Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്ലസ് ടുക്കാരിയെ പത്തരോടെ വിളിച്ചിറക്കി കൊണ്ടു വന്നത് സ്വന്തം വീട്ടിൽ; ഈ പടികടക്കരുതെന്ന് അച്ഛൻ ശാസിച്ചപ്പോൾ പോയത് ബന്ധു വീട്ടിൽ; പ്രേമവും ഒളിച്ചോട്ടവും തിരിച്ചറിഞ്ഞ് വാതിൽ അടഞ്ഞപ്പോൾ എത്തിയത് ആളൊഴിഞ്ഞ ക്ഷേത്ര പരിസരത്തും; കാര്യം കണ്ട് കവലിയൽ അർദ്ധരാത്രി ഉപേക്ഷിച്ച് വെൽഡർ തടിതപ്പി; 17കാരിയെ റോഡിൽ കണ്ട നാട്ടുകാരുടെ ഇടപെടൽ പൊളിച്ചത് കാമുകന്റെ കള്ളക്കളി; പോത്താനിക്കാട് പൊലീസ് അഷിക് അഷറഫിനെ കുടുക്കിയപ്പോൾ

പ്ലസ് ടുക്കാരിയെ പത്തരോടെ വിളിച്ചിറക്കി കൊണ്ടു വന്നത് സ്വന്തം വീട്ടിൽ; ഈ പടികടക്കരുതെന്ന് അച്ഛൻ ശാസിച്ചപ്പോൾ പോയത് ബന്ധു വീട്ടിൽ; പ്രേമവും ഒളിച്ചോട്ടവും തിരിച്ചറിഞ്ഞ് വാതിൽ അടഞ്ഞപ്പോൾ എത്തിയത് ആളൊഴിഞ്ഞ ക്ഷേത്ര പരിസരത്തും; കാര്യം കണ്ട് കവലിയൽ അർദ്ധരാത്രി ഉപേക്ഷിച്ച് വെൽഡർ തടിതപ്പി; 17കാരിയെ റോഡിൽ കണ്ട നാട്ടുകാരുടെ ഇടപെടൽ പൊളിച്ചത് കാമുകന്റെ കള്ളക്കളി; പോത്താനിക്കാട് പൊലീസ് അഷിക് അഷറഫിനെ കുടുക്കിയപ്പോൾ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം;വിവാഹവാഗ്ദാനം നൽകി 17 കാരിയായ കാമുകിയെ വീട്ടിൽ നിന്നും വിളിച്ചിറക്കി സ്വന്തം വീട്ടിലെത്തിച്ചു. ഈ പടികടക്കരുതെന്ന് മാതാപിതാക്കൾ വിരട്ടിയപ്പോൾ നേരെ ബന്ധു വീട്ടിലേക്ക് വിട്ടു. ഇവിടെയും കയറ്റാതെ വന്നതോടെ വണ്ടി വിട്ടത് ആളൊഴിഞ്ഞ ക്ഷേത്ര പരിസരത്തേക്ക്. ലക്ഷ്യം സാധിച്ച ശേഷം പാതിരാത്രിയിൽ കാമുകിയെ നടുറോഡിൽ ഉപേക്ഷിച്ചു മുങ്ങി. നാട്ടുകാർ നൽകിയ വിവരമനുസരിച്ച് സ്ഥത്തെത്തിയ പൊലീസിനോട് കാമുകി മനസ്സുതുറന്നു.കാമുകനെ പീഡനക്കേസ്സിൽ പ്രതിചേർത്ത് പൊലീസ് അകത്താക്കി.

പോത്താനിക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കൂവള്ളൂർ കല്ലിരിക്കണ്ടം അമ്പലത്ത് ആഷിക് അഷറഫിനെ (24)യാണ് സംഭവവുമായി ബന്ധപ്പെട്ട് പോത്താനിക്കാട് പൊലീസ് അറസ്റ്റുചെയ്ത്.പോസ്‌കോ നിയപ്രകാരമാണ് ആഷികിനെതിരെ പൊലീസ് കേസ്സെടുത്തിട്ടുള്ളത്. കോടതി റിമാന്റു ചെയ്തു. പെൺകുട്ടി പ്ലസ്സ്ടു വിദ്യാർത്ഥിനിയാണ്.മാസങ്ങളായി താൻ പെൺകുട്ടിയുമയി പ്രണയത്തിലായിരുന്നെന്നാണ് ആഷിക് പൊലീസിൽ വ്യക്തമാക്കിയിട്ടുള്ളത്.

കഴിഞ്ഞ ദിവസം രാത്രി 10.30 തോടെയാണ് ആഷിക് പെൺകുട്ടിയെ വീട്ടിൽ നിന്നും വിളിച്ചിറക്കുന്നത്.തുടർന്ന് ബൈക്കിൽ കയറ്റി സ്വന്തം വീട്ടിലെത്തി. കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കിയപ്പോൾ ഇരുവരെയും വീട്ടിൽ കറ്റില്ലന്ന് മാതാപിതാക്കൾ തീർത്തുപറഞ്ഞു.തുടർന്ന് ഇയാൾ പെൺകുട്ടിയെയും കൊണ്ട് മൈലൂരിലെ ബന്ധുവീട്ടിലേയ്ക്ക് തിരിച്ചു. പ്രേമവും കടത്തിക്കൊണ്ടുവരലും മറ്റും ബോദ്ധ്യപ്പെട്ടപ്പോൾ ബന്ധുവും ആഷികിനെ കൈയൊഴിഞ്ഞു.ഇത്രയുമായപ്പോഴേയ്ക്കും സമയം രാത്രി 11 കഴിഞ്ഞിരുന്നു.തുടർന്ന് പെൺകുട്ടിയെയും കൊണ്ട് ആഷിക് ആളൊഴിഞ്ഞ തൃക്കേപ്പടി ക്ഷേത്രത്തിന് സമീപമെത്തി.

ഇവിടെ വിശ്രമിക്കുന്നതിനിടയിൽ ആഷിക് തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്നും അടിവാട് തെക്കേ കവലയിൽ എത്തിച്ച് ശേഷം സ്ഥലം വീട്ടുഎന്നുമാണ് പെൺകുട്ടി പൊലീസിൽ മൊഴി നൽകിയിട്ടുള്ളത്. രാത്രിയിൽ ആസമയത്ത് പെൺകുട്ടിയെ റോഡിൽക്കണ്ടതോടെ നാട്ടുകാരിൽ ചിലർക്ക് സംശയമായി.ഇവർ വിവരം പോത്താനിക്കാട് പൊലീസിൽ അറിയിച്ചു.തുടർന്ന് പൊലീസെത്തി പെൺകുട്ടിയെ സ്റ്റേഷനിൽ എത്തിച്ച് വിവരങ്ങളാരാഞ്ഞു.

തുടർന്ന് സംഭവിച്ച കാര്യങ്ങൾ വള്ളിപുള്ളി വിടാതെ പെൺകുട്ടി പൊലീസിനെ അറിയിച്ചു.താമസിയാതെ ആഷികിനെ കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തിഇയാൾ വെൽഡറായി പ്രവർത്തിച്ചുവരികയായിരുന്നെന്നാണ് പൊലീസിൽ നിന്നും ലഭിച്ച വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP