Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അപകടത്തിൽ പെടുന്നതിന് മുമ്പ് ബാലഭാസ്‌ക്കർ താമസിച്ച തൃശ്ശൂരിലെ ഹോട്ടൽ പരിശോധിച്ച് ക്രൈംബ്രാഞ്ച്; വടക്കുംനാഥ ക്ഷേത്രത്തിൽ എത്തിയും പരിശോധന നടത്തി; ബാലു നടത്തിയ പൂജാ വിവരങ്ങളും അവിടെ നടന്ന മറ്റു കാര്യങ്ങളും ചോദിച്ചറിഞ്ഞു; ഡ്രൈവർ അർജ്ജുന്റെയും പൂന്തോട്ടം ആയുർവേദാശ്രമം അധികൃതരുടെയും മൊഴിയെടുക്കും; മരണത്തിൽ ദുരൂഹത ഉയരുമ്പോൾ ബാലഭാസ്‌ക്കർ സഞ്ചരിച്ച വഴികളിലൂടെ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം

അപകടത്തിൽ പെടുന്നതിന് മുമ്പ് ബാലഭാസ്‌ക്കർ താമസിച്ച തൃശ്ശൂരിലെ ഹോട്ടൽ പരിശോധിച്ച് ക്രൈംബ്രാഞ്ച്; വടക്കുംനാഥ ക്ഷേത്രത്തിൽ എത്തിയും പരിശോധന നടത്തി; ബാലു നടത്തിയ പൂജാ വിവരങ്ങളും അവിടെ നടന്ന മറ്റു കാര്യങ്ങളും ചോദിച്ചറിഞ്ഞു; ഡ്രൈവർ അർജ്ജുന്റെയും പൂന്തോട്ടം ആയുർവേദാശ്രമം അധികൃതരുടെയും മൊഴിയെടുക്കും; മരണത്തിൽ ദുരൂഹത ഉയരുമ്പോൾ ബാലഭാസ്‌ക്കർ സഞ്ചരിച്ച വഴികളിലൂടെ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: ബാലഭാസ്‌ക്കറിന്റെ മരണത്തിലെ ദുരൂഹത നീക്കാൻ അന്വേഷണം ഊർജ്ജിതമാക്കി ക്രൈംബ്രാഞ്ച്. തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിലെത്തി പരോശോധന നടത്തിയ അന്വേഷണ സംഘം അന്വേഷണം വിപുലപ്പെടുത്തുകയാണ്. ബാലഭാസ്‌ക്കറും കുടുംബവും താമസിച്ചിരുന്ന ഹോട്ടലിലും പരിശോധന നടത്തുന്നുണ്ട്. അപകട വേളിൽ കാർ ഓടിച്ചിരുന്ന ഡ്രൈവർ അർജുന്റെ മൊഴി.ും ക്രൈംബ്രാഞ്ച് അടുത്തതായി രേഖപ്പെടുത്തും.

ബാലഭാസ്‌ക്കറിന്റെ മരണത്തിൽ സാമ്പത്തിക ഇടപാടുകൾ കാരണമായെന്ന ആക്ഷേപം തുടരുന്ന സാഹചര്യത്തിലാണ് കൂടുതൽ തെളിവ് ശേഖരണത്തിനായി ക്രൈംബ്രാഞ്ച് നടപടി ആരംഭിച്ചത്. സെപ്റ്റംബർ 25 ന് തൃശൂർ വടക്കുന്നാഥ ക്ഷേത്ര ദർശനം കഴിഞ്ഞു തിരുവനന്തപുരത്തേക്ക് മടങ്ങവേയാണ് ബാലഭാസ്‌ക്കറും കുടുംബവും അപകടത്തിൽപ്പെട്ടത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഡിവൈഎസ്‌പി കെ ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം വടക്കുംനാഥ ക്ഷേത്രത്തിൽ പരിശോധന നടത്തിയത്.

ക്ഷേത്രത്തിലെത്തിയ അന്വേഷണ സംഘം ബാലഭാസ്‌ക്കർ നടത്തിയ പൂജാ വിവരങ്ങളും അവിടെ നടന്ന മറ്റു കാര്യങ്ങളും ചോദിച്ചറിഞ്ഞു. ബാലഭാസ്‌ക്കറും കുടുംബവും താമസിച്ച ഹോട്ടലിലും പരിശോധന നടത്തി. ഹോട്ടലിൽ തങ്ങുമെന്ന് പറഞ്ഞ ശേഷമാണ് രാത്രി ബാലഭാസ്‌ക്കറും സംഘവും വാഹനത്തിൽ തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചത്. ഇതിൽ അസ്വഭാവികത ഉണ്ടെന്ന് ബാലുവിന്റെ പിതാവ് ഉണ്ണി ആരോപിച്ചിരുന്നു.

അപകട സമയത്തു കൂടെയുണ്ടായിരുന്ന തൃശൂർ സ്വദേശിയായ അർജുന്റെ മൊഴിയും ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തും. വാഹനം ഓടിച്ചത് ആരാണന്നതിൽ പരസ്പര വിരുദ്ധമായ മൊഴികളാണ് അർജുനും ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയും നൽകിയിരുന്നത്. ഇക്കാര്യത്തിൽ വ്യക്തതയുണ്ടാകാൻ വിശദമായി തന്നെ അർജുന്റെ മൊഴി എടുക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. നാളെ പാലക്കാട് പൂന്തോട്ടം ആയുർവേദാശ്രമം ഉടമകളുടെ മൊഴിയെടുക്കാനും ക്രൈം ബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്.

അതിനിടെ ഇന്നലെ ബാലഭാസ്‌ക്കറിന്റെ അപകട മരണം സംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തിയ കലാഭവൻ സോബി ജോർജിന്റെ മൊഴിയെടുത്തിരുന്നു. കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘമാണ് മൊഴി എടുത്തത്. ബാലഭാസ്‌കറിന്റെ ബാങ്ക് അക്കൗണ്ടുകളും സാമ്പത്തിക ഇടപാടുകളും പരിശോധിക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ബാലഭാസ്‌കറിന്റെ അപകട മരണം സംബന്ധിച്ച് മാധ്യമങ്ങളോട് നടത്തിയ വെളിപ്പെടുത്തലിനെ തുടർന്നാണ് ക്രൈം ബ്രാഞ്ച് സംഘം സോബി ജോർജിന്റെ മൊഴി എടുത്തത്. തിരുവനന്തപുരത്തെ ക്രൈം ബ്രാഞ്ച് ഓഫീസിൽ ഡിവൈഎസ്‌പി ഹരികൃഷ്ണന്റെ നേതൃത്താലായിരുന്നു മൊഴിയെടുക്കൽ. മാധ്യമങ്ങളോട് പറയാത്ത കുറച്ചു കാര്യങ്ങൾ കൂടി അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചുവെന്നും സത്യം ക്രൈംബ്രാഞ്ച് പുറത്തു കൊണ്ടുവരുമെന്നും സോബി ജോർജ് പറഞ്ഞു.

ബാലഭാസ്‌ക്കറിന്റേത് അപകട മരണമല്ലെന്ന് ഉറപ്പാണെന്നും വെളിപ്പെടുത്തൽ നടത്തിയ ശേഷം തനിക്ക് ഭീഷണികളുണ്ടാവുന്നുണ്ടെന്നും സോബി പറഞ്ഞു കഴിഞ്ഞ ദിവസം ബാലഭാസ്‌ക്കറിന്റെ അച്ഛൻ കെ സി ഉണ്ണി, ഭാര്യ ലക്ഷ്മി എന്നിവരുടെ മൊഴിയും ക്രൈം ബ്രാഞ്ച് എടുത്തിരുന്നു. ബാലഭാസ്‌ക്കറിന്റെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. പ്രകാശ് തമ്പി, വിഷ്ണു എന്നിവരുടെ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP