Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംവിധായകൻ ബൈജു കൊട്ടാരക്കരയുടെ പ്രായപൂർത്തിയാകാത്ത മകളെയും മകനെയും ഫെഡറൽബാങ്ക് അധികൃതർ വീട് ജപ്തിചെയ്ത് ഇറക്കിവിട്ടു; താമസിക്കാൻ വീടില്ലെന്നു പറഞ്ഞപ്പോൾ ഗുണ്ടകളെ വിളിച്ചുവരുത്തുമെന്നും ഭീഷണി; ബെജുവിന്റെയും മകളുടെയും പരാതിയിൽ വരാപ്പുഴ ബ്രാഞ്ച് മാനേജരോട് വിശദീകരണം തേടി മനുഷ്യാവകാശ കമ്മീഷൻ

സംവിധായകൻ ബൈജു കൊട്ടാരക്കരയുടെ പ്രായപൂർത്തിയാകാത്ത മകളെയും മകനെയും ഫെഡറൽബാങ്ക് അധികൃതർ വീട് ജപ്തിചെയ്ത് ഇറക്കിവിട്ടു; താമസിക്കാൻ വീടില്ലെന്നു പറഞ്ഞപ്പോൾ ഗുണ്ടകളെ വിളിച്ചുവരുത്തുമെന്നും ഭീഷണി; ബെജുവിന്റെയും മകളുടെയും പരാതിയിൽ വരാപ്പുഴ ബ്രാഞ്ച് മാനേജരോട് വിശദീകരണം തേടി മനുഷ്യാവകാശ കമ്മീഷൻ

കൊച്ചി: പ്രമുഖ സംവിധായകനും മാക്ട് ജനറൽ സെക്രട്ടറിയുമായ ബൈജു കൊട്ടാരക്കരയുടെ പ്രായപൂർത്തിയാകാത്ത മകളെയും മകനെയും ഫെഡറൽബാങ്ക് അധികൃതർ വീട് ജപ്തിചെയ്ത് ഇറക്കിവിട്ടതായി പരാതി. ഇക്കഴിഞ്ഞ ഏപ്രിലിലായിരുന്നു സംഭവം. ബൈജു കൊട്ടാരക്കരയും മകളും നല്കിയ പരാതിയിൽ ഫെഡറൽ ബാങ്കിന്റെ വരാപ്പുഴ ബ്രാഞ്ച് മാനേജരോട് ഈ മാസം 26ന് ആലുവ ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന ക്യാംപ് കോടതിയിൽ നേരിട്ട് ഹാജരാകാൻ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹൻ ദാസ് ഉത്തരവിട്ടു.

തന്റെ പേരിൽ വരാപ്പുഴയിലുള്ള രണ്ട് കോടിയോളം രൂപ വിലമതിക്കുന്ന വസ്തുവിന്റെയും വീടിന്റെയും ഉടമസ്ഥാവകാശം ബൈജു കൊട്ടാരക്കര അദ്ദേഹത്തിന്റെ മക്കളുടെ പേരിലേക്കു കോടതി ഉത്തരവ് പ്രകാരം മാറ്റിയിരുന്നു. ഇക്കഴിഞ്ഞ ഏപ്രിൽ 26നു മക്കൾ പഠന പരിശീലനത്തിന്റെ ഭാഗമായി കോട്ടയത്തായിരിക്കുമ്പോൾ വീട് കുത്തിത്തുറന്നു വരാപ്പുഴ ഫെഡറൽ ബാങ്ക് വനിതാ മാനേജരും പുരുഷ ജീവക്കാരനും ചേർന്നു പുതിയ താക്കോലിട്ടു പൂട്ടിയതായി പരാതിയിൽ പറയുന്നു.

ഏപ്രിൽ 29നു വീട്ടിൽ മടങ്ങിയെത്തിയ കുട്ടികളാണ് ഇക്കാര്യം ആദ്യം കണ്ടത്. ബൈജു സ്ഥലത്തുണ്ടായിരുന്നില്ല. കുട്ടികൾ വീട്ടിലെത്തിയപ്പോൾ ബാങ്ക് നിയോഗിച്ച കാവൽക്കാരനും മാനേജരും വീടിനു മുമ്പിലുണ്ടായിരുന്നു. തങ്ങൾക്കു തൽകാലം താമസിക്കാൻ മറ്റൊരു സ്ഥലമില്ലെന്നു പറഞ്ഞപ്പോൾ വീട് ബാങ്ക് ജപ്തി ചെയ്തുവെന്നും ജപ്തിക്കായി ബാങ്ക് നിയോഗിച്ചിരിക്കുന്ന ഗുണ്ടകളെ വിളിച്ചുവരുത്തുമെന്നും ഭീഷണിപ്പെടുത്തി. ഇതെല്ലാം കണ്ടു മകൾ തളർന്നു വീണു. സഭ്യമല്ലാത്ത ഭാഷയിൽ മാനേജരും ജീവനക്കാരനും സംസാരിച്ചതായും പരാതിയിൽ പറയുന്നു.

ഒറ്റയ്ക്കു താമസിക്കുന്ന മക്കൾക്കോ തനിക്കോ സംസാരിക്കാൻ പോലും ഒരവസരം ബാങ്ക് മാനേജർ അനിതയും ജീവനക്കാരനായ ഷിന്റോയും നൽകിയില്ലെന്ന് ബൈജു കൊട്ടാരക്കര പരാതിയിൽ പറഞ്ഞു.

പരാതി സത്യമാണെങ്കിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ് നടന്നതെന്ന് കമ്മിഷൻ ആക്റ്റിങ് അധ്യക്ഷൻ പി.മോഹൻ ദാസ് നടപടി ക്രമത്തിൽ നിരീക്ഷിച്ചു. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് വീട് കുത്തിപൊട്ടിച്ച് പുതിയ താക്കോലിട്ട് പൂട്ടിയത് മനുഷ്യാവകാശ ലംഘനമാണെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. വരാപ്പുഴ ഫെഡറൽ ബാങ്ക് ശാഖാ മാനേജർ മെയ്‌ 26 ന് നടക്കുന്ന സിറ്റിങ്ങിൽ വിശദീകരണം നൽകണം. സിനിമ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ മാക്ടയുടെ ജനറൽ സെക്രട്ടറി കൂടിയാണ് ബൈജു കൊട്ടാരക്കര.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP