Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പതിനാല് കൊല്ലം മുമ്പുള്ള അച്ഛന്റെ വീണു മരണത്തിലും സംശയങ്ങൾ; കൂട്ടുകാരനെ ബിയർ കുപ്പിക്ക് തലയ്ക്കടിച്ച് കൊന്നിട്ടും ശിക്ഷിച്ചില്ല; മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനെത്തിയ കസിന്റെ ബിടെക്കുകാരി ഭാര്യയെ വളച്ചെടുത്തതും സ്വത്ത് കണ്ട്; ചേട്ടച്ഛൻ വിളിയിൽ പ്രകോപിതനായപ്പോൾ പിഞ്ചു കുഞ്ഞിനെ തലയ്ക്കടിച്ച് കൊന്ന് കംസനുമായി; ആദ്യ ഭാര്യയുടെ ഡിവോഴ്‌സും പീഡനം സഹിക്കാനാവാതെ; അച്ഛനേയും കസിനേയും വകവരുത്തിയതും കോബ്രാ അരുണോ? കുട്ടിയുടെ മരണം ചർച്ചയാക്കുന്നത് നന്തൻകോട്ടെ കരിമൂർഖന്റെ ക്രൂരത

പതിനാല് കൊല്ലം മുമ്പുള്ള അച്ഛന്റെ വീണു മരണത്തിലും സംശയങ്ങൾ; കൂട്ടുകാരനെ ബിയർ കുപ്പിക്ക് തലയ്ക്കടിച്ച് കൊന്നിട്ടും ശിക്ഷിച്ചില്ല; മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനെത്തിയ കസിന്റെ ബിടെക്കുകാരി ഭാര്യയെ വളച്ചെടുത്തതും സ്വത്ത് കണ്ട്; ചേട്ടച്ഛൻ വിളിയിൽ പ്രകോപിതനായപ്പോൾ പിഞ്ചു കുഞ്ഞിനെ തലയ്ക്കടിച്ച് കൊന്ന് കംസനുമായി; ആദ്യ ഭാര്യയുടെ ഡിവോഴ്‌സും പീഡനം സഹിക്കാനാവാതെ; അച്ഛനേയും കസിനേയും വകവരുത്തിയതും കോബ്രാ അരുണോ? കുട്ടിയുടെ മരണം ചർച്ചയാക്കുന്നത് നന്തൻകോട്ടെ കരിമൂർഖന്റെ ക്രൂരത

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: തൊടുപുഴയിൽ ഏഴു വയസുകാരനെ മർദ്ദിച്ച് കൊന്ന അരുൺ ആനന്ദ് സ്ഥിരം കുറ്റവാളി. ഫെഡറൽ ബാങ്കിലെ നല്ല ജോലിയും ഇയാൾ വേണ്ടെന്ന് വച്ചത് മയക്ക് മരുന്നിന് അടിമയായാണ്. തിരുവനന്തപുരത്തെ ഗുണ്ടാ സംഘങ്ങളുമായും അടുപ്പമുണ്ടായിരുന്നു. നന്ദൻകോടുകാരനായ ഇയാളുടെ ജേഷ്ഠൻ സൈന്യത്തിൽ ലെഫ്റ്റന്റ് കേണലായിരുന്നു. ഫെഡറൽ ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്നു അച്ഛൻ. വളരെ മാന്യമായി ജീവിക്കുന്ന കുടുംബത്തിൽ മദ്യത്തിനും മയക്കുമരുന്നിനും അടിമയായി. തിരുവനന്തപുരത്തെ പട്ടം കേന്ദ്രീയവിദ്യാലയത്തിലായിരുന്നു ഇയാളുടെ സ്‌കൂൾ പഠനം. ഇതിന് ശേഷമാണ് ജീവിതം വഴി തെറ്റുന്നത്. കോലഞ്ചേരിയിലെ കുട്ടിയുടെ മരണത്തിനൊപ്പം അരുൺ ആനന്ദിനെതിരെ രണ്ട് സംശയമുന കൂടി ഇപ്പോൾ ഉയരുന്നുണ്ട്. ഈ കുട്ടിയുടെ അച്ഛന്റെ മരണവും ദൂരൂഹമാണ്. ഇതിനൊപ്പമാണ് അരുൺ ആനന്ദിന്റെ അച്ഛന്റെ അസ്വാഭാവിക മരണവും.

അരുണിന്റെ കെട്ടിടത്തിൽ നിന്നാണ് വീണ് മരിച്ചത്. ഫെഡറൽ ബാങ്കിലെ ഉദ്യോഗസ്ഥനായിരുന്നു അരുണിന്റെ അച്ഛൻ. മകന്റെ വഴിവിട്ട ജീവിതത്തിൽ അച്ഛൻ വേദനിച്ചിരുന്നു. കുടുംബ സ്വത്തിന് വേണ്ടി തർക്കവും ഉണ്ടായിരുന്നു. ഇതിനിടെയാണ് അച്ഛൻ വീണ് മരിച്ചത്. ഇതിന് ശേഷം അരുണിന് ആശ്രിത നിയമനവും കിട്ടി. അപ്പോഴും നന്നാകാൻ താൽപ്പര്യമില്ലായിരുന്നു. ക്രിമിനലുകൾക്കൊപ്പം നീങ്ങി ജോലി കളഞ്ഞു. അതിന് ശേഷമാണ് തൊടുപുഴയിലെ പീഡനത്തിന് ഇരയായ കുട്ടിയുടെ മരണം. ഇവിടേയും ചില വില്ലത്തരങ്ങൾ പലരും സംശയിക്കുന്നുണ്ട്. അരുണിന്റെ അച്ഛൻ മരിച്ചത് ഏതാണ്ട് പതിനാല് കൊല്ലം മുമ്പാണ്. അന്ന് ഇരുപത് വയസിനോട് അടുത്താണ് അരുണിന്റെ പ്രായം. അന്നും ക്രിമിനൽ സംഘങ്ങളുമായി അരുണിനെ ബന്ധമുണ്ട്. ഈ സാഹചര്യത്തിന്റെ അച്ഛന്റെ മരണത്തിലും ദുരൂഹതയുണ്ടെന്ന് കരുതുന്നവരുണ്ട്. അച്ഛൻ മരിച്ച ജോലി കിട്ടിയെങ്കിലും അത് തുടർന്ന് കൊണ്ട് പോകാൻ അരുൺ തയ്യാറായുമില്ല. അരുണിന്റെ ചേട്ടൻ സൈന്യത്തിൽ ലെഫ്റ്റന്റ് കേണലാണ്.

ഇപ്പോൾ കുട്ടിയുടെ അച്ഛന്റെ മരണത്തിലും ദുരൂഹതകാണുകയാണ് വീട്ടുകാർ. അരുൺ ആനന്ദും അക്രമത്തിന് ഇരയായ കുട്ടിയുടെ അമ്മയും അടുത്തതിനെ ചൊല്ലിയാണ് അഭ്യൂഹങ്ങൾ. നല്ല ആരോഗ്യമുണ്ടായിരുന്ന മകന് എങ്ങനെ ഹൃദയാഘാതം വന്നുവെന്ന് വീട്ടുകാർക്ക് ഇനിയും എത്തും പിടിയുമില്ല. മകൻ മരിച്ച് മൂന്നാം നാൾ മരുമകൾക്ക് അരുണിനെ കെട്ടണമെന്ന ആഗ്രഹമുണ്ടായതിലും പിടിത്തമില്ല. എന്നാൽ ഭർത്താവ് മരിച്ച ശേഷമാണ് താൻ അരുണുമായി അടുത്തതെന്നാണ് പൊലീസിന് യുവതി നൽകിയ മൊഴി. മകൻ ബിജു മരിച്ച് മൂന്നാം ദിവസം അരുൺ ആനന്ദിനെ വിവാഹം കഴിക്കണമെന്നു മരുമകൾ ആവശ്യപ്പെട്ടതായി കുട്ടിയുടെ മുത്തച്ഛനായ് തിരുവനന്തപുരം സ്വദേശി പറഞ്ഞു. 2018 മെയ് 23നു ഹൃദയാഘാതത്തെ തുടർന്ന് ഉടുമ്പന്നൂരിലെ ഭാര്യ വീട്ടിൽ വച്ചാണ് മകൻ മരിച്ചത്. അന്നു രാത്രി തന്നെ മൃതദേഹം തിരുവനന്തപുരത്തേക്ക് എത്തിച്ചു. അന്നു തന്നെ അരുൺ ആനന്ദ് വീട്ടിലെത്തി. മരുമകളെ കണ്ടു സംസാരിച്ചു. പിറ്റേന്നും വന്നു കണ്ടു. മൂന്നാം ദിവസം അരുൺ ആനന്ദിനെ വിവാഹം ചെയ്യണമെന്ന് മരുമകൾ തന്നോട് പറഞ്ഞതായി കുട്ടിയുടെ മുത്തച്ഛൻ പറയുന്നു.

''ബിജുവിനോട് അരുൺ പണം കടം വാങ്ങിയിരുന്നു. അത് തിരിച്ചു ചോദിച്ചതോടെ ഏതാണ്ടു 15 വർഷം മുൻപു അരുണും ബിജുവും വഴക്കിട്ടിരുന്നു. പിന്നീട് ഇവർ തമ്മിൽ കാര്യമായ ബന്ധമുണ്ടായിരുന്നില്ല.'' ''ബിജുവിന് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലായിരുന്നു. മരിക്കുന്നതിന്റെ തലേന്ന് ഫോണിൽ ഞങ്ങളോട് സംസാരിച്ചു. വർക്ഷോപ്പിന് അടുത്ത് പുതിയ വീട് വാടകയ്ക്ക് എടുക്കുന്നു എന്നും വർക്ഷോപ്പിൽ നിന്നു നല്ല വരുമാനമുണ്ടെന്നും പറഞ്ഞു. മെക്കാനിക്കൽ എൻജിനീയറായിരുന്നു മകൻ.'' അരുൺ എങ്ങനെ യുവതിയുമായി പരിചയത്തിലായി എന്ന് അറിയില്ലെന്നും അദ്ദേഹം പറയുന്നു. അതേസമയം, ബിജുവിന്റെ മരണശേഷമാണ് അരുൺ ആനന്ദിനെ പരിചയപ്പെട്ടതെന്നും സ്നേഹത്തിലായതെന്നുമാണ് യുവതി പൊലീസിനു നൽകിയ മൊഴി. ഇതെല്ലാം സംശയങ്ങൾക്ക് ഇടനൽകുന്നു. മരിച്ച കുട്ടിയുടെ അച്ഛന്റെ അച്ഛന്റെ സഹോദരിയുടെ മകനാണു തിരുവനന്തപുരം നന്തൻകോട് സ്വദേശിയായ അരുൺ. ഇളയകുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ചും സിഗരറ്റ് കുറ്റികൊണ്ട് പൊള്ളിച്ചും മൃഗീയാന്ദം കണ്ടെത്തിയ അരുൺ ആനന്ദ് കൊലപാതക കേസിലും പ്രതിയായ കൊടുംക്രിമിനലാണ്. കുട്ടികളുടെ പേരിൽ ബാങ്കിൽ നിക്ഷേപിച്ച തുകയും അരുൺ ആനന്ദ് അടിച്ചു തീർത്തുവെന്നാണ് ഉയരുന്ന ആരോപണം.

ആദ്യ ഭാര്യയും ഉപേക്ഷിച്ചത് ക്രൂരത സഹിക്കാതെ

അരുൺ ആനന്ദിന്റെ ആദ്യ ഭാര്യ ക്രൂരത സഹിക്കവയ്യാതെ വിവാഹമോചനം നേടുകയായിരുന്നു. ഇവർ രണ്ടാം വിവാഹം കഴിച്ച് അമേരിക്കയിൽ കഴിയുകയാണ്. ആദ്യ ബന്ധത്തിൽ അരുണിന് 10 വയസുള്ള ഒരു ആൺകുട്ടിയുണ്ട്. വിവാഹബന്ധം വേർപെടുത്തിയ സമയത്താണ് അരുണിന്റെ അമ്മാവന്റെ മകൻ മരിക്കുന്നത്. അങ്ങനെയാണ് തൊടുപുഴ സ്വദേശിയും അമ്മാവന്റെ മരുമകളുമായ യുവതിയുമായി അടുപ്പത്തിലാകുന്നത്. റിട്ട. അദ്ധ്യാപികയുടെ ഏക മകളായ യുവതി എൻജിനിയറിങ് ബിരുദധാരിയാണ്. അഞ്ച് വർഷത്തോളം തിരുവനന്തപുരത്ത് ഭർതൃ വീട്ടിൽ താമസിച്ചിരുന്ന യുവതിയും ഭർത്താവും രണ്ടുവർഷം മുമ്പ് തൊടുപുഴയിലേക്ക് മാറി. അരുണുമായുള്ള ഭാര്യയുടെ അടുപ്പം മനസ്സിലാക്കിയായിരുന്നു ഇത്.

വെങ്ങല്ലൂരിന് സമീപം മോട്ടോർ മെക്കാനിക്ക് വർക്ക്ഷോപ്പ് ആരംഭിച്ചു. ഇതിനിടെയാണ് കഴിഞ്ഞ വർഷം മെയ് 23ന് ഭർത്താവ് മരിച്ചത്. തുടർന്നുള്ള 15 ദിവസം മരണാനന്തര ചടങ്ങുകൾക്കായി തിരുവനന്തപുരത്ത് ഭർതൃവീട്ടിൽ യുവതി താമസിച്ചു. ഇതോടെ വീണ്ടും അരുണമായി അടുത്തു. പിന്നീട് ഭർത്താവിന്റെ നാല്പത്തിയൊന്നാം ചമരദിനത്തിൽ തിരുവനന്തപുരത്ത് പോയപ്പോൾ പ്രണയം അസ്ഥിക്ക് പിടിച്ചു. തിരികെ തൊടുപുഴയിൽ എത്തിയശേഷം ഫോണിലൂടെ ബന്ധം തുടർന്നു. കഴിഞ്ഞ നവംബർ 19 ന് വീട്ടുകാരുടെ ശക്തമായ എതിർപ്പ് അവഗണിച്ച് രണ്ടുമക്കളെയും കൂട്ടി സ്വന്തം കാറിൽ കാമുകനൊപ്പം ഒളിച്ചോടി. അതിന് ശേഷം ഒരുമാസം മുമ്പാണ് അരുണും കാമുകിയും തൊടുപുഴയിൽ തിരിച്ചെത്തിയത്. അതുവരെ തിരുവനന്തപുരത്തായിരുന്നു താമസം.

മാതാവിന്റെ പരാതിയെത്തുടർന്ന് കരിങ്കുന്നം പൊലീസ് ഇരുവരെയും വിളിച്ചുവരുത്തിയെങ്കിലും ഒരുമിച്ച് ജീവിക്കാൻ അനുവദിച്ചു. എന്നാൽ വീട്ടിൽ കയറ്റില്ലെന്ന് അമ്മ നിലപാട് എഠുത്തതോടെ തൊടുപുഴ ടൗണിന് സമീപം വീട് വാടകയ്ക്ക് എടുത്ത് താമസം തുടങ്ങി. പഴയ വർക്ക്ഷോപ്പ് മറ്റൊരു സ്ഥലത്തേക്ക് മാറ്റിസ്ഥാപിച്ചു. പിന്നീട് താളപിഴകളുടേതായി ജീവിതം. സംഭവത്തിൽ മർദ്ദനമേറ്റ ഇളയ കുട്ടിയെ തൊടുപുഴ താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് ശേഷം മുത്തശ്ശിയുടെ സംരക്ഷണയിൽ വിട്ടു.ചേട്ടച്ഛാ എന്ന വിളി പ്രകോപിപിച്ചുവെന്നാണ് സൂചന. അമ്മയുടെ കൂടെയുള്ളത് അച്ഛനോ ചേട്ടനോ എന്ന് തിരിച്ചറിവില്ലാത്ത മക്കൾ 'ചേട്ടച്ഛൻ' എന്ന് വിളിച്ചതാണത്രേ അരുണിനെ ചൊടിപ്പിച്ചത്.

ഇതോടെ കുട്ടികൾ ശത്രുപക്ഷത്തായി. പിന്നെ ക്രൂരത തുടങ്ങി. അതിന്റെ പേരിൽ പിന്നെ തൊട്ടതിനും പിടിച്ചതിനുമെല്ലാം ക്രൂരമായ മർദ്ദനമായിരുന്നു. ഇതിന്റെ തുടർച്ചയായിരുന്നു ഏഴുവയസ്സുകാരന്റെ തലോട്ടി തകരുന്ന തരത്തിലെ മർദ്ദനം. കൊലക്കേസിലും തട്ടിപ്പ് കേസിലും മുമ്പ് പ്രതിയായിരുന്ന അരുൺ ആനന്ദ് ക്രൂരതയുടെ പര്യായമായിരുന്നു.

കൂട്ടുകാരുടെ കോബ്ര

അരുൺ ആനന്ദ് തിരുവനന്തപുരത്തെ ഗുണ്ടാസംഘങ്ങളുടെ അടുപ്പക്കാരനെന്നാണ് റിപ്പോർട്ട്. നഗരത്തിലെ കുപ്രസിദ്ധ ഗുണ്ടാസംഘങ്ങളുായി അടുത്ത ബന്ധം പുലർത്തിയിരുന്ന അരുൺ കൊലക്കേസിൽ ഉൾപ്പെടെ പ്രതിയാണെന്നും പോലസ് പറഞ്ഞു. ഗുണ്ടാസംഘങ്ങൾക്കിടയിൽ കോബ്ര എന്ന വിളിപ്പേരിലായിരുന്നു അരുൺ അറിയപ്പെട്ടിരുന്നത്.

ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന അരുണിന്റെ അച്ഛൻ സർവീസിലിരിക്കേയാണ് വീണ് മരിക്കുന്നത്. തുടർന്ന് ആശ്രിത നിയമനത്തിൽ ഇയാൾ ഒരു വർഷം ജോലി ചെയ്തിരുന്നു. ഇയാളുടെ അമ്മയും ബാങ്ക് ജീവനക്കാരിയായിരുന്ന.ു സഹോദരൻ സൈനികനാണ്. ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ അരുൺ ഒരു കുപ്രസിദ്ധ ഗുണ്ടയുമായി ചേർന്ന് മണൽകടത്ത് ആരംഭിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സുഖലോലുപതയിൽ മുഴുകിയ അരുൺ പണത്തിനായി ലഹരികടത്തിലും ഏർപ്പെട്ടിരുന്നു. നഗരത്തിലെ നാല് പൊലീസ് സ്റ്റേഷനുകളിലായി ഏഴ് കേസുകളിൽ അരുൺ പ്രതിയാണ്. ഇയാൾക്കെതിരെ മറ്റു ജില്ലകളിലും കേസുകളുണ്ടോ എന്ന് പൊലീസ് പരിശോധിക്കുകയാണ്.

മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിയിൽ സ്ത്രീകളോടും കുട്ടികളോടും എന്തും കാണിക്കുന്ന പ്രകൃതക്കാരനാണ് അരുണെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. വാഹനത്തിൽ സദാസമയവും മദ്യവും കഞ്ചാവും കൊണ്ടുനടക്കുകയും ചെയ്തിരുന്നു. വധശ്രമം, അടിപിടി, പണംതട്ടൽ, ഭീഷണി തുടങ്ങിയ സംഭവങ്ങൾ പതിവാക്കിയിരുന്ന അരുൺ ആനന്ദ് ശത്രുത തോന്നുന്നവരെ ക്രൂരമായി ഉപദ്രവിച്ചിരുന്നതായും പൊലീസ് പറഞ്ഞു. തിരവനന്തപുരത്തെ ഗുണ്ടാസംഘങ്ങളുടെ ഇഷ്ടതോഴനായിരുന്നു അരുൺ ആനന്ദ്. മയക്കുമരുന്ന് മാഫിയക്കാരുടെ ഉറ്റത്തോഴനായി മാറുകയായിരുനുന്നു ഇയാൾ. കൊലക്കേസ് ഉൾപ്പെടെ ഏഴു കേസുകളിൽ പ്രതിയായിരുന്നു. നന്തൻകോട് ഫ്ളാറ്റാണ് ഗുണ്ടാസംഘങ്ങളുടെ താവളം. കോബ്ര എന്ന അപരനാമത്തിലാണ് ഗുണ്ടാ സംഘങ്ങൾക്കിടയിൽ അരുൺ അറിയപ്പെട്ടിരുന്നത്.

ബാങ്ക് ജീവനക്കാരായ അച്ഛനമ്മമാരിൽ രണ്ടു മക്കളിൽ ഇളയ മകനായിരുന്നു. ഇയാളുടെ മൂത്ത സഹോദരൻ കരസേനയിൽ ലെഫ്റ്റനന്റ് കേണലാണ്. അച്ഛന്റെ മരണത്തെ തുടർന്ന് ബാങ്കിന്റെ മലപ്പുറം ശാഖയിൽ ആശ്രിതനിയമനം ലഭിച്ചെങ്കിലും ഒരു വർഷത്തിനു ശേഷം അതുപേക്ഷിച്ച് തിരുവനന്തപുരത്തെത്തി. ഗുണ്ടാസംഘവുമായി ചേർന്ന് മണൽ കടത്തായിരുന്നു പിന്നീട് പണി. പിന്നീട് അമ്മയെ ഭീഷണിപ്പെടുത്തി നന്തൻകോട്ടെ ഫ്ളാറ്റ് എഴുതിവാങ്ങി. പിന്നീട് അവിടെയായിരുന്നു താമസം. ഇതോടെ മദ്യപാനവും ലഹരിഉപയോഗവും കൂടി. മണൽകടത്തിൽ ഒരു അഭിഭാഷകയുടെ മകനും അരുണിന് സഹായിയായി. ആഡംബരജീവിതം ഇഷ്ടപ്പെട്ടിരുന്ന അരുൺ പണത്തിനായി ലഹരി കടത്തിയിരുന്നതായും പൊലീസിന് വിവരം ലഭിച്ചിരുന്നു. വധംശ്രമം, അടിപിടി, പണം തട്ടൽ, ഭീഷണിപ്പെടുത്തൽ ഉൾപ്പെടെയുള്ള കേസുകളിലെ പ്രതിയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP