Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബാവയേയും മെത്രാനേയും വരെ അസഭ്യം പറഞ്ഞ് മൂലയ്ക്കിരുത്തും; രാഷ്ട്രീയക്കരുത്തിലും ഓർത്തഡോക്സ് സഭയുടെ പേരുപയോഗിച്ചും പ്രവാസികളുടെ പണം വരെ തട്ടിച്ചു; 50 ലക്ഷം രുപ തട്ടിയെടുത്തെന്ന ആരേപണവുമായി ദുബായ് മലയാളിയും; പണം തിരിച്ച് ചോദിച്ചപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ആരോപണം; ബാംഗ്ലൂർ തട്ടിപ്പ് കേസിലെ മുഖ്യപ്രതി ബാബു പാറയിൽ നിസാരക്കാരനല്ല

ബാവയേയും മെത്രാനേയും വരെ അസഭ്യം പറഞ്ഞ് മൂലയ്ക്കിരുത്തും; രാഷ്ട്രീയക്കരുത്തിലും ഓർത്തഡോക്സ് സഭയുടെ പേരുപയോഗിച്ചും പ്രവാസികളുടെ പണം വരെ തട്ടിച്ചു; 50 ലക്ഷം രുപ തട്ടിയെടുത്തെന്ന ആരേപണവുമായി ദുബായ് മലയാളിയും; പണം തിരിച്ച് ചോദിച്ചപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ആരോപണം; ബാംഗ്ലൂർ തട്ടിപ്പ് കേസിലെ മുഖ്യപ്രതി ബാബു പാറയിൽ നിസാരക്കാരനല്ല

തിരുവനന്തപുരം: കേരളത്തിൽ ബിസിനസ് തുടങ്ങാമെന്നും രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്നും പറഞ്ഞ് തട്ടിപ്പും വെട്ടിപ്പും കൂടെ തട്ടിക്കൊണ്ടുപോകലും നടത്തിവന്ന ബാബു പാറയിൽ എന്ന ജോസഫ് സാമിന്റെ വാർത്ത മറുനാടൻ പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് തട്ടിപ്പിന് ഇരയായ നിരവധി പേർ ബാബു പാറയിലിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നുകൊണ്ടിരിക്കുന്നത്. പത്തനംതിട്ട സ്വദേശിയും ഓർത്തഡോക്‌സ് സഭ മാനേജിങ് കമ്മിറ്റി അംഗവുമായ ബാബുപാറയിലാണ് ബെംഗളൂരൂവിൽ നടന്ന വെട്ടിപ്പിന്റെയും കിഡ്‌നാപ്പിംഗിന്റെയും സൂത്രധാരനായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് പത്തോളം പേർ അറസ്റ്റിലാവുകയും ചെയ്തിരുന്നു.

ആൾക്കാരെ കബളിപ്പിക്കലും ഭീഷണിപ്പെടുത്തലും ബാബു പാറയിൽ വർഷങ്ങളായി തുടർന്ന് കൊണ്ടിരിക്കുന്നു. ഈ വിവരങ്ങൾ ചൂണ്ടിക്കാട്ടി നിരവധിപേർ ബാബുവിനെതിരെ രംഗത്ത് വന്നു. തട്ടിപ്പിന് ശേഷം വീട്ടിൽ കയറി ഭീഷണിപ്പെടുത്തലും ഉന്നത ബന്ധവും കാരണം തട്ടിപ്പിന് ഇരയായ ആരും പരാതി നൽകാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. കേരളത്തിൽ പുതിയ പൊജക്ട് ആരംഭിക്കാമെന്ന് പറഞ്ഞ് ദുബായിലുള്ള മലയാളിയിൽ നിന്നും 50 ലക്ഷം രുപ വാങ്ങിയതാണ് ഏറ്റവും പുതിയ ആരോപണം. ബിസിനസ് നടക്കില്ല എന്ന് മനസിലായ പ്രവാസി മുടക്കിയ തുക തിരിച്ച് നൽകാൻ ആവശ്യപ്പെട്ടപ്പോൾ ഭീഷണിപ്പെടുത്തുകയും കോട്ടയത്തുള്ള അദ്ദേഹത്തിന്റെ വീട്ടിൽ പോയി മാതാപിതാക്കളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇദ്ദേഹം നാട്ടിൽ എത്തി പത്തനംതിട്ടയിലും തിരുവനന്തപുരത്തും ബാബു പറയലിനെ കുറിച്ച് അന്വേഷിച്ചപ്പോൾ ഇതുപോലെ പല വ്യക്തികളെയും കബളിപ്പിക്കുകയും അതിനു ശേഷം ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുള്ളതിയി അറിയാൻ കഴിഞ്ഞതായി ഇദ്ദേഹം മറുനാടനോട് പറഞ്ഞു.

കബളിപ്പിക്കൽ, ഭീഷണിപ്പെടുത്തൽ, ഗുണ്ടായിസം, തുടങ്ങിയ ആരോപണങ്ങളാണ് ഇപ്പോൾ ബാബു പാറയിലിനെതിര പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. മറ്റു വ്യക്തികളെ മാത്രമല്ല ബാബു പാറയിൽ സ്വന്തം കുടംബത്തുള്ള പല വ്യക്തികളിൽ നിന്നും കാശ് മേടിച്ചിട്ടു തിരിച്ചു കൊടുക്കാൻ ഉണ്ടെന്നും അവരെയെല്ലാം ഭീഷണിപ്പെടുത്തി നിർത്തിയിരിക്കുകയാണെന്നും ബാബുവിന്റെ ബന്ധുക്കൾ വെളിപ്പെടുത്തുന്നു. രാഷ്ട്രീയത്തിന്റെയും, ഓർത്തഡോക്‌സ് സഭയുടെയും പേര് പറഞ്ഞു ആണ് മറ്റു പലരെയും ഇയാൾ ഭീഷണിപ്പെടുത്തുന്നത്. പക്ഷെ സഭയിൽ ബാവ ഉൾപ്പടെ പല മെത്രാന്മാരെയും ബാബു പാറയിൽ അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുള്ളതായി ബാബുവിനെ നേരിട്ട് അറിയാവുന്നവർ പറയുന്നു. ഈ സ്വഭാവത്താൽ സഭയിലെയും കമ്മറ്റിയിലെയും ഭൂരിഭാഗം ആൾക്കാർക്കും ഇയാളോട് താൽപര്യമില്ല. ഇതേ നിലപാടാണ് ബാബുവിനോട് രാഷ്ട്രീയക്കാർക്കും. ഏതു രാഷ്ട്രീയ നേതാവിനോടും ഈ വ്യക്തിയെ പറ്റി രഹസ്യമായി ചോദിച്ചാൽ ഏഴു അയല്പക്കത്തു അടിപ്പിക്കരുത് എന്നാണ് പറയുന്നതെന്നും ബാബുവിനെ അറിയാവുന്നവർ പറയുന്നു.

കൃഷി-ഖനന ബിസിനസിൽ ഏർപ്പെട്ടിരിക്കുന്ന ബാബു പാറയിൽ തട്ടിപ്പിനായി പതിവായി ഉപയോഗിച്ചിരുന്നത് കേരളത്തിലെ പ്രമുഖ രാഷ്ട്രീയക്കാരുടെ പേരുകളാണ്. ഖനനത്തിനും കൃഷിക്കുമായി ലേലത്തിനെടുത്ത പാടങ്ങൾ രാഷ്ട്രീയത്തിലെ ഉന്നതന് വേണ്ടിയാണെന്നാണ് ഇയാൾ നാട്ടുകാരോടും കൂട്ടുവ്യവസായികളോടും പറഞ്ഞിരുന്നത്. ഏറ്റവുമൊടുവിൽ 30 വർഷമായി ബെംഗളൂരുവിൽ ഖനന വ്യവസായം നടത്തുന്ന എൻ.എസ്.ഗണേശുമായി ചേർന്ന് പങ്കാളിത്തകൃഷി തുടങ്ങുകയും തമ്മിൽ തെറ്റുകയും ചെയ്തു. ബാബുപാറയിലും കൂട്ടരും, ഗൂണ്ടകളെ ഉപയോഗിച്ച് ഗണേശിനെ തട്ടിക്കൊണ്ടുപോയി മോചന ദ്രവ്യം ആവശ്യപ്പെട്ടു. പൊലീസ് പിടിയിലായപ്പോഴും ഇവർ കേരളത്തിൽ രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്നു പറഞ്ഞ് ഉന്നതരുടെ പേരുപയോഗിച്ച് രക്ഷപ്പെടാനും ശ്രമിച്ചു. എന്നാൽ ഈ അവകാശവാദങ്ങൾ ചെവിക്കൊള്ളാതെ പൊലീസ് ഇവരെ അറസ്റ്റുചെയ്യുകയായിരുന്നു.

കേരളത്തിലെ ഉന്നത രാഷ്ട്രീയക്കാരന്റെ അടുത്തയാളാണെന്നും അദ്ദേഹത്തിന് വേണ്ടിയാണ് പലയിടത്തും ബിസിനസ് ചെയ്യുന്നത് എന്നും പറഞ്ഞാണ് തട്ടിപ്പുകൾ നടത്തിവന്നിരുന്നത്. സ്ഥലം പാട്ടത്തിനെടുത്താണ് കൃഷിചെയ്തിരുന്നതെങ്കിലും നേതാവിന്റെ പേരുപറഞ്ഞ് പലയിടത്തും ഇവർ മുതലെടുപ്പ് നടത്തിയിരുന്നതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സ്ത്രീപീഡനക്കേസിൽ പെട്ടപ്പോഴും താൻ രാഷ്ട്രീയ ബന്ധമുള്ളവൻ ആണെന്നും തന്നെ ആർക്കും ഒന്നും ചെയ്യാനാവില്ലെന്നുമാണ് ബാബു പാറയിൽ അഹന്തയോടെ പറഞ്ഞിരുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP