Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വീടിന് സമീപത്ത് വെച്ച് മദ്യപിച്ച് ബഹളം വെച്ചു; ചോദ്യം ചെയ്ത ഗൃഹനാഥനെയും കുടുംബത്തെയും വീട്ടിൽ കയറി മർദ്ദിച്ചു; തടയാൻ ചെന്ന സ്ത്രീകളെ കയ്യേറ്റം ചെയ്യുകയും മൊബൈൽഫോൺ അപഹരിക്കുകയും ചെയ്തു; പെരിന്തൽമണ്ണയിൽ മദ്യലഹരിയിൽ അതിക്രമം നടത്തിയവർ അറസ്റ്റിൽ; പ്രതികൾക്കെതിരെ കാപ്പ ചുമത്തി പൊലീസ്

വീടിന് സമീപത്ത് വെച്ച് മദ്യപിച്ച് ബഹളം വെച്ചു; ചോദ്യം ചെയ്ത ഗൃഹനാഥനെയും കുടുംബത്തെയും വീട്ടിൽ കയറി മർദ്ദിച്ചു; തടയാൻ ചെന്ന സ്ത്രീകളെ കയ്യേറ്റം ചെയ്യുകയും മൊബൈൽഫോൺ അപഹരിക്കുകയും ചെയ്തു; പെരിന്തൽമണ്ണയിൽ മദ്യലഹരിയിൽ അതിക്രമം നടത്തിയവർ അറസ്റ്റിൽ; പ്രതികൾക്കെതിരെ കാപ്പ ചുമത്തി പൊലീസ്

ജാസിം മൊയ്തീൻ

മലപ്പുറം: വീടിന് സമീപത്ത് വെച്ച് മദ്യപിച്ച് ബഹളം വെച്ച സംഘത്തെ ചോദ്യം ചെയ്തതിന് ഗൃഹനാഥനെയും ഗർഭിണിയടക്കമുള്ള കുടുംബത്തെയും വീട്ടിൽ കയറി മർദ്ദിച്ച അഞ്ചംഗ അക്രമി സംഘം അറസ്റ്റിൽ. മലപ്പുറം പെരിന്തൽമണ്ണ അങ്ങാടിപ്പുറം പൂപ്പലം പൊതുവത്തിൽ കോളനിയിലെ സുബ്രഹ്മണ്യനെയും കുടുംബത്തെയുമാണ് സംഘം മർദിച്ചത്. സംഭവത്തിൽ വലമ്പൂർ സ്വദേശികളായ കളംപറമ്പിൽ മുഹമ്മദ് മുർഷിദ് (24), കളംപറമ്പിൽ ഇർഷാദ് അലി (ബോക്‌സ് അലി-32), മാമ്പ്ര വീട്ടിൽ അബുതാഹിർ (37), മൂന്നാക്കൽ നൗഷാദ്(38), മുണ്ടക്കൽ സുനിൽ കുമാർ(43) എന്നിവരെയാണ് പെരിന്തൽമണ്ണ ഡിവൈ.എസ്‌പി. പി.സി. ഹരിദാസന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റു ചെയ്തത്.

കഴിഞ്ഞ മാസം 28നാണ് കേസിനാസ്പതമായ സംഭവം നടന്നത്. സുബ്രഹ്മണ്യന്റെ വീട്ടിന് സമീപം വെച്ച് പ്രതികൾ മദ്യപിച്ച് ബഹളം വെക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്യാൻ ചെന്ന സുബ്രഹ്മമണ്യനെ അവിടെ വെച്ച് അക്രമി സംഘം മർദ്ദിക്കുകയും ഓടി വീട്ടിലേക്ക് രക്ഷപ്പെട്ട സുബ്രഹ്മണ്യനെ പിന്തുർന്ന് വീട്ടിൽ കറിയും മർദ്ദിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച സുബ്രഹ്മണ്യന്റെ മാതാവിനെയും സഹോദിരിയെയും കയ്യേറ്റം ചെയ്യുകയും വീട്ടിൽ നിന്ന് മൊബൈൽ ഫോണുകൾ അപഹരിക്കുകയും ചെയ്തു.

ക്രൂരമായ മർദ്ദനത്തിൽ സുബ്രഹ്മണ്യന്റെ മുഖത്ത് എല്ലിന് പൊട്ടലുണ്ട്. കയ്യേറ്റം ചെയ്യപ്പെട്ട സ്ത്രീകളിലൊരാൾ ഗർഭിണിയുമായിരുന്നു. പ്രതികൾക്കെതിരെ പെരിന്തൽമണ്ണ പൊലീസിൽ സമാന്തരമായ പത്തോളം കേസുകളുണ്ട്. ഇതിന് പുറമെ വിവിധ സ്റ്റേഷനുകളിൽ അടിപിടി, വധശ്രമം തുടങ്ങിയ കേസുകളിൽ ഉൾപ്പെട്ടവരാണ് പ്രതികളെന്നും പൊലീസ് പറഞ്ഞു. പതികളുടെ പേരിൽ 'കാപ്പ' ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കും.

ഇൻസ്പെക്ടർ ശശീന്ദ്രൻ മേലയിൽ, എസ്‌ഐമാരായ ബിനോയ്, അബ്ദുൾ അസീസ്, സി.പി.ഒമാരായ സജീർ, മിഥുൻ, മുജീബ്, പ്രമോദ്, എംപി. രാജേഷ്, ജോസഫ്, സുനിജ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. പ്രതികളെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP