Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ബൈക്കിൽ കടന്നത് തടിച്ച കഷണ്ടിക്കാരൻ; ഓടിയത് ഫ്രഞ്ച് താടിയുള്ള ബർമുഡാധാരി; നിയന്ത്രിച്ചത് ഗുണ്ടാലുക്കുള്ള തടിയൻ; ഇരുമ്പ് കമ്പിയോ കത്തിയോ കൊണ്ടുണ്ടായ ആഴത്തിലുള്ള മുറിവാണ് ലക്ഷ്മിയുടെ വയറിലുണ്ടായിരുന്നത്; ദുരൂഹ സാഹചര്യത്തിൽ കണ്ടവർ ബാലുവിന്റെ മരണം ഉറപ്പാക്കി ലക്ഷ്മിയേയും വകവരുത്താൻ ശ്രമിച്ചു കാണും: ബാലഭാസ്‌കറിന്റെ അപകടത്തിൽ വീണ്ടും വെളിപ്പെടുത്തലുമായി കലാഭവൻ സോബിൻ; അർജുനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാത്തതിലും ദുരൂഹത; നേരറിയാൻ സിബിഐ എത്തുമോ?

ബൈക്കിൽ കടന്നത് തടിച്ച കഷണ്ടിക്കാരൻ; ഓടിയത് ഫ്രഞ്ച് താടിയുള്ള ബർമുഡാധാരി; നിയന്ത്രിച്ചത് ഗുണ്ടാലുക്കുള്ള തടിയൻ; ഇരുമ്പ് കമ്പിയോ കത്തിയോ കൊണ്ടുണ്ടായ ആഴത്തിലുള്ള മുറിവാണ് ലക്ഷ്മിയുടെ വയറിലുണ്ടായിരുന്നത്; ദുരൂഹ സാഹചര്യത്തിൽ കണ്ടവർ ബാലുവിന്റെ മരണം ഉറപ്പാക്കി ലക്ഷ്മിയേയും വകവരുത്താൻ ശ്രമിച്ചു കാണും: ബാലഭാസ്‌കറിന്റെ അപകടത്തിൽ വീണ്ടും വെളിപ്പെടുത്തലുമായി കലാഭവൻ സോബിൻ; അർജുനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാത്തതിലും ദുരൂഹത; നേരറിയാൻ സിബിഐ എത്തുമോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ കാർ അപകടത്തിൽ പെട്ടപ്പോൾ ഓടിരക്ഷപ്പെട്ട മൂന്ന് പേരേയും തിരിച്ചറിഞ്ഞുവെന്നാണ് കലാഭവൻ സോബിൻ പറയുന്നത്. ഇവരെ ഫോട്ടോ കണ്ട് തിരിച്ചറിഞ്ഞു. എന്നാൽ ഇത് ആരെന്ന് അറിയില്ലെന്നും സോബിൻ പറയുന്നു. ബൈക്കിൽ കടന്നത് തടിച്ച കഷണ്ടിക്കാരനാണെന്നും ഓടിമറഞ്ഞത് ബർമൂഡാധാരിയാണെന്നും പറയുന്നു. ജനക്കൂട്ടത്തെ നിയന്ത്രിച്ചത് തടിയൻ ഗുണ്ടയാണെന്നുമാണ് സോബിൻ പറയുന്നത്. ഇത് ആരെന്ന് ബാലുവിന്റെ അച്ഛന് അറിയാമെന്നും പറയുന്നു. എന്നാൽ വിശദാംശങ്ങൾ പുറത്തു വിടാൻ അദ്ദേഹം തയ്യാറുമല്ല. അതിനിടെ സിബിഐ അന്വേഷണം അനിവാര്യമാണെന്നാണ് ബാലഭാസ്‌കറിന്റെ കുടുംബം പറയുന്നത്. അർജുൻ എന്ന ഡ്രൈവറെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാത്തത് ദുരൂഹമാണ്. വാഹനം ഓടിച്ചത് അർജുനാണെന്ന് ഏതാണ്ട് തെളിഞ്ഞിട്ടും ക്രൈം ബ്രാഞ്ച് അർജുനെ ചോദ്യം ചെയ്യാത്തത് അത്ഭുതമാണെന്നാണ് അവരുടെ വാദം.

അതിനിടെ ബാലുവിന്റെ അച്ഛനെ കണ്ടു മടങ്ങുമ്പോൾ തനിക്കെതിരെ വധ ശ്രമമുണ്ടായെന്നും സോബിൻ പറയുന്നു. പന്തളത്തിന് അടുത്ത് കുളനടയിലായിരുന്നു ആക്രമിക്കനുള്ളശ്രമം. ഒരുവാഹനം ചെയ്‌സ് ചെയ്‌തെത്തി സോബിന്റെ വാഹനെ തടഞ്ഞു നിർത്തുകയായിരുന്നു. നമ്പർ എഴുതി എടുക്കുന്നത് കണ്ടപ്പോൾ തർക്കമായി. ഇതിനിടെ ഇവർ സ്ഥലം വിട്ടു. ഈ കാറിന് നമ്പർ പ്ലേറ്റില്ലായിരുന്നുവെന്നും സോബിൻ പറയുന്നു. ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകൾ നടത്തി മടങ്ങുമ്പോഴായിരുന്നു ഈ ആക്രമണം. ബാലഭാസ്‌കറിന്റെ അപകട സമയത്ത് അതുവഴി സോബിനും പോയിരുന്നു. അവിടെ കണ്ട ദുരൂഹതകൾ അന്ന് തന്നെ ബാലഭാസ്‌കറിന്റെ സുഹൃത്തായി പ്രകാശൻ തമ്പിയെ അറിയിച്ചു. എന്നാൽ ഒന്നും നടന്നില്ല. പ്രകാശൻ തമ്പി സ്വർണ്ണക്കടത്തിൽ അറസ്റ്റിലായതോടെയാണ് സോബിന് സംശയം വന്നത്.

ഇത് ചർച്ചയായി. ഈ സാഹചര്യത്തിലാണ് ചില ഫോട്ടോകൾ ബാലഭാസ്‌കറിന്റെ ബന്ധുക്കൾ സോബിനെ കാണിച്ചത്. അതാണ് തിരിച്ചറിഞ്ഞത്. ഇതോടെയാണ് പുതിയ സംശയങ്ങൾ ചർച്ചയാകുന്നത്. അതായത് ബാലഭാസ്‌കറിനെ അറിയാവുന്ന മൂന്ന് പേർ കൂടി അവിടെ ഉണ്ടായിരുന്നുവെന്നാണ് വ്യക്തമാകുന്നത്. ബാലുവും ഭാര്യയും കുഞ്ഞും മരണ വെപ്രാളത്തിൽ പിടയുമ്പോൾ റോഡിന് ഇരുവശത്തു നിന്നും രക്ഷപ്പെട്ടവരെയാണ് തിരിച്ചറിഞ്ഞത്. കഷണ്ടിക്കാരനാണ് ബൈക്കിൽ രക്ഷപ്പെട്ടത്. താരതമ്യേനെ സുമഖനായിരുന്നു മറ്റേയാൾ. ഓടിരക്ഷപ്പെട്ട ഇയാൾ ബെർമുഡയാണ് ധരിച്ചത്. മെലിഞ്ഞ് ഫ്രഞ്ച് താടി വച്ചിരുന്നു ഇയാൾ. അവിടെ കാര്യങ്ങൾ നിയന്ത്രിച്ചത് ഗുണ്ടാ ലുക്കുള്ള തടിയനായിരുന്നു-ഇതാണ് സോബിൻ പറയുന്നത്.

ഗുരുതര പരിക്കുകളോടെ ആശുപത്രിയിലെത്തിച്ച ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ വയറിൽ മാരക മുറിവുണ്ടായിരുന്നു. ഇതാണ് പരിക്ക് ഗുരുതരമാകാൻ കാരണവും. ഇരുമ്പ് കമ്പിയോ കത്തിയോ കൊണ്ടുണ്ടായ ആഴത്തിലുള്ള മുറിവാണ് ഇതെന്ന് മെഡിക്കൽ റിപ്പോർട്ടിലുണ്ട്. ഈ വിവരം ക്രൈംബ്രാഞ്ചിനും ലഭിച്ചിരുന്നു. ഒരുപക്ഷേ അവിടെ ദുരൂഹ സാഹചര്യത്തിൽ കണ്ടവർ ബാലുവിന്റെ മരണം ഉറപ്പാക്കിയ ശേഷം ലക്ഷ്മിയേയും വകവരുത്താൻ ശ്രമിച്ചതാണോ എന്നും സംശയമുള്ളതായി സോബിൻ പറയുന്നു. സോബിയുമായുള്ള കൂടിക്കാഴ്ചയോടെ മരണം സ്വാഭാവികമല്ലെന്ന് ഉറപ്പിക്കുകയാണ് ബാലുവിന്റെ അച്ഛനും.

നേരത്തെ ഫോറൻസിക് സംഘം വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മാതാപിതാക്കളുടെയും ഭാര്യയുടെയും സാമ്പിളുകൾ ശേഖരിച്ചിരുന്നു. ഫോറൻസിക് പരിശോധനയുടെ ഭാഗമായാണ് ബാലഭാസ്‌കറിന്റെ അച്ഛൻ കെ സി ഉണ്ണി, അമ്മ ശാന്തകുമാരി, ഭാര്യ ലക്ഷ്മി എന്നിവരുടെ രക്തസാമ്പിളുകൾ ഉൾപ്പെടെ ശേഖരിച്ചത്. അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ആരെന്നറിയുകയാണ് ഫോറൻസിക് പരിശോധനയുടെ ലക്ഷ്യം. നേരത്തെ അർജുന്റെയും സാമ്പിളുകൾ ശേഖരിച്ചിരുന്നു. വാഹനത്തിന്റ സീറ്റിൽനിന്നുലഭിച്ച രക്തസാമ്പിളുമായി താരതമ്യപഠനം നടത്തിയാണിത് ഉറപ്പിക്കുക. പരിശോധനാഫലം ഉടൻ ലഭിക്കുമെന്ന് അന്വേഷണസംഘം പറഞ്ഞു.

ഇതേസമയം മൊബൈൽ ഫോൺ കോൾ പരിശോധനയിൽനിന്ന് നിർണായകവിവരങ്ങൾ ലഭ്യമായതായും സൂചനയുണ്ട്. അപകടത്തിന് തൊട്ടുമുമ്പ് ബാലഭാസ്‌കറിന്റെ മൊബൈലിലേക്ക് കോളുകൾ വന്നിട്ടില്ല. എന്നാൽ, ഇതിനുമുമ്പ് ചില കോളുകൾ വന്നിട്ടുണ്ട്. ഈ കോളുകൾക്ക് പിന്നിലുള്ളവരെ അന്വേഷകസംഘം ഉടൻ ചോദ്യംചെയ്യും. രക്ഷാപ്രവർത്തനം നടത്തിയ നന്ദു, പ്രണവ്, അപകടം നടന്നതിന് ശേഷം ഇതുവഴി കടന്നുപോയ കലാഭവൻ സോബിൻ എന്നിവരുടെ മൊബൈൽ ലൊക്കേഷൻ പള്ളിപ്പുറത്തുണ്ടായതായും തെളിഞ്ഞു.

സോബിൻ ഉറച്ചു പറയുന്നത് അപകടം കൊലപാതകമെന്ന്

ആരൊക്കെയാണ് കാർ അപകടം നടക്കുമ്പോൾ സംഭവസ്ഥലത്ത് ഉണ്ടായിരുന്നതെന്ന് ഇപ്പോൾ തനിക്കും ബാലഭാസ്‌കറിന്റെ കുടുംബത്തിനും അറിയാം. നാല്പതോളം ഫോട്ടോകൾ ആണ് അവർ എനിക്ക് കാണിച്ചു തന്നത്. ഞാൻ സംശയത്തോടെ കണ്ടവർ അവർ മൂന്നുപേരെയും ബാലഭാസ്‌കറിന്റെ കുടുംബം കാണിച്ച ഫോട്ടോയിൽ ഉണ്ട്. ഇവരെ ബാലഭാസ്‌കറിന്റെ കുടുംബത്തിന് അറിയാം. ഇവർ ആരെന്നു എനിക്ക് അറിയില്ല. ഈ ഫോട്ടോകൾ ബാലഭാസ്‌കറിന്റെ കുടുംബത്തിന് എങ്ങിനെ ലഭിച്ചെന്നു എനിക്ക് അറിയില്ല പക്ഷെ താൻ ക്രൈംബ്രാഞ്ച് ഓഫീസിൽ മൊഴി നൽകാൻ പോയപ്പോൾ ഇത്തരം ആളുകളെ കുറിച്ച് പറഞ്ഞപ്പോൾ ക്രൈംബ്രാഞ്ച് ഒരു ഫോട്ടോയും തന്നെ കാണിച്ചില്ല. ആരാണ് അവരെന്നും ചോദിച്ചില്ല. താൻ പറഞ്ഞത് എഴുതി എടുക്കുക മാത്രമാണ് ചെയ്തത്. അന്ന് കണ്ട ആളുകളെ പിന്നീട് തിരിച്ചറിയാൻ കഴിയുമോ എന്ന് ചോദിച്ചപ്പോൾ തിരിച്ചറിയും എന്ന് ഞാൻ പറഞ്ഞു-സോബിൻ ഇങ്ങനെയാണ് കാര്യങ്ങൾ വിശദീകരിക്കുന്നത്.

ആരെന്നു എനിക്കറിയില്ലെന്നു ക്രൈം ബ്രാഞ്ചിനോട് ഞാൻ പറഞ്ഞ ആളുകളെയാണ് ബാലഭാസ്‌ക്കറിന്റെ കുടുംബം കാണിച്ച ഫോട്ടോയിൽ നിന്ന് ഞാൻ തിരിച്ചറിഞ്ഞത്. എന്തായാലും ബാലഭാസ്‌കറിന്റെ കാർ അപകടം അപ്രതീക്ഷിതമായി സംഭവിച്ചതല്ല എന്ന് എനിക്ക് ഉറപ്പാണ്. അതൊരു മനഃപൂർവം വരുത്തിയ അപകടമാണ്. ക്രൈംബ്രാഞ്ച് അത് വെറുമൊരു അപകടം എന്ന് പറഞ്ഞാൽ എന്നെ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ ഞാൻകോടതിയോട് ആവശ്യപ്പെടും. നമ്മൾ കണ്ടകാര്യം ഇല്ലാ എന്ന് ക്രൈംബ്രാഞ്ച് പറഞ്ഞാൽ അതെങ്ങിനെ ശരിയാകും. ഒരിന്ത്യൻ പൗരൻ എന്ന നിലയിൽ എനിക്ക് കണ്ട കാര്യം പറയാം. അതാണ് ഞാൻ പറഞ്ഞത്. പോളീഗ്രാഫ് ടെസ്റ്റിന് വിധേയനാകാൻ ഞാൻ തയ്യാറാണ്. ഈ ആവശ്യം തന്നെയാണ് ഞാൻ കോടതിക്ക് മുന്നിലും ആവശ്യപ്പെടുക. കാർ അപകടം വെറുമൊരു അപകടം ആയേക്കില്ല എന്ന് പറഞ്ഞ ക്രൈംബ്രാഞ്ച് ഇപ്പോൾ ചുവട് മാറ്റിയിട്ടുണ്ട്. എന്നെ പിടിച്ച് ജയിലിൽ ഇട്ടാലും ഞാൻ പറയും, അത് ഒരു അപകടമരണമല്ലെന്ന്. അതുകൊണ്ട് തന്നെയാണ് പോളീഗ്രാഫ് ടെസ്റ്റിന്റെ കാര്യം ഞാൻ എടുത്തിടുന്നത്-സോബിൻ പറയുന്നു.

സ്വർണം കടത്ത് പ്രശ്നം വന്നപ്പോൾ ഞാൻ ആരോപിച്ച കാര്യമല്ല ഇത്. അപകടം നടന്നപ്പോൾ ഞാൻ വിളിച്ചു പറഞ്ഞ കാര്യമാണ്. ബാലു മരിച്ചപ്പോൾ പറഞ്ഞ കാര്യമാണ്. മധു ബാലകൃഷ്ണനോട് പറഞ്ഞപ്പോൾ പ്രകാശ് തമ്പിയെ വിളിച്ചു പറയാനാണ് പറഞ്ഞത്. അതുപ്രകാരം പ്രകാശ് തമ്പിയെ വിളിച്ചു പറഞ്ഞിരുന്ന കാര്യവുമാണ്. പ്രകാശ് തമ്പിയെക്കുറിച്ച് ഒരു സംശയവും അപ്പോൾ ഒരു മാധ്യമങ്ങളിൽ നിന്നും വന്നിരുന്നില്ല. വീട്ടുകാർ പോലും ആ ഘട്ടത്തിൽ അങ്ങിനെ ഒരാക്ഷേപം ഉന്നയിച്ചിരുന്നില്ല. അല്ലെങ്കിൽ ഞാൻ കേട്ടിരുന്നില്ല. പ്രകാശൻ തമ്പിയെ അറസ്റ്റ് ചെയ്ത്കഴിഞ്ഞപ്പോൾ മാത്രമാണ് എല്ലാം ഒന്നുകൂടി പൊന്തിവന്നത്. ക്രൈംബ്രാഞ്ചിനോട് ഞാൻ വിശദീകരിച്ച കാര്യമാണ്. എന്തുകൊണ്ട് എനിക്ക് സംശയം വന്നു എന്ന കാര്യവും ക്രൈംബ്രാഞ്ചിനു മുന്നിൽ ഞാൻ വിശദമാക്കിയിട്ടുണ്ട്. ബാലഭാസ്‌കറിന്റെ മരണത്തിലെ ദുരൂഹത നീക്കാൻ ഒരാൾ സംസാരിച്ചാൽ മതി. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി സംസാരിക്കണം. എന്തുകൊണ്ടാണ് ലക്ഷ്മി സംസാരിക്കാത്തത്. എനിക്കും നിങ്ങൾക്കുമെല്ലാം ബാലഭാസ്‌കർ ഒരു കലാകാരൻ മാത്രമാണ്. .ലക്ഷ്മിക്ക് അങ്ങിനെയല്ല. ലക്ഷ്മിയുടെ ഭർത്താവാണ്. സ്വന്തം ഭർത്താവ് മരിച്ച ഒരു കാർ അപകടത്തിലെ വസ്തുതകൾ വിശദമാക്കേണ്ടതും സംശയങ്ങൾ ദുരീകരിക്കേണ്ടതും ഭാര്യ എന്ന നിലയിൽ ലക്ഷ്മിയുടെ ഉത്തരവാദിത്തമാണ്. കാര്യങ്ങൾ തുറന്നു പറയാൻ ലക്ഷ്മി തയ്യാറാകണം-സോബിൻ പറയുന്നു.

സോബിൻ തിരിച്ചറിഞ്ഞവർ ആരെന്നു വെളിപ്പെടുത്താൻ ബാലഭാസ്‌കറിന്റെ പിതാവ് കെ.സി.ഉണ്ണി തയ്യാറായില്ല. ഞങ്ങൾ നോക്കുന്നത് ക്രൈംബ്രാഞ്ച് അന്വേഷണം ഏതുവഴി പോകും എന്നാണ്-മറുനാടനോട് കെ.സി.ഉണ്ണി പറഞ്ഞു. കാർ അപകടം ഒരു അപകടമായിരിക്കാൻ ഇടയില്ലെന്ന രീതിയിൽ ആദ്യം നീങ്ങിയ ക്രൈംബ്രാഞ്ച് ഇപ്പോൾ കാർ അപകടം ഒരു സാധാരണ അപകടം എന്ന രീതിയിൽ, ആ നിഗമനത്തിലേക്ക് നീങ്ങുകയാണ്. എന്തായാലും ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകട്ടെ. ബാലഭാസ്‌കറിന്റെ മരണം വന്ന ആ അപകടം ഒരു സാധാരണ അപകടം എന്ന രീതിയിൽ ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകിയാൽ ഞങ്ങൾ കോടതിയെ സമീപിക്കും. പിന്നെ സിബിഐ അന്വേഷണം മാത്രമാണ് പോംവഴി. സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഞങ്ങൾ കോടതിയെ സമീപിക്കും.

എന്തായാലും ഇതേവരെ ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകിയിട്ടില്ല. അത് ഒരു ആസൂത്രിത അപകടം എന്ന രീതിയിൽ ഞങ്ങളുടെ കുടുംബം ഉറച്ചു നിൽക്കുകയാണ്. ക്രൈംബ്രാഞ്ചിന്റെ അന്വേഷണം പ്രഹസനമാകും എന്ന സംശയം ഞങ്ങൾക്കുണ്ട്. ബാലഭാസ്‌കറിന്റെ മരണത്തിനു ഇടയാക്കിയ അപകടം സാധാരണ രീതിയിലുള്ള അപകടം അല്ലാ എന്നാണ് എല്ലാവരും ഞങ്ങളോട് പറഞ്ഞത്. ഞങ്ങളും ഈ ആരോപണത്തിൽ ഉറച്ചു നിൽക്കുകയാണ്-കെ.സി.ഉണ്ണി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP