Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭാര്യയുമായി സംസാരിച്ച യുവാവിനെ കൊലപ്പെടുത്താൻ ഭർത്താവിന്റേയും കൂട്ടാളിയുടേയും ശ്രമം; തലയ്ക്കടിയേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ; യുവതിയുമായി കൂട്ടുകാരൻ അടുത്ത് ഇടപഴകിയത് ഭർത്താവിനെ പ്രകോപിപ്പിച്ചെന്ന് പൊലീസ്

ഭാര്യയുമായി സംസാരിച്ച യുവാവിനെ കൊലപ്പെടുത്താൻ ഭർത്താവിന്റേയും കൂട്ടാളിയുടേയും ശ്രമം; തലയ്ക്കടിയേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ; യുവതിയുമായി കൂട്ടുകാരൻ അടുത്ത് ഇടപഴകിയത് ഭർത്താവിനെ പ്രകോപിപ്പിച്ചെന്ന് പൊലീസ്

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: ഭാര്യയുമായി സംസാരിച്ചതിന്റെ പേരിൽ യുവാവിനെ ഭർത്താവും കൂട്ടാളിയും ചേർന്ന് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. 

ഇന്ന് രാവിലെ 11 മണിയോടെ തൃക്കാരിയൂർ ആയക്കാട്ടാണ് സംഭവം. പോത്താനിക്കാട് സ്വദേശി മജിക്ക് ആണ് പരിക്കേറ്റത്. ഇയാളെ ആദ്യം കോതമംഗലത്തെ ആശുപത്രിയിലും നില വഷളായതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്കും മാറ്റി.
യുവതിയായ ഭാര്യയുമായി സുഹൃത്ത് അടുത്ത് ഇടപഴകിയതാണ് ഭർത്താവിനെ പ്രകോപിപ്പിച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ ലഭിച്ച വിവരം.

ഭർത്താവും സുഹൃത്തും മുമ്പും ഒരുമിച്ച് വീട്ടിലെത്തിയിരുന്നെന്നും ഇരുവരും സുഹൃത്തുക്കളായിരുന്നെന്നും യുവാവ് യുവതിയുമായി മൊബൈലിൽ സംഭാഷണവും മറ്റും നടത്തി വന്നിരുന്നതായും വിവരം ലഭിച്ചെന്നും പൊലീസ് അറിയിച്ചു. കൊച്ചിയിലെ ആശുപത്രിയിൽ കഴിയുന്ന യുവാവ് അതീവ ഗുരുതരാവസ്ഥയിലാണെന്നാണ് ലഭിക്കുന്ന വിവരം.

അയൽക്കാർ നോക്കി നിൽക്കെയായിരുന്നു യുവതിയുടെ ഭർത്താവ് മജിയെ ആക്രമിച്ചത്. മരക്കഷണം കൊണ്ട് തലയുടെ പിൻഭാഗത്ത് അടിക്കുകയായിരുന്നു എന്നാണ് പറയുന്നത്. അടിയേറ്റ് വീണ മജി ഏറെ നേരം മുറിക്കക്കകത്ത് രക്തം വാർന്ന് കിടന്നു.

ഇതിന് പിന്നാലെ ഭാര്യയുടെ മാല പൊട്ടിച്ചെടുക്കാൻ ശ്രമം നടന്നെന്നും 50000 രൂപ നഷ്ടപ്പെട്ടെന്നും ആളെ താൻ പിടിച്ചു വച്ചിട്ടുണ്ടെന്നും പറഞ്ഞ് യുവതിയുടെ ഭർത്താവ് ആളുകളെ വിളിച്ചു കൂട്ടി. ആളുകൾ എത്തിയപ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന മജിയെ ആണ് കണ്ടത്. വിവരം അറിഞ്ഞെത്തിയ പൊലീസിന് സംശയം വന്നതോടെ ഭർത്താവിനെയും സുഹൃത്തിനെയും കസ്റ്റഡിയിൽ എടുത്തു. സംഭവത്തിൽ അന്വേഷണം നടന്നു വരികയാണെന്നും കൂടുതൽ വിവരങ്ങൾ പിന്നിട് വെളിപ്പെടുത്തുമെന്നും കോതമംഗലം എസ് ഐ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP