Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊടും ക്രൂരൻ അരുൺ ആനന്ദ് ഷെയർ ചെയ്ത പോസ്റ്റുകളിൽ കൊലക്കേസ് പ്രതി കേദൽ ജിൻസന്റെ ലുക്കൗട്ട് നോട്ടീസും; മാതാപിതാക്കളേയും സഹോദരിയേയും ബന്ധുവിനേയും കൊന്ന ക്രൂരന്റെ ചിത്രം ഷെയർ ചെയ്തത് ഇയാൾ തന്നെയോ എന്ന് അരിശത്തോടെ സമൂഹ മാധ്യമം;ഏഴു വയസുകാരനെ ക്രൂരമായി ഉപദ്രവിച്ച പ്രതിക്ക് പരമാവധി ശിക്ഷ നൽകണെന്ന് ആവശ്യം; വെന്റിലേറ്ററിൽ കഴിയുന്ന കുരുന്നിനായി പ്രാർത്ഥനകളോടെ ലോകം

കൊടും ക്രൂരൻ അരുൺ ആനന്ദ് ഷെയർ ചെയ്ത പോസ്റ്റുകളിൽ കൊലക്കേസ് പ്രതി കേദൽ ജിൻസന്റെ ലുക്കൗട്ട് നോട്ടീസും; മാതാപിതാക്കളേയും സഹോദരിയേയും ബന്ധുവിനേയും കൊന്ന ക്രൂരന്റെ ചിത്രം ഷെയർ ചെയ്തത് ഇയാൾ തന്നെയോ എന്ന് അരിശത്തോടെ സമൂഹ മാധ്യമം;ഏഴു വയസുകാരനെ ക്രൂരമായി ഉപദ്രവിച്ച പ്രതിക്ക് പരമാവധി ശിക്ഷ നൽകണെന്ന് ആവശ്യം; വെന്റിലേറ്ററിൽ കഴിയുന്ന കുരുന്നിനായി പ്രാർത്ഥനകളോടെ ലോകം

മറുനാടൻ ഡെസ്‌ക്‌

തൊടുപുഴ: ഒരു മനുഷ്യന് എങ്ങനെ ഇത്രത്തോളം ക്രൂരനാവാൻ സാധിക്കും എന്നാണ് തൊടുപുഴയിൽ ഏഴ് വയസുകാരനെ മർദ്ദിച്ച സംഭവത്തിലെ പ്രതി അരുൺ ആനന്ദിനെ പറ്റി ലോകം ഇപ്പോൾ പറയുന്നത്. ഇതിനു പിന്നാലെ പുറത്ത് വരുന്ന വാർത്ത കേട്ടാൽ ആദ്യം അത്ഭുതമാവും ഏവർക്കും തോന്നുക. നന്തൻകോട് കൂട്ടക്കൊലപാതക കേസിലെ പ്രതി കേദൽ ജിൻസൺ രാജയുടെ ലൂക്ക് ഔട്ട് നോട്ടീസ് സമൂഹ മാധ്യമങ്ങളിലൂടെ ഷെയർ ചെയ്തിരുന്നു. മാതാപിതാക്കളേയും ബന്ധുവിനേയും ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ കേദലിനെ കണ്ടെത്താൻ തിരുവനന്തപുരം സിറ്റി പൊലീസ് പുറത്തിറക്കിയ ലുക്കൗട്ട് നോട്ടീസാണ് അരുൺ ആനന്ദ് തന്റെ ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെ ഷെയർ ചെയ്തത്.

ക്രൂരമർദനത്തിൽ ഗുരുതരമായി പരുക്കേറ്റ  കുട്ടിയുടെ ജീവൻ വെന്റിലേറ്ററിൽ നിലനിർത്തുകയാണെന്നും കുട്ടി ജീവിതത്തിലേക്ക് വരാനുള്ള സാധ്യത കുറവാണെന്നുമാണ് മെഡിക്കൽ സംഘം വ്യക്തമാക്കുന്നത്. മാത്രമല്ല വെറേ ഏതെങ്കിലും ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റാൻ സാധിക്കാത്ത അവസ്ഥയാണ്. ശരീരം മരുന്നുകളോട് പ്രതികരിക്കാത്തതും തലച്ചോറടക്കമുള്ള അവയവങ്ങളുടെ പ്രവർത്തനം മന്ദഗതിയിലായതും ആശങ്കപ്പെടുത്തുന്നുണ്ട്. കുട്ടിയെ രക്ഷിക്കാൻ ഒരു ശതമാനമെങ്കിലും സാധ്യതയുണ്ടെങ്കിൽ അതിനുള്ള ശ്രമത്തിലാണെന്നും ഡോക്ടർമാർ വ്യക്തമാക്കി.

ഇതിനിടെ കുട്ടികെ മൃഗീയമായി മർദ്ദിച്ച അരുൺ ആനന്ദിനെ തൊടുപുഴയിലെ വീട്ടിൽ എത്തിച്ച് തെളിവെടുത്തു. കുട്ടിയ മർദ്ദിച്ചതും ഭിത്തിയിൽ ഇടിച്ചതും എങ്ങനെയെന്ന് പ്രതി പൊലീസിനോട് വിശദീകരിച്ചു.പ്രതിയെ പുറത്തേക്കിറക്കിയപ്പോൾ ജനക്കൂട്ടം ഇയാൾക്കുനേരെ പാഞ്ഞടുത്തു. രോക്ഷാകുലരായ ജനക്കൂട്ടത്തിനിടയിലൂടെ ഏറെ പണിപ്പെട്ടാണ് പൊലീസ് ഇയാളെ തിരികെ കൊണ്ടുപോയത്. തിരിതെ തൊടുപുഴ സ്റ്റേഷനിലെത്തിച്ച അരുൺ ആനന്ദിനെ വൈദ്യപരിശോധനയ്ക്ക് ശേഷം മുട്ടം കോടതിയിൽ ഹാജരാക്കും. തൊടുപുഴ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

തൊടുപുഴയിൽ ഏഴു വയസുകാരനെ മർദ്ദിച്ച് ഗുരുതരമായി പരിക്കേൽപിച്ച അരുൺ ആനന്ദ് സ്ഥിരം കുറ്റവാളിയാണെന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഫെഡറൽ ബാങ്കിലെ നല്ല ജോലിയും ഇയാൾ വേണ്ടെന്ന് വച്ചത് മയക്ക് മരുന്നിന് അടിമയായാണ്. തിരുവനന്തപുരത്തെ ഗുണ്ടാ സംഘങ്ങളുമായും അടുപ്പമുണ്ടായിരുന്നു. ഫെഡറൽ ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്നു ഇയാളുടെ അച്ഛൻ. വളരെ മാന്യമായി ജീവിക്കുന്ന കുടുംബത്തിൽ മദ്യത്തിനും മയക്കുമരുന്നിനും അടിമയായി. തിരുവനന്തപുരത്തെ പട്ടം കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു ഇയാളുടെ സ്‌കൂൾ പഠനം. ഇതിന് ശേഷമാണ് ജീവിതം വഴി തെറ്റുന്നത്.

അരുൺ ആനന്ദിന്റെ ആദ്യ ഭാര്യ ക്രൂരത സഹിക്കവയ്യാതെ വിവാഹമോചനം നേടുകയായിരുന്നു. ഇവർ രണ്ടാം വിവാഹം കഴിച്ച് അമേരിക്കയിൽ കഴിയുകയാണ്. ആദ്യ ബന്ധത്തിൽ അരുണിന് 10 വയസുള്ള ഒരു ആൺകുട്ടിയുണ്ട്. വിവാഹബന്ധം വേർപെടുത്തിയ സമയത്താണ് അരുണിന്റെ അമ്മാവന്റെ മകൻ മരിക്കുന്നത്. അമ്മാവന്റെ മരുമകളുമായ യുവതിയുമായി അടുപ്പത്തിലാകുന്നത്. റിട്ട. അദ്ധ്യാപികയുടെ ഏക മകളായ യുവതി എൻജിനിയറിങ് ബിരുദധാരിയാണ്.

അഞ്ച് വർഷത്തോളം തിരുവനന്തപുരത്ത് ഭർതൃ വീട്ടിൽ താമസിച്ചിരുന്ന യുവതിയും ഭർത്താവും രണ്ടുവർഷം മുമ്പ് തൊടുപുഴയിലേക്ക് മാറി. അരുണുമായുള്ള ഭാര്യയുടെ അടുപ്പം മനസ്സിലാക്കിയായിരുന്നു ഇത്. വെങ്ങല്ലൂരിന് സമീപം മോട്ടോർ മെക്കാനിക്ക് വർക്ക്‌ഷോപ്പ് ആരംഭിച്ചു. ഇതിനിടെയാണ് കഴിഞ്ഞ വർഷം മെയ് 23ന് ഭർത്താവ് മരിച്ചത്. തുടർന്നുള്ള 15 ദിവസം മരണാനന്തര ചടങ്ങുകൾക്കായി തിരുവനന്തപുരത്ത് ഭർതൃവീട്ടിൽ യുവതി താമസിച്ചു. ഇതോടെ വീണ്ടും അരുണമായി അടുത്തു. പിന്നീട് ഭർത്താവിന്റെ നാല്പത്തിയൊന്നാം ചമരദിനത്തിൽ തിരുവനന്തപുരത്ത് പോയപ്പോൾ പ്രണയം അസ്ഥിക്ക് പിടിച്ചു. തിരികെ തൊടുപുഴയിൽ എത്തിയശേഷം ഫോണിലൂടെ ബന്ധം തുടർന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP