1 usd = 70.97 inr 1 gbp = 89.38 inr 1 eur = 78.29 inr 1 aed = 19.32 inr 1 sar = 18.92 inr 1 kwd = 233.60 inr

Oct / 2019
14
Monday

എനിക്ക് ആൻലിയയെ വലിയ ഇഷ്ടമായിരുന്നു; അപടകരമായ ചിന്തകളും വിഷാദവും മാറ്റാനാണ് ബംഗളൂരുവിലേക്ക് അയച്ചത്; അവസാനം വിളിച്ചുപറഞ്ഞത് 'ഞാൻ പോകുകയാണ്.. ഇനി അന്വേഷിക്കരുത്.. കുഞ്ഞിനെ നോക്കണം' എന്ന്; വിവാഹത്തിന് രണ്ടാംനാൾ ലോക്കറിൽ വച്ച സ്വർണം പിന്നെ എടുത്തിട്ടേയില്ല: നഴ്‌സ് ആൻലിയ ഹൈജിനസിന്റെ മരണത്തിൽ ആരോപണങ്ങൾ തള്ളി ഭർത്താവ് ജസ്റ്റിൻ; ആൻലിയ മനോനില തകർന്നവളല്ലെന്നും ജസ്റ്റിൻ മർദ്ദിക്കുമായിരുന്നു എന്നും വൈദികനും

January 25, 2019 | 06:52 PM IST | Permalink



എനിക്ക് ആൻലിയയെ വലിയ ഇഷ്ടമായിരുന്നു; അപടകരമായ ചിന്തകളും വിഷാദവും മാറ്റാനാണ് ബംഗളൂരുവിലേക്ക് അയച്ചത്; അവസാനം വിളിച്ചുപറഞ്ഞത് 'ഞാൻ പോകുകയാണ്.. ഇനി അന്വേഷിക്കരുത്.. കുഞ്ഞിനെ നോക്കണം' എന്ന്; വിവാഹത്തിന് രണ്ടാംനാൾ ലോക്കറിൽ വച്ച സ്വർണം പിന്നെ എടുത്തിട്ടേയില്ല: നഴ്‌സ് ആൻലിയ ഹൈജിനസിന്റെ മരണത്തിൽ ആരോപണങ്ങൾ തള്ളി ഭർത്താവ് ജസ്റ്റിൻ; ആൻലിയ മനോനില തകർന്നവളല്ലെന്നും ജസ്റ്റിൻ മർദ്ദിക്കുമായിരുന്നു എന്നും വൈദികനും

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: എറണാകുളം സ്വദേശിനിയായ നഴ്‌സ് ആൻലിയ ഹൈജിനസിന്റെ മരണം സംബന്ധിച്ച് തനിക്കും കുടുംബത്തിനുമെതിരേ നിരവധി ആരോപണങ്ങൾ ഉയർന്നതോടെ വിശദീകരണവുമായി ഭർത്താവ് ജസ്റ്റിൻ രംഗത്ത്. മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പറയുന്ന ഭാര്യാപിതാവ് വിവാഹത്തിന് മുൻപ് തന്നെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നാണ് തൃശൂർ അന്നകര സ്വദേശിയുമായ ജസ്റ്റിൻ നവമാധ്യമത്തിലൂടെ വെളിപ്പെടുത്തുന്നത്. തനിക്കും കുടുംബത്തിനുമെതിരേ ആൻലിയയുടെ പിതാവും ബന്ധുക്കളും ഉന്നയിച്ച ആരോപണങ്ങൾ എല്ലാം അടിസ്ഥാനരഹിതമാണെന്നും ജസ്റ്റിൻ പറയുന്നു.

ആൻലിയയുടെ പിതാവും കുടുംബവും സംഭവത്തിൽ ദുരൂഹത ആരോപിക്കുകയും മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകിയതോടെ കേസിൽ ജസ്റ്റിൻ അറസ്റ്റിലാവുകയും ചെയ്തിരുന്നു. അതേസമയം, തുടക്കത്തിൽ കേസ് ഇല്ലാതാക്കാൻ കൂട്ടുനിന്നുവെന്ന ആരോപണം നേരിട്ട വൈദികനും ആൻലിയ മനോനില തകർന്നവളല്ലെന്നും ജസ്റ്റിൻ മർദ്ദിക്കുമായിരുന്നു എന്നും വ്യക്തമാക്കി രംഗത്തെത്തിയിട്ടുണ്ട്.

കഴിഞ്ഞദിവസം പത്രസമ്മേളനം നടത്തി ആൻലിയയുടെ പിതാവ് ഹൈജിനസ് പത്രസമ്മേളനത്തിൽ നിരവധി ആക്ഷേപങ്ങളും ഉന്നയിച്ചു. ഇതിനെല്ലാം മറുപടി പറഞ്ഞുകൊണ്ടാണ് ജസ്റ്റിൻ പ്രതികരിച്ചിട്ടുള്ളത്.

ജസ്റ്റിന്റെ വിശദീകരണം ഇങ്ങനെ:

2016 ഡിസംബർ ഇരുപത്താറിനാണ് ഞങ്ങളുടെ വിവാഹം കഴിഞ്ഞത്. ഇപ്പോൾ ഒരു വയസുള്ള ആൺകുട്ടിയും ഉണ്ട്. കുട്ടി ഇപ്പോൾ എന്റെ കൂടെ വീട്ടിലാണ്. ആൻലിയയുടെ മാതാപിതാക്കളും ബന്ധുക്കളും ചേർന്ന് എനിക്കെതിരെ ഉയർത്തുന്നത് തെറ്റായ ആരോപണങ്ങളാണ്. മകളെ നഷ്ടപ്പെട്ട മാതാപിതാക്കളുടെ വേദനയും അതുവഴി ഉണ്ടായ സമ്മർദ്ദവും കൊണ്ടാണ് അവർ എന്നെ കുറ്റക്കാരനാക്കുന്നതെന്നാണ് ആദ്യം ഞാൻ വിചാരിച്ചിരുന്നത്. ആരോപണങ്ങൾ തുടരുകയും എനിക്കും എന്റെ കുടുംബത്തിനും ഇത് ഭാരമാവുകയും ചെയ്തതിനാലാണ് ഇങ്ങനെയൊരു വിശദീകരണത്തിന് ഞാൻ നിർബന്ധിതനായത്.

കോടതി വഴി നീതി ലഭിക്കാൻ വർഷങ്ങൾ എടുക്കും. എന്നാൽ എനിക്കും കുഞ്ഞിനും വീട്ടുകാർക്കുമൊക്കെ ഇവിടെ ജീവിക്കണ്ടതല്ലേ. ആൻലിയയുടെ സ്വർണം ചോദിച്ച് ഞാൻ പീഡിപ്പിച്ചു എന്നതാണ് പ്രധാന ആരോപണം. വിവാഹത്തിന് രണ്ട് ദിവസങ്ങൾക്കുശേഷം ബാങ്കിലെ ലോക്കറിൽ വച്ച സ്വർണം ഇതുവരെ അവിടെ നിന്ന് ഞാൻ എടുത്തിട്ടില്ല. ലോക്കർ തുറന്നിട്ടുപോലുമില്ല എന്നതാണ് സത്യം. ആൻലിയയ്ക്ക് അലമാര വാങ്ങുന്നതിനായി അവളുടെ പപ്പ തന്ന 30,000 രൂപയാണ് ഞങ്ങൾ തമ്മിൽ ആകെയുണ്ടായിട്ടുള്ള പണമിടപാട്. ഇതിനെല്ലാം വ്യക്തമായ തെളിവുകളും എന്റെ കൈവശമുണ്ട്. കാണാതായ ദിവസം ആൻലിയ വിളിച്ച്, ഞാൻ പോവുകയാണ്, ഇനി അന്വേഷിക്കരുത്, കുഞ്ഞിനെ നോക്കണം എന്നെല്ലാം പറഞ്ഞ് ഫോൺ കട്ട് ചെയ്തു. തിരിച്ചുവിളിച്ചപ്പോൾ സ്വിച്ച് ഓഫായിരുന്നു. പിന്നീടാണ് പൊലീസിൽ പരാതി നൽകിയത്.

പഠിക്കാനും പാട്ടുപാടാനുമൊക്കെ മിടുക്കിയായിരുന്ന ആൻലിയയിൽ, വിവാഹത്തിന് കുറച്ച് നാളുകൾക്കുശേഷം ചെറിയ മാറ്റങ്ങൾ ഞാൻ ശ്രദ്ധിച്ചിരുന്നു. ദേഷ്യവും വാശിയുമൊക്കെ സ്വാഭാവിക മാറ്റമാണെന്നാണ് ഞാൻ കരുതിയിരുന്നത്. ഒരു വർഷം മുന്പ് തന്നെ ആൻലിയയുടെ ചില ഡയറിക്കുറിപ്പുകൾ ഞാനും എന്റെ പപ്പയും കണ്ടിരുന്നു. അതിൽ പലതും ആത്മഹത്യയെക്കുറിച്ചുള്ളതായിരുന്നു. അത് ആൻലിയയുടെ പപ്പയുടെ ശ്രദ്ധയിൽ പെടുത്തിയപ്പോഴും അതൊക്കെ അവളുടെ കുട്ടിക്കളിയാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഡയറി എഴുതുന്ന ആളാണെങ്കിൽ വിവാഹത്തിനും മുമ്പും എഴുതിക്കാണില്ലേ. അതൊന്നും പക്ഷേ അവർ കാണിക്കുന്നുമില്ല.

ഞാൻ ആൻലിയയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നു എന്നാണ് അവരുടെ മറ്റൊരാരോപണം. എങ്കിൽ ഇതെന്തുകൊണ്ട് ആൻലിയ മരിക്കുന്നതിന് മുമ്പ് അവർ എന്നോട് ചോദിച്ചില്ല. എല്ലാ ആരോപണങ്ങളും ആൻലിയ മരിച്ചതിനുശേഷമാണ് അവർ ഉയർത്തുന്നത്.
നാട്ടിലെ അവസ്ഥ മോശമാണെന്നും അതുകൊണ്ട് ആൻലിയയുടെ ശവസംസ്‌കാരത്തിന് വരേണ്ടെന്നും അവരുടെ പള്ളിയിലെ വൈദികൻ അറിയിച്ചതുകൊണ്ടാണ് മരണാനന്തര ചടങ്ങിൽ ഞാനും വീട്ടുകാരും പങ്കെടുക്കാതിരുന്നത്.

ആൻലിയയുടെ അപകടകരമായ ചിന്തകളും വിഷാദവുമെല്ലാം മാറാൻ വേണ്ടിയാണ് അവളെ ബംഗളൂരുവിൽ എംഎസ് സി നഴ്‌സിംഗിന് അയച്ചത്. അല്ലാതെ അവളുടെ വീട്ടുകാർ ആരോപിക്കുന്നതുപോലെ നിർബന്ധിച്ച് അയച്ചതല്ല.മാതാപിതാക്കൾ വിദേശത്തായിരുന്നതിനാൽ അവരുടെ സ്‌നേഹവും വാത്സല്യവും ലഭിക്കാതെ വളർന്ന കുട്ടിയാണ് താനെന്നും ആ അവസ്ഥ നമ്മുടെ മോനുണ്ടാവരുതെന്നും ആൻലിയ എപ്പോഴും പറഞ്ഞിരുന്നു. ആൻലിയയ്ക്ക് ഇങ്ങനെയുള്ള സ്വഭാവം ഉണ്ടായിരുന്നെങ്കിൽ എന്തുകൊണ്ട് ഡിവോഴ്‌സിന് ശ്രമിച്ചില്ല എന്നും ആളുകൾ ചോദിക്കുന്നുണ്ട്. എനിക്ക് ആൻലിയയെ അത്രയ്ക്ക് ഇഷ്ടമായിരുന്നെന്നും ഞങ്ങൾക്ക് കുറേ സ്വപ്നങ്ങൾ ഉണ്ടായിരുന്നു എന്നതുമാണ് അതിന് ഉത്തരമായി എനിക്ക് പറയാനുള്ളത്. അതുകൊണ്ടാണ് ഡിവോഴ്‌സിന് ശ്രമിക്കാതെ അവളെ ചികിത്സിച്ച് ഭേദമാക്കാൻ ശ്രമിച്ചത്.

എന്തൊക്കെ സംഭവിച്ചാലും തന്റെ ഭാഗം ന്യായീകരിക്കാൻ മതിയായ തെളിവുകളുള്ളതിനാൽ പതറാതെ മുന്നോട്ടുപോകാൻ തന്നെയാണ് തീരുമാനമെന്ന് പറഞ്ഞാണ് ജസ്റ്റിൻ വിശദീകരണം അവസാനിപ്പിക്കുന്നത്. സ്വപ്നങ്ങളൊന്നും നടന്നില്ലെങ്കിലും വീട്ടിൽ കാത്തിരിക്കുന്ന കുഞ്ഞിനുവേണ്ടി എല്ലാം ധൈര്യത്തോടെ തന്നെ നേരിടുമെന്നും കുഞ്ഞുങ്ങളെ തനിച്ചാക്കി ജോലി തേടി വിദേശത്തും മറ്റും പോകുന്നവർക്ക് ആൻലിയയുടെ മാനസികാവസ്ഥയും അവളുടെ ജീവിതവും പാഠമാകണമെന്നും ജസ്റ്റിൻ ഓർമിപ്പിക്കുന്നുണ്ട്.

സംഭവത്തിൽ ഒട്ടേറെ ആരോപണങ്ങളും ചർച്ചകളും സമൂഹമാധ്യമങ്ങളിലടക്കം ഉയർന്നു വന്നതോടെയാണ് ജസ്റ്റിന്റെ വിശദീകരണം. കഴിഞ്ഞ ഓഗസ്റ്റ് 25 ന് തൃശൂർ റെയിൽവെ സ്റ്റേഷനിൽ നിന്ന് കാണാതായ ആൻലിയയുടെ മൃതദേഹം മൂന്ന് ദിവസങ്ങൾക്കുശേഷം ആലുവയ്ക്കടുത്ത് പെരിയാറിൽ കണ്ടെത്തുകയായിരുന്നു. മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും കേസന്വേഷിക്കുന്ന തൃശൂർ ലോക്കൽ പൊലീസിന്റെ നടപടികൾ മന്ദഗതിയിലാണെന്നും ചൂണ്ടിക്കാട്ടി ഏറെക്കാലം ജിദ്ദയിൽ പ്രവാസിയായിരുന്ന പിതാവ് ഫോർട്ട് കൊച്ചി നസ്രേത്ത് പാറയ്ക്കൽ ഹൈജിനസ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചതും ജസ്റ്റിനെ അറസ്റ്റുചെയ്തതും.

ജസ്റ്റിൻ മർദ്ദിച്ചിരുന്നുവെന്ന വാദവുമായി വൈദികൻ

അതേസമയം, ആൻലിയയെ മരിച്ച നിലയിൽ കണ്ടെത്തി സംഭവത്തിൽ തനിക്കെതിരായി ഉയർന്ന ആരോപണങ്ങൾക്കു മറുപടിയുമായി വൈദികനും രംഗത്തെത്തിയിട്ടുണ്ട്. ഒരു കാര്യവുമില്ലാതെയാണ് തന്നെ കേസിലേയ്ക്ക് വലിച്ചിഴയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമങ്ങളിലും മറ്റും കടുത്ത ആക്രമണം ഉള്ളതിനാൽ തന്റെ ജീവിതം ദുസ്സഹമാകുന്ന സാഹചര്യത്തിലാണ് ഈ വിശദീകരണമെന്ന് അദ്ദേഹം വ്യക്തമാക്കി. ജസ്റ്റിൻ ആൻലിയയെ മർദ്ദിച്ചിരുന്നുവെന്നും വൈദികൻ വ്യക്തമാക്കുന്നുണ്ട്.

പെൺകുട്ടിയുടെ പിതാവ് പറയുന്നതു പോലെ അടുത്ത ബന്ധമാണ് തനിക്ക് നേരത്തേ മുതൽ ആ കുടുംബത്തോട് ഉണ്ടായിരുന്നത്. പ്രതിസ്ഥാനത്തുള്ള ജസ്റ്റിന്റെ കുടുംബവുമായി പ്രത്യേക അടുപ്പമോ നേരത്തെ മുതലുള്ള ബന്ധമോ ഇല്ല. അദ്ദേഹം പറയുന്നതു പോലെ അവരുമായി ബന്ധപ്പെടാറുമില്ല. ഇത് എന്റെ ഫോൺ റെക്കോർഡുകൾ പരിശോധിച്ചാൽ ബോധ്യപ്പെടും.

ജസ്റ്റിനെതിരെ കേസ് കൊടുക്കാൻ മുതിർന്നപ്പോൾ നിരുൽസാഹപ്പെടുത്തി എന്ന ആരോപണം ശരിയല്ല, പക്ഷെ തനിക്കറിയാവുന്ന കാര്യങ്ങൾ സത്യസന്ധമായി മാത്രമേ പൊലീസിനോടു പറയൂ എന്നു പറഞ്ഞിരുന്നു. കേസ് കൊടുക്കുകയോ, ആൻലിയയ്ക്ക് മാനസിക പ്രശ്‌നമുണ്ടോ എന്ന് പൊലീസ് ചോദിച്ചപ്പോൾ ഇല്ല എന്നു തന്നെയാണ് പൊലീസിനോടു പറഞ്ഞത്. ജസ്റ്റിന്റെ മാതാപിതാക്കളും തന്നോട് ഇത് ചോദിച്ചിരുന്നു. അവരോടും അങ്ങനെയാണ് പറഞ്ഞത്. അല്ലാതെ ഒരു മൊഴി കൊടുത്തിട്ടില്ല.

ആൻലിയയുടെ പിതാവിനെതിരെ കമ്മിഷണറെ സമീപിച്ചു എന്നത് ശരിയാണ്. അതിനു കാരണം ഒരു മാധ്യമത്തിൽ തന്റെ പേരു വച്ച് വാർത്ത നൽകിയിരുന്നു. 'ജസ്റ്റിസ് ഫോർ ആൻലിയ' എന്ന ഫേസ്‌ബുക് പേജിൽ തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിനെല്ലാമെതിരെയാണ് പരാതി നൽകിയത്. ഇക്കാര്യം എറണാകുളം എസിപിയോടു പറഞ്ഞിരുന്നു. മട്ടഞ്ചേരി എസിപിക്കു മുന്നിലാണ് പരാതി നൽകിയത്. കമ്മിഷണറെ കാണാൻ പറഞ്ഞെങ്കിലും ഇതിന്റെ പിന്നാലെ നടക്കാൻ താൽപര്യമില്ലാത്തതിനാലാണ് വിട്ടത്.

പെൺകുട്ടി മരിക്കുന്നതിനു മുമ്പ് പലതവണ പരാതികൾ ഉയർന്നപ്പോൾ അദ്ദേഹത്തോട് ആവശ്യപ്പെട്ടതാണ് നാട്ടിൽ വരാനും വേണ്ടതു ചെയ്യാനും. പെൺകുട്ടി ഡിവോഴ്‌സ് വേണമെന്ന് പറയുന്ന കാര്യവും പറഞ്ഞതാണ്. അന്ന് അദ്ദേഹം അതിന് മുതിർന്നില്ല. അതോടെ ആ കേസ് ഞാൻ ഉപേക്ഷിച്ചതാണ്. അധികമായി ലാളിച്ചു വളർത്തിയതിന്റെ കുഴപ്പങ്ങൾ പെൺകുട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. ജസ്റ്റിൻ പെൺകുട്ടിയെ അടിക്കുമായിരുന്നു എന്നു പറയുന്നത് ശരിയാണ്' വൈദികൻ വിശദീകരിക്കുന്നു.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
പ്രിഡിഗ്രിക്കാരിയുടെ സഹപാഠിയുടെ സ്വർണ്ണ കമ്മൽ മോഷണം കണ്ടെത്തിയത് തൊണ്ടി സഹിതം; നാണക്കേടായതോടെ പാലായിലേക്ക് നാടുകടത്തിയത് ബികോം പഠിക്കാൻ; പിൻബെഞ്ചിലെ നിശബ്ദതയിൽ ഉണ്ടാക്കിയത് മൂന്ന് നാല് പ്രണയങ്ങൾ; ക്ലാസ് സമയത്ത് സിനിമ കണ്ടും ചുറ്റിക്കളിച്ചും കറങ്ങിയത് വീട്ടുകാരെ പറ്റിച്ച്; കൂടത്തായിയിലെ പ്രതിബന്ധങ്ങൾ ഇല്ലാതാക്കുമ്പോൾ അനുഭവിച്ചത് ഒരുതരം ലഹരി; സിലിയെ ആശുപത്രിയിൽ കൊണ്ടു പോകാൻ വൈകിച്ചത് മരണം നേരിൽ കാണാൻ; ജോളി ജോസഫിന്റെ ഭൂതകാലവും അസ്വാഭാവികതകളുടേത്
വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ വധുവിന്റെ ഫോണിലേക്ക് സന്ദേശമെത്തി; വണ്ടിയിൽ ഇരുന്ന് വഴക്കിട്ട് നവദമ്പതികൾ; വരന്റെ വീട്ടുപടിക്കൽ എത്തിയ വധു വീട്ടിൽ കയറില്ലെന്ന് വാശിപിടിച്ചു; ബന്ധുക്കളും നാട്ടുകാരും ശ്രമിച്ചിട്ടും വധുവിന്റെ മനസുമാറാത്ത യുവതി സ്വന്തം വീട്ടിലേക്ക് തിരിച്ചുപോയി; പൊലീസ് സ്‌റ്റേഷൻ കയറിയ തളിപ്പറമ്പിലെ പുലിവാൽ കല്യാണത്തിന്റെ കഥ
സിമന്റ് അണ്ണാച്ചി ശ്രീനിവാസന്റെ ഗൂഗ്ലി ബൗണ്ടറിക്ക് പറത്തി സിക്‌സർ അടിച്ച് സാക്ഷാൽ അമിത് ഷാ; ഇന്ത്യൻ ക്രിക്കറ്റിലും രാഷ്ട്രീയത്തിലെ ചാണക്യൻ പിടിമുറുക്കുന്നു; സിമന്റ് ലോബിയുടെ കളികളെ അതിജീവിച്ച് സൗരവ് ഗാംഗുലി ബിസിസിഐ അധ്യക്ഷനാകുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ തന്ത്രങ്ങളുടെ കരുത്തിൽ; അമിത് ഷായുടെ മകൻ സെക്രട്ടറി; കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന്റെ സഹോദരൻ ട്രഷററും; ബിസിസിഐയിൽ ഇനി 'ദാദാ യുഗം'; നയിക്കാൻ ഗാംഗുലി എത്തുമ്പോൾ പ്രതീക്ഷയിൽ കളിക്കാരും ആരാധകരും
പിഎംസി ബാങ്ക് മാനേജിങ് ഡയറക്ടർ ഏഴ് വർഷത്തിനിടെ വാങ്ങിക്കൂട്ടിയത് കോടികളുടെ സ്വത്തുക്കൾ; മലയാളിയായ ജോയ് തോമസ് മതംമാറി ജുനൈദ് ഖാൻ ആയത് സ്വന്തം പിഎയെ വിവാഹം കഴിക്കാൻ; ആദ്യ ഭാര്യയും കുട്ടികളും പോലും അറിയാതെ ഒമ്പത് ഫ്‌ളാറ്റുകളും ഒരു ടെക്‌സറ്റയിൽ മില്ലും സ്വന്തമാക്കിയത് ജുനൈദിന്റെയും രണ്ടാം ഭാര്യയുടെയും പേരിൽ
ഉപതെരഞ്ഞെടുപ്പ് പ്രചരണം അവസാന റൗണ്ടിൽ എത്തി നിൽക്കവേ യുഡിഎഫിന് മൂൻതൂക്കം പ്രവചിച്ച് ന്യൂ ഏജ് - ഐക്കൺ ഇന്ത്യ പ്രീ പോൾ സർവേ ഫലം; എറണാകുളവും വട്ടിയൂർക്കാവും മഞ്ചേശ്വരവും നിലനിർത്തുമ്പോൾ ആശങ്കയുള്ളത് കോന്നിയിൽ മാത്രമെന്ന് പ്രവചനം; ഭരണപക്ഷത്തിന് വേണ്ടി അരൂർ വീണ്ടും ചുമക്കും; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നേടിയ മേൽക്കൈ യുഡിഎഫിന് പലയിടത്തും നഷ്ടമാകുമെന്നും സൂചന; വട്ടിയൂർക്കാവിൽ വി കെ പ്രശാന്തിന്റെ ജനകീയ മേയർ ബ്രോ ഇമേജിനേക്കാൾ ജാതി സമവാക്യം മോഹൻകുമാറിന് തുണയാകും
27 വർഷം എന്നെ കൊണ്ട് നടന്ന കാലുപോയതോടെ കരളു പങ്കിട്ടു സ്‌നേഹിച്ച പെണ്ണും പോയി! പിന്നെയും പോയി ഞാനേറെ സ്‌നേഹിച്ച കളിക്കളവും ഫുട്ബോളും കബഡിയും; കുടുംബത്തിന്റെ വരുമാനവും അതുവരെയുള്ള സമ്പാദ്യവും; ഇതൊക്കെ പോയപ്പോഴും ഞാൻ പിടിച്ചുനിന്നു; ജീവൻ തന്ന് കൂടെയുണ്ടാകുമെന്ന് പറഞ്ഞവൾ കാലില്ലാത്ത എന്നെ വേണ്ടെന്ന പറഞ്ഞപ്പോൾ തിരിച്ചറിഞ്ഞത് പ്രണയത്തേക്കാൾ ആത്മാർത്ഥമായ സൗഹൃദത്തെ; ചങ്ക് തന്ന് നമ്മളെ സ്‌നേഹിക്കാൻ കൂട്ടുകാർ കൂടെയുണ്ടെങ്കിൽ എന്ത് കാൻസർ; വൈറലായി കുറിപ്പ്
പന്നിയിറച്ചിക്ക് പകരം വിളമ്പിയത് ബീഫ് കറി; ബീഫ് അലർജിയായ യുവാവ് വെയറ്ററുമായി തർക്കിച്ച് കറി വലിച്ചെറിഞ്ഞതോടെ സംഘർഷം; ബീഫ് വിൽക്കരുതെന്ന് പറഞ്ഞുകൊണ്ടാണ് മർദ്ദനം എന്നത് ചിലരും ചേർന്നു പ്രചരിപ്പിച്ച കള്ളക്കഥ മാത്രം; പ്രശ്‌നം പറഞ്ഞു തീർത്ത് ഇരുവരും തമ്മിൽ രമ്യതയിൽ എത്തിയതോടെ കൊടിപിടിച്ച ഡിവൈഎഫ്‌ഐ സഖാക്കൾ ആപ്പിലായി; രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കരുതെന്ന താക്കീതുമായി പൊലീസും
ചേകന്നൂരിനെ കൊന്നവർ മൃതദേഹം കുഴിച്ചിട്ടത് ഒരിടത്ത്; മറ്റൊരു സംഘം അതിനെ അവിടെ നിന്ന് മാറ്റി മറ്റൊരിടത്ത് മറവ് ചെയ്തത് തെളിവ് നശീകരണത്തിന്റെ അതിരഹസ്യബുദ്ധി; മൊയ്നുദ്ദിന്റെ അറസ്റ്റോടെ ചേകന്നൂർ കേസിന് പുതുജീവൻ; പ്രതിസ്ഥാനത്തുള്ളത് സുന്നി ഗ്രൂപ്പുകളിലൊന്ന് മറുവിഭാഗത്തിന്റെ പള്ളികൾ കൈവശപ്പെടുത്താൻ വേണ്ടി രൂപം നൽകിയ സുന്നി ടൈഗർ ഫോഴ്‌സ്; ജംഇയ്യത്തുൽ ഇഹ്‌സാനിയയായി മാറിയത് ഈ തീവ്രവാദ ഗ്രൂപ്പ്; തൊഴിയൂർ സുനിൽ വധത്തിൽ നിറയുന്നത് കേരളത്തിലെ തീവ്രവാദത്തിന്റെ വേരുകൾ
പൊലീസ് സ്‌റ്റേഷനിൽ ആര്യ എത്തിയത് വിവാദ കേന്ദ്രമായ അതേ സ്‌കൂട്ടർ സ്വയം ഓടിച്ച്; ഒത്തുതീർപ്പ് സാധ്യത തേടിയെങ്കിലും സെക്യൂരിറ്റിക്കാരനോട് പൊലീസുകാരുടെ മുമ്പിൽ വച്ചു തട്ടി കയറിയത് സെക്യൂരിറ്റി ഏജൻസിയെ ചൊടുപ്പിച്ചു; ടൂവീലർ അശ്രദ്ധമായി നീക്കിവച്ചെന്ന് ആരോപിച്ച് സെക്യൂരിറ്റി ജീവനക്കാരന്റെ മുഖത്തടിച്ചതു കൊച്ചി സർവകലാശാലയിലെ അനന്യ വനിതാ ഹോസ്റ്റലിലിലെ മേട്രൻ; കേസായതോടെ കരാർ ജോലി കൊയിലാണ്ടിക്കാരിക്ക് നഷ്ടമാകും; തുറിച്ചു നോക്കൽ വാദവുമായി തടിയൂരാൻ ആര്യയും
സയനേഡ് കൊടുത്ത് മടിയിൽ കിടത്തി അവസാന ശ്വാസം വലിപ്പിച്ചു; സിലിയെ കൊന്നു തള്ളിയതിന്റെ യാതൊരു മനസാക്ഷിക്കുത്തുമില്ലാതെ പ്രണയജീവിതം മാത്രം ചിന്തിച്ച് മരണവീട്ടിലും ഷാജുവും ജോളിയും; സിലിയെ ഇല്ലാതാക്കിയവർ അന്ത്യ ചുംബനം നൽകിയത് പരസ്പരം മുഖമുരുമിക്കൊണ്ടും; ജോളിയുടെ പ്രവർത്തിയിൽ ഞെട്ടിയെന്ന ഷാജുവിന്റെ വാദവും കള്ളം; മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ആ അന്ത്യ ചുംബനത്തിന്റെ ചിത്രം പുറത്ത്
സ്‌കൂളിൽ പഠിക്കുമ്പോൾ അച്ഛന്റെ പണം മോഷ്ടിച്ച് ആദ്യ കവർച്ച; ബികോം പാരലൽ കോളേജിൽ പഠിക്കുമ്പോൾ നാട്ടിൽ പറഞ്ഞത് അൽഫോൻസാ കോളേജിലെ വിദ്യാർത്ഥിനിയെന്നും; റോയിയുമായുള്ള പ്രണയം തുടങ്ങുന്നത് 22 കൊല്ലം മുമ്പ് കൊന്ന് തള്ളിയവരിൽ നാലാമനായ മാത്യുവിന്റെ വീട്ടിലെ കൂടിക്കാഴ്ചയ്ക്കിടെ; കട്ടപ്പനയിലെ 'സയനൈയ്ഡ് രാജ്ഞി' കൊലപാതക ഭ്രമത്തിനും മോഷണ സ്വഭാവത്തിനും സെക്ഷ്വൽ അബറേഷൻസിനും അടിമ; ജോളിക്കുള്ളത് കുറ്റകൃത്യങ്ങളുടെ ബാല്യം തന്നെ
ഭാര്യയേയും മകളെയും കൊല്ലാൻ അവസരമൊരുക്കിയത് ഞാൻ തന്നെ; ജോളിയോട് പ്രണയമായിരുന്നു; അരുങ്കൊലയ്ക്ക് എല്ലാ ഒത്താശയും ചെയ്തു നൽകിയെന്ന് പൊട്ടിക്കരഞ്ഞ് വെളിപ്പെടുത്തി ഷാജു; സിലിയെ കൊല്ലാൻ ദിവസം തീരുമാനിച്ചത് പനമരത്ത് വിവാഹത്തിന് പോയപ്പോൾ; മകളെ കൊന്നത് ബാധ്യതയാകുമെന്ന തോന്നലിൽ; മകനെ കൊല്ലാതെ വിട്ടത് മാതാപിതാക്കൾ നോക്കുമെന്ന് പറഞ്ഞതിനാൽ; ജോളിയുമായുള്ള വിവാഹത്തിന് മുൻകൈ എടുത്തത് അച്ഛൻ സക്കറിയ; കൂടത്തായി കൂട്ടക്കൊലയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ
`ഞാൻ തൃശ്ശൂരിൽ തന്നെയുണ്ട്...ഇവിടെ സലൂൺ നടത്തുകയാണ്`; ജീവനക്കാരനായി എത്തിയ യുഎഇ പൗരൻ കമ്പനിയും പണവും തട്ടിയെടുത്തത് കബളിപ്പിച്ച്; ഒമാൻ വഴി നാട്ടിലേക്ക് കടത്തിയത് അറബി എടുത്ത് തന്ന കള്ള പാസ്‌പോർട്ട് ഉപയോഗിച്ച്; 10 കോടി രൂപ തട്ടിച്ചെന്ന യുഎഇ പൗരന്റെ ആരോപണം നിഷേധിച്ചും കഥകൾ മറുനാടനോട് വിശദീകരിച്ചും ജേവിസ്; അറബിയുടെ ഭാര്യ പറയുന്നത് നുണയെന്ന് ഭാര്യ ശിൽപ; ഗൾഫിലെ അന്വേഷണത്തിൽ തെളിഞ്ഞത് സുഹൃത്തുക്കളെ പോലും വൻ തുകകൾ തട്ടിച്ച ജേവിസിന്റെ ചെയ്തികളും
സയനൈഡ്‌ ജോളിക്കുണ്ടായിരുന്നത് പതിനൊന്നിലേറെ കാമുകന്മാർ; എന്ത് പ്രശ്‌നമുണ്ടായാലും പരിഹരിക്കാൻ പ്രാപ്തിയുള്ള പുരുഷ സുഹൃത്തുക്കളിൽ ചിലർക്കും കൂട്ടക്കുരുതിയെ കുറിച്ച് അറിയാമായിരുന്നു; പല രാഷ്ട്രീയ നേതാക്കളുമായും ഉണ്ടായിരുന്നത് ആത്മ ബന്ധം; ബ്യൂട്ടി പാർലറുമായി അടുത്തത് സദാ സുന്ദരിയായി നടക്കാൻ; ഏലസ് പൂജിച്ച് നൽകിയ ജ്യോത്സ്യൻ ഒളിവിൽ പോയെന്നും പൊലീസ്; കൂടത്തായിയിലെ ക്രൂരതയിൽ ട്വിസ്റ്റുകൾ തുടരുന്നു
എല്ലാം സീനിലും കാണും! പ്രത്യകിച്ച് റോളുമില്ല ഡയലോഗുമില്ല; കുമ്മനടിക്ക് പകരം 'കമലയടി' വൈറലാക്കി സംഘപരിവാറുകാർ; ഇന്നലെ ഇന്ത്യൻ ട്രെന്റിംഗിൽ എത്തിയ 'കമലയടി' ഇന്ന് അർബൻ ഡിക്ഷണറിയിലും ഇടംപിടിച്ചു; മുഖ്യമന്ത്രിയോടൊപ്പം വിദേശ സന്ദർശനത്തിന് ഭാര്യ കമലയും പോവുന്നതിന് പുതിയ ഭാഷ്യം രചിച്ച് സോഷ്യൽ മീഡിയ; 'കമലയടി'ക്കണ കാലമായടീ തീയ്യാമ്മേ, കാശിന്റെ ക്ഷാമം തീർന്നടീ തീയ്യാമ്മേ എന്ന് ട്രോളന്മാർ
ജോളിക്കെതിരെ പുതിയ അന്വേഷണം കൂടി; പ്രാദേശിക കോൺഗ്രസ് നേതാവ് രാമകൃഷ്ണന്റെ മരണം ദുരൂഹമെന്ന് മകൻ; 55 ലക്ഷം നഷ്ടപ്പെട്ടെന്ന് മൊഴി; ജോളിയും സുഹൃത്ത് സുലേഖയും നടത്തിയ ബ്യൂട്ടിബാർലറുമായി രാമകൃഷ്ണന് ബന്ധമെന്ന് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ; എൻഐടി അദ്ധ്യാപികയെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോന്നിരുന്ന ജോളി നിത്യസന്ദർശക ആയിരുന്നത് ബ്യൂട്ടി പാർലറിൽ; ടോംതോമസിൽ വാങ്ങിയ പണം ഉപയോഗിച്ച് ജോളി കാമ്പസ് പരിസരത്ത് ഫ്ളാറ്റ് വടകയ്ക്ക് എടുത്തിരുന്നതായും വിവരം
ജോൺസണുമായുണ്ടായിരുന്നത് ഹൃദയ ബന്ധം; 2015ൽ മക്കളെ നീന്തൽ പഠിപ്പിക്കാൻ പോയി ബി എസ് എൻ എൽ ജീവനക്കാരന്റെ ഭാര്യയെ ആത്മമിത്രമാക്കാൻ ശ്രമം; യാത്രകളും ഷോപ്പിങും സിനിമ കാണലും കുടുംബ സമേതമായപ്പോൾ ജോൺസണിന്റെ കള്ളക്കളികൾ ഭാര്യ തിരിച്ചറിഞ്ഞു; പൊലീസിലും പള്ളിയിലും പരാതി എത്തിയപ്പോൾ ജോളിക്ക് ചർച്ചകൾക്ക് കൂട്ടുവന്നത് തഹസിൽദാർ ജയശ്രീയും; താക്കീത് ചെയ്ത് വിട്ടിട്ടും കോയമ്പത്തൂരിൽ ബന്ധം തുടർന്ന് ജോളിയും ജോൺസണും; കൂടത്തായിയിൽ അവിഹിതങ്ങളുടെ ചുരുൾ അഴിയുമ്പോൾ
അന്നുണ്ടായത് ചങ്കൂറ്റമോ, മര്യാദ പഠിപ്പിക്കലോ ഒന്നുമായിരുന്നില്ല; നിങ്ങൾ ചീത്തവിളിച്ച ആ ഡ്രൈവറാണ് എന്റെ ജീവൻ രക്ഷിച്ചത്; താൻ വെല്ലുവിളിക്കുകയായിരുന്നില്ല; കെഎസ്ആർടിസിയെ തടഞ്ഞ് 'വൈറലായ യുവതി'യുടെ വെളിപ്പെടുത്തൽ; സൈബർ ലോകം ആഘോഷിച്ച ബസ് തടയൽ സംഭവത്തിൽ ട്വിസ്റ്റ്; യുവതിയുടെ വെളിപ്പെടുത്തൽ ശരിവെച്ച് കെഎസ്ആർടിസി ബസ് ഡ്രൈവറും
പ്രളയത്തിൽ തൃശൂരിനെ വെള്ളത്തിൽ മുക്കിയത് ശോഭാ സിറ്റിയുടെ പുഴയ്ക്കൽ പാടത്തെ കൈയേറ്റം; പി എൻ സി മേനോന്റെ 19 ഏക്കർ വയൽ കൈയേറ്റത്തിലെ കള്ളി വെളിച്ചത്തുകൊണ്ടു വന്നത് ഈ മിടുമിടുക്കി; കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും പിൻവാങ്ങാതെ നിയമ പോരാട്ടം ജയിച്ചിട്ടും അഞ്ച് കൊല്ലമായിട്ടും വിധി നടപ്പാക്കേണ്ടവർ തുടരുന്നത് കുറ്റകരമായ മൗനം; പ്രവാസി വ്യവസായിക്ക് പത്മശ്രീ കിട്ടാത്തതിന് പിന്നിലും അഡ്വ വിദ്യാ സംഗീതിന്റെ നീതി ബോധം; ശതകോടീശ്വരന്റെ കൈയേറ്റം തൃശൂരിനെ മുക്കി കൊല്ലുമ്പോൾ
നാല് വീട് അപ്പുറത്ത് താമസിച്ചിരുന്ന 13 വയസ്സ് പ്രായക്കൂടുതലുള്ള ഫിറോസിനെ ആദ്യം വിളിച്ചിരുന്നത് അങ്കിളെന്ന്; തന്റെ മകൾക്ക് ഇപ്പോൾ 16 വയസ്സുണ്ട്; ആ കുട്ടിക്ക് രണ്ട് വയസ്സുള്ളപ്പോഴായിരുന്നു അബോർഷൻ; മകൾക്ക് പ്രായം കുറവാണെന്ന് പറഞ്ഞ് അബോർഷന് നാട്ടിലേക്ക് വരാൻ ടിക്കറ്റെടുത്ത് തന്നത് ഫിറോസാണ്; ശ്രീറാം വെങ്കിട്ടരാമനുമായുള്ളത് സൗഹൃദം മാത്രം; ഇനിയുള്ള അലിഗേഷൻ എനിക്ക് തന്നെ പറയാൻ നാണമാണ്: വിവാഹ മോചന ഹർജിയിലെ ആരോപണങ്ങൾ നിഷേധിച്ച് വഫാ ഫിറോസ്
മദ്യം തലയ്ക്ക് പിടിച്ചപ്പോൾ കാമുകിയെ കാണാൻ മോഹം; ജനലഴികളിൽ നിന്നുള്ള സംസാരം മടുത്തപ്പോൾ അകത്തു കയറി; കാമകേളികൾ കഴിഞ്ഞപ്പോൾ അറിയാതെ ഉറങ്ങിപ്പോയി; പതിവില്ലാത്ത കൂർക്കം വലി കേട്ട് നോക്കിയ വീട്ടുകാർ ഞെട്ടി; പൊലീസെത്തി പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോൾ മറ്റൊരുവന്റെ പീഡനകഥയും പുറത്ത്: മല്ലപ്പള്ളിയിൽ പതിന്നാലുകാരിയെ പീഡിപ്പിച്ച കഥ പുറത്തായത് ഇങ്ങനെ
മെക്കാനിക്കിനെ ലൈംഗിക ബന്ധത്തിനായി യുവതി വീട്ടിലേക്ക് ക്ഷണിച്ചത് നിരവധി തവണ; താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ ശിവാനി ചിത്രീകരിച്ചത് യുവാവ് അറിയാതെ; 40 ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ പുറത്തുവിടും എന്നും ബലാത്സംഗത്തിന് കേസ് കൊടുക്കും എന്നും പറഞ്ഞതോടെ എട്ടിന്റെ പണി കൊടുത്ത് യുവാവും
രതിനിർവേദം പുറത്തു വന്നതോടെ ഹരി പോത്തനുമായി പിണങ്ങിയ എഴുപതുകളിലെ താര സുന്ദരിക്ക് ജീവിതം നൽകിയ 'വില്ലൻ'; മമ്മൂട്ടിയെ കണ്ട് പഠിക്കാതെ ലക്ഷ്യബോധമില്ലാതെ പ്രവർത്തിച്ചതു കൊണ്ടാണ് തനിക്കും രതീഷിനുമൊക്കെ തിരിച്ചടി നേരിട്ടതെന്ന് തിരിച്ചറിഞ്ഞ് വിലപിച്ച താരം; ബിസിനസ്സിലെ ചുവടുവയ്‌പ്പ് എത്തിച്ചത് കേസിലും പുലിവാലിലും; സീരിയൽ നടിയുമായുള്ള വിവാഹം തകർന്നതോടെ വീണ്ടും ജയഭാരതിയുമായി അടുക്കാൻ ആഗ്രഹിച്ച 'ഭർത്താവ്'; സത്താർ ഓർമ്മയാകുമ്പോൾ
മത്തായിപ്പടിയിലെ സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലെ ഇളയവൾ; ഏതൊരു ചെറുപ്പക്കാരെയും ആകർഷിക്കാൻ പോന്ന സുന്ദരി; ആരിലും മതിപ്പുളവാക്കുന്ന സംസാരവും പെരുമാറ്റവും കൊണ്ട് നാട്ടുകാരുടെ കണ്ണിലും നല്ലകുട്ടിയായ മിടുക്കി; അകന്നബന്ധു കൂടിയായ റോയി തോമസിനെ 22 വർഷം മുമ്പ് വിവാഹം കഴിച്ചത് പ്രണയത്തിന് ഒടുവിൽ; കല്ല്യാണവീട്ടിലെ കൂടിക്കാഴ്‌ച്ച പ്രണയത്തിന് വഴിയൊരുക്കി; ചിലന്തി വലനെയ്യുന്ന ക്ഷമയോടെ കാത്തിരുന്ന് കൊലപാതകങ്ങൾ നടത്തിയ കൂടത്തായിയിലെ ജോളി കട്ടപ്പനക്കാർക്ക് നല്ലകുട്ടി
സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പൊടുന്നനെ മുതലാളി പാന്റിന്റെ സിബ് അഴിച്ചു; വഴങ്ങാതെ നിന്നപ്പോൾ കഴുത്തിൽ ഇരുകൈകളും കൊണ്ട് അമർത്തിപ്പിടിച്ചു; കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി; പിന്നെ നടന്നത് നിർബന്ധപൂർവമുള്ള വദനസുരതം; സാമീസ് ലാബ് ഉടമ ഡോക്ടർ മജീദിനും മാധ്യമ പ്രവർത്തകൻ ജേക്കബ് ജോർജിന് എതിരെയും ലൈംഗിക പീഡനത്തിന് കോടതിയിൽ പരാതി; പരാതിക്കാരി പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ കൊച്ചിയിലെ വനിതാ നേതാവ്; ആരോപണത്തിന് പിന്നിൽ സാമ്പത്തികമെന്ന് ജേക്കബ് ജോർജ്