Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അടച്ചിട്ട മുറിയിൽ പാസ്റ്റർ യുവതിക്ക് സുവിശേഷം ഓതിക്കൊടുത്തു; പലതവണ ഭാര്യ മുറിയിൽ തട്ടിയിട്ടും തുറക്കാതെ വചന പ്രഘോഷണം; പിന്നെ കണ്ടത് തൂങ്ങി നിൽക്കുന്ന രേഷ്മയെ; ഫയർ വിങ്‌സ് പാസ്റ്റർ ബിനോയ് ഭാര്യയെ കൊന്നെന്ന് അമ്മയും നാട്ടുകാരും: പണക്കൊഴുപ്പിൽ വീണ പൊലീസിനും മിണ്ടാട്ടമില്ല

അടച്ചിട്ട മുറിയിൽ പാസ്റ്റർ യുവതിക്ക് സുവിശേഷം ഓതിക്കൊടുത്തു; പലതവണ ഭാര്യ മുറിയിൽ തട്ടിയിട്ടും തുറക്കാതെ വചന പ്രഘോഷണം; പിന്നെ കണ്ടത് തൂങ്ങി നിൽക്കുന്ന രേഷ്മയെ; ഫയർ വിങ്‌സ് പാസ്റ്റർ ബിനോയ് ഭാര്യയെ കൊന്നെന്ന് അമ്മയും നാട്ടുകാരും: പണക്കൊഴുപ്പിൽ വീണ പൊലീസിനും മിണ്ടാട്ടമില്ല

മറുനാടൻ മലയാളി ബ്യുറോ

പത്തനംതിട്ട: പെരുമ്പാവൂർ സ്വദേശിനിയും കൊട്ടരക്കരെ ബിനോയ് കൊട്ടരക്കരയുടെ ഭാര്യയുമായി രേഷ്മ എങ്ങനെയാണ് മരിച്ചത്? ഭർത്താവിന്റെ വഴി വിട്ട ബന്ധത്തിൽ മനംനൊന്ത് ആത്മഹത്യ ചെയ്തതോ? അതോ ഭാര്യയുടെ നിരന്തരമായ ചോദ്യം ചെയ്യലിൽ മനസ്സ് മടുത്ത് കഴുത്തു ഞെരിച്ച് കൊന്നതോ? കേരളത്തിലെ സുവിശേഷ പ്രഘോഷകർക്കിടയിൽ തീക്കാറ്റ്് പോലെ പടരുന്ന ഒരു ദുരൂഹ മരണത്തിന്റെ ചുരുളുകൾ വിടർത്തുകയാണിവിടെ.

ആത്മീതയുടെ പേരിൽ യുവതീ യുവാക്കളെ ആകർഷിക്കുന്ന 'ഫയർ വിങ്‌സ് 'എന്ന പുതിയ സുവിശേഷ സഭയുടെ വക്താവായ പാസ്റ്റർ ബിനോയ് കൊട്ടാരക്കരയുടെ ഭാര്യ രേഷ്മയുടെ മരണത്തിലെ ദുരൂഹതകളാണ് മുകളിലെ ചോദ്യങ്ങൾക്ക് ആധാരം. രേഷ്മയെ കൊന്നത് ബിനോയ് ആണെന്നാണ് ആരോപണം. എന്നാൽ എല്ലാ തലത്തിലും പരാതി നൽകിയിട്ടും ബിനോയിയെ ചോദ്യം ചെയ്യാൻ പോലും പൊലീസ് തയ്യാറായിട്ടില്ല. അതിനിടെ ബിനോയിയെ ഓസ്‌ട്രേലിയയിലേക്ക് കടക്കാൻ അവസരമൊരുക്കുന്നതായും സൂചനയുണ്ട്. ഭരണ തലത്തിൽ സ്വാധീനമുള്ള ഉന്നതർ തന്നെയാണ് ഇതിന് പിന്നിൽ. മകളുടെ മരണത്തിനു കാരണക്കാരായവരെ കണ്ടെത്തണമെന്ന് കണ്ണീരോടെ അമ്മ ആവശ്യപ്പെട്ടിട്ടും ആരും അനങ്ങാത്തതിന് കാരണവും അതു തന്നെ.

2012 ലായിരുന്നു രേഷ്മയുടെയും ബിനോയിയുടെയും വിവാഹം. രണ്ടും ഒന്നും വയസ്സുള്ള രണ്ട് കുട്ടികളുമുണ്ട്. ആത്മീയതയുടെ പേരിൽ യുവതീയുവാക്കളെ ആകർഷിക്കുന്ന ഫയർ വിങ്‌സ് എന്ന സുവിശേഷ സഭയുടെ വസതിയാണ് പാസ്റ്റർ ബിനോട് കൊട്ടാരക്കര. രേഷ്മയുടെ മരണ സമയം പാസ്റ്റർ ബിനോയ് മറ്റൊരുയുവതിയുമായി മുകളിൽ അടച്ചിട്ട മുറിയിൽ പ്രാർത്ഥനായിരുന്നുവെന്നാണ് ആക്ഷേപം. അടഞ്ഞ വാതിൽ രേഷ്മ പലപ്രവശ്യം വിളിച്ചു. തുറന്നില്ല. കോപാകുലനായി. ഇത് രേഷ്മയുടെ മരണത്തിന് കാരണമായി എന്നാണ് ആരോപണം. മരണവിവരം അറിഞ്ഞ് രേഷ്മയുടെ അമ്മ വീട്ടിലെത്തുമ്പോഴും ഈ യുവതി അവിടെ ഉണ്ടായിരുന്നു. ഇതൊക്കെ പൊലീസിന്റേയും ശ്രദ്ധയിൽപെട്ടിരുന്നു. എന്നാൽ അന്വേഷണത്തിന് മാത്രം തുനിഞ്ഞില്ല. ഉന്നത ബന്ധമുള്ളവരെ പിണക്കിയാൽ പണി കിട്ടുമെന്ന നിലപാടിലാണത്രേ പൊലീസെന്നും രേഷ്മയുടെ ബന്ധുക്കളും നാട്ടുകാരും പറയുന്നു.

മകൾ ഭർതൃഗൃഹത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പൊലീസിലും പരാതി നൽകിയിട്ടും അന്വേഷിക്കാൻ പൊലീസ് തയ്യാറാകുന്നില്ലെന്ന് അമ്മ പെരുമ്പാവൂർ കോടതി റോഡ് സൺബീം വീട്ടിൽ പരേതനായ ഡോ. സുരേഷ് മാണി ജോർജിന്റെ ഭാര്യ ഷീബ പരാതിയിൽ പറയുന്നു. പൊലീസും രാഷ്ട്രീയക്കാരും പാസ്റ്റർക്ക് ഒത്താശ ചെയ്യുകയാണ്. ആത്മീയത കച്ചവടമാക്കി നേടിയ കോടികളുടെ കരുത്തിൽ ബിനോയിയും കൂസലില്ലാതെ വിലസുന്നു. സമുദായത്തിൽ നിന്ന് പോലും പലരും രേഷ്മയുടെ മരണത്തിലെ ദുരൂഹതയും ബിനോയിയുടെ വിഴിവിട്ട ബന്ധങ്ങളും നിരത്തിയിട്ടും അന്വേഷണത്തിന് പൊലീസ് തയ്യാറായിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. ഒരു നിയമപരമായി നടപടിയും രേഷ്മയുടെ മരണത്തിൽ ഇതുവരെയും സംഭവിച്ചിട്ടില്ല. ഇതോടെ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ. പ്രതികരിക്കാനും വിവരങ്ങൾ കൈമാറാനും ഫെയ്‌സ് ബുക്ക് കൂട്ടായ്മ ഇപ്പോൾ തന്നെ സജീവമായിട്ടുണ്ട്.

രേഷ്മ (26)യെ ഭർത്താവ് പാസ്റ്റർ ബിനോയി ബാബുവിന്റെ കൊട്ടാരക്കര നെല്ലിക്കുന്നത്തെ പഴയവിള വീട്ടിൽ ഓഗസ്ത് 15നാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് അന്നുതന്നെ കൊട്ടാരക്കര റൂറൽ എസ്‌പിക്കു പരാതി നൽകി. എന്നാൽ, അന്വേഷണത്തിന് പൊലീസ് തയ്യാറായില്ല. കുടുംബപ്രശ്‌നങ്ങളെ തുടർന്ന് ബിനോയി രേഷ്മയെ മാനസികവും ശാരീരികവുമായ പീഡനങ്ങൾക്ക് ഇരയാക്കുമായിരുന്നു. സംഭവദിവസം പകൽ രണ്ടിനു ബിനോയി ഫോണിൽ വിളിച്ച് രേഷ്മ ആത്മഹത്യ ചെയ്തതായി അമ്മയെ അറിയിക്കുകയായിരുന്നു. പെരുമ്പാവൂരിൽനിന്ന് വൈകിട്ടോടെ കൊട്ടാരക്കരയിലെ വീട്ടിലെത്തി. രേഷ്മയുടെ മൃതദേഹം തറയിൽ കിടത്തിയ നിലയിലായിരുന്നു. മുറിയിലെ ജനലഴിയിൽ ചുരിദാറിന്റെ ഷാൾ കഴുത്തിൽ കുരുക്കി ആത്മഹത്യ ചെയ്‌തെന്നാണ് ബിനോയി പറഞ്ഞത്. എന്നാൽ, അത്തരത്തിൽ ആത്മഹത്യ ചെയ്യാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ടു.

ഈ സാഹചര്യത്തിലാണ് അമ്മ നീതി തേടി മുഖ്യമന്ത്രിയടക്കമുള്ളവരെ സമീപിച്ചത്. അന്ന് പകൽ 12ന് രേഷ്മ ഫോണിൽ വളരെ സന്തോഷത്തോടെ സംസാരിച്ചിരുന്നു. ഒന്നും രണ്ടും വയസ്സുള്ള കുഞ്ഞുങ്ങളെ അനാഥരാക്കി രേഷ്മ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും ഷീബ പറഞ്ഞു. സംസ്‌കാരം നടന്ന 17നു കൊല്ലം എസ്‌പിക്കു പരാതി നൽകി. പിന്നീട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും വനിതാ കമീഷനും പരാതി നൽകി. എന്നാൽ, സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ തയ്യാറായിട്ടില്ല. ബിനോയി ബാബുവിന്റെ കുടുംബത്തിനുള്ള ഉന്നത രാഷ്ട്രീയ സാമുദായിക ബന്ധങ്ങളിൽ കേസ് അന്വേഷണം അട്ടിമറിക്കുകയാണെന്ന് ഷീബ പറഞ്ഞു. ബിനോയി അമേരിക്കയിലേക്കു പോകാനുള്ള തയ്യാറെടുപ്പിലാണ്. ഇയാൾക്ക് രക്ഷപ്പെടാൻ പൊലീസ് ഒത്താശ ചെയ്യുകയാണെന്നും ബന്ധുക്കൾ പറഞ്ഞു.

വീട്ടിലെ ജനലിലാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടത് എന്നാണ് ബിനോയ് പറയുന്നത്. മുറിയിലെ ജനലിന് മൂന്നരയടിമാത്രമാണ് പൊക്കമുള്ളത്. അഞ്ചരയടിയിൽ കൂടുതൽ ഉയരമുള്ള രേഷ്മയ്ക്ക് ജനൽക്കമ്പിയിൽ തൂങ്ങിമരിക്കാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ ഈ കേസിൽ ദുരൂഹതകൾ ഏറെയാണ്. അതിനൊന്നും മറുപടി പോലും നൽകാതെ കേസ് ഒതുക്കി തീർക്കാനാണ് നീക്കം. രേഷ്മ തൂങ്ങിമരിച്ച ജനലിൽ ഒരാൾ ആത്മഹത്യ ചെയ്തുവെന്നത് തന്നെ അസാധ്യമാണ്. അതുകൊണ്ട് തന്നെയാണ് ഈ ചോദ്യങ്ങൾക്ക് പ്രസക്തി കൂടുന്നതും. 5 അടി പൊക്കം ഉള്ള ഒരാൾക്ക് തിരെ പൊക്കം ഇല്ലാത്ത ചെറിയ ജനൽ എഴിയിൽ തുങ്ങാൻ സാധിക്കുമോ? മരണ വാർത്ത അറിഞ്ഞ് ബിനോയിയുടെ വീടിനു അടുത്തു താമസിക്കുന്ന രേഷ്മയുടെ അങ്കിളും ആന്റിയും ആ വീട്ടിൽ ഓടി എത്തിയപ്പോൾ ബിനോയിയുടെ പിതാവിന്റെ വാക്കുകൾ 'ഇവൻ കാരണം ഞങ്ങൾക്ക് ഈ വയസാംകാലത്ത് ജയിലിൽ കിടക്കേണ്ടി വരുമല്ലോ ദൈവമേ' ഇതു കേട്ട ബിനോയി സ്വന്തം പിതാവിന്റെ വായ് പൊത്തി റൂമിൽ കൊണ്ടുപോയി പൂട്ടിയതെന്തിന് ? രേഷ്മയുടെ അമ്മയുടെ ഈ ചോദ്യങ്ങളിൽ കഴമ്പുണ്ടെന്ന് പൊലീസിനുമറിയാം. എന്നാൽ മിണ്ടാതിരിക്കാനാണ് മുകളിൽ നിന്ന് ലഭിച്ച നിർദ്ദേശം.

അതിവിദഗ്ധമായി രേഷ്മയുടെ മരണം ആത്മഹത്യയാക്കാനും ശ്രമം നടന്നു. രേഷ്മയുടെ പിതാവ് ആത്മഹത്യ ചെയ്താണെന്ന് പറഞ്ഞു പരിത്തി. ഇതിലൂടെ രേഷ്മയും ഇതേ ടെൻൻസി ഉണ്ടായിരുന്ന കുട്ടിയാണെന്ന് വരുത്താനായി ശ്രമം. സംഭവം കഴിഞ്ഞയുടനെ പാസ്റ്ററുടെ അടുത്തയാളായ ബിജി അഞ്ചൽ പൊലീസുകാരുമായി ബന്ധപ്പെട്ടതെന്തിനെന്ന ചോദ്യവുമുണ്ട്. 9 ഒരു സുവിശേഷകയും, സഹോദരിയുമായ സ്ത്രീയക്ക് ഈ കേസുമായി ഉള്ള ബന്ധവും ചോദ്യം ചെയ്യപ്പെടുന്നു. മരണം സംഭവിച്ച് കുറച്ചു കഴിഞ്ഞപ്പോൾ ഈ സ്ത്രി എന്തിനു പൊലീസ് സ്റ്റേഷനിൽ പോയി എന്നതാണ് യാഥാർത്ഥ്യം. ഫയർ വിഗ്‌സിന്റെ മെംബർ ആയിരുന്ന ഒരു പൊലീസ് ഉന്നത അധികാരിയെ ഉടൻതന്നെ ഫോൺ ചെയ്ത് ഇത് ഒരു ആത്മഹത്യാ ആണന്നു വിശ്വസിപ്പിക്കാൻ ശ്രമിച്ചു. അങ്ങനെയാണ് കേസ് അട്ടിമറി തുടങ്ങിയത്. പിന്നീട് ഈ ഉദ്യോഗസ്ഥൻ തന്നെ കാര്യങ്ങൾ തിരിച്ചറിഞ്ഞ് യഥാർത്ഥ്യത്തിന്റെ പക്ഷത്ത് ചേർന്നു. അപ്പോഴേക്കും ബിനോയിയെ രക്ഷപ്പെടുത്തേണ്ട ഉത്തരവാദിത്തം രാഷ്ട്രീയക്കാർ ഏറ്റെടുത്തുവെന്നാണ് വാദം.

ഒരു പെൺകുട്ടി കല്യാണം കഴിഞ്ഞ് ഏഴ് കൊല്ലം ആവുന്നതിനു മുൻപ് ദുരൂഹ സാഹചര്യത്തിൽ മരിച്ചാൽ മൃതദേഹം മേൽനടപടികൾ സ്വീകരികേണ്ടത് തഹസിൽദാർ അലെങ്കിൽ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിൽ ആവണം എന്ന് നിയമം അനുശാസിക്കുന്നു. എന്നാൽ ഇത് പാലിച്ചില്ല. പെൺകുട്ടിയുടെ മാതാവോ പിതാവോ ബന്ധുമിത്രാതികല്ലോ പരാതിയിൽ ഗാർഹിക പിഡനം മുലം ആണ് പെൺകുട്ടി മരിച്ചത് എന്ന് പറയുകയാനെകിൽ ഇന്ത്യൻ ശിക്ഷാ നിയമം 302-ാം അനുസരിച്ചുള്ള വകുപ്പുകൾ ഉൾപെടുത്തി ഭർത്താവിനെ കസ്റ്റഡിയിൽ എടുക്കണമെന്നാണ് നിയമം. ഇവിടെ അതൊന്നും പാലിക്കപ്പെട്ടില്ല. ഇതുകൊണ്ടെല്ലാം കൂടിയാണ് സംശയങ്ങൾ സജീവമാകുന്നത്. സിബിഐയെ പോലൊരു കേന്ദ്ര ഏജൻസിയുടെ അന്വേഷണം അനിവാര്യമാണെന്നാണ് ഇതുമായി ബന്ധപ്പെട്ടവർ മറുനാടൻ മലയാളിയോട് പറഞ്ഞത്. ഇതിനുള്ള നിയമപരമായ നടപടി രേഷ്മയുടെ അമ്മയും തുടരും. ഇത് മനസ്സിലാക്കിയാണ് രാജ്യം വിടാൻ ബിനോയിയും തയ്യാറെടുക്കുന്നതെന്നാണ് സൂചന.

2012 ജൂലൈ 12 നാണ് രേഷ്മയുടെ വിവാഹം ബിനോയിയുമായി നടന്നത്. വിവാഹം കഴിഞ്ഞു നാലുമാസമായപ്പോൾ പീഡനം തുടങ്ങി. എന്തിനും ഏതിനും ഉപദ്രവിക്കുന്നക്രൂരമായി മർദ്ദിച്ചിരുന്നു. മുഖത്തടിക്കുകയും മർമ്മ ഭാഗങ്ങളിൽ ചവിട്ടുക, മുടിയിൽ പിടിച്ചു ശക്തമായി ഇടിക്കുകയും പല ദിവസങ്ങളിൽ ആഹാരം നൽകാതിരിക്കു, തുടങ്ങിയവയായിരുന്നു പീഡന മുറകൾ. പ്രശ്‌നങ്ങൾ ഓരോന്നും നടക്കുമ്പോഴും തന്റെ വീട്ടുകാരെ രേഷ്മ ഫോൺ ചെയ്തു അറിയിച്ചിരുന്നു. അതിൽ കുപിതനായ ബിനോയ് മൊബൈൽ പിടിച്ചു വാങ്ങി നിലത്തെറിഞ്ഞു പോട്ടിച്ചതായി രേഷ്മയുടെ അമ്മ പറയുന്നു. പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി രേഷ്മയുടെ വീട്ടുകാർ ബിനോയിയുടെ വീട്ടിൽ വരിക പതിവായിരുന്നു എന്ന് രേഷ്മയുടെ വീട്ടുകാർ പറയുന്നു. അപ്പോഴൊക്കെ മദ്ധ്യസ്ഥനായി എത്തുന്നതും ഈ വിവാഹത്തിനു നേതൃത്വം കൊടുത്ത ബിജി അഞ്ചലാണന്നും പറയുന്നു.

കഷ്ടപ്പാടുകൾ നിറഞ്ഞ കുടുംബത്തിൽ നിന്നാണ് കൊട്ടാരക്കര പഴയവിള വീട്ടിൽ ബാബുവിന്റെ മകൻ പാസ്റ്റർ ബിനോയ് സമ്പന്നതയുടെ ഉന്നതങ്ങളിലേക്ക് വളരെ വേഗം വളർന്നത്. ആത്മീയതയുടെ പേരിൽ മുന്തിയതരം കാറിലും വലിയ ഹോട്ടലുകളിലും ഉന്നതന്മാരുടെ വീടുകളിലും കയറിച്ചെല്ലാൻ സ്വാതന്ത്ര്യം ലഭിച്ചിരുന്നു. ഇതോടെയാണ് പഴയ കാലം ബിനോയ് മറന്നതെന്നാണ് രേഷ്മയുടെ അമ്മയും ബന്ധുക്കളും നാട്ടുകാരും വിശദീകരിക്കുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP