Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഓസ്‌ട്രേലിയയിൽ ജോലി വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്: സംഘത്തിന് രാജ്യവ്യാപകമായി കണ്ണികൾ; നാനൂറിലധികം ഉദ്യോഗാർഥികളിൽ നിന്ന് തട്ടിയെടുത്തത് 10 കോടിയോളം; പരാതിയുമായി ഇരുപതുപേർ വിവിധ സ്റ്റേഷനുകളിൽ; പിടിയിലായ മൂന്നുപ്രതികളുടെ കൂട്ടാളികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കി കൊച്ചി പൊലീസ്

ഓസ്‌ട്രേലിയയിൽ ജോലി വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്: സംഘത്തിന് രാജ്യവ്യാപകമായി കണ്ണികൾ; നാനൂറിലധികം ഉദ്യോഗാർഥികളിൽ നിന്ന് തട്ടിയെടുത്തത് 10 കോടിയോളം; പരാതിയുമായി ഇരുപതുപേർ വിവിധ സ്റ്റേഷനുകളിൽ; പിടിയിലായ മൂന്നുപ്രതികളുടെ കൂട്ടാളികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കി കൊച്ചി പൊലീസ്

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: കൊച്ചിയിലെ വിസതട്ടിപ്പ് സംഘത്തിന് രാജ്യവ്യാപകമായി കണ്ണികൾ. ഓസ്‌ട്രേലിയൻ വിസ വാഗ്ദാനം ചെയ്ത് കബളിപ്പിച്ചതുമായി ബന്ധപ്പെട്ട് കൊച്ചി നോർത്ത് പൊലീസ് ചാർജ്ജ് ചെയ്ത കേസിൽ ഇതുവരെ നടന്ന അന്വേഷണത്തിൽ നിന്നും പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. തട്ടിപ്പിനിരയായ 20 പേർ വിവിധ സ്റ്റേഷനുകളിൽ പരാതി നൽകിയിട്ടുണ്ട്. കൂട്ടുപ്രതികൾക്കായി പൊലീസ് രാജ്യവ്യാപകമായ തിരച്ചിൽ നടത്തിവരുന്നതായിട്ടാണ് ലഭ്യമായ വിവരം.

ഇതുവരെ പുറത്തുവന്ന കണക്കുകൾ പ്രകാരം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 400ൽ പരം ഉദ്യോഗാർഥികളിൽ നിന്നായി 10 കോടിയോളം രൂപ സ്ഥാപന നടത്തിപ്പുകാർ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഒ.ബി.ഒ.ഇ ഓവർസീസ് എഡ്യൂക്കേഷൻ പ്ലേസ്‌മെന്റ് സർവീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മറവിലാണ് തട്ടിപ്പ് നടന്നത്. മാനേജിങ് ഡയറക്ടർ കോഴിക്കോട് തത്തമംഗലം സ്വദേശി അരുൺദാസ് (28), ഡയറക്ടർ പാലക്കാട് മങ്കര സ്വദേശിനി ചിത്ര സി നായർ (26), സിഇഒ കോയമ്പത്തൂർ വളവടി സ്വദേശി ശാസ്തകുമാർ (46), മാർക്കറ്റിങ് എക്‌സിക്യൂട്ടീവ് കണ്ണൂർ മട്ടന്നൂർ എളമ്പാല സ്വദേശി വിഷ്ണു (24) എന്നിവരെയാണ് ഇന്നലെ നോർത്ത് പൊലീസ് അറസ്റ്റുചെയ്തത്. ഇന്ന് കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാന്റുചെയ്തു.

മഹാരാഷ്ട്ര, കർണാടക, തമിഴ്‌നാട്, തുടങ്ങിയ സംസ്ഥാനങ്ങളിലായി പൊലീസിൽ നിന്നും വഴുതിമാറി നടക്കുകയായിരുന്നു ഇവർ. തുടർന്ന് കൊച്ചി സിറ്റി സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പ്രതികളിൽ ഒരാളായ വിഷ്ണു വീട്ടിലെത്തിയ വിവരമറിഞ്ഞു.
പിന്നാലെ നോർത്ത് പൊലീസ് മട്ടന്നൂർ പൊലീസിന്റെ സഹായത്തോടെ ആദ്യം വിഷ്ണുവിനെയും പിന്നീട് കോയമ്പത്തൂരിൽ ഒളിവിൽ കഴിഞ്ഞിരുന്ന അരുൺ ദാസിനെയും ചിത്രയെയും ഒരു രാത്രി മുഴുവൻ അവരുടെ താമസ സ്ഥലത്തിനു സമീപം മഫ്ടിയിയിൽ തങ്ങി പിടികൂടുകയായിരുന്നു. തുടർന്നാണ് ശാസ്തയെ പിടികൂടിയത്.

പള്ളുരുത്തി സ്വദേശി എബിൻ എബ്രഹാം, പട്ടിമറ്റം സ്വദേശി മിഞ്ചിൻ ജോൺ തുടങ്ങി ആറുപേരിൽ നിന്നും 13 ലക്ഷം രൂപ തട്ടിയെന്ന പരാതിയിലാണ് നാലംഗ സംഘം പിടിയിലായത്. ഇന്ന് നോർത്ത് പൊലീസിൽ മൂന്നുകേസ് കൂടി തട്ടിപ്പ് സംഘത്തിനെതിരെ എടുത്തിട്ടുണ്ട്. പിറവം സ്റ്റേഷനിലും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. കോയമ്പത്തൂർ പീളമേട്, കലൂർ ദേശാഭിമാനി ജങ്ഷൻ, ബംഗളൂരു എം.ജി റോഡ് എന്നിവിടങ്ങളിൽ ശാഖ തുടന്നാണ് ഇവർ തട്ടിപ്പ് നടത്തിയത്.

പണം വാങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും വിസ കിട്ടാതിരുന്നതിനെ തുടർന്ന് ഉദ്യോഗാത്ഥികൾ സ്ഥാപനത്തിന്റെ ഓഫീസിൽ എത്തിയെങ്കിലും ഓഫീസ് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് സ്ഥാപനത്തിന്റെ കോയമ്പത്തൂരിലെ കോർപറേറ്റ് ഓഫീസിലെത്തി പണം ആവശ്യപ്പെട്ടെങ്കിലും മൂന്നു മാസത്തിനുള്ളിൽ പണം തിരികെ നൽകാമെന്ന് കരാർ ഒപ്പിട്ട് തിരിച്ചയക്കുകയായിരുന്നു. മാസങ്ങൾ കഴിഞ്ഞിട്ടും വിസയോ പണമോ ലഭിക്കാതിനെത്തുടർന്നാണ് പണം നഷ്ടപ്പെട്ടവർ പൊലീസിനെ സമീപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP