Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

റോഡിന് നടുവിൽ നിന്നും മാറി നിന്ന് സംസാരിക്കാൻ നിർദ്ദേശിച്ചത് പിടിച്ചില്ല; നീയാരാടാ എന്ന് ആക്രോശിച്ചെന്ന് അടിച്ചത് അഫ്‌സലിന്റെ മുഖത്ത്; കൂട്ടത്തല്ലിൽ യുവാവിനെ കീഴടക്കി സ്റ്റേഷനിലെത്തിച്ചു; അപ്പോൾ കാര്യമായ പരിക്കുണ്ടായിരുന്നില്ലെന്നും പൊലീസുകാരുടെ വിശദീകരണം; താടിയെല്ല് പൊട്ടിയ ഉസ്മാൻ മുമ്പും പൊലീസ് ആക്രമണ കേസിലെ പ്രതിയെന്നും വെളിപ്പെടുത്തൽ; കുറ്റക്കാരെ സസ്‌പെന്റ് ചെയ്യാൻ പിണറായിയുടെ നിർദ്ദേശം

റോഡിന് നടുവിൽ നിന്നും മാറി നിന്ന് സംസാരിക്കാൻ നിർദ്ദേശിച്ചത് പിടിച്ചില്ല; നീയാരാടാ എന്ന് ആക്രോശിച്ചെന്ന് അടിച്ചത് അഫ്‌സലിന്റെ മുഖത്ത്; കൂട്ടത്തല്ലിൽ യുവാവിനെ കീഴടക്കി സ്റ്റേഷനിലെത്തിച്ചു; അപ്പോൾ കാര്യമായ പരിക്കുണ്ടായിരുന്നില്ലെന്നും പൊലീസുകാരുടെ വിശദീകരണം; താടിയെല്ല് പൊട്ടിയ ഉസ്മാൻ മുമ്പും പൊലീസ് ആക്രമണ കേസിലെ പ്രതിയെന്നും വെളിപ്പെടുത്തൽ; കുറ്റക്കാരെ സസ്‌പെന്റ് ചെയ്യാൻ പിണറായിയുടെ നിർദ്ദേശം

പ്രകാശ് ചന്ദ്രശേഖർ

ആലുവ:റോഡിന് നടുവിൽ നിന്നും മാറിനിന്ന് സംസാരിക്കാൻ നിർദ്ദേശിച്ചതാണ് ബൈക്കുകാരനെ പ്രകോപിപ്പിച്ചതെന്നും പൊലീസ് ആണെന്ന് കൂടെയുണ്ടായിരുന്ന ആൾ പറഞ്ഞിട്ടും ഉസ്മാൻ തന്റെ കവളിൽ ആഞ്ഞടിക്കുകയായിരുന്നെന്നും തന്നേ ആക്രമണത്തിൽ നിന്നും രക്ഷിക്കുന്നതിനാണ് കൂടെയുണ്ടായിരുന്നവർ ശ്രമിച്ചതെന്നും പരിക്കേറ്റ് ആലുവ സർക്കാർ ആശുപത്രിയിൽക്കഴിയുന്ന എടത്തല സ്റ്റേഷനിലെ കോൺസ്റ്റബിൾ അഫ്‌സൽ പറഞ്ഞു.

ഇന്നലെ ആലുവയിലുണ്ടായ ആക്രമസംഭവത്തിലാ ണ് അഫ്‌സലിന് പരിക്കേറ്റത്. പോസ്‌കോ കേസിലെ 49 കാരനായ പ്രതിയുമായി വരവേ കുഞ്ചാട്ട് കരയിൽ റോഡിന്റെ മധ്യഭാഗത്തോടടുത്ത് വീപരീത ദിശയിൽ ബൈക്കുകൾ നിർത്തി യുവാക്കൾ സംസാരിച്ച് നിൽക്കുന്നത് കണ്ടു. കാർ കടന്നുപോന്നപ്പോൾ പിൻഭാഗം ബൈക്കുകളിൽ ഒന്നിൽ മുട്ടി. ഉടൻ അല്പം മാറി കാർ നിർത്തി ഡോർ തുറന്ന് പുറത്തേയ്ക്കിറങ്ങി ബൈക്കിനടുത്തേയ്ക്ക് നടന്നു. ഇതു കണ്ട് ബൈക്കുമായി നിന്നിരുന്നവരിൽ കണ്ട് പരിചയമുള്ള യുവാവ് അടുത്തെത്തി. ബൈക്കിന് ഒന്നും പറ്റിയില്ലെന്നും പൊയ്‌ക്കൊള്ളാനും പറഞ്ഞു.

ഈ സമയം ദൂരെ ബൈക്കിലിരുന്ന യുവാവിനോട് ബൈക്ക് നടുറോഡിൽ നിന്നും മാറ്റിവച്ച് സംസാരിക്കാൻ ഞാൻ നിർദ്ദേശിച്ചു. ഇത് കേട്ടയുടൻ നീയാരടാ..എന്ന് ആക്രോശിച്ചെത്തി ഇയാൾ മുഖത്ത് ആഞ്ഞടിച്ചു. പെട്ടെന്നുള്ള ആക്രമണത്തിൽ സമനില തെറ്റി. വീണ്ടും ഇയാൾ തല്ലാനോങ്ങിയപ്പോൾ തടുത്തു പിന്നെ പിടിയും വലിയുമായി. ഇത് കണ്ടാണ് കാറിലുണ്ടായിരുന്നവർ പുറത്തിറങ്ങുന്നത്. ആക്രമിച്ച യുവാവിനെ കീഴടക്കി വണ്ടിയിൽക്കയറ്റി സ്റ്റേഷനിലെത്തിച്ചു. ഈ സമയത്ത് ഇയാളുടെ കാര്യമായി പരിക്ക് ഉണ്ടായിരുന്നതായി ശ്രദ്ധയിൽപ്പെട്ടില്ല.

അഫ്‌സലും ബൈക്കിലെത്തിയ കുഞ്ചാട്ടുകര മരത്തുംകുടി ഉസ്മാനും തമ്മിലുള്ള വാക്കേറ്റമാണ് വിവാദമായ പൊലീസ് ഇടപെടവിന് വഴിതെളിച്ചതെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.ഉസ്മാൻ രാജഗിരി ആശുപത്രിയിൽ ചികത്സയിലാണ്. ഇയാളുടെ താടിയെല്ലിന് പൊട്ടുണ്ടെന്നാണ് പുറത്തായ വിവരം. കഴുത്തിനും കൈക്കും വേദനയുമായി ആശുപത്രിയിൽ ചികത്സ തേടിയെത്തിയിട്ട് മണിക്കൂറുകൾ പിന്നിട്ടിട്ടും തനിക്ക് കിടക്കാൻ ഇതുവരെ കട്ടിൽ ലഭിച്ചില്ലന്നും ഇന്നലെയും ഇന്നും ആശുപത്രി വരാന്തയിലാണ് വാസമെന്നും അഫ്‌സൽ മറുനാടനോട് വ്യക്തമാക്കി.

പൊലീസ് സംഘം സഞ്ചരിച്ച കാറിൽ ഇടിച്ചെന്നാരോപിച്ചു ബൈക്ക് യാത്രക്കാരനായ കുഞ്ചാട്ടുകര മരത്തുംകുടി ഉസ്മാനെ പൊലീസ് മർദിച്ച സംഭവത്തിൽ നാല് പൊലീസുകാർക്കെതിരെ കേസെടുത്തfjgvdvg. മർദ്ദനത്തിന് ഇരയാക്കൽ ഉൾപ്പെടെ മൂന്ന് വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഉസ്മാന്റെ പരിക്ക് ഗുരുതരമാണെന്ന് ഡോക്ടർ അറിയിച്ചു. ഇയാളുടെ കവിളെല്ലിന് പൊട്ടലുണ്ടെന്നും അടിയന്തിര ശസ്ത്രക്രിയ വേണമെന്നുമാണ് ഡോക്ടർമാർ വ്യക്തമാക്കിയത്. ഉസ്മാനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇതോടെ പൊലീസുകാരെ സസ്‌പെന്റ് ചെയ്യാനും ഡിജിപി നടപടികൾ തുടങ്ങിയിട്ടുണ്ട്.

ചൊവ്വാഴ്ച വൈകിട്ടാണ് ഉസ്മാൻ ഓടിച്ചിരുന്ന ബൈക്ക് എടത്തല ഗവ. സ്‌കൂൾ ഗേറ്റിനു മുന്നിൽ പൊലീസുകാർ സഞ്ചരിച്ചിരുന്ന കാറിൽ ഇടിച്ചത്. കാറിൽ കയറ്റിക്കൊണ്ടു പോയ ഉസ്മാനെ കാറിലും സ്റ്റേഷനിലെത്തിച്ചും മർദിച്ചതായി ബന്ധുക്കൾ ആരോപിച്ചിരുന്നു. അതിനിടെ ഉസ്മാൻ നേരത്തെ പൊലീസിനെ ആക്രമിച്ച കേസിൽ പ്രതിയാണെന്ന വിവരങ്ങളും പുറത്തുവരികയാണ്. പൊലീസിനെ അക്രമിച്ചതും പൊലീസ് ജീപ്പ് നശിപ്പിച്ചതുമാണ് ഇയാൾക്കെതിരായ കേസ്. കുറ്റപത്രം സമർപ്പിച്ച കേസിൽ പിന്നീട് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടു.

ഈ കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഉസ്മാന് പൊലീസുകാരിൽ നിന്ന് മർദ്ദനമേറ്റത്. പൊലീസുകാരുടെ പരാതിയിൽ ഉസ്മാനെതിരേയും കേസെടുത്തിട്ടുണ്ട്. അതിനിടെ അക്രമത്തിന് നേതൃത്വം നൽകിയ പൊലീസുകാരെ സർവ്വീസിൽ നിന്ന് സസ്‌പെന്റ് ചെയ്യും. ഉസ്മാന്റെ താടിയെല്ല് പൊട്ടിയ സാഹചര്യത്തിൽ പൊലീസുകാർക്കെതിരെ അതിശക്തമായ വകുപ്പുകൾ ചേർത്ത് കേസെടുത്തിരുന്നു. ഈ സാഹചര്യത്തിൽ പൊലീസുകാരെ അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്. അങ്ങനെ വന്നാൽ ഇവരെ റിമാൻഡ് ചെയ്യേണ്ടി വരുമെന്നാണ് വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP