Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബാലാവകാശ കമ്മീഷനെ മറികടക്കാൻ മനഃശാസ്ത്രജ്ഞ ബുദ്ധി! ഇടത് എംഎൽഎയുടെ തന്ത്രങ്ങളിൽ ക്രൂരയായ അമ്മയ്ക്ക് കൂത്താട്ടുകുളത്തെ ആശുപത്രിയിൽ സുഖചികിൽസ; പിസി ജോർജിന്റെ കടന്ന് വരവും ശത്രുപക്ഷത്തെ എംഎൽഎയെ തളർത്തുന്നില്ല; അച്ഛന്റെ സിനിമാ സുഹൃത്തുക്കളും മകളെ രക്ഷിക്കാൻ അരയും തലയും മുറുക്കി രംഗത്ത്; തൊടുപുഴയിൽ സ്വന്തം മകനെ കൊലപ്പെടുത്താൻ കാമുകന് എറിഞ്ഞു കൊടുത്ത അമ്മയെ പൊലീസ് അറസ്റ്റ് ചെയ്യില്ല; 'അരുൺ ആനന്ദിന്റെ ക്രൂരതയിൽ' അട്ടിമറി നീക്കം സജീവം

ബാലാവകാശ കമ്മീഷനെ മറികടക്കാൻ മനഃശാസ്ത്രജ്ഞ ബുദ്ധി! ഇടത് എംഎൽഎയുടെ തന്ത്രങ്ങളിൽ ക്രൂരയായ അമ്മയ്ക്ക് കൂത്താട്ടുകുളത്തെ ആശുപത്രിയിൽ സുഖചികിൽസ; പിസി ജോർജിന്റെ കടന്ന് വരവും ശത്രുപക്ഷത്തെ എംഎൽഎയെ തളർത്തുന്നില്ല; അച്ഛന്റെ സിനിമാ സുഹൃത്തുക്കളും മകളെ രക്ഷിക്കാൻ അരയും തലയും മുറുക്കി രംഗത്ത്; തൊടുപുഴയിൽ സ്വന്തം മകനെ കൊലപ്പെടുത്താൻ കാമുകന് എറിഞ്ഞു കൊടുത്ത അമ്മയെ പൊലീസ് അറസ്റ്റ് ചെയ്യില്ല; 'അരുൺ ആനന്ദിന്റെ ക്രൂരതയിൽ' അട്ടിമറി നീക്കം സജീവം

എം മനോജ് കുമാർ

തൊടുപുഴ: അമ്മയുടെ കാമുകന്റെ ക്രൂരമർദ്ദനമേറ്റ് മരിച്ച തൊടുപുഴയിലെ ഏഴു വയസുകാരന്റെ അമ്മയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ ശക്തമാകുന്നു. തൊടുപുഴയിലെ ഏഴ് വയസുകാരന് നീതി തേടിയുള്ള വോയിസ് ഫോർ ജസ്റ്റിന്റെ മുഖ്യ രക്ഷാധികാരിയായി പി.സി.ജോർജ് എത്തിയതോടെയാണ് കുട്ടിയുടെ അമ്മയെ അറസ്റ്റ് ചെയ്യാനുള്ള തീരുമാനവുമായി പൊലീസ് മുന്നോട്ട് നീങ്ങിയത്. ബാലാവകാശ കമ്മീഷൻ ഇടപെടുലും ഇതിന് കാരണമായി. എന്നാൽ ഇതെല്ലാം അട്ടിമറിക്കപ്പെടുകയാണ് ഉന്നത ഇടപെടലിലൂടെ.

എന്നാൽ അമ്മയെ അറസ്റ്റിൽ നിന്നും രക്ഷിക്കാൻ ഇടത് എംഎൽഎ വീണ്ടും രംഗത്ത് വന്നതോടെയാണ് അമ്മയുടെ അറസ്റ്റ് നീളാൻ ഇടയാക്കുന്നത്. ഇന്നലെ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തും എന്നാണ് വാർത്തകൾ വന്നിരുന്നതെങ്കിലും ഈ കാര്യത്തിൽ തൊടുപുഴ പൊലീസ് അനങ്ങിയിട്ടില്ല. നിലവിൽ കുട്ടിയുടെ അമ്മയെസ്റ്റ് ചെയ്യാനുള്ള ഒരു നീക്കവുമില്ലെന്നു തൊടുപുഴ സിഐ അഭിലാഷ് മറുനാടൻ മലയാളിയോട് പ്രതികരിച്ചു. കുട്ടിയുടെ 'അമ്മ ചികിത്സയിലാണ്. അതിനാൽ തത്ക്കാലം അറസ്റ്റില്ല- സിഐ പറയുന്നു.

കുട്ടിയുടെ അമ്മയ്‌ക്കെതിരെ കേസ് എടുക്കാൻ നേരത്തെ തന്നെ ബാലാവകാശ കമ്മീഷൻ പൊലീസിന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇതുവരെ ഈ കേസിൽ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയില്ല. ഇളയ കുട്ടിയുടെ മൊഴിയും തിരുവനന്തപുരത്തെയും ഇടുക്കിയിലെയും ശിശുക്ഷേമ സമിതികളുടെയും നടപടികളുടെയും അടിസ്ഥാനത്തിലാണ് കേസ് എടുക്കാൻ നിർദ്ദേശിച്ചത്. കുട്ടിയുടെ ആശുപത്രിയിലെത്തിച്ചിട്ടും രക്ഷിക്കാൻ ശ്രമിച്ചില്ല എന്നും കുട്ടിയുടെ മരണത്തിൽ രഹസ്യമൊഴി നൽകാൻ ഇതുവരെ തയ്യാറായിട്ടില്ല എന്നതും കുട്ടിയുടെ അമ്മയ്ക്ക് എതിരെയുള്ള ശക്തമായ വിരൽ ചൂണ്ടലാണ്. എന്നിട്ടും കേരളത്തിലെ നിയമസംവിധാനങ്ങൾ അറസ്റ്റിന്റെ കാര്യത്തിൽ പുറം തിരിഞ്ഞു നിൽക്കുകയാണ്.

കുട്ടിയുടെ 'അമ്മ കൂത്താട്ടുകുളം ആശുപത്രിയിൽ ചികിത്സയിലാണ് എന്നാണ് ലഭിക്കുന്ന വിവരം. മാനസിക അസ്വാസ്ഥ്യത്തിനാണ് ഇവർ ചികിത്സ തേടുന്നത്. മാനസിക അസ്വാസ്ഥ്യം എന്നത് അറസ്റ്റിൽ നിന്നും രക്ഷപ്പെടാനുള്ള വഴിയാണ് എന്നാണ് ഈ കാര്യത്തിൽ ആരോപണം ഉയരുന്നത്. വഴിവിട്ട ബന്ധങ്ങളുടെ പേരിൽ രണ്ടു മരണത്തിനു കാരണക്കാരനായ പൊലീസിലെ മിനിസ്റ്റിരിയിൽ ജീവനക്കാരൻ അമിതാബിനെ അഴികൾക്കുള്ളിൽ നിന്നും രക്ഷിക്കാൻ ഉമ്മ സദീറയും പയറ്റുന്ന തന്ത്രമാണിത്. ഇതേ തന്ത്രം തന്നെയാണ് സ്വന്തം കുട്ടിയുടെ മരണകാരണക്കാരിയായ തൊടുപുഴയിലെ കുട്ടിയുടെ അമ്മയെ രക്ഷിക്കാനുള്ള ശ്രമങ്ങളിലും നടക്കുന്നത്.

മാനസികാസ്വാസ്ഥ്യം നിയമനടപടികളിൽ നിന്നും രക്ഷിക്കാനുള്ള സ്ഥിരം അടവുകളിൽ ഒന്നായതിനാലാണ് ഇതേ കാരണം ചൂണ്ടിക്കാട്ടി തൊടുപുഴയിലെ ഏഴുവയസുകാരന്റെ അമ്മയുടെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധം ശക്തമാകുന്നത്. വോയിസ് ഫോർ ജസ്റ്റിസ് ഡിജിപിക്ക് പരാതി നൽകാൻ എത്തിയപ്പോൾ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ തൊടുപുഴയിലെ കുട്ടിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്യും എന്ന് അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിരുന്നു. ഇവർ നൽകിയ പരാതി തൊടുപുഴ പൊലീസിന് പൊലീസ് ആസ്ഥാനത്ത് നിന്നും കൈമാറുകയും ചെയ്തിരുന്നു. അമ്മയെ പൊലീസ് അറസ്റ്റ് ചെയ്താലും ഇവർ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കും എന്ന് തന്നെയാണ് ഇവരുമായി ബന്ധപ്പെട്ട ആളുകളിൽ നിന്നും മറുനാടന് ലഭിച്ചത്.

മെന്റൽ ഡിപ്രഷൻ ആണ് ഇവർക്കുള്ളത് എന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരവും. മുൻപ് യാതൊരു വിധ മാനസിക പ്രശ്‌നങ്ങളും ഇല്ലാത്ത സ്ത്രീയായിരുന്നു കുട്ടിയുടെ 'അമ്മ എന്നും ഓർക്കേണ്ട വസ്തുതയായി നിലനിൽക്കുന്നു. മദ്യക്കുപ്പികൾ, പാറക്കല്ലുകൾ, മഴു, പ്രഷർ കുക്കറുകൾ എന്നിവയാണ് കാമുകൻ അരുൺ ആനന്ദ് അറസ്റ്റിലായപ്പോൾ കാറിൽ നിന്ന് കണ്ടെടുത്തത്. ഇത് എന്തിനാണ് കാറിൽ സൂക്ഷിച്ചത് എന്ന കാര്യം ഇതുവരെ വെളിയിൽ വന്നിട്ടില്ല. അരുൺ ആനന്ദിന്റെയും കുട്ടിയുടെ അമ്മയുടെയും നിരന്തരമുള്ള രാത്രി യാത്രകളെകുറിച്ചുമുള്ള വിവരങ്ങൾ ഇതുവരെ വെളിയിൽ വന്നിട്ടില്ല.

കുട്ടിയുടെ അമ്മയെ അറസ്റ്റ് ചെയ്യുന്നതിനൊപ്പം കുട്ടിയുടെ അച്ഛന്റെ ദുരൂഹ മരണവും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു സോഷ്യൽ മീഡിയ കൂട്ടായ്മയായ വോയ്സ് ഫോർ ജസ്റ്റിസ് ഡിജിപിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിട്ടുമുണ്ട്. എല്ലാത്തിനും കുട്ടിയുടെ അമ്മയുടെ അറസ്റ്റ് അനിവാര്യമായ ആവശ്യമായി നിലനിൽക്കുന്നു. എന്നിട്ടും കുട്ടിയുടെ 'അമ്മ പുറത്ത് തന്നെ സംരക്ഷിക്കപ്പെടുന്നു. കുട്ടിയുടെ മരണത്തിനു കാരണക്കാരായ രണ്ടുപേരിൽ ഒരാൾ അഴിക്കുള്ളിലാണ്. പുറത്തു നിൽക്കുന്ന രണ്ടാമത് പ്രതി കുട്ടിയുടെ അമ്മയാണ്. അതിനാൽ പൊലീസ് കുട്ടിയുടെ അമ്മയെ അറസ്റ്റ് ചെയ്യണം-പി.സി.ജോർജ് മറുനാടൻ മലയാളിയോട് പ്രതികരിച്ചിരുന്നു.

പിസി ജോർജുമായി വ്യക്തിപരമായി എതിർപ്പുള്ള എംഎൽഎയാണ് അമ്മയെ രക്ഷിക്കാൻ കരുക്കൾ നീക്കുന്നത്. സിനിമയിലെ ക്യാമറാമാനായി തുടങ്ങി സംവിധായകനായി മാറിയ ആളാണ് യുവതിയുടെ അച്ഛൻ. ഈ ബന്ധങ്ങളും അമ്മയെ കേസിൽ നിന്ന് രക്ഷിക്കാൻ സജീവമായ ഇടപെടൽ നടത്തുന്നുണ്ട്. പിസി പ്രശ്‌നത്തിൽ ഇടപെട്ടതോടെ ജാമ്യമില്ലാ കേസിൽ പോലും യുവതിയെ അറസ്റ്റ് ചെയ്യാൻ സമ്മതിക്കില്ലെന്ന നിലപാടിലാണ് ഇടത് എംഎൽഎ. ഇതും പൊലീസിനെ സമ്മർദ്ദത്തിലാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മാനസിക രോഗ പരിഗണന നൽകിയ അമ്മയെ ചികിൽസയ്ക്ക് വിടാനാണ് നീക്കം.

തൊടുപുഴയിലെ ഏഴുവയസുകാരനു മരണാനന്തര നീതി തേടിയുള്ള സോഷ്യൽ മീഡിയാ കൂട്ടായ്മമായ വോയ്സ് ഫോർ ജസ്റ്റിസ് രംഗത്തു വന്നതോടെയാണ് കുട്ടിയുടെ അമ്മയുടെ അറസ്റ്റ് എന്ന ആവശ്യം വീണ്ടും മുഴങ്ങുന്നത്. കുട്ടിയുടെ മരണത്തിൽ കുട്ടിയുടെ 'അമ്മ കൂട്ടുപ്രതിയാണ്. കാമുകൻ സ്വന്തം മകനെ കണ്ണിനു മുന്നിലിട്ട് മർദ്ദിക്കുന്നത് കണ്ടിട്ടും അതിനു എല്ലായ്‌പ്പോഴും അരുനിന്ന വ്യക്തിയാണ് കുട്ടിയുടെ 'അമ്മ. ഈ മർദ്ദനം തന്നെയാണ് കുട്ടിയുടെ മരണത്തിനു കാരണമായത്. എന്നിട്ടും കുട്ടിയുടെ അമ്മയെ രക്ഷിക്കുന്ന വിചിത്ര നീക്കങ്ങളുമായാണ് ചില രാഷ്ട്രീയ നേതാക്കളും പൊലീസും നിലകൊള്ളുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP