Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സുനന്ദയുടെ കൊലപാതകത്തിൽ തരൂർ അകത്താകുമോ? ഐപിഎല്ലിൽ അമർസിംഗിൽ നിന്ന് നിർണ്ണായക മൊഴിയെടുത്ത് ഡൽഹി പൊലീസ്; സുനന്ദയുടെ മകനെ വീണ്ടും ചോദ്യം ചെയ്യും

സുനന്ദയുടെ കൊലപാതകത്തിൽ തരൂർ അകത്താകുമോ? ഐപിഎല്ലിൽ അമർസിംഗിൽ നിന്ന് നിർണ്ണായക മൊഴിയെടുത്ത് ഡൽഹി പൊലീസ്; സുനന്ദയുടെ മകനെ വീണ്ടും ചോദ്യം ചെയ്യും

ന്യൂഡൽഹി : സുനന്ദ പുഷ് ക്കറുടെ കൊലപാതകത്തിൽ പ്രത്യേക അന്വേഷണ സംഘം അമർ സിംഗിനെ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിന് ഹാജരാകാൻ അമർസിംഗിന് അന്വേഷണ സംഘം കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയിരുന്നു. ഐപിഎൽ ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങൾ തേടുന്നതിനാണ് ചോദ്യം ചെയ്യൽ എന്നു സൂചന. ഐപിഎല്ലുമായി ബന്ധപ്പെട്ട രഹസ്യങ്ങൾ അറിയാമെന്ന് അമർ സിങ് നേരത്തെ പറഞ്ഞിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാൻ സുനന്ദയുടെ മകൻ ശിവ മേനോനും ഡൽഹി പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്.

ശശി തരൂരിനെയും സുനന്ദയുടെ മകൻ ശിവ് മേനോനെയും ഡൽഹി പൊലീസ് വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്നും സൂചനയുണ്ട്. അതിനിടെ നാളെ തരൂരിനെ പൊലീസ് ചോദ്യം ചെയ്യുമെന്ന ട്വീറ്റുമായി ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയും രംഗത്ത് എത്തി. തരൂരിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യേണ്ട സാഹചര്യമുണ്ടെന്നാണ് സ്വാമിയുടെ വിലയിരുത്തൽ. എന്നാൽ ശിവ് മോനോനെ ചോദ്യം ചെയ്ത ശേഷമേ തരൂരിന്റെ ചോദ്യം ചെയ്യലിലും മറ്റും ഡൽഹി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം തീരുമാനം എടുക്കൂ.

അന്വേഷണ സംഘത്തിന്റെ ഓഫീസിൽ വിളിച്ചു വരുത്തി രണ്ടു മണിക്കൂറാണ് ചോദ്യം ചെയ്തത്. ഇന്ത്യൻ പ്രീമിയർ ലീഗുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ വെളിപ്പെടുത്താൻ ആഗ്രഹിച്ചിരുന്നതായി പൊട്ടിക്കരഞ്ഞു കൊണ്ട് സുനന്ദ തന്നോട് പറഞ്ഞതായി അമർ സിങ് ഒരു സ്വകാര്യ ടെലിവിഷൻ ചാനലിനോട് പറഞ്ഞിരുന്നു. ഇതേക്കുറിച്ചുള്ളവിവരങ്ങളാണ് സിംഗിൽ നിന്ന് അന്വേഷണ സംഘം ആരാഞ്ഞത്. ഇരുപതോളം ചോദ്യങ്ങളാണ് അന്വേഷണം സംഘം അമർ സിംഗിനോട് ചോദിച്ചതെന്നാണ് സൂചന. മരിക്കുന്നതിന് മുമ്പ് സുനന്ദയുമൊത്ത് ഡൽഹിയിലെ ബുഖാര റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ അമർസിങ് പോയിരുന്നു.

ചോദ്യം ചെയ്യലിനു ശേഷം ഇതു സംബന്ധിച്ച് മാദ്ധ്യമങ്ങളോട് പ്രതികരിക്കാൻ അമർ സിങ് തയ്യാറായില്ല. പൊലീസ് അന്വേഷണം നടക്കുകയാണെന്നും സത്യം പുറത്തു വരണണെന്ന് താൻ ആഗ്രഹിക്കുന്നതായും അമർ സിങ് പറഞ്ഞു. തരൂരും സുനന്ദയും തന്റെ അടുത്ത സുഹൃത്തുക്കളാണെന്നും താൻ ആർക്കും എതിരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മരണത്തിന് രണ്ട് ദിവസം മുമ്പ് സുനന്ദ തന്നെ വിളിച്ചിരുന്നെന്നും ഐപിഎല്ലുമായി ബന്ധപ്പെട്ട കാര്യങ്ങൾ തുറന്ന് പറഞ്ഞെന്നും അമർ സിങ് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. സുനന്ദ ധൈര്യവതിയാണെന്നും അവർ ആത്മഹത്യ ചെയ്യില്ലെന്നും അമർ സിങ് പറഞ്ഞിരുന്നു. നേരത്തെ ഐപിഎല്ലുമായി ബന്ധപ്പെട്ട കാര്യങ്ങൾ സുനന്ദ തങ്ങളോട് പറഞ്ഞെന്ന് രണ്ട് മാദ്ധ്യമപ്രവർത്തകർ അന്വേഷണസംഘത്തെ അറിയിച്ചിരുന്നു.

സുനന്ദയുടെ സുഹൃത്തും മാദ്ധ്യമ പ്രവർത്തകയുമായ നളിനി സിംഗിനോട് ഐ .പി.എൽ ബന്ധത്തെ കുറിച്ച് നേരത്തെ അന്വേഷണ സംഘം വിവരങ്ങൾ ചോദിച്ചിരുന്നു. കൊച്ചി ടസ്‌കേഴ്‌സ് ടീം ഉണ്ടായിരുന്ന സമയത്തെ വിവരങ്ങളാണ് അന്വേഷണ പരിധിയിലുള്ളത്. ഐ.പി.എൽ വിവാദത്തെ തുടർന്ന് തരൂരിന് അന്ന് കേന്ദ്ര മന്ത്രിസ്ഥാനം നഷ്ടമായിരുന്നു. പിന്നീടാണ് സുനന്ദയെ വിവാഹം ചെയ്തത്.

കൊച്ചി ടസ്‌കേഴ്‌സ് ടീമിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചാണ് സുനന്ദയുടെ വെളിപ്പെടുത്തലെന്നും ഇവർ സൂചിപ്പിച്ചിട്ടുണ്ട്. ഐപിഎൽ വിവാദങ്ങളെ തുടർന്ന് ശശി തരൂരിന് കേന്ദ്രമന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നിരുന്നു. തുടർന്നാണ് 2010ൽ സുനന്ദയെ വിവാഹം കഴിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP