Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാക്കിസ്ഥാന് രാജ്യരഹസ്യം ചോർത്തി നൽകി സഹായിച്ചതിന് അറസ്റ്റിലായത് ബജ്രംഗ്ദൾ പ്രവർത്തകർ; ദിവസക്കൂലിക്ക് രാജ്യരഹസ്യങ്ങൾ ഐഎസ്‌ഐക്ക് ചോർത്തി നൽകിയെന്ന് സംശയം; പാക്കിസ്ഥാൻ ആസ്ഥാനമായ സിംകാർഡുകളും നിരവധി മൊബൈൽ ഫോണുകളും പണവും കണ്ടെടുത്തു; മധ്യപ്രദേശ് ഭീകരവിരുദ്ധ സേനയുടെ കണ്ടെത്തൽ നടുക്കുന്നത്; വിധ്വംസക പ്രവർത്തനങ്ങൾ മധ്യപ്രദേശ് മണ്ണിൽ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി കമൽനാഥ് പറയുമ്പോഴും പ്രതികൾക്കെതിരെ യു.എ.പി.എ ചുമത്താത്തതിൽ വിമർശനം

പാക്കിസ്ഥാന് രാജ്യരഹസ്യം ചോർത്തി നൽകി സഹായിച്ചതിന് അറസ്റ്റിലായത് ബജ്രംഗ്ദൾ പ്രവർത്തകർ; ദിവസക്കൂലിക്ക് രാജ്യരഹസ്യങ്ങൾ ഐഎസ്‌ഐക്ക് ചോർത്തി നൽകിയെന്ന് സംശയം; പാക്കിസ്ഥാൻ ആസ്ഥാനമായ സിംകാർഡുകളും നിരവധി മൊബൈൽ ഫോണുകളും പണവും കണ്ടെടുത്തു; മധ്യപ്രദേശ് ഭീകരവിരുദ്ധ സേനയുടെ കണ്ടെത്തൽ നടുക്കുന്നത്; വിധ്വംസക പ്രവർത്തനങ്ങൾ മധ്യപ്രദേശ് മണ്ണിൽ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി കമൽനാഥ് പറയുമ്പോഴും പ്രതികൾക്കെതിരെ യു.എ.പി.എ ചുമത്താത്തതിൽ വിമർശനം

മറുനാടൻ ഡെസ്‌ക്‌

ഭോപ്പാൽ: പാക്കിസ്ഥാൻ ചാരസംഘടനയായ ഐ.എസ്‌ഐക്ക് വേണ്ടി ചാരവൃത്തി നടത്തിയത് മധ്യപ്രദേശിൽ സംഘപരിവാർ ബന്ധമുള്ള അഞ്ച് പേർ അറസ്റ്റിലായി. പാക്കിസ്ഥാന് വേണ്ടി പിറന്നനാടിനെ വിറ്റവരുടെ രാഷ്ട്രീയ ബന്ധമാണ് എല്ലാവരെയും ഞെട്ടിച്ചത്. മധ്യപ്രദേശ് പൊലിസ് കഴിഞ്ഞദിവസം ഝാൻസിയിൽ അറസ്റ്റു ചെയ്തത് മുൻ ബജ്രംഗ്ദൾ നേതാവ് കൂടിയായ ബൽറാം സിംഗും കൂട്ടരുമാണ്. ഇവർ, സംഘപരിവാർ ബന്ധമുള്ള സംഘടനകളുമായി ചേർന്നു പ്രവർത്തിക്കുന്നവരാണ് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഈ ആരോപണം പ്രധാനമായും ഉയരുന്നത് ബൽറാം സിംഗിന്റെ അറസ്റ്റോടെയാണ്.

ഐ.എസ്‌ഐക്ക് സൈനിക രഹസ്യങ്ങൾ ചോർത്തി നൽകിയ കേസിൽ 2017 ഫെബ്രുവരിയിൽ ബിജെപി ഐ.ടി സെല്ല് മേധാവി ധ്രുവ് സക്സേനക്കൊപ്പം പിടിയിലായ ആളാണ് ബൽറാം സിങ്. സത്നയിലെ ബജ്റംഗ്ദൾ പ്രവർത്തകൻ ബൽറാം സിങ് ആണ് ചാര/ഭീകര സംഘങ്ങളുടെ മുഖ്യ കണ്ണി. ഭീകരപ്രവർത്തനവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായിട്ടും ഇയാൽക്ക് അതിവേഗം ജാമ്യം ലഭിച്ചു. ജാമ്യത്തിലിറങ്ങിയ ശേഷവും ഇയാൾ രാജ്യത്തെ ഒറ്റിക്കൊടുക്കുകയായിരുന്നു. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ബൽറാം പിന്നീട് നേരിട്ട് ചാരപ്രവർത്തനത്തിന് ഇറങ്ങിയില്ലെങ്കിലും പുതിയ യുവാക്കളെ റിക്രൂട്ട്ചെയ്യുകയായിരുന്നു എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്.

ബൽറാം സിംഗിനൊപ്പം സുനിൽ സിങ്, ശുഭം തിവാരി, ഭഗവേന്ദ്ര സിങ് പട്ടേൽ എന്നിവരും മധ്യപ്രദേശ് ഭീകരവിരുദ്ധ സേന (എ.ടി.എസ് )യുടെ പിടിയിലായി. ബിഹാർ, ഝാർഖണ്ഡ്, ഛത്തിസ്ഗഡ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണിവർ. കോടതിയിൽ ഹാജരാക്കിയ ഇവരെ നാളെ വരെ എ.ടി.എസിന്റെ കസ്റ്റഡിയിൽ വിട്ട് ഭോപ്പാൽ കോടതി ഉത്തരവിട്ടിരിക്കയാണ്. നിലവിൽ ഇവരെ എ.ടി.എസ് ചോദ്യംചെയ്തുവരികയാണ്. ചാരപ്രവർത്തനത്തിന് ഇവർ പിടിയിലാകുമ്പോൾ ഇവരിൽ നിന്ന് 13 പാക്കിസ്ഥാൻ ആസ്ഥാനമായ സിംകാർഡുകളും നിരവധി മൊബൈൽ ഫോണുകളും പണവും കണ്ടെടുത്തു. ഈ ഫോൺ നമ്പറുകൾ മുഖേന ഇവർ പതിവായി പാക്കിസ്ഥാനിലുള്ളവരുമായി ബന്ധപ്പെട്ടിരുന്നതായും എ.ടി.എസ് കണ്ടെത്തി. ചൈനീസ് നിർമ്മിത ഉപകരണങ്ങൾ ഉപയോഗിച്ച് സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകളും ഇവർ നിർമ്മിച്ചിരുന്നു.

സംശയത്തെത്തുടർന്ന് നിരീക്ഷിച്ചതോടെയാണ് എ.ടി.എസിന്റെ കെണിയിൽ ഇവർ അകപ്പെട്ടത്. ഇന്ത്യയുടെ സൈനികരഹസ്യങ്ങൾ ഉൾപ്പെടെയുള്ളവ ശത്രുരാജ്യത്തിന് ഒറ്റിക്കൊടുത്തതിന് ഐ.എസ്‌ഐയിൽ നിന്ന് വൻതോതിൽ പണവും ഇവർ കൈപ്പറ്റിയിരുട്ടുണ്ട്. ബൽറാമിന്റെ കൈവശമുള്ള നൂറുകണക്കിനുവരുന്ന എ.ടി.എം കാർഡുകളുടെ രഹസ്യകോഡുകൾ അദ്ദേഹത്തിന്റെ തന്നെ ഡയറിയിൽ എഴുതിവച്ചിട്ടുണ്ട്. മുന്നൂറോളം എ.ടി.എം കാർഡുകളും നിരവധി സിമ്മുകളും ബൽറാമിൽ നിന്നു കണ്ടെടുത്തിരുന്നു. ദുബയിൽ നിന്ന് അസ്ഹർ മുഹമ്മദ് എന്ന ഐ.എസ്‌ഐ ഏജന്റിൽ നിന്നാണ് ബൽറാം സിങ് ചാരപ്രവർത്തനത്തിൽ പരിശീലനം ലഭിച്ചതെന്നാണ് മാധ്യമ റിപ്പോർട്ടുകൾ.

ഐ.എസ്‌ഐ നിർദേശപ്രകാരം സാങ്കേതികവിദ്യയിൽ നിപുണരായ ഹിന്ദുയുവാക്കളെ മാത്രമാണ് ഇയാൾ ചാര ഏജന്റുമാരായി തെരഞ്ഞെടുത്തതെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം പത്താൻകോട്ടിലെയും ഉറിയിലെയും സൈനികകേന്ദ്രങ്ങൾക്കു നേരെയുണ്ടായ ഭീകരാക്രമണങ്ങൾക്ക് ധ്രുവ് സക്സേനയും ബൽറാം സിങ്ങും നേതൃത്വം നൽകുന്ന പാക് ചാരന്മാരിൽ നിന്നു ചോർത്തികിട്ടിയ വിവരങ്ങളും സഹായകരമായിട്ടുണ്ടാവുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നുണ്ട്. ഈ കേസിൽ മധ്യപ്രദേശ് ബിജെപി ഐ.ടി സെല്ല് കൺവീനർ ധ്രുവ് സക്സേനക്കു പുറമെ ബിജെപി കൗൺസിലറുടെ ബന്ധുവും ഉൾപ്പെട്ടിരുന്നു.

അതേസമയം ഇപ്പോൾ പിടിയിൽ ആയവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് അറിയിച്ചു. മധ്യപ്രദേശിന്റെ മണ്ണിൽ നിന്നു തീവ്രവാദം വളർത്തുന്ന ബജ്‌റംഗ്ദൾ നേതാവിനെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും അദ്ദഹം വ്യക്തമാക്കി. അതേസമയം രാജ്യസുരക്ഷയെ കുറിച്ച് നാഴികയ്ക്ക് നാൽപ്പതുവട്ടം പറയുന്ന സംഘപരിവാർ സംഘടനയുടെ മുൻ നേതാവ് തന്നെ രാജ്യത്തെ ഒറ്റിക്കൊടുത്ത കേസിൽ അറസ്റ്റിലായതെന്ന ആരോപണം ശ്ക്തമാക്കുകയാണ് പ്രതിപക്ഷ പാർട്ടികൾ. അതേസമയം ബൽറാം സിങ്ങ് ബജ്‌റംഗ് ദൾ പ്രവർത്തകനാണോ എന്ന കാര്യം അറിയില്ലെന്നായിരുന്നു ബിജെപി വക്താവ് രജനീഷ് അഗർവാൾ പ്രതികരിച്ചത്. തെറ്റ് ആരു ചെയ്താലും അവർ ശിക്ഷിക്കപ്പെടണമെന്നും ഇക്കാര്യത്തിൽ രാഷ്ട്രീയവും മതവും ചേർക്കേണ്ടതില്ലെന്നും രജനീഷ് പറഞ്ഞു

അതേസമയം, പിടിയിലായവർക്കെതിരെ യു.എ.പി.എ പോലുള്ള കടുത്ത വകുപ്പുകൾ ചുമത്തിയിട്ടില്ല. ഇത് കടുത്ത വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. പൊലീസ് നടപടിക്കെതിരെ മജ്ലിസേ ഇത്തിഹാദുൽ മുസലിമീൻ നേതാവ് അസദുദ്ദീൻ ഉവൈസി രംഗത്തുണ്ട്. യു.എ.പി.എ നിയമം ഏതെങ്കിലും പ്രത്യേക സമുദായത്തിന് മാത്രം സംവരണംചെയ്യപ്പെട്ടതാണോയെന്ന് ഉവൈസി ചോദിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP