Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിശ്വാസികൾ വിശ്വസിച്ചേൽപിക്കുന്ന പണം പൊടുന്നനെ അപ്രത്യക്ഷമാകുന്നു; ലക്ഷങ്ങൾ ചെലവഴിച്ചിട്ടും ഒറിജിനൽ ബില്ലും വൗച്ചറും കാണാനേയില്ല; വരവ് ചെലവ് കണക്കും രജിസ്റ്ററും തോന്നിയ പോലെ; യാക്കോബായ സഭയിലെ ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നതോടെ വ്യാപകമായ ഫണ്ട് തട്ടിപ്പിന്റെ വിവരങ്ങൾ പുറത്ത്; ഓർത്തഡോക്‌സ് സഭയുമായുള്ള തർക്കത്തിന് പുറമേ ഫണ്ട് തട്ടിപ്പ് കൂടി പുറത്തുവന്നതോടെ യാക്കോബായ സഭയിൽ കോളിളക്കം

വിശ്വാസികൾ വിശ്വസിച്ചേൽപിക്കുന്ന പണം പൊടുന്നനെ അപ്രത്യക്ഷമാകുന്നു; ലക്ഷങ്ങൾ ചെലവഴിച്ചിട്ടും ഒറിജിനൽ ബില്ലും വൗച്ചറും കാണാനേയില്ല; വരവ് ചെലവ് കണക്കും രജിസ്റ്ററും തോന്നിയ പോലെ; യാക്കോബായ സഭയിലെ ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നതോടെ വ്യാപകമായ ഫണ്ട് തട്ടിപ്പിന്റെ വിവരങ്ങൾ പുറത്ത്; ഓർത്തഡോക്‌സ് സഭയുമായുള്ള തർക്കത്തിന് പുറമേ ഫണ്ട് തട്ടിപ്പ് കൂടി പുറത്തുവന്നതോടെ യാക്കോബായ സഭയിൽ കോളിളക്കം

എം മനോജ് കുമാർ

തിരുവനന്തപുരം: ഓർത്തോഡോക്‌സ്-യാക്കോബായ സഭാ തർക്കം രൂക്ഷമായി മാറുന്നതിനിടെ യാക്കോബായ സഭയിൽ ഫണ്ട് വെട്ടിപ്പും നടന്നോ? ഒരു പതിറ്റാണ്ടു കാലത്തെ ഫണ്ട് വെട്ടിപ്പിന്റെ കണക്കുകളുമായാണ് യാക്കോബായ സഭാ ഓഡിറ്റ് റിപ്പോർട്ട് ഇപ്പോൾ വെളിയിൽ വന്നിരിക്കുന്നത്. കണക്കുകളിൽ ഇത് പ്രകടമാണ്. ഒരു സഭാ വിശ്വാസിക്കും അനുവദിക്കാൻ കഴിയുന്ന കണക്കുകളുടെ റിപ്പോർട്ട് അല്ല പുറത്ത് വന്നിട്ടുള്ളത്. സഭയിൽ ഒരു കോളിളക്കത്തിനു ഇതു വക നൽകുന്നതാണ്. പള്ളികൾക്ക് മുകളിൽ അവകാശം ആരോപിച്ചുള്ള സഭാ തർക്കത്തിൽ വിശ്വാസികൾ ഇരുപക്ഷവും നേർക്ക് നേർ ഏറ്റുമുട്ടുന്ന വേളയിൽ സഭയിലെ ഒരു വിഭാഗം ഫണ്ട് വെട്ടിപ്പ് കൂടി നടത്തി എന്ന ആരോപണമാണ് ഇപ്പോൾ യാക്കോബായ സഭയിലെ ഉന്നതർക്ക് നേരെ ഉയരുന്നത്

.2009 മുതൽ യാക്കോബായ സഭയുമായി ബന്ധപ്പെട്ട കണക്കുകളിൽ വൻ കൃത്രിമം നടന്നതായാണ് ഈ കഴിഞ്ഞ ഓഡിറ്റ് റിപ്പോർട്ടിൽ വ്യക്തമാക്കപ്പെടുന്നത്. 2009-10 മുതൽ 2018 വരെയുള്ള ഓഡിറ്റ് റിപ്പോർട്ടിലാണ് ഫണ്ട് വെട്ടിപ്പിന്റെയും ക്രമക്കേടിന്റെയും വൻ കണക്കുകൾ പ്രത്യക്ഷപ്പെടുന്നത്. വിശ്വാസികൾ യാക്കോബായ സഭയിലേക്ക് വിശ്വസിച്ചേൽപ്പിക്കുന്ന തുകകളിൽ സഭാധികൃതർ വൻ വെട്ടിപ്പ് തന്നെ നടത്തിയതായാണ് യാക്കോബായ സഭയിലെ ശ്രെഷ്ഠ ബാവാ തിരുമേനിക്ക് മുൻപിൽ സമർപ്പിക്കപ്പെട്ട ഓഡിറ്റ് റിപ്പോർട്ടിൽ വ്യക്തമാകുന്നത്. ലക്ഷങ്ങൾ വലിയ രീതിയിൽ സഭാ കണക്കുകളിൽ നിന്ന് അപ്രത്യക്ഷമായാണ് ഓഡിറ്റ് റിപ്പോർട്ട് പറയുന്നത്. വൗച്ചറുകൾ യഥാസമയം പാസാക്കപ്പെട്ടില്ല. വൻതുകകൾക്കുള്ള യഥാർത്ഥ ബില്ലുകൾ വൗച്ചറുകൾക്കൊപ്പം ഹാജരാക്കപ്പെട്ടിട്ടില്ല. എട്ടരലക്ഷം രൂപ കോൺവെന്റ് നിർമ്മാണത്തിനായി ചെലവിട്ടപ്പോൾ അതിന്റെ ഒറിജിനിൽ ബിൽ ഒപ്പമില്ല. നിർമ്മാണ പ്രവർത്തനങ്ങൾക്ക് നൽകുന്ന അഡ്വാൻസ് വൗച്ചറുകളിൽ വിശദമായ വിവരങ്ങൾ ചേർക്കുകയോ തുക കൈപ്പറ്റുന്നവരുടെ പൂർണമായ മേൽവിലാസം ചേർക്കുകയോ ചെയ്യുന്നില്ല.

പത്ത് ലക്ഷം രൂപ നിർമ്മാണത്തിനായി ചെലവിട്ടപ്പോൾ അതിനു ആധികാരികമായ രേഖകൾ ഒപ്പം വന്നില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കേസിനങ്ങൾക്ക് ലക്ഷങ്ങൾ ചെലവായപ്പോൾ മതിയായ രസീതുകളോ രേഖകളോ ബില്ലുകളോ ഒപ്പം വെച്ചിട്ടില്ല. കേസുകൾക്ക് വേണ്ടി യാക്കോബായ സഭ കോടികൾ തന്നെ ചെലവിടുമ്പോഴാണ് ഓഡിറ്റ് റിപ്പോർട്ടിൽ ഇത്തരം ആക്ഷേപങ്ങൾ വരുന്നത്. അഡ്വാൻസ് വൗച്ചറുകൾ ഒപ്പുകൾ വാങ്ങാതെയാണ് തുകകൾ നൽകിയിരിക്കുന്നത്. 2010-ൽ രണ്ടു സമയത്ത് ഒരു ലക്ഷവും ഒരു ലക്ഷത്തി നാല്പതിനായിരവും നല്കിയിട്ടുണ്ട്. പക്ഷെ രേഖകൾ ഒപ്പമില്ല. ഏതെല്ലാം തന്നെ ക്രമക്കേടിലാണ് വിരൽ ചൂണ്ടുന്നത്.

2011-ൽ ഇഡിസിബി ചെലാൻ 30000 രൂപയാണ്. എന്നാൽ അത് കണക്കിൽ വന്നപ്പോൾ 30398 രൂപയായി. ഇങ്ങിനെ അധികം കണക്കിൽ ചെലവാക്കിയ തുകയായ 398 രൂപ തിരികെ പിടിക്കണം-റിപ്പോർട്ട് പറയുന്നു. 2012-ൽ അഡ്വാൻസ് നൽകിയ തുകയായി 150000 രൂപ കാണിച്ചിട്ടുണ്ട്. വിശദവിവരങ്ങൾ ഇല്ല. കെസിസി രജിസ്ട്രേഷൻ ചെലവ് 30000 രൂപ. പക്ഷെ ബിൽ ഇല്ല. 2015-ൽ ശമ്പള തുകയായി 99850 രൂപ ചേർത്തിട്ടുണ്ട്. പക്ഷെ വൗച്ചറുകൾ ഇല്ല. 2015 ൽ കെഎസ്ഇബി ബിൽ 412028 രൂപ. പക്ഷെ ബിൽ ഇല്ല. വാഹനങ്ങളുടെ ഇൻഷൂറൻസ് തുകയായി 2015 ൽ മൂന്നര ലക്ഷവും 2017ൽ ഒന്നരലക്ഷവും ഒടുക്കിയിട്ടുണ്ട്. പക്ഷെ ബിൽ ഇല്ല. സഭയെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട എഡ്യൂക്കേഷൻ ട്രസ്റ്റിന്റെ ഓഡിറ്റ് പൂർത്തിയാക്കിയിട്ടുമില്ല. ഇതും വൈകിയത് കണക്കുകളിൽ കൃത്രിമം കാരണമാണ്. നാലരക്കോടിയോളം രൂപ വരവുള്ള കണക്ക് ആണിത്. 2009 ൽ ഗിഫ്റ്റ് ഐറ്റങ്ങൾക്ക് 18000 രൂപ ചെലവിട്ടു. പക്ഷെ ബിൽ ഇല്ല. 2009-ൽ 9000 രൂപ ടാക്‌സിക്ക് നൽകിയിട്ടുണ്ട്. ബിൽ ഇല്ല. വിശദാശങ്ങൾ ഇല്ല. ഇതേവർഷം തന്നെ ട്രാവൽസിനുരണ്ടു ലക്ഷം രൂപയോളം നൽകിയതായി കാണുന്നു. പക്ഷെ ബിൽ ഇല്ല. വിശദാശങ്ങൾ ഇല്ല.ഇതേവർഷം തന്നെ ഗിഫ്റ്റ് ആയി ഒരു ലക്ഷം ചെലവിട്ടു. ബിൽ ഇല്ല. 2011 ലും ഇതേ അവസ്ഥ തന്നെയാണ്.

ഒരു ബിനുവിന് 50000 രൂപ നൽകി. ബില്ലും ഇല്ല. വിവരങ്ങളും ഇല്ല. 2012-13 ലും ഇതേ രീതിയിൽ വൻ തുകകൾ മറഞ്ഞിട്ടുണ്ട്. പക്ഷെ വിശദവിവരങ്ങൾ ഇല്ല. 2017-18 കാലയളവിൽ 13 ലക്ഷത്തോളം രൂപ സഭാ അക്കൗണ്ടിൽ നിന്നും പോയിട്ടുണ്ട്. പതിവുപോലെ ബില്ലുമില്ല, വിവരങ്ങളുമില്ല. പക്ഷെ മുൻകാലങ്ങളെ അപേക്ഷിച്ച് സഭയുടെ അസറ്റ് വർദ്ധിച്ചിട്ടുണ്ട്. 2007 ൽ അമ്പത് ലക്ഷം ആയിരുന്ന സഭയുടെ അസറ്റ് ഇപ്പോൾ പത്തു കോടി രൂപയിലേറെ ഉയർന്നിട്ടുണ്ട്. കണക്കുകൾ കണ്ടപ്പോൾ ഓഡിറ്റർമാർക്ക് തലപുകഞ്ഞെന്നു വ്യക്തം. അതിനാൽ സഭയ്ക്ക് മുൻപാകെ വലിയ നിർദ്ദേശങ്ങൾ ആണ് അവർ നൽകിയിരിക്കുന്നത്. വരവ് ചെലവ് ബന്ധപ്പെട്ട സമിതികളിൽ യഥാസമയം അവതരിപ്പിക്കപ്പെടണം. നിർമ്മാണ പ്രവർത്തനങ്ങൾ ബന്ധപ്പെട്ട സമിതിയുടെ നിർദ്ദേശങ്ങൾക്ക് അനുസൃതമായി ചെയ്യണം. എല്ലാ രജിസ്റ്ററുകളും യഥാവിധി സൂക്ഷിക്കണം. എല്ലാ വർഷവും ബജറ്റ് തയ്യറാക്കി ബന്ധപ്പെട്ട സമിതികളുടെ അനുമതി വാങ്ങണം തുടങ്ങി ഒട്ടനവധി നിർദ്ദേശങ്ങൾ ഇവർ സഭാ നേതത്വത്തിനു നൽകിയിട്ടുണ്ട്.

യാക്കോബായ സഭയിലെ ഒരു പതിറ്റാണ്ടത്തെ ഓഡിറ്റ് റിപ്പോർട്ട് വെളിയിൽ വന്നിരിക്കെ അത് യാക്കോബായ സഭയിൽ ഭൂകമ്പത്തിനു വഴിവെക്കുന്നതാണ്. ഈ നീക്കങ്ങളുടെ ഭാഗമായി തന്നെയാണ് ഓഡിറ്റ് റിപ്പോർട്ട് വെളിയിൽ വന്നിട്ടുള്ളതും. ഓർത്തോഡോക്‌സ് സഭയുമായുള്ള പ്രശ്‌നങ്ങളുടെ പേരിൽ യാക്കോബായ സഭാ നേതൃത്വത്തിനു തത്ക്കാലം പിടിച്ചു നില്ക്കാൻ കഴിയുമെങ്കിലും ഒരു കോളിളക്കം തന്നെ യാക്കോബായ സഭാ നേതൃത്വത്തിൽ രൂപപ്പെടാൻ ഓഡിറ്റ് റിപ്പോർട്ട് വക നൽകുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP