Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോഴിക്കോട് സിപിഎം പ്രവർത്തകർ മർദ്ദിച്ചതിനെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച ഓട്ടോ ഡ്രൈവർ മരിച്ചു; മർദ്ദനത്തിന് വഴിവെച്ചത് എലത്തൂർ സ്റ്റാന്റിൽ ഓട്ടോ ഓടിക്കുന്നത് സംബന്ധിച്ച തർക്കം; പരിക്കേറ്റ രാജേഷ് ഓട്ടോറിക്ഷയിൽ സൂക്ഷിച്ചിരുന്ന പെട്രോളൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയവേ മരണത്തിന് കീഴടങ്ങി; കേസിൽ സിഐടിയു പ്രവർത്തകരായ രണ്ട് പേർ അറസ്റ്റിൽ; മുപ്പത്തോളം പേർ പ്രതികൾ; വിഷയം ഏറ്റെടുത്ത് സിപിഎമ്മിനെതിരെ ബിജെപി

കോഴിക്കോട് സിപിഎം പ്രവർത്തകർ മർദ്ദിച്ചതിനെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച ഓട്ടോ ഡ്രൈവർ മരിച്ചു; മർദ്ദനത്തിന് വഴിവെച്ചത് എലത്തൂർ സ്റ്റാന്റിൽ ഓട്ടോ ഓടിക്കുന്നത് സംബന്ധിച്ച തർക്കം; പരിക്കേറ്റ രാജേഷ് ഓട്ടോറിക്ഷയിൽ സൂക്ഷിച്ചിരുന്ന പെട്രോളൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയവേ മരണത്തിന് കീഴടങ്ങി; കേസിൽ സിഐടിയു പ്രവർത്തകരായ രണ്ട് പേർ അറസ്റ്റിൽ; മുപ്പത്തോളം പേർ പ്രതികൾ; വിഷയം ഏറ്റെടുത്ത് സിപിഎമ്മിനെതിരെ ബിജെപി

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ എലത്തൂരിൽ സിപിഎം പ്രവർത്തകരുടെ മർദ്ദനത്തെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച ഓട്ടോ ഡ്രൈവർ മരിച്ചു. എലത്തൂർ എസ് കെ ബസാർ രാജേഷാണ് മരിച്ചത്. ഇയാൾ ബിജെപി അനുഭാവിയാണ്. സംഭവത്തിന് ഇടയാക്കിയത് സിപിഎം പ്രവർത്തകരാണെന്ന് ആരോപിച്ചു ബിജെപി രംഗത്തെത്തി. എലത്തൂർ സ്റ്റാന്റിൽ ഓട്ടോ ഓടിക്കുന്നത് സംബന്ധിച്ചായിരുന്നു തർക്കത്തെ തുടർന്നായിരുന്നു മർദ്ദനവും ആത്മഹത്യാ ശ്രമവും.

പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ കോഴിക്കോട് ചികിത്സയിൽ കഴിഞ്ഞിരുന്ന രാജേഷ് മരണത്തിന് കീഴടങ്ങുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് എലത്തൂരിൽ വച്ച് രാജേഷിനെ സിപിഎം പ്രാദേശിക നേതാക്കൾ അടങ്ങുന്ന സംഘം ആക്രമിച്ചത്. പരിക്കേറ്റ രാജേഷ് ഓട്ടോറിക്ഷയിൽ സൂക്ഷിച്ചിരുന്ന പെട്രോളൊഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച രാജേഷിനെ പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കേസിൽ അറസ്റ്റിലായ രണ്ട് സിപിഎം സിപിഎം പ്രാദേശിക നേതാക്കൾ റിമാൻഡിലാണ്. ശ്രീലേഷ് ,ഷൈജു എന്നിവരെയാണ് കേസുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്നത്.

കേസിൽ സിപിഎം, സിഐടിയു പ്രവർത്തകർ ഉൾപ്പടെ മുപ്പതോളം പേർ പ്രതികളാണ്. ഇക്കഴിഞ്ഞ പതിനഞ്ചാം തിയതിയാണ് എലത്തൂരിൽ വച്ച് ബിജെപി പ്രവർത്തകനും ഓട്ടോറിക്ഷ ഡ്രൈവറുമായ രാജേഷിനെ സിപിഎം പ്രാദേശിക നേതാക്കൾ അടങ്ങുന്ന സംഘം മർദ്ദിച്ചത്. സംഭവം രാഷ്ട്രീയമായി ബിജെപി ഏറ്റെടുത്തിട്ടുണ്ട്. തൊഴിൽ ഇടങ്ങളിൽ പോലും സിപിഎം ഗുണ്ടായിസം നിലനിൽക്കുന്നുവെന്നാണ് ബിജെപിയുടെ ആരോപണം. അതിന് തെളിവാണ് ഏറ്റവും ഒടുവിലുണ്ടായ ഈ സംഭവമെന്നും അവർ പറയുന്നു.

ജീവിക്കാൻ വഴി തേടിയാണ് രാജേഷ് ഓട്ടോ ഓടിക്കാൻ ഇറങ്ങിയ്. കക്ക പറിച്ച് ജീവിതം നയിച്ചിരുന്ന രാജേഷ് ഈ ജോലി കൊണ്ട് സാമ്പത്തിക ബുദ്ധിമുട്ട് മറികടക്കാനാവാത്തതിനാലാണ് വായ്‌പ്പയെടുത്ത ഓട്ടോ വാങ്ങിയത്. തുടർന്ന് വണ്ടിയുമായി എലത്തൂർ സ്റ്റാൻഡിലെത്തിയെങ്കിലും സിഐടിയു പ്രവർത്തകരായ മറ്റ് ഡ്രൈവർമാർ തടയുകയും തുടർന്ന് വാക്കുതർക്കമുണ്ടാവുകയും രാജേഷിനെ മർദിക്കുകയുമായിരുന്നു. രോഗിയായ ഭാര്യയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.

നെഞ്ചിലും പുറത്തും കൈകളിലും ഗുരുതരമായി തീപ്പൊള്ളലേറ്റിരുന്നു. മർദ്ദനത്തിൽ വൃക്കകൾക്ക് ഉൾപ്പെടെ തകരാർ സംഭവിച്ചതായും ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു. അതേസമയം ഓട്ടോയിൽ നിന്ന് തീ കത്തിയ നിലയിൽ യുവാവ് ഇറങ്ങി ഓടി പരിഭ്രാന്തി സൃഷ്ടിച്ചു എന്ന തരത്തിലായിരുന്നു നേരത്തെ ഇതേക്കുറിച്ച് പല മാധ്യമങ്ങളിലും ഈ വാർത്ത വന്നത്. മർദ്ദനമേറ്റ കാര്യം പിന്നീടാണ് സിപിഎമ്മുകാരുടെ മർദ്ദനമാണ് ഇതിന് പിന്നിലെന്ന് ബോധ്യമായത്.

ഭീഷണിപ്പെടുത്തൽ, സംഘം ചേർന്ന് ആക്രമിക്കൽ തുടങ്ങി വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തത്. മർദ്ദിച്ച് പരിക്കേൽപ്പിച്ചവരുടെ വിവരവും മറ്റും രാജേഷ് മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ജീവിക്കണമെന്ന ആഗ്രഹം മാത്രമാണ് രാജേഷേട്ടന് ഉണ്ടായിരുന്നതെന്ന് ഭാര്യ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ജീവിക്കാൻ പറ്റില്ലെന്നായപ്പോൾ ആത്മഹത്യ്ക്ക് തുനിഞ്ഞതെന്നായിരുന്നു ഭാര്യ വ്യക്തമാക്കിയത്. എന്നാൽ തിരിച്ചുവരുമെന്ന ഭാര്യയുടെ പ്രതീക്ഷകളെ തകർത്ത് രാജേഷ് യാത്രയായിരിക്കുകയാണ്.

എലത്തൂർ പൊലീസ് മെഡിക്കൽ കോളേജിൽ എത്തി രാജേഷിന്റെ മൊഴി എടുത്തിരുന്നു. തൊഴിൽ നിഷേധത്തിന്റെ പേരിലാണ് ഒരു ജീവൻ പൊലിഞ്ഞത് എന്നതിനാൽ ഇത് രാഷ്ട്രയമായി സിപിഎമ്മിന് തിരിച്ചടി ഉണ്ടാക്കും. സിഐടുയു ഗുണ്ടായിസത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധവും ഉയരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP