Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പെരിയാറിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; അജ്ഞാത യുവതിയെ കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ചെന്ന് പൊലീസ്; ചുണ്ടിൽ മുറിവും ഒരു പല്ലിന് ഇളക്കവും കണ്ടെത്തി; മൃതദേഹം വെള്ളത്തിൽ നിക്ഷേപിച്ചിരുന്നത് 40 കിലോയോളം ഭാരമുള്ള കല്ലിനൊപ്പം;ശരീരത്ത് മറ്റ് മുറിവുകളോ ചതവുകളോ ഇല്ല; ചുണ്ടിലും താടിയിലും കറുത്ത മറുകും; അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

പെരിയാറിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; അജ്ഞാത യുവതിയെ കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ചെന്ന് പൊലീസ്; ചുണ്ടിൽ  മുറിവും ഒരു പല്ലിന്  ഇളക്കവും കണ്ടെത്തി; മൃതദേഹം വെള്ളത്തിൽ നിക്ഷേപിച്ചിരുന്നത് 40 കിലോയോളം ഭാരമുള്ള കല്ലിനൊപ്പം;ശരീരത്ത് മറ്റ് മുറിവുകളോ ചതവുകളോ ഇല്ല; ചുണ്ടിലും താടിയിലും കറുത്ത മറുകും; അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

പ്രകാശ് ചന്ദ്രശേഖർ

ആലുവ;പെരിയാറിൽ യൂസികോളേജിന് സമീപം കുളിക്കടവിൽ ഇന്നലെ രാത്രി തൂണിയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. അജ്ഞാത യുവതിയെ കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ചെന്ന് പൊലീസ്. യുവതിക്ക് 35വയസിന് മുകളിൽ പ്രായം ഉണ്ടെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.

ഇന്ന് രാവിലെ ഇൻക്വസ്റ്റ് നടപടികൾക്കുശേഷം ഉച്ചയോടെ മൃതദ്ദേഹം പോസ്റ്റുമോർട്ടനിനായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു.പൊലീസ് സർജ്ജൻ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് യുവതി ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് വ്യക്തമായത്.വായിൽ തുണിതിരുകിയ നിലയിലായിരുന്നു ജഡം കാണപ്പെട്ടത്. ചുണ്ടിൽ ചെറിയ മുറിവും ഒരു പല്ലിന് ചെറിയ ഇളക്കവും ഉണ്ടെന്ന് പരിശോധനകളിൽ വ്യക്തമായി.

ബലം പ്രയോഗിച്ച് തുണിവായിൽത്തിരുകി കയറ്റിയ ശേഷം മൂക്കുപൊത്തിപ്പിടിക്കുകയും എതിർത്തപ്പോൾ അക്രമി യുവതിയുടെ മുഖത്ത് മർദ്ദിച്ചിരിക്കാമെന്നുമാണ് പൊലീസ് അനുമാനം.ശരീരത്ത് മറ്റ് മുറിവുകളോ ചതവുകളോ ഇല്ല.ചുണ്ടിലും താടിയിലും കറുത്ത മറുക് കണ്ടെത്തിയിട്ടുണ്ട്.ഈ ലക്ഷണമുള്ള യുവതികളെ അടുത്ത സ്റ്റേഷൻ പരിധികളിൽ നിന്നും കാണാതായിട്ടുണ്ടോ എന്നുള്ള പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

40 കിലോയോളം ഭാരമുള്ള കല്ലിനൊപ്പമാണ് മൃതദ്ദേഹം വെള്ളത്തിൽ നിക്ഷേപിച്ചിരുന്നതെന്ന് പൊലീസ് തെളിവെടുപ്പിൽ വ്യക്തമായിരുന്നു.വെള്ളത്തിൽകിടന്ന് ചീർത്തപ്പോൾ കല്ലടക്കം മൃതദ്ദേഹം താഴ്ഭാഗത്തേയ്ക്ക് ഒഴുകിയെത്തിയെന്നാണ് പൊലീസ് കണക്കൂകൂട്ടൻ.
മുട്ടിന് താഴെ ഇറക്കമുള്ള പാന്റും ചുരിധാർ ടോപ്പുമായിരുന്നുവേഷം.പുതപ്പ് കൊണ്ട് പൊതിഞ്ഞ് പുറമേ കയർകൊണ്ട് വരിഞ്ഞുമുറുക്കിയനിലയിലാണ് ചീർത്തിട്ടിട്ടുള്ള മൃതദ്ദേഹം കാണപ്പെട്ടത്.

ഇന്നലെ വൈകിട്ട് 7 മണിയോടടുത്ത് വിൻസിഷ്യൻ സെമിനാരിക്ക് പിന്നിലെ കുളിക്കടവിലാണ് മൃതദ്ദേഹം കാണപ്പെട്ടത്.സെമിനാരിയിലെ അന്തേവാസികളിൽ ഏതാനും പേർ കുളിക്കാനെത്തിയപ്പോൾ തുണിക്കെട്ട് ശ്രദ്ധയിൽപ്പെടുകയായിരുന്നു.സൂക്ഷമ നിരീക്ഷണം നടത്തിയപ്പോൾ തുണിക്കെട്ടിനുള്ളിൽ നിന്നും കൈപുറത്തുകണ്ടു.തുടർന്ന് സെമിനാരിയിൽ നിന്നും ആലുവ പൊലീസിൽ വിവരമറിയിച്ചു.പൊലീസ് സ്ഥലത്തെത്തി രാത്രി ജഡത്തിന് കാവൽ ഏർപ്പെടുത്തിയിരുന്നു.

ഇന്ന് രാവിലെ 9 മണിയോടെ ആലുവ ഡി വൈ എസ് പി എൻ ആർ ജയരാജ് ,സി ഐ വിശാൽ ജോൺസൺ,എസ് ഐ എം എസ് ഫൈസൽ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥത്തെത്തിയാണ് മൃതദ്ദേഹം കരയ്ക്കെടുത്തത്.ഇവിടെ വച്ചുതന്നെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.തുടർന്നാണ് പോസ്റ്റുമോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയത്.സംഭവം സംമ്പന്ധിച്ച് പൊലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.റൂറൽ എസ് പി രാഹുൽ ആർ നായരുടെ നേതൃത്വത്തിൽ പെരുമ്പാവൂർ ,ആലൂവ ഡി വൈ എസ് പിമാർ ആലൂവ സി ഐ ,എസ് ഐ എന്നിവരുൾപ്പെടുന്ന സംഘം സംഭവം സംമ്പന്ധിച്ച് ഊർജ്ജിത അന്വേഷണം നടത്തിവരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP