Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഡൽഹി കലാപത്തിനിടെ ഐബി ഓഫീസർ അങ്കിത് ശർമയെ ക്രൂരമായി മർദ്ദിച്ചത് പൂർണനഗ്നനാക്കിയ ശേഷം; കെട്ടിയിട്ട് കറുത്ത തുണിയിൽ പൊതിഞ്ഞ് മുൻ എഎപി കൗൺസിലർ താഹിർ ഹുസൈന്റെ വീട്ടിൽ കൊണ്ടുപോയി; പലവട്ടം കുത്തിയ ശേഷം മൃതദേഹം അഴുക്കുചാലിൽ തള്ളി; മൃതദേഹം തിരിച്ചറിയാതിരിക്കാൻ ആസിഡ് ഒഴിച്ച് വികൃതമാക്കി; വിവരങ്ങൾ പുറത്തുവന്നത് മുഖ്യപ്രതി സൽമാൻ പിടിയിലായപ്പോൾ

ഡൽഹി കലാപത്തിനിടെ ഐബി ഓഫീസർ അങ്കിത് ശർമയെ ക്രൂരമായി മർദ്ദിച്ചത് പൂർണനഗ്നനാക്കിയ ശേഷം; കെട്ടിയിട്ട് കറുത്ത തുണിയിൽ പൊതിഞ്ഞ് മുൻ എഎപി കൗൺസിലർ താഹിർ ഹുസൈന്റെ വീട്ടിൽ കൊണ്ടുപോയി; പലവട്ടം കുത്തിയ ശേഷം മൃതദേഹം അഴുക്കുചാലിൽ തള്ളി; മൃതദേഹം തിരിച്ചറിയാതിരിക്കാൻ ആസിഡ് ഒഴിച്ച് വികൃതമാക്കി; വിവരങ്ങൾ പുറത്തുവന്നത് മുഖ്യപ്രതി സൽമാൻ പിടിയിലായപ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഡൽഹി കലാപത്തിനിടെ കൊല്ലപ്പെട്ട ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ അങ്കിത് ശർമയെ വകവരുത്തിയത് അതിക്രൂരമായി. ഡൽഹി പൊലീസ്, കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടു. കൊലയ്ക്ക് മുമ്പ് അക്രമികൾ അങ്കിതിനെ പൂർണ നഗ്നനാക്കി മർദ്ദിച്ചു. കേസിലെ മുഖ്യപ്രതി സൽമാൻ പിടിയിലായതോടെയാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. ഡൽഹി പൊലീസ് സ്‌പെഷ്യൽ സെല്ലാണ് ഇയാളെ പിടികൂടിയത്. സൽമാൻ എന്ന പേര് കൂടാതെ നൻഹെ, ഹസീൻ, മൊമീം, മുല്ല എന്നീ നാല് പേരുകളിൽ കൂടി ഇയാൾ ഉപയോഗിച്ചിരുന്നതായി കണ്ടെത്തി.

അങ്കിത് ശർമയെ കെട്ടിയിട്ട് ഒരു കറുത്ത തുണിയിൽ പൊതിഞ്ഞ് മുൻ എഎപി കൗൺസിലർ താഹിർ ഹുസൈന്റെ വീട്ടിൽ കൊണ്ടുപോയി. അവിടെ വച്ച് നഗ്നാക്കിയ ശേഷം പലവട്ടം കത്തികൊണ്ട് കുത്തി. പിന്നീട് മൃതദേഹം ചാന്ദ്ബാഗ് മേഖലയിലെ അഴുക്കുചാലിൽ തള്ളി. ഒരുദിവസത്തിന് ശേഷമാണ് മൃതശരീരം കണ്ടെടുത്തത്. കേസിന്റെ എഫ്‌ഐആർ പുറത്തുവന്നപ്പോൾ തന്നെ കൊലയിലെ ക്രൂരതകളും വെളിച്ചതായിരുന്നു. തലയിലും നെഞ്ചിലും മുഖത്തുമെല്ലാം മുറിവേറ്റ പാടുകളുണ്ടായിരുന്നു. അങ്കിതിനെ കൊന്ന ശേഷം തിരിച്ചറിയാതിരിക്കാൻ വേണ്ടി ആസിഡ് പോലെ ഒരുവസ്തു മൃതശരീരത്തിൽ ഒഴിച്ചു.

2017 മുതൽ രഹസ്യാന്വേഷണ ബ്യൂറോയിൽ സെക്യൂരിറ്റി അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നു ശർമ. വടക്കുകിഴക്കൻ ഡൽഹിയിലെ ചന്ദ് ബാഗിൽ താമസിച്ചിരുന്ന അദ്ദേഹം സംഘർഷം നടക്കുന്ന സ്ഥലം സന്ദർശിച്ചിരുന്നു. തിരിച്ചെത്താത്തതിനെ തുടർന്ന് എട്ട് മണിക്കൂറോളം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ശർമ്മയ്ക്കായി തിരച്ചിൽ നടത്തി. തുടർന്ന് അഴുക്കുചാലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

അങ്കിത് ശർമയുടെ മരണത്തിന് പിന്നിൽ താഹിർ ഹുസൈനാണെന്ന് അങ്കിതിന്റെ സഹോദരൻ ആരോപിച്ചിരുന്നു. കലാപകാരികൾക്ക് താഹിറിന്റെ വീട്ടിൽ അഭയം നൽകിയെന്നും അവർ കല്ലുകളും പെട്രോൾ ബോംബുകളും പ്രയോഗിച്ചുവെന്നുമാണ് അങ്കിതിന്റെ സഹോദരൻ ആരോപിച്ചത്. താഹിറിനെ എഎപി പുറത്താക്കിയതിന് പിന്നാലെ ഇയാളെ പൊലീസ് അറസ്റ്റും ചെയ്തു.

താഹിർ ഹുസൈന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് മുകളിൽ നിന്നാണ് അങ്കിതിനു നേർക്ക് കല്ലേറുണ്ടായത് എന്ന് അങ്കിതിന്റെ ബന്ധുക്കൾ മാധ്യമങ്ങളോട പറഞ്ഞിരുന്നു. ഓഫീസിൽ നിന്ന് വീട്ടിലെത്തി ചായകുടിച്ച ശേഷം കല്ലേറ് നടക്കുന്നിടത്തേക്ക് പോയതാണ് അങ്കിത്. താഹിറിന്റെ കെട്ടിടത്തിനുള്ളിൽ നിന്ന് പത്തുപതിനഞ്ചോളം പേർ പുറത്തിറങ്ങി വന്നു. അവർ അവിടെ നിന്നിരുന്ന നാലഞ്ച് പേരെ പിടിച്ചുവലിച്ച് അകത്തേക്ക് കൊണ്ടുപോയി. അവരെ രക്ഷിക്കാൻ ശ്രമിച്ചവരെ ഭീഷണിപ്പെടുത്തി ഓടിച്ചു.' അങ്കിതിന്റെ അച്ഛൻ രവീന്ദർ കുമാർ പറഞ്ഞു. അങ്കിത് ശർമയുടെ സഹോദരൻ അങ്കുറിനെയും രണ്ടു സ്‌നേഹിതരെയും അക്രമാസക്തമായ ഒരു ജനക്കൂട്ടം പിടിച്ചു കൊണ്ടുപോകുന്നത് കണ്ടതായി ഒരു ദൃക്സാക്ഷി പറഞ്ഞു. അവരെ രക്ഷിക്കാൻ ശ്രമിച്ചവർക്കുനേരെ അക്രമികൾ വെടിവെച്ചതായും തദ്ദേശവാസിയായ അയാൾ പറഞ്ഞു.

രാത്രി പത്തുമണിയായിട്ടും അങ്കിത് തിരികെ വരാതിരുന്നപ്പോൾ, കുടുംബം അദ്ദേഹത്തെ അന്വേഷിച്ച് ഡൽഹിയിലെ ആശുപത്രികൾ കയറിയിറങ്ങുകയായിരുന്നു. അതിനിടെ പ്രദേശവാസിയായ ഒരു സ്ത്രീയുടെ ഫോൺ സന്ദേശത്തെ തുടർന്നാണ് പൊലീസ് അങ്കിതിന്റെ മൃതദേഹം പിന്നീട് കണ്ടെത്തിയ അഴുക്കുചാലിനടുത്തേക്ക് എത്തുന്നത്. ഒരുവാഹനത്തിൽ എത്തിയ അക്രമികൾ ചില മൃതദേഹങ്ങൾ അഴുക്കുചാലിൽ തള്ളുന്നതും, അതിനു മുകളിലേക്ക് സിമന്റ് നിറച്ച ചാക്കുകൾ ഇട്ട് മൃതദേഹങ്ങൾ മറയ്ക്കാൻ ശ്രമിക്കുന്നതും താൻ കണ്ടു എന്നായിരുന്നു പൊലീസിനോട് ആ സ്ത്രീ വിളിച്ചു പറഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പൊലീസ് താഹിർ ഹുസൈന്റെ ടെറസിൽ നിന്ന് പെട്രോൾ ബോംബുകളും കല്ലേറിനുപയോഗിച്ച കല്ലുകളും കണ്ടെടുത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP