Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആയുധപരിശീലനം കിട്ടിയിട്ടും അപകടദിവസം തോക്കിൽ തിര നിറച്ചത് അശ്രദ്ധമായി; സെക്യൂരിറ്റി ജീവനക്കാരൻ നടത്തിയത് കുറ്റകരമായ നരഹത്യ; തോക്കിന്റെ ലൈസൻസ് രേഖകൾ കണ്ടെടുത്തത് കശ്മീരിൽ നിന്ന്; തലശ്ശേരിയിൽ ബാങ്ക് ജീവനക്കാരി വിൽന വിനോദ് വെടിയേറ്റ് മരിച്ച സംഭവത്തിൽ ന്യൂനതകൾ പരിഹരിച്ച് കുറ്റപത്രം സമർപ്പിച്ച് പൊലീസ്

ആയുധപരിശീലനം കിട്ടിയിട്ടും അപകടദിവസം തോക്കിൽ തിര നിറച്ചത് അശ്രദ്ധമായി; സെക്യൂരിറ്റി ജീവനക്കാരൻ നടത്തിയത് കുറ്റകരമായ നരഹത്യ; തോക്കിന്റെ ലൈസൻസ് രേഖകൾ കണ്ടെടുത്തത് കശ്മീരിൽ നിന്ന്; തലശ്ശേരിയിൽ ബാങ്ക് ജീവനക്കാരി വിൽന വിനോദ് വെടിയേറ്റ് മരിച്ച സംഭവത്തിൽ ന്യൂനതകൾ പരിഹരിച്ച് കുറ്റപത്രം സമർപ്പിച്ച് പൊലീസ്

രഞ്ജിത്ത് ബാബു

തലശ്ശേരി:ബാങ്കിനുള്ളിൽ ജീവനക്കാരി വെടിയേറ്റു മരിച്ച കേസിന്റെ കുറ്റപത്രം കോടതിയിൽ വീണ്ടും സമർപ്പിച്ചു. കുറ്റപത്രത്തിലെ അപൂർണത കാരണം പൊലീസ് സമർപ്പിച്ച കുറ്റപത്രം കഴിഞ്ഞ ദിവസം മടക്കിയിരുന്നു. ന്യൂനതകൾ പരിഹരിച്ച് തലശേരി സിഐ കെ.സനൽകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേ ഷണ സംഘം കുറ്റപത്രം വീണ്ടും സമർപ്പിക്കുകയായിരുന്നു
.
ലോഗൻസ് റോഡിലെ റാണി പ്ലാസയിൽ പ്രവർത്തിച്ചിരുന്ന ഐഡിബിഐ ബാങ്ക് തലശേരി ശാഖയിലെ സെയിൽസ് സെക്ഷൻ ജീവനക്കാരിയായ ധർമ്മടം മേലൂരിലെ പുതിയാണ്ടിയിൽവിൽന വിനോദ്(31)വെടിയേറ്റു മരിച്ച കേസിന്റെ കുറ്റപത്രമാണ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് റൊഡാൾഡ് സെക്യൂറ മുൻപാകെ നൽകിയത്. സംഭവം നടന്ന് മൂന്നു വർഷത്തിനു ശേഷമാണ് കേസന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം എത്തുന്നത്. ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന അഞ്ചരക്കണ്ടി ഓടക്കടവ് കിനാലൂർ ഹരിശ്രീയിൽ ഹരീന്ദ്രനാ (51) ണ് കേസിലെ പ്രതി.

ആയുധങ്ങൾ ഉപയോഗിക്കുന്നതിന് പ്രത്യേക പരിശീലനം നേടിയ പ്രതി അശ്രദ്ധമായാണ് തോക്കു കൈകാര്യം ചെയ്തതെന്നും കുറ്റകരമായ നരഹത്യയാണ് നടത്തിയിട്ടുള്ളതൈന്നും പൊലീസ് കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതായി സൂചനയുണ്ട്. സംഭവസ്ഥലത്തു നിന്നും ശേഖരിച്ച സിസിടിവി ഹാർഡ് ഡിസ്‌കും ഉൾപ്പെടെ 15 തൊണ്ടി മുതലുകളും 25 രേഖകളും കുറ്റപത്രത്തോടൊപ്പം സമർപ്പിച്ചിരുന്നു... കൊലപാതകത്തിന് ഉപയോഗിച്ച തോക്കിന്റെ ലൈസൻസ് സംബന്ധിച്ച രേഖകൾ കശ്മീരിൽ നിന്നുമാണ് തലശേരി പൊലീസ് കണ്ടടുത്തത്. . വെടിവെപ്പ് നടന്ന ബാങ്കിൽ ഫോറൻസിക് സംഘം നടത്തിയ പരിശോധന നടത്തുകയും ചെയ്തിട്ടുണ്ട്.

2016 ജൂൺ 2 ന് രാവിലെ 9.50 നാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. തലശ്ശേരി നഗരമധ്യത്തിലെ ബാങ്കിൽ സെക്യൂരിറ്റി ജീവനക്കാരനായ അഞ്ചരക്കണ്ടി ഓടക്കടവിലെ ഹരീന്ദ്രൻ തോക്കിൽ തിര നിറക്കുമ്പോൾ അബദ്ധത്തിൽ വെടിപൊട്ടിയെന്നാണ് മൊഴി. സംഭവത്തിൽ റിമാന്റിലായിരുന്ന പ്രതി പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു. വിൽനയുടെ അപകടമരണത്തിന് ശേഷം പരിയാരം മെഡിക്കൽ കോളേജിലെ ഫോറൻസിക് തലവനും പൊലീസ് സർജ്ജനുമായ ഡോ. ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ സംഭവം നടന്ന ഐ.ഡി.ബി.ഐ. ബാങ്കിനകത്ത് നടത്തിയ പരിശോധനയിൽ വെടിയേറ്റ വിൽനയുടെ തല ചിന്നിച്ചിതറിയതിൽ അസ്വാഭാവികത കണ്ടെത്തിയിരുന്നു.

ഒരു മീറ്റർ ദൂരത്തിനപ്പുറത്തുനിന്നുമാണ് വെടിയുതിർത്തതെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ തുടരന്വേഷണത്തിൽ പുരോഗതി ഒന്നുമുണ്ടായിരുന്നില്ല. സംഭവ ശേഷം മൂന്ന് വർഷത്തിന് ശേഷമാണ് കേസന്വേഷണം പൂർത്തീകരിച്ച് കുറ്റപത്രം സമർപ്പിക്കുന്നത്. ആയുധങ്ങൾ ഉപയോഗിക്കുന്നതിന് പ്രത്യേക പരിശീലനം നേടിയ വ്യക്തിയായിരുന്നു സെക്യൂരിറ്റി ജീവനക്കാരനായ ഹരീന്ദ്രൻ. എന്നാൽ അന്നേ ദിവസം പ്രതി അശ്രദ്ധയോടെയാണ് തോക്ക് കൈകാര്യം ചെയ്തതെന്നും കുറ്റകരമായ നരഹത്യയാണ് പ്രതി നടത്തിയതെന്നും കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു.

അപകടത്തിനിടയാക്കിയ തോക്കും സംഭവ സ്ഥലത്തെ സി.സി.ടി.വി. ദൃശ്യങ്ങളുമടങ്ങിയ ഹാഡ് ഡിസ്‌ക്കും ഉൾപ്പെടെ 15 തൊണ്ടി മുതലുകളും 25 രേഖകളും കുറ്റപത്രത്തോടൊപ്പം സമർപ്പിക്കും. പ്രതി ഉപയോഗിച്ചിരുന്ന തോക്കിന്റെ ലൈസൻസ് കാശ്മീരിൽ നിന്നുള്ളതാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. അന്വേഷണ സംഘം പറഞ്ഞ രീതിയിലുള്ള സ്ഥലത്തു വെച്ച് വെടിയുതിർത്താൽ തലയോട്ടിയും തലച്ചോറും ചിതറി പോകുന്ന തരത്തിലുള്ള പരിക്കിനിടയാക്കില്ലെന്നും ഫോറൻസിക് വിദഗ്ദർ ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരം ഗൗരവമായ റിപ്പോർട്ട് ഫോറൻസിക് വിദഗ്ദൻ നൽകിയിട്ടും പൊലീസ് അത് ഗൗരവമായി എടുത്തിരുന്നില്ല.

നേരത്തെ തോക്കിന്റെ ടെസ്റ്റ് ഫയർ നടത്തുമെന്ന് തീരുമാനിച്ചെങ്കിലും നടത്തിയിരുന്നില്ല. ഈ കേസിൽ കൂടുതൽ വ്യക്തത വരുത്താൻ ഡബിൾ ബാരൽ തോക്ക് തിരുവനന്തപുരത്ത് പിന്നീടാണ് അയച്ചത്. ഇക്കാര്യങ്ങളെല്ലാം പുതിയ കുറ്റപത്രത്തിൽ ഉണ്ടാകും. വിൽന വെടിയേറ്റ് മരിച്ച സംഭവത്തിൽ 30 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഭർത്താവ് പുന്നോൽ പൂജാ ഹൗസിലെ സംഗീത് നൽകിയ ഹരജിയും തലശ്ശേരി കോടതിയിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP