുതിയതാണെന്ന ചോദ്യം ഉയർത്തിയാണ് അൽമനാർ മാസികയിലെ ലേഖനം ഉയർത്ത് ഷംസുദ്ദീൻ പാലത്ത് ചോദിക്കുന്നത്. 1989 ഡിസംബറിൽ ബന്ധവും ബന്ധവിച്ഛേദനവും ഖുർആനിക ദൃഷ്ടിയിൽ എന്ന പേരിൽ എഡിറ്റോറിയൽ പേജിൽ വന്നതിങ്ങനെ: അള്ളാഹുവിലും റസൂലിലും വിശ്വസിക്കുന്ന ഒരു മുസ്ലിമിന് ആരുമായും എന്തടിസ്ഥാനത്തിലും ബന്ധം സ്ഥാപിക്കുക എന്നതും ആരുമായി ബന്ധം വിച്ഛേദിക്കുക എന്നതും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളുടെ പേരിലോ സംഘടനാ പക്ഷപാതത്തിന്റെ പേരിലോ തീരുമാനിക്കേണ്ടതല്ല. വിശുദ്ധ ഖുർആൻ നൽകുന്ന മാർകങ്ങൾ തള്ളിക്കൊണ്ട് തീരുമാനം എടുക്കാൻ ഒരുമുസ്ലിമിന് സ്വാതന്ത്രമില്ല. ഇഷ്ടം പോലെ ജീവിച്ചാൽ ദുനിയാവും ആഖിറവും പോകും. ഏതു സത്യ നിഷേധിയുടെ മനസിലും ദൈവിക മതത്തോടുള്ള വെറുപ്പ് നിലനിൽക്കുന്നു. സത്യവിശ്വാസിക്കും സത്യദീനിനും ക്ഷതമേൽപ്പിക്കുന്ന നിലപാട് ഏത് ഇവർ ഏത് നിമിഷവും പ്രകടിപ്പിച്ചേക്കാം. ഒരു സത്യ നിഷേധിയെയും ഉയർത്തുന്നത് വിശുദ്ധ ഖുർആൻ ശക്തമായി എതിർക്കുന്നു. അമുസ്ലിംങ്ങളെ പ്രൈവറ്റ് സെക്രട്ടറിയാക്കരുത്.

അൽവാലഅ് വൽബറാഅ് എന്ന വിഷയം വിഷദമായി ഈ ലേഖനത്തിലുണ്ട്. അതായത് ഷംസുദ്ദീൻ പാലത്തിന്റേതിന് സമാനമായ ആശയങ്ങൾ തന്നെ. ഇത് ഞാൻ പറയുമ്പോൾ ഐഎസിന്റെ വാദവും അൽമനാറിൽ വന്നാൽ കുഴപ്പവുമില്ലേ എന്നാണ് എതിർഗ്രൂപ്പുകാരോട് ഷംസുദ്ദീൻ പാലത്ത് ചോദിക്കുന്നത്. മുജാഹിദ് വിസ്ഡം ഗ്രൂപ്പും ഔദ്യോഗിക വിഭാഗവുമായിരുന്നു ഷംസുദീനെ അതിരൂക്ഷമായി എതിർത്ത് രംഗത്തെത്തിയത്. എന്നാൽ എൽമനാറിൽ വന്ന ലേഖനവും പ്രസംഗങ്ങളും തിരുത്താൻ തയ്യാറുണ്ടോയെന്നാണ് ഷംസുദ്ദീനെ അനുകൂലിക്കുന്ന സലഫി ഗ്രൂപ്പ് ചോദിക്കുന്നത്. ഇതിനെ ചൊല്ലി മുജാഹിദ് നേതാക്കൾ തമ്മിലുള്ള നിരവധി പ്രസംഗങ്ങളും വാഗ്വോങ്ങളും ഇതിനോടകം പുറത്തു വന്നുകഴിഞ്ഞു. ഏറ്റവും കൂടുതൽ പ്രതിരോധത്തിലായിരിക്കുന്നത് കെ.എൻ.എം ആണ്. കേരളത്തിൽ ആദ്യമായി വിദ്വേഷത്തിന്റെ വിത്തെറിഞ്ഞത് മുജാഹിദ് ഔദ്യോഗിക വിഭാഗമാണെന്ന് അൽമാനാർ ലേഖനത്തിലൂടെ പ്രകടമാണ്. മുജാഹിദിന്റെ എല്ലാവിഭാഗങ്ങളും ഈ ആശയം പുലർത്തുന്നതായി മുകളിൽ പറഞ്ഞ പ്രഭാഷണങ്ങളിൽ നിന്നും പ്രസിദ്ധീകരണങ്ങളിൽ നിന്നും വ്യക്തമാണ്. വഹാബി,സലഫി ആശയവുമായി കേരളത്തിലെ മുസ്ലിംങ്ങളുടെ ഉന്നമനത്തിനും നവോത്ഥാനത്തിനുമായി എത്തിയ മുജാഹിദ് പ്രസ്ഥാനം ആരാണ് ഏറ്റവും വലിയ തീവ്രവാദികളെന്ന് പരസ്പരം ചോദിക്കേണ്ട ദുര്യോഗമാണ് കണ്ടുകൊണ്ടിരിക്കുന്നത്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
കോടീശ്വരന്മാരായ ഫ്‌ളാറ്റ് ഉടമകൾക്ക് സർക്കാർ സഹായം നൽകിയാൽ തിരിച്ചടിയാകുമെന്ന് സിപിഎം വിലയിരുത്തൽ; മരടിൽ പരിഹാര ഫോർമുലയായി പാർട്ടി മുന്നോട്ടു വെക്കുന്നത് നിർമ്മാതാക്കൾ മറ്റ് പ്രൊജക്ടുകളിൽ പുതിയ ഫ്ളാറ്റ് നൽകണം എന്ന്; അനധികൃത നിർമ്മാണത്തിന് അനുമതി നൽകിയതും തീരദേശ നിയമലംഘനം ചൂണ്ടിക്കാട്ടിയതും ഇടതു ഭരണത്തിലെന്ന ബോധ്യം ഉള്ളതിനാൽ എങ്ങനെയും തടിയൂരാൻ സിപിഎം ശ്രമം; തുടക്കത്തിൽ തന്നെ കോടിയേരി കളത്തിലിറങ്ങിയത് മരട് വിഷയം മറ്റൊരു 'ശബരിമല' ആകാതിരിക്കാൻ
കുറ്റവാളികളെ ഞങ്ങൾക്ക് അറിയാം; സൗദി അറേബ്യ എന്ത് പറയുന്നു എന്നറിയാൻ ആയുധങ്ങൾ നിറച്ച് കാത്തിരിക്കുകയാണ്; സ്ഥിരീകരിച്ച് കഴിഞ്ഞാൽ പിന്നെ പ്രയോഗം; ഇറാന് യുദ്ധ മുന്നറിയിപ്പ് നൽകി ട്രംപ്; ഞങ്ങളും യുദ്ധത്തിന് ഒരുക്കമെന്ന് പ്രഖ്യാപിച്ച് ഇറാൻ; സൗദി എണ്ണപ്പാടത്തെ ഡ്രോൺ ആക്രമണം മൂലം എണ്ണവില കുതിച്ചുയരുന്നു; ഓയിൽ റിസർവ് പൂറത്തിറക്കി സ്ഥിതിഗതികൾ നിയന്ത്രിക്കാൻ അമേരിക്കയും
കശ്മീരിനുള്ള പ്രത്യേക പദവി മോദി സർക്കാർ എടുത്തു കളഞ്ഞതിനെ അംഗീകരിക്കുന്നു; കശ്മീരിനു വേണ്ടി ഹൃദയംനൊന്ത് മുദ്രാവാക്യം വിളിക്കുന്ന ഡിവൈഎഫ്ഐക്കാരും പുരോഗമന കലാസാഹിത്യകാരന്മാരും ലക്ഷക്കണക്കിന് പണ്ഡിറ്റുകൾക്ക് മനുഷ്യാവകാശമുണ്ടെന്ന കാര്യം ഓർക്കണം; ആമസോൺ കാടുകൾ കത്തുമ്പോൾ ഡിവൈഎഫ്ഐ ഇവിടെ പ്രകടനവുമായെത്തും; പശ്ചിമഘട്ടം നശിപ്പിക്കുമ്പോൾ അവർക്ക് യാതൊരു പ്രശ്നവുമില്ല; കേന്ദ്രത്തെ പുകഴ്‌ത്തി ഇടതുപക്ഷത്തെ വിമർശിച്ച് ടി പത്മനാഭൻ
സൗദി ആരാംകോയിലെ എണ്ണ ഉൽപാദന കേന്ദ്രത്തിന് നേരെ ഹൂതികളുടെ ഡ്രോൺ ആക്രമണം ഉണ്ടായതോടെ എണ്ണവില കുത്തനെ ഉയരുന്നു; എണ്ണവില 20 ശതമാനം വർദ്ധിച്ച് ബാരലിന് 70 ഡോളർ വരെ എത്തി; 28 വർഷത്തിനിടെ ഒറ്റദിവസം കൊണ്ടുണ്ടാകുന്ന ഏറ്റവും വലിയ വർധന; 80 ഡോളറായി ഉയർന്നേക്കുമെന്ന് സൂചന; ഡ്രോൺ ആക്രമണത്തിന് പിന്നാലെ ഇടിവുണ്ടായത് ആഗോള എണ്ണ ഉൽപാദനത്തിലെ ആറു ശതമാനം; ഇന്ത്യയിൽ അടക്കം വൻ വിലക്കയറ്റത്തിന് കളമൊരുങ്ങുന്നു
തോറ്റമ്പിയിട്ട് നാല് മാസമായിട്ടും വസതി ഒഴിയാതെ മുൻ എംപിമാർ; കറന്റും വെള്ളവും കട്ട് ചെയ്യുമെന്ന് നോട്ടീസ് നൽകിയപ്പോൾ ഭൂരിഭാഗം പേരും ഒഴിഞ്ഞു; അവസാന നിമിഷം വരെ വസതി ഒഴിയാതെ 80 മുൻ എപിമാർ ഇപ്പോഴും പഴയ വീട്ടിൽ കടിച്ച് തൂങ്ങി കിടക്കുന്നു; പുതിയ എംപിമാർക്ക് വസതി ഒരുക്കാനാവാതെ ലോക്‌സഭ സെക്രട്ടറിയേറ്റ്
പ്രവാസിയുടെ ഭാര്യയുമായുള്ള അവിഹിതം ചെലവ് കൂട്ടി; യുവതിയുമായുള്ള ബന്ധം ദൃഢമാക്കാൻ വാങ്ങി കൊടുക്കേണ്ടി വന്നത് പുതുപുത്തൻ കാർ; ഏഴാംമൈലിലെ കാമുകിയുടെ ബന്ധുക്കൾ കൈയോടി പിടികൂടി തല്ലി ചതച്ചിട്ടും പിന്മാറാതെ പ്രണയം തുടർന്നു; തളിപ്പറമ്പിലെ കൂറ്റൻ ഷോപ്പിങ് മാൾ ഉടമയ്ക്കുള്ളത് ഏക്കറു കണക്കിന് എസ്റ്റേറ്റും ഐസ്‌ക്രീം കമ്പനിയിൽ പാർട്ണർഷിപ്പും; സ്‌കെയിൽ ഉപയോഗിച്ച് കാർ ഡോറു തുറക്കാനുള്ള വിദ്യ പഠിച്ചത് യുട്യൂബിൽ നിന്നും; കോടീശ്വരനായ അബ്ദുൾ മുജീബ് ബണ്ടിചോർ ആയത് ഇങ്ങനെ
സുഡാനി ഫ്രം നൈജീരിയയുടെ നേട്ടം നിക്ഷേപിച്ചത് ഫ്‌ളാറ്റിൽ; നിയമ പ്രശ്‌നങ്ങൾ ഒന്നുമില്ലെന്ന് കരുതി ഒരു വർഷം മുമ്പ് മാത്രം വാങ്ങിയ ഫ്‌ളാറ്റിൽ നടൻ പിടിച്ചത് പുലിവാല്; ചീഫ് സെക്രട്ടറിക്ക് ഗോബാക്ക് വിളിക്കാനെത്തിയ സൗബിൻ സാഹിറിന്റെ മുഖത്തുള്ളത് നിരാശ മാത്രം; കുടുങ്ങിയവരിൽ ആൻ ആഗസ്റ്റിനും മേജർ രവിയും അടക്കമുള്ള സിനിമാക്കാരും; 3200 സ്‌ക്വയർ ഫീറ്റിലെ ആൽഫാ സമുച്ചയത്തിൽ താമസിക്കുന്നവരെല്ലാം കോടീശ്വരന്മാർ: സുപ്രീംകോടതി വിധിക്കെതിരെ പ്രതിഷേധിക്കാൻ വെള്ളിത്തിരയിലെ നക്ഷത്രങ്ങളും
കമ്പിളിക്കണ്ടം സതീശും കുടുംബവും പഴനിയിൽ പോയത് പത്ത് മാസമുള്ള കുട്ടിയുടെ മുടി എടുക്കാൻ; നേർച്ച കഴിഞ്ഞ് വരുമ്പോൾ വളവ് തിരിഞ്ഞപ്പോൾ അമ്മയുടെ കൈയിലിരുന്ന കുട്ടി റോഡിൽ വീണു; മയക്കത്തിൽ ഇരുന്ന അമ്മ കുട്ടിയെ നഷ്ടപ്പെട്ടത് അറിഞ്ഞത് വെള്ളത്തൂവലിൽ എത്തിയപ്പോൾ; വന്യമൃഗങ്ങളുള്ള കാടിനു നടുവിലെ റോഡിൽ നിന്ന് കുട്ടി ഇഴഞ്ഞെത്തിയത് വനപാലകരുടെ അടുത്ത്; ഇത് ഹോളിവുഡ് സിനിമ 'ബേബീസ് ഡേ ഔട്ടിനെ' ഓർമ്മിപ്പിക്കും രക്ഷപ്പെടൽ; രാജമലയിലെ അത്ഭുത കുട്ടിയുടെ കഥ
ആദ്യ പ്രണയമെത്തിച്ചത് വിവാഹത്തിൽ; നടുവണ്ണൂരുകാരിയുടെ രണ്ടാം പ്രണയം കൊണ്ടെത്തിച്ചത് ജയിലിലും! നീണ്ട അവധിയായതിനാൽ ബാലുശ്ശേരിക്കാരുടെ അടിപൊളി പാട്ടുകാരനും കാമുകിക്കും അഴിക്കുള്ളിൽ കഴിയേണ്ടി വരും; വിവാഹ വീട്ടിൽ പാട്ടുകാരനോട് തോന്നിയ പ്രണയം പടർന്ന് പന്തലിച്ചപ്പോൾ ഇതര മതസ്ഥരായ കമിതാക്കൾ ചെന്നു പെട്ടത് ഊരാക്കുടുക്കിൽ; നാൻ ഓട്ടോക്കാരനും തുംസെ മിൽനെ കി തമന്നാഹേയും പാടി ആരാധകരെ സൃഷ്ടിച്ച ഷമ്മാസ് കിനാലൂരും പ്രണയിനി ഷിബിനയും കഴിയുന്നത് രണ്ട് ജയിലുകളിൽ
വിദ്യയും യുകേഷും തമ്മിലുണ്ടായിരുന്നത് എത്ര ശ്രമിച്ചിട്ടും പരിഹരിക്കാൻ കഴിയാത്ത പ്രശ്‌നങ്ങൾ; ദാമ്പത്യ പ്രശ്‌നങ്ങളിൽ ആകെ തളർന്ന വിദ്യക്ക് തുണയായത് ബന്ധുക്കൾ നൽകിയ സ്‌നേഹം മാത്രം; രണ്ട് വർഷങ്ങൾക്ക് ശേഷം അടുത്തപ്പോൾ വീണ്ടും പ്രതീക്ഷകൾ; എല്ലാം പരിഹരിക്കാൻ ദുബായിലെത്തിയ യുകേഷ് ഭാര്യയെ അരുംകൊല ചെയ്ത വാർത്തയിൽ നടുങ്ങി ബന്ധുക്കൾ; ഉത്രാട ദിനത്തിൽ നിനച്ചിരിക്കാതെ വന്ന ദുരന്തത്തിൽ ഞെട്ടി കൊല്ലം തിരുമുല്ലാവാരം നിവാസികൾ
പ്രവാസിയുടെ ഭാര്യയുമായുള്ള അവിഹിതം ചെലവ് കൂട്ടി; യുവതിയുമായുള്ള ബന്ധം ദൃഢമാക്കാൻ വാങ്ങി കൊടുക്കേണ്ടി വന്നത് പുതുപുത്തൻ കാർ; ഏഴാംമൈലിലെ കാമുകിയുടെ ബന്ധുക്കൾ കൈയോടി പിടികൂടി തല്ലി ചതച്ചിട്ടും പിന്മാറാതെ പ്രണയം തുടർന്നു; തളിപ്പറമ്പിലെ കൂറ്റൻ ഷോപ്പിങ് മാൾ ഉടമയ്ക്കുള്ളത് ഏക്കറു കണക്കിന് എസ്റ്റേറ്റും ഐസ്‌ക്രീം കമ്പനിയിൽ പാർട്ണർഷിപ്പും; സ്‌കെയിൽ ഉപയോഗിച്ച് കാർ ഡോറു തുറക്കാനുള്ള വിദ്യ പഠിച്ചത് യുട്യൂബിൽ നിന്നും; കോടീശ്വരനായ അബ്ദുൾ മുജീബ് ബണ്ടിചോർ ആയത് ഇങ്ങനെ
ഉത്രാടനാളിലെ കരുനാഗപ്പള്ളിയിലെ അരുംകൊലയ്ക്ക് പിന്നിൽ എസ്ഡിപിഐയുടെ കുടിപ്പകയോ? അയൽവാസിയുമായുള്ള തർക്കത്തിനിടെ ആസൂത്രിത കൊലപാതകത്തിലേക്ക് വഴിയൊരുക്കിയെന്ന് ആരോപണം; പടക്കം പൊട്ടിച്ചുണ്ടാക്കിയ പ്രകോപനവും കൂട്ടുപ്രതികളെ വിളിച്ചുവരുത്തിയുള്ള സംഘർഷ നാടകവും; പിടിച്ചുമാറ്റാനെത്തിയ സുജിത്തിനെ കൊന്നത് അഭിമന്യു മോഡലിൽ ചങ്കിൽ കത്തി കുത്തിയിറക്കി; ഒളിവിൽ പോയവർ എസ്.ഡി.പി.ഐയുടെ സജീവപ്രവർത്തകർ; സംഘർഷ സാധ്യതയിൽ കരുനാഗപ്പള്ളിയിൽ വൻ പൊലീസ് സന്നാഹം
നമ്മൾ പരിഹസിക്കുന്ന മോദി ആരും പ്രതീക്ഷിക്കാത്ത ജനവിജയം നേടിയത് വോട്ടെണ്ണൽ യന്ത്രം പിളർത്തിയും വർഗീയത മാത്രം പറഞ്ഞാണെന്നും വിശ്വസിക്കാൻ ആർക്കും അവകാശമുണ്ട്; തൂറാൻ ദേശീയപാതയുടെ വെളിമ്പുറം തേടിയ ദശലക്ഷം പേരുടെ ജാതകം മാറ്റിയ കഥ അവിടെപ്പോയാൽ അവർ പറയും; യുദ്ധത്തിൽ മുക്കാൽ ഭാഗവും വിജയിച്ച ഒരാളെ നേരിടേണ്ടത് മിമിക്സ് പരേഡ് നടത്തിയല്ല: കാക്ക തൂറിയ പോലുള്ള കേരളത്തിൽ നിന്ന് കാണുന്ന ദേശീയ രാഷ്ട്രീയ ദൃശ്യത്തെ പരിഹസിച്ച് ജാവേദ് പർവേശ്
എന്നു മുതലാണ് കേരളത്തിലെ ക്ഷേത്രങ്ങൾ ആർഎസ്എസിന്റെ സ്വകാര്യ സ്വത്തായത്? മനസ്സ് വേദനിക്കുകയാണ്.. എത്ര രാഷ്ട്രീയ വ്യത്യാസങ്ങളുണ്ടങ്കിലും നാട്ടിൻ പുറങ്ങളെ ബന്ധിപ്പിക്കുന്ന സ്നേഹത്തിന്റെ, കരുതലിന്റെ ഒരു ബന്ധം ഇല്ലാണ്ടാകുന്നതിൽ.. ഓടിക്കളിച്ചു വളർന്ന ക്ഷേത്ര മുറ്റത്തിന്റെ ഉടമസ്ഥാവകാശം ആർ എസ് എസിന്റേതായി മാറിക്കൊണ്ടിരിക്കുന്നതിൽ.. സ്വന്തം നാട്ടിലും അന്യതാബോധം; ഓണ ദിവസം ഉണ്ടായ ദുരനുഭവത്തെ കുറിച്ച് ജ്യോതി വിജയകുമാർ
അച്ചൻ ധ്യാനിക്കാൻ പോയപ്പോൾ ഒൻപതാം ക്ലാസുകാരനായ കപ്പിയാർക്ക് മൊബൈൽ കിട്ടി; വാട്സാപ്പിലെ ചാറ്റ് കണ്ടു ഞെട്ടിയ കുട്ടി സ്‌ക്രീൻ ഷോട്ടുകൾ അതിവേഗം കൂട്ടുകാർക്ക് അയച്ചു; പ്രാദേശിക ചാനലിലെ വാർത്ത ഗ്രൂപ്പുകളിൽ വൈറലായപ്പോൾ 'ധ്യാന ഗുരു' പള്ളിയുപേക്ഷിച്ച് അർദ്ധ രാത്രി ഓടി; വിവാദത്തിൽ കുടുങ്ങിയത് പ്രാർത്ഥിച്ച് ചാമ്പക്കാ വിളയിക്കുന്ന അച്ചൻ! വിവാദ നായിക സൺഡേ സ്‌കൂൾ അദ്ധ്യാപികയും; ശ്രീകണ്ഠാപുരത്തിന് സമീപമുള്ള ഒരു ഇടവകക്കാരെ ഞെട്ടിച്ച കഥ ഇങ്ങനെ
2000ൽ നാവായിക്കുളത്ത് നിക്കാഹ്; രണ്ടാം ഗർഭം അലസിപ്പിച്ചത് തന്നിഷ്ട പ്രകാരം; പുരുഷ സുഹൃത്തുക്കളുമായുള്ള ഭാര്യയുടെ സൗഹൃദം ബഹറിനിലെ ബിസിനസിനെ തകർത്തു; യുഎഇയിൽ നിഷേധിച്ചത് ഭർത്താവിന്റെ അവകാശങ്ങൾ; തിരുവനന്തപുരത്ത് നിശാ ക്ലബ്ബുകളിൽ ഉല്ലസിപ്പിച്ചപ്പോൾ തകർന്നത് തന്റെ ജീവിതം; ശ്രീറാമുമായുള്ള അപകടത്തെ കുറിച്ച് ചോദിച്ചപ്പോൾ കിട്ടിയത് അസഭ്യം; വഫായ്‌ക്കെതിരെ വിവാഹ മോചന ഹർജിയിൽ ഭർത്താവ് ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങൾ; ഏഷ്യാനെറ്റ് ന്യൂസിലെ അഭിമുഖ വാദമെല്ലാം പൊളിയുമ്പോൾ
മോഷണ ശ്രമത്തിനിടയിൽ ജീവനക്കാർക്ക് വെടിയേറ്റ വീഡിയോയും സിഐടിയുവിന്റെ തലയിൽ; നാലുവർഷം മുൻപ് നെടുങ്കണ്ടം ബ്രാഞ്ചിൽ ബന്ദ് നടത്തിയവർ ഉണ്ടാക്കിയ അക്രമവും തൊഴിലാളി സമരത്തിന്റെ ഭാഗമാക്കി; മുത്തൂറ്റ് സ്ഥാപനങ്ങളിൽ സിസിടിവി ദൃശ്യങ്ങൾ എഡിറ്റ് ചെയ്തത് തൊഴിലാളി വിരുദ്ധമാക്കാൻ പ്രത്യേക സംഘം പ്രവർത്തിക്കുന്നു; കാള പെറ്റെന്നു കേട്ടയുടനെ കയറെടുക്കുന്ന സോഷ്യൽ മീഡിയയും; മുത്തൂറ്റിലെ ജീവനക്കാരെ ഒറ്റപ്പെടുത്താൻ മാനേജ്മെന്റും മാധ്യമങ്ങളും ചേർത്തു നടത്തുന്ന കള്ളക്കളികൾ
ഈ സ്ത്രീയുണ്ടല്ലോ... ഷാനി പ്രഭാകരൻ താങ്കളിലേക്ക് ചീറ്റിയത് ദേശീയ മാധ്യമങ്ങൾ എല്ലാം ചേർന്ന് ചീറ്റിയതതിലും അധികം വിഷമാണ്! താങ്കളെ കുറിച്ച് സ്വാഗത പ്രസംഗത്തിൽ ഇവർ നല്ലത് പറയുന്നത് കേട്ടാൽ ഞങ്ങൾക്ക് ചർദ്ദിക്കാൻ വരും! മനോരമ കോൺക്ലേവിൽ പങ്കെടുക്കാൻ മോദി എത്തുമെന്ന നിഷാ പുരുഷോത്തമന്റെ ട്വീറ്റ് പിൻവലിച്ചതിലും ആശ്വാസം കണ്ട് പരിവാറുകാർ; മനോരമ ന്യൂസിന്റെ പരിപാടിയിൽ പ്രധാനമന്ത്രി എത്തുമോ? ആർഎസ്എസ് ഉയർത്തുന്നത് അതിശക്തമായ പ്രതിഷേധം
അമ്മയുടെ ശസ്ത്രക്രിയക്കുള്ള മരുന്നുകൾ വാങ്ങാൻ വിപിൻ പണം കണ്ടെത്തിയത് മൊബൈലും മാലയും പണയം വെച്ച്; മെഡിക്കൽ സ്റ്റോറിലെത്തി ഡ്യൂപ്ലിക്കേറ്റ് ബിൽ ചോദിച്ചപ്പോൾ അറിഞ്ഞത് ബിൽ തിരികെ നൽകി പണം മറ്റൊരാൾ കൈപ്പറ്റിയെന്ന്; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കണ്ടത് 10793 രൂപ കൈപ്പറ്റുന്ന നഴ്‌സിനേയും; പാവങ്ങളുടെ ആശ്രയമായ മെഡിക്കൽ കോളേജിൽ പോലും പിച്ചച്ചട്ടിയിൽ കൈയിട്ടു വാരുന്ന പിശാചുകൾ; രണ്ട് മെയിൽ നഴ്‌സുമാർ പൊലീസ് കസ്റ്റഡിയിൽ
കുടുംബജീവിതത്തെക്കുറിച്ചും സ്ത്രീപുരുഷബന്ധത്തെക്കുറിച്ചും ടി വി ഷോയിൽ ഒരു കൊച്ചുകുട്ടിയുടെ ചോദ്യത്തിന് മറുപടി കൊടുത്ത അന്നേ ഞാൻ നിങ്ങളെ വിലയിരുത്തിയിരുന്നു; പരസ്യപ്പെടുത്താൻ മേലാത്ത നിങ്ങൾ പറയുന്ന അനേക കാര്യം വെളിപ്പെടുത്തൂ... വെല്ലുവിളിക്കുന്നു; ചാനലിൽ വന്ന് അലക്കാൻ കഴിയാത്ത ഒത്തിരി കാര്യങ്ങൾ അധികാരികളുടെയും തന്റെയും കൈവശമുണ്ടെന്ന് വാദിച്ച ഫാ.ജോസഫ് പുത്തൻപുരയ്ക്കലിനെതിരെ സിസ്റ്റർ ലൂസി കളപ്പുര
ശതകോടീശ്വരൻ പോൾ മുത്തൂറ്റിനെ മതിലിൽ ചാരി നിർത്തി ആവർത്തിച്ച് കുത്തിയത് കാരി സതീഷ്; കാറിനുള്ളിൽ എല്ലാത്തിനും സാക്ഷിയായി തെന്നിന്ത്യൻ താര സുന്ദരിയും; ഒന്നും കണ്ടില്ലെന്ന് പറഞ്ഞ് മാപ്പ് സാക്ഷിയായി ഓംപ്രകാശും പുത്തൻപാലം രാജേഷും; വിവാദത്തിന് മേമ്പൊടിയായി എസ് മോഡൽ കത്തിയും പിണറായിയുടെ പ്രസ്താവനയും; കത്തി നിർബന്ധിച്ച് പണിയിച്ചതെന്ന മൊഴിക്ക് പിന്നാലെ വിൻസന്റ് എം പോളിന് കോടതി ശകാരവും കേസ് സിബിഐക്ക് കൈമാറലും; ഇനിയും ചുരുളഴിയാത്ത രഹസ്യങ്ങളുടെ കലവറയായി പാതിരാകൊലപാതകം