Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

തൊടുപുഴയിൽ അമ്മയുടെ കാമുകന്റെ ക്രൂരമർദ്ദനമേറ്റ ഏഴു വയസുകാരന്റെ നില അതീവഗുരുതരം; തലച്ചോറിലെ രക്തസ്രാവം നീക്കുന്നതിനുള്ള അടിയന്തര ശസ്ത്രക്രിയക്ക് ശേഷവും ആരോഗ്യനിലയിൽ മാറ്റമില്ല; ജീവൻ നിലനിർത്തുന്നത് വെന്റിലേറ്റർ സഹായത്തോടെ; കുഞ്ഞിനോട് കണ്ണിൽ ചോരയില്ലാതെ ക്രൂരത പ്രവർത്തിച്ച അരുൺ ആനന്ദിന്റെ അറസ്റ്റു രേഖപ്പെടുത്തി; 'റിപ്പർ മോഡലിൽ' തലക്കടിക്കുന്നത് പ്രതിയുടെ പതിവു ശീലമെന്ന് പൂർവകാല ചരിത്രം; കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ച അരുണിന്റെ കാറിൽ നിന്നും കണ്ടെടുത്തത് ഇരുമ്പുമഴു

തൊടുപുഴയിൽ അമ്മയുടെ കാമുകന്റെ ക്രൂരമർദ്ദനമേറ്റ ഏഴു വയസുകാരന്റെ നില അതീവഗുരുതരം; തലച്ചോറിലെ രക്തസ്രാവം നീക്കുന്നതിനുള്ള അടിയന്തര ശസ്ത്രക്രിയക്ക് ശേഷവും ആരോഗ്യനിലയിൽ മാറ്റമില്ല; ജീവൻ നിലനിർത്തുന്നത് വെന്റിലേറ്റർ സഹായത്തോടെ; കുഞ്ഞിനോട് കണ്ണിൽ ചോരയില്ലാതെ ക്രൂരത പ്രവർത്തിച്ച അരുൺ ആനന്ദിന്റെ അറസ്റ്റു രേഖപ്പെടുത്തി; 'റിപ്പർ മോഡലിൽ' തലക്കടിക്കുന്നത് പ്രതിയുടെ പതിവു ശീലമെന്ന് പൂർവകാല ചരിത്രം; കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ച അരുണിന്റെ കാറിൽ നിന്നും കണ്ടെടുത്തത് ഇരുമ്പുമഴു

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: തൊടുപുഴയിൽ അമ്മയുടെ കാമുകന്റെ ക്രൂരമർദ്ദനത്തിന് ഇരയായ ഏഴുവയസുകാരനായ കുഞ്ഞ് ജീവന് വേണ്ടി ആശുപത്രിയിൽ പിടയുന്ന നിലയാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നതെന്നും 48 മണിക്കൂർ ഏറെ നിർണായകമാണെന്നും കോലഞ്ചേരി മെഡിക്കൽ കോളജ് ന്യൂറോ സർജറി വിഭാഗം മേധാവി ഡോ.ജി ശ്രീകുമാർ മാധ്യമങ്ങളോട് പറഞ്ഞു.

തലച്ചോറിലെ രക്തസ്രാവം നീക്കുന്നതിനായുള്ള അടിയന്തര ശസ്ത്രക്രിയക്ക് ശേഷവും കുട്ടിയുടെ ആരോഗ്യനിലയിൽ മാറ്റം വന്നിട്ടില്ല. തലച്ചോറിലേക്കുള്ള രക്തയോട്ടം പൂർണ്ണമായും നിലച്ച അവസ്ഥയിലാണ്. തലയോട്ടിയുടെ പിറക് വശത്തായി രണ്' പൊട്ടലാണുള്ളത്. അതിക്രൂരമായി പ്രതി അരുൺ കുഞ്ഞിന്റെ തലയ്ക്കടിച്ചു എന്നാണ് ലഭിക്കുന്ന വിവരം. ശ്വാസകോശത്തിനും ഹൃദയത്തിനും വൻകുടലിനും തകരാറ് സംഭവിച്ചിട്ടുണ്. രണ്ട് കണ്ണും പുറത്തേക്ക് തള്ളി വന്നിട്ടുണ്ട്. ശക്തമായ വീഴചയിൽൽ സംഭവിക്കുന്നതാണ് ഇത്തരം പരുക്കുകൾ. അതുകൊണ്ട് തന്നെ അതിക്രൂരമായി മർദ്ദനമാണ് പ്രതി നടത്തിയതെന്ന് വ്യക്തമാണ്.

കുട്ടി പഠിക്കുന്ന തൊടുപുഴ കുമാരമംഗലം എ യു പി സ്‌കൂൾ അധികൃതരും ആശുപത്രിയിൽ തുടരുകയാണ്. കുട്ടിയുടെ ദേഹമാസകലം കാലങ്ങളായി മർദനമേറ്റത്തിന്റെ പാടുകളുണ്ടെന്ന് കുഞ്ഞിനെ സന്ദർശിച്ച തൊടുപുഴ എ.ഇ.ഒ. കെ.കെ.രമേശ് കുമാർ പറഞ്ഞു. ഇനിയുള്ള 48 മണിക്കൂർ ഏറെ നിർണായകമാണ്. ചെറിയ പുരോഗതി ആരോഗ്യനിലയിൽ പ്രകടിപ്പിച്ചാൽ അതിന് ശേഷവും വെന്റിലേറ്റർ സഹായം തുടരും. സംഭവത്തിൽ അടിയന്തരമായി റിപ്പോർട്ട് സമർപ്പക്കാൻ ഇടുക്കി ജില്ലാ അധികാരികളാട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കേസിൽ നേരത്തെ കസ്റ്റഡിയിൽ എടുത്ത പ്രതി അരുൺ ആനന്ദിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വധശ്രമം അടക്കമുള്ള കേസുകളാണ് ഇയാൾക്ക് മേൽ ചാർജ്ജു ചെയ്തിരിക്കുന്നത്. അരുൺ ആനന്ദിനെ ഉടൻ വൈദ്യ പരിശോധനയ്ക്ക് ഹാജരാക്കും. അരുൺ ക്രിമനൽ പശ്ചാത്തലമുള്ളയാളെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മുൻകാലങ്ങളിൽ ഇയാൾ നടത്തിയ ആക്രമണങ്ങൾ ആളുകളുടെ തലയ്ക്കടിക്കുന്ന വിധത്തിലാണ്. റിപ്പർ മോഡൽ ആക്രമണ സ്വഭാവമാണ് അരുൺ പ്രകടിപ്പിച്ചിരിക്കുന്നത്. കൊലപാതകം അടക്കം ആറ് കേസുകളിൽ ഇതിന് മുൻപ് പ്രതിയായിട്ടുണ്ടെന്നാണ് തിരുവനന്തപുരത്തെ പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്.

കൊലപാതകം അടക്കം ആറ് കേസുകളിൽ ഇതിന് മുൻപ് പ്രതിയായിട്ടുണ്ടെന്നാണ് തിരുവനന്തപുരത്തെ പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്. മുമ്പ് ബിയർ കുപ്പിവെച്ച് സുഹൃത്തിനെ തലയ്ക്കടിച്ച് കൊന്ന കേസിൽ ഇയാൾ ശിക്ഷിക്കപ്പെട്ടിരുന്നില്ല. ഈ കേസിൽ കോടതി ഇയാളെ കുറ്റവിമുക്തനാക്കി. 2008ൽ തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തത്. 2007ൽ ഒരാളെ മർദിച്ച കേസിലും പ്രതിയാണ് തിരുവനന്തപുരം നന്തൻകോട് സ്വദേശിയായ അരുൺ ആനന്ദ്. പ്രതി അരുൺ ആനന്ദ് ക്രിമിനൽ സ്വഭാവമുള്ളയാളാണെന്നും ആയുധം കയ്യിൽ സൂക്ഷിച്ചിരുന്നെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കുട്ടിയെ ആശുപത്രിയിലെത്തിച്ച പ്രതിയുടെ കാറിൽ നിന്ന് മദ്യവും ഇരുമ്പു മഴുവും കണ്ടെത്തി. ഇരുമ്പു മഴു കണ്ടെത്തിയ സംഭവം ചെറിയകാര്യമായല്ല പൊലീസ് കാണുന്നത്.

സംഭവത്തിൽ ബാലാവകാശ കമ്മീഷനും കേസ് എടുത്തിട്ടുണ്ട്. അരുൺ ആനന്ദ് സ്ഥിരമായി മദ്യവും ലഹരിപദാർത്ഥങ്ങളും ഉപയോഗിച്ചിരുന്നു. ആറടിയോളം പൊക്കവും അതിനൊത്ത വണ്ണവുമുള്ള അജാന ബാഹുവാണ് അരുൺ. കാൽപാദത്തിന് ഏകദേശം 12 ഇഞ്ച് വലിപ്പമുണ്ട്. മദ്യപിച്ചാൽ അക്രമം പതിവായിരുന്നു. ഇളയ കുട്ടിയുടെ ദേഹത്ത് മുറിവുകൾ ഉണങ്ങിയ നിരവധി പാടുകളുണ്ടെന്നും പൊലീസ് പറയുന്നു. മാതാവ് സത്യം വെളിപ്പെടുത്താത്തതു കൊല്ലുമെന്ന ഭീതി മൂലമെന്നും നിഗമനം.

തൊടുപുഴയിൽ സ്വന്തമായി വർക്ക് ഷോപ്പ് ഉണ്ടെന്നും ഭാര്യാ ഭർത്താക്കന്മാരാണെന്നും പറഞ്ഞാണ് യുവതിയും രണ്ട് മക്കളും സുഹൃത്തു അരുൺ ആനന്ദും തൊടുപുഴ കുമാരമംഗലത്തെ വീട്ടിൽ കഴിഞ്ഞ ഒരുമാസമായി വാടകക്ക് താമസിച്ചു വന്നത്. ഒരു വർഷം മുൻപ് ഭർത്താവ് മരിച്ച യുവതി ഭർത്താവിന്റെ അടുത്ത ബന്ധുവായ അരുണിനൊപ്പം തിരുവനന്തപുരം നന്ദൻകോട് നിന്ന് ഒളിച്ചോടുകയായിരുന്നു. ആക്രമിക്കപ്പെട്ട ഏഴുവയസുകാരന്റെ അനുജൻ നൽകിയ മൊഴിയും അരുണിന് എതിരാണ്. വീട്ടിൽവെച്ചു മർദ്ദനം നടന്നതിന്റെ ലക്ഷണങ്ങൾ കണ്ടെന്നു നാട്ടുകാർ പറഞ്ഞു. ഇളയ സഹോദരൻ ഇപ്പോൾ തൊടുപുഴയിൽ യുവതിയുടെ വല്യമ്മയുടെ ഒപ്പമാണ്.

ഇളയകുട്ടി കട്ടിലിൽ മൂത്രമൊഴിച്ചതിന്റെ പേരിലായിരുന്നു അമ്മയുടെ സുഹൃത്തായ ആനന്ദ ക്രൂരത പ്രവൃത്തിച്ചത്. ചവിട്ടി വീഴ്‌ത്തിയ ശേഷം എഴുന്നേറ്റ കുട്ടിയെ എടുത്തെറിഞ്ഞു. ഷെൽഫിൽ തലയിടിച്ചു വീണ കുട്ടിയെ താഴത്തിട്ട് വീണ്ടും ചവിട്ടി. പുലർച്ചെ രണ്ടുമണിയോടെയായിരുന്നു മർദനമെന്ന് തൊടുപുഴ ഡിവൈഎസ്‌പി കെ.പി. ജോസ് പറഞ്ഞു. തടയാൻ ശ്രമിച്ച തനിക്കും മർദനമേറ്റെന്ന് അമ്മയുടെ മൊഴി. മർദനം പതിവെന്നും പേടികൊണ്ടാണ് പുറത്തുപറയാത്തതെന്നും യുവതി പറയുന്നു.

ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന ഏഴു വയസുകാരന്റെ ചികിത്സാചെലവും ഇളയ കുട്ടി ഉൾപ്പെടെയുള്ള രണ്ട് കുട്ടികളുടെ സംരക്ഷണവും സർക്കാർ ഏറ്റെടുക്കുന്നതാണ്. ആരോഗ്യ വകുപ്പും സാമൂഹ്യനീതി വകുപ്പും വനിത ശിശു വികസന വകുപ്പും ഏകോപിച്ചാണ് കുട്ടികളുടെ ചികിത്സയും സംരക്ഷണവും ഏറ്റെടുക്കുന്നത്. ചികിത്സയിലുള്ള കുട്ടിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ നിർദ്ദേശം നൽകിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. കുട്ടിയെ മർദ്ദിച്ച സംഭവത്തിൽ കർശന നടപടിയെടുക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിർദ്ദേശം നൽകിയിട്ടുണ്ട്. കുട്ടികളോടുള്ള അതിക്രമം ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല. കുട്ടികളോടുള്ള അതിക്രമം അറിഞ്ഞിട്ടും അത് മൂടി വയ്ക്കുന്നതും ഗുരുതരമായ തെറ്റാണെന്നും മന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP