Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗണിത അദ്ധ്യാപകൻ വശീകരിച്ച് പത്തു വയസ്സുകാരനെ കൊണ്ടു പോയത് ആരും കയറാത്ത മുകളിലെ നിലയിലെ ടീച്ചർമാരുടെ ബാത്ത് റൂമിൽ; ചോക്‌ളേറ്റ് നൽകി മൊബൈലിൽ അശ്ലീല ചിത്രം കാണിച്ച് പീഡനം; പുറത്ത് പറഞ്ഞാൽ അമ്മയെ കൊല്ലുമെന്ന് ഭീഷണിയും; ഓട്ടിസം ബാധിച്ച ആൺകുട്ടിയെ പീഡിപ്പിച്ച കണക്കു മാഷ് ശ്രീകാര്യം പൊലീസിന് മാത്രം പുണ്യാളൻ; മെഡിക്കൽ റിപ്പോർട്ടിൽ സത്യം തെളിഞ്ഞിട്ടും സന്തോഷിനെ കൈവിലങ്ങ് വയ്ക്കാതെ ഒത്തുകളി; പ്രതിഷേധം ആളിക്കത്തുന്നു

ഗണിത അദ്ധ്യാപകൻ വശീകരിച്ച് പത്തു വയസ്സുകാരനെ കൊണ്ടു പോയത് ആരും കയറാത്ത മുകളിലെ നിലയിലെ ടീച്ചർമാരുടെ ബാത്ത് റൂമിൽ; ചോക്‌ളേറ്റ് നൽകി മൊബൈലിൽ അശ്ലീല ചിത്രം കാണിച്ച് പീഡനം; പുറത്ത് പറഞ്ഞാൽ അമ്മയെ കൊല്ലുമെന്ന് ഭീഷണിയും; ഓട്ടിസം ബാധിച്ച ആൺകുട്ടിയെ പീഡിപ്പിച്ച കണക്കു മാഷ് ശ്രീകാര്യം പൊലീസിന് മാത്രം പുണ്യാളൻ; മെഡിക്കൽ റിപ്പോർട്ടിൽ സത്യം തെളിഞ്ഞിട്ടും സന്തോഷിനെ കൈവിലങ്ങ് വയ്ക്കാതെ ഒത്തുകളി; പ്രതിഷേധം ആളിക്കത്തുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഓട്ടിസം ബാധിച്ച ആൺകുട്ടിയെ സ്‌കൂൾ അദ്ധ്യാപകൻ ശാരീരികമായി പീഡിപ്പിച്ചുവെന്ന് കുട്ടിയെ പരിശോധിച്ച മെഡിക്കൽ ബോർഡിന്റെ കണ്ടെത്തലെത്തിയിട്ടും പ്രതിയെ രക്ഷിച്ച് പൊലീസ്. ശ്രീകാര്യം പൊലീസാണ് ഈ ഒളിച്ചു കളിക്ക് പിന്നിൽ. കുട്ടിയുടെ അമ്മയുടെ പരാതിയിൽ അദ്ധ്യാപകനായ സന്തോഷിനെതിരെ പൊലീസ് കേസ് എടുത്തു. പരാതി പിൻവലിക്കാൻ ഭീഷണിയുണ്ടെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു.കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത പ്രകടമായതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്.

സ്‌കൂളിലെ ഗണിതാദ്ധ്യാപകൻ ഓട്ടിസബാധിതനായ പത്തു വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. ഓട്ടിസം സെന്ററിലെ തെറാപ്പിസ്റ്റുകൾ നടത്തിയ പരിശോധനയിലും പീഡനം നടന്നുവെന്ന് വ്യക്തമായിട്ടുണ്ട്. എന്നിട്ടും പ്രതിയെ പിടിക്കുന്നില്ല. മെഡിക്കൽ റിപ്പോർട്ട് രഹസ്യമാക്കി വയ്ക്കുകയും ചെയ്തു. കുട്ടിയുടെ അമ്മയുടെ മൊഴിയിൽ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ധ്യാപകനെതിരെ കേസെടുക്കാത്തത്. കമ്മീഷണറോട് അമ്മ പരാതിയും പറഞ്ഞു. ഇതോടെ സംഭവത്തിൽ പ്രതിയായ അദ്ധ്യാപകൻ സന്തോഷ് കുമാറിനെ ഉടൻ തന്നെ പിടികൂടുമെന്നാണ് ശ്രീകാര്യം പൊലീസിന്റെ വിശദീകരണം. ഇപ്പോൾ ഒളിവിൽ കഴിയുന്ന ഇയാളെ കണ്ടെത്താൻ തിരച്ചിൽ നടത്തുമെന്നും ശ്രീകാര്യം പൊലീസ് അറിയിച്ചു. അതേസമയം, കേസിൽ പ്രതിയായ അദ്ധ്യാപകൻ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചിട്ടുണ്ട്.

അദ്ധ്യാപകനെ കേസിൽ നിന്നും രക്ഷിക്കാൻ പൊലീസും സ്‌കൂൾ അധികൃതരും ശ്രമിക്കുകയാണെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. മൂന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടിയെ അദ്ധ്യാപകൻ ഒന്നാം നിലയിലെ അദ്ധ്യാപകരുടെ ബാത്ത് റൂമിൽ കൊണ്ടുപോയി നിരവധി തവണ പീഡിപ്പിച്ചെന്ന് മാതാപിതാക്കളാണ് പരാതി നൽകിയത്. ചോക്‌ളേറ്റ് നൽകി മൊബൈലിൽ അശ്ലീല ചിത്രം കാണിച്ചായിരുന്നു പീഡനം. അമ്മയോട് പറഞ്ഞാൽ അമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

ജൂലായ് 27 നാണ് പീഡനവിവരം പുറത്ത് അറിയുന്നത്. കുട്ടിയെ ചികിത്സിക്കുന്ന സ്പീച്ച് തെറാപ്പിസ്റ്റിനോടാണ് കുട്ടി വിവരം ആദ്യം പറയുന്നത്. തുടർന്ന് ശ്രീകാര്യം പൊലീസിൽ പരാതി നൽകി. പൊലീസിനെ പീഡനം നടന്ന ബാത്ത്‌റൂമും സ്ഥലവുമടക്കം കുട്ടി കാണിച്ച് കൊടുത്തതിനെത്തുടർന്ന് പൊലീസ് നിർദ്ദേശിച്ചതനുസരിച്ച് മജിസ്ട്രേറ്റിന് മുന്നിലും കുട്ടി മൊഴി നൽകി. മറ്റൊരു ജില്ലയിൽ നിന്ന് കുട്ടിയുടെ ചികിത്സയ്ക്കായി കഴിഞ്ഞ മൂന്നുവർഷമായി ഇവിടെ താമസിക്കുകയാണ് കുടുംബം.

എന്നിട്ടും പ്രതിയായ അദ്ധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തില്ല. കോടതിക്ക് മുന്നിലും അന്വേഷണ സംഘത്തിന് മുന്നിലും കുട്ടി കൊടുത്ത മൊഴിയിൽ വൈരുദ്ധ്യമുള്ളതിനാലാണ് പ്രതിയെ അറസ്റ്റു ചെയ്യാത്തതെന്നും ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ കീഴിൽ ഒരു വിദഗ്ദ്ധ ടീമിനെ കൊണ്ട് കുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയ ശേഷമേ നടപടി സ്വീകരിക്കുകയുള്ളൂ എന്നുമായിരുന്നു കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷ്ണർ അനിൽകുമാറിന്റെ നിലപാട്. തുടർന്ന് പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ സീനിയർ ഡോക്ടറായ ഇന്ദു. വി. നായരുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘം കുട്ടിയെ പരിശോധിക്കുകയും പീഡനം നടന്നതായി സ്ഥിരീകരിക്കുകയും ചെയ്തു.

ഇതനുസരിച്ച് പൊലീസിനും സംഘം റിപ്പോർട്ട് കൈമാറി. എന്നാൽ ഈ റിപ്പോർട്ടും രഹസ്യമാക്കി വച്ചു. പൊലീസിലെ ഉന്നതരെ പോലും അറിയിച്ചില്ല. അദ്ധ്യാപകന്റെ സ്വാധീനമാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP