Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കസ്റ്റംസ് സൂപ്രണ്ടിനെ വളച്ചെടുത്തത് വയലിനിസ്റ്റിന്റെ പേരു പറഞ്ഞ്; സ്വർണം കടത്തിയത് ബാലുവിന്റെ മരണ ശേഷവും; കള്ളക്കടത്തിനും പള്ളിപ്പുറത്തെ അപകടത്തിനും തമ്മിൽ ബന്ധമില്ല; വിഷ്ണുവും പ്രകാശ്ൻ തമ്പിയും മാഫിയയുടെ ഭാഗമായത് നവംബറിന് ശേഷം; കാറപകടത്തിൽ ദുരൂഹത വേണ്ടെന്ന് മോട്ടോർ വാഹന വകുപ്പ്; വണ്ടിയോടിച്ചത് ഡ്രൈവർ തന്നെ; അർജുന്റെ ഡിഎൻഎ പരിശോധനയിലൂടെ എല്ലാം തെളിയിക്കാൻ ക്രൈംബ്രാഞ്ചും; ബാലഭാസ്‌കറും കുട്ടിയും കൊല്ലപ്പെട്ടത് സ്വാഭാവിക അപകടത്തിലോ?

കസ്റ്റംസ് സൂപ്രണ്ടിനെ വളച്ചെടുത്തത് വയലിനിസ്റ്റിന്റെ പേരു പറഞ്ഞ്; സ്വർണം കടത്തിയത് ബാലുവിന്റെ മരണ ശേഷവും; കള്ളക്കടത്തിനും പള്ളിപ്പുറത്തെ അപകടത്തിനും തമ്മിൽ ബന്ധമില്ല; വിഷ്ണുവും പ്രകാശ്ൻ തമ്പിയും മാഫിയയുടെ ഭാഗമായത് നവംബറിന് ശേഷം; കാറപകടത്തിൽ ദുരൂഹത വേണ്ടെന്ന് മോട്ടോർ വാഹന വകുപ്പ്; വണ്ടിയോടിച്ചത് ഡ്രൈവർ തന്നെ; അർജുന്റെ ഡിഎൻഎ പരിശോധനയിലൂടെ എല്ലാം തെളിയിക്കാൻ ക്രൈംബ്രാഞ്ചും; ബാലഭാസ്‌കറും കുട്ടിയും കൊല്ലപ്പെട്ടത് സ്വാഭാവിക അപകടത്തിലോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബാലഭാസ്‌കറിന്റേത് അപകടമരണം തന്നെയെന്ന് ക്രൈംബ്രാഞ്ച്. അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത് അർജ്ജുനാണെന്നും വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമെന്നുമാണ് മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തലുകൾ. ഇനി ഡിഎൻഎ പരിശോധന അതീവ നിർണ്ണായകമാകും. കാറൊടിച്ചത് ബാലഭാസ്‌കറാണെന്ന് അർജുൻ മൊഴി നൽകിയിരുന്നു. ഇതിന് പിന്നിലെ കാരണം കണ്ടെത്താൻ പൊലീസ് ശ്രമിക്കും. ആരുടെയെങ്കിലും സമ്മർദ്ദഫലമാണോ മൊഴി മാറ്റം എന്ന സാധ്യതയാണ് പൊലീസ് അന്വേഷിക്കുന്നത്.

സ്വർണക്കടത്തിന് സഹായിച്ചിരുന്ന കസ്റ്റംസ് സൂപ്രണ്ടിനെ പ്രകാശൻ തമ്പി പരിചയപ്പെട്ടത് ബാലഭാസ്‌കറിന്റെ പേര് പറഞ്ഞാണെന്ന് മൊഴി ലഭിച്ചു. ഇതല്ലാതെ ബാലഭാസ്‌കറിന് സ്വർണക്കടത്തുമായി ബന്ധമില്ല. ബാലഭാസ്‌കർ ജീവിച്ചിരുന്നപ്പോൾ ഇവർ സ്വർണം കടത്തിയതിന് തെളിവില്ലെന്നും ഡിആർഐ പറഞ്ഞു. ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളും ട്രൂപ്പിലെ അംഗങ്ങളുമായിരുന്ന പ്രകാശൻ തമ്പിയും വിഷു സോമസുന്ദരവുമാണ് സ്വർണ്ണക്കടത്തു കേസിലെ മുഖ്യ കണ്ണികളെന്ന് റവന്യൂ ഇന്റലിജൻസ്. ഇവർ 200 കിലോയിലേറെ സ്വർണം കടത്തിയിട്ടുണ്ട്. പ്രകാശൻ തമ്പിക്കു പിന്നാലെ കഴിഞ്ഞ ദിവസം കീഴടങ്ങിയ വിഷ്ണുവിനെയും ചോദ്യം ചെയ്തതോടെയാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. നവംബർ മുതൽ മെയ്‌ വരെയുള്ള ഏഴു മാസങ്ങളിലായി പ്രകാശൻ തമ്പി ഏഴു തവണയും വിഷ്ണു 10 തവണയും ദുബായിലേക്കു യാത്ര ചെയ്തു. സ്വർണക്കടത്തിലെ കാരിയറായി കണ്ടെത്തിയിട്ടുള്ളവരും ഇതേദിവസങ്ങളിൽ യാത്ര ചെയ്തിട്ടുണ്ട്.

പ്രകാശ് തമ്പിയുടേയും വിഷ്ണുവിന്റേയും ഈ യാത്രകൾ സ്വർണക്കടത്തിനായിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ഇത്രയും യാത്രകളിലായി പ്രകാശൻ തമ്പി 60 കിലോയും വിഷ്ണു 150 കിലോയും സ്വർണം കടത്തിയെന്നാണു സൂചന. ബാലഭാസ്‌കറിന്റെ മരണത്തിനു ശേഷമാണ് സ്വർണക്കടത്ത് നടന്നത്. അതിനു മുൻപ് വളരെ കുറച്ച് തവണ മാത്രമേ ഇരുവരും ദുബായിലേക്കു പോയിട്ടുള്ളു. അതുകൊണ്ട് ബാലഭാസ്‌കർ ജീവിച്ചിരിക്കെ സ്വർണക്കടത്തുള്ളതായി കരുതുന്നില്ല. സ്വർണക്കടത്തിന് അറസ്റ്റിലായ കസ്റ്റംസ് സൂപ്രണ്ടിന്റെ മൊഴിയും ഇതു ശരിവയ്ക്കുന്നു. ബാലഭാസ്‌കറിന്റെ മരണശേഷമാണ് ആ പേരു പറഞ്ഞ് പ്രകാശൻ തമ്പി പരിചയപ്പെട്ടതെന്നാണ് സൂപ്രണ്ട് രാധാകൃഷ്ണന്റെ മൊഴി. അതേസമയം, കാരിയർ എന്നതിനപ്പുറം അഡ്വ. ബിജുവിനൊപ്പം സ്വർണക്കടത്ത് നിയന്ത്രിക്കുന്നയാളാണു വിഷ്ണു. ദുബായിലെത്തുന്ന കാരിയർമാർക്കു സ്വർണം എത്തിച്ച് നൽകുന്നതും സൗകര്യങ്ങളേർപ്പാടാക്കുന്നതും വിഷ്ണുവിന്റെ ജോലിക്കാരാണെന്നുമാണ് ഡിആർഐയുടെ കണ്ടെത്തൽ.

ബാലഭാസ്‌കറിന്റെ അപകടത്തിനും സ്വർണ്ണക്കടത്തുമായി യാതൊരു ബന്ധമില്ലെന്നാണ് പൊലീസിന്റേയും പ്രാഥമിക വിലയിരുത്തൽ. ഇതിനിടെയാണ് സ്വാഭാവിക അപകടമെന്ന നിലപാടിലേക്ക് മോട്ടോർ വാഹന വകുപ്പ് എത്തുന്നത്. അപകടത്തിന്റെ ആഘാതം കൂട്ടിയത് അമിത വേഗതയും, റോഡിന്റെ വലതുവശത്തേക്കുള്ള ചരുവുമാണെന്നാണ് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തുന്നത്. അധികം വൈകാതെ തന്നെ കേസന്വേഷണം പൂർത്തിയാക്കി ക്രൈംബ്രാഞ്ച് റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും. അതിനിടെയാണ് നിർണ്ണായക നിലപാടിലേക്ക് അവർ എത്തുന്നത്. കഴിഞ്ഞ ദിവസം അപകടം പുനരാവിഷ്‌കരിച്ച് അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു.2018 സെപ്റ്റംബർ 25നാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. മകൾ തേജസ്വിനി ബാല സംഭവസ്ഥലത്ത് വച്ചും, ദിവസങ്ങൾക്ക് ശേഷം ആശുപത്രിയിൽവച്ച് ബാലഭാസ്‌കറും മരണത്തിന് കീഴടങ്ങി. പരിക്കുകളോടെ ഭാര്യ ലക്ഷ്മിയും ഡ്രൈവർ അർജ്ജുനും രക്ഷപ്പെട്ടു.

ബാലഭാസ്‌കറിന്റെ അപകട മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഡിഎൻഎ പരിശോധനയും നടത്തം. പള്ളിപ്പുറത്തെ അപകട സമയത്തു വാഹനം ഓടിച്ചതാരാണെന്നു കണ്ടെത്താൻ ഡ്രൈവിങ് സീറ്റിൽ നിന്നു ശേഖരിച്ച രക്തസാംപിളുകളും മുടിയും ഡിഎൻഎ പരിശോധനയ്ക്കു വിധേയമാക്കും. ഫൊറൻസിക് സംഘം വാഹനത്തിൽ നിന്നു നേരത്തെ ഇതു ശേഖരിച്ചിരുന്നു. ഇതിന് ശേഷമാകും മോട്ടോർ വാഹന വകുപ്പിന്റെ നിലപാടുകളിൽ അന്തിമ നിലപാടിലേക്ക് എത്തുക. ബാലഭാസ്‌കറിന്റെ മരണത്തെത്തുടർന്നു മൊഴിമാറ്റിയ ഡ്രൈവർ അർജുനന്റെ ഡിഎൻഎ പരിശോധനയും പുരോഗമിക്കുകയാണ്. ഇതിന്റെ ഫലം ഉടൻ ലഭിക്കുമെന്നു ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി പി.ഹരികൃഷ്ണൻ അറിയിച്ചു.

ഇതു ലഭിക്കുന്നതോടെ അപകട സമയത്തു വാഹനമോടിച്ചത് ആരെന്നു വ്യക്തമാകും. 2 മാസം മുൻപാണു ഡിഎൻഎ പരിശോധനയ്ക്കായി സാംപിളുകൾ ശേഖരിച്ചത്. അപകടം നടന്ന പള്ളിപ്പുറത്തു കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് സംഭവം പുനരാവിഷ്‌കരിച്ചിരുന്നു. എല്ലാ വഴികളിലൂടെയും അന്വേഷണം നടത്തിയ ശേഷം അന്തിമ നിഗമനത്തിൽ എത്തിയാൽ മതിയെന്ന തീരുമാനത്തിലാണ് അന്വേഷണ സംഘം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP