1 usd = 75.13 inr 1 gbp = 94.25 inr 1 eur = 83.92 inr 1 aed = 20.45 inr 1 sar = 20.01 inr 1 kwd = 243.74 inr

Jun / 2020
03
Wednesday

ബാറുകാരുടെ കൈയിൽ നിന്ന് ഒരു ടോക്കണിന് എസ്എംഎസ് നിരക്ക് അടക്കം വാങ്ങുന്നത് 50 പൈസ; തിരക്കുള്ള ദിവസം കുപ്പി വാങ്ങാൻ എത്തുന്നത് 10.5 ലക്ഷത്തോളം പേർ; ബാറുകളും കൂടി ചേർത്താൽ 900 ഷോപ്പുകളിൽ കച്ചവടം പൊടിപൊടിച്ചാൽ 20 ലക്ഷം പേർ വരെ ; കൊച്ചിയിലെ ഫെയർകോഡ് ടെക്നോളജീസിന് മദ്യപരുടെ കീശയിൽ നിന്ന് മാസം ബെവ്‌കോ ചോർത്തി കൊടുക്കുന്നത് 3 കോടിയോളം; ആകെ ചെലവ് 5 ലക്ഷം മാത്രം; കമ്പനിയുടെ അണിയറയിൽ സിപിഎം അനുകൂലികളും; ബെവ്ക്യൂ ആപ്പ് വൻ തട്ടിപ്പോ?

May 20, 2020 | 10:58 PM IST | Permalinkബാറുകാരുടെ കൈയിൽ നിന്ന് ഒരു ടോക്കണിന് എസ്എംഎസ് നിരക്ക് അടക്കം വാങ്ങുന്നത് 50 പൈസ; തിരക്കുള്ള ദിവസം കുപ്പി വാങ്ങാൻ എത്തുന്നത് 10.5 ലക്ഷത്തോളം പേർ; ബാറുകളും കൂടി ചേർത്താൽ 900 ഷോപ്പുകളിൽ കച്ചവടം പൊടിപൊടിച്ചാൽ 20 ലക്ഷം പേർ വരെ ; കൊച്ചിയിലെ ഫെയർകോഡ് ടെക്നോളജീസിന് മദ്യപരുടെ കീശയിൽ നിന്ന് മാസം ബെവ്‌കോ ചോർത്തി കൊടുക്കുന്നത് 3 കോടിയോളം; ആകെ ചെലവ് 5 ലക്ഷം മാത്രം; കമ്പനിയുടെ അണിയറയിൽ സിപിഎം അനുകൂലികളും; ബെവ്ക്യൂ ആപ്പ് വൻ തട്ടിപ്പോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോക് ഡൗൺ കാലത്ത് കുടി മുട്ടിയിരുന്നവർ ബെവ് ക്യൂ ആപ്പിനായി കാത്തിരിപ്പാണ്. ഇന്നു വരും നാളെ വരും എന്ന് പ്രതീക്ഷിച്ച്. ഉടൻ വരുമെന്ന് മുഖ്യമന്ത്രിയും ഇന്ന് പറഞ്ഞു. ബെവ്‌റിജസ്, കൺസ്യൂമർ ഫെഡ് ഷോപ്പുകൾക്ക് മുന്നിലെ തിരക്കൊഴിവാക്കാനാണ് വിർച്വൽ ക്യൂ സംവിധാനത്തിനുള്ള ഓൺ ലൈൻ ആപ്പ് തയ്യാറാക്കിയത്. ബെവ് ക്യൂ എന്നു പേരിട്ടിരിക്കുന്ന ആപ്പ് നിർമ്മിച്ചിരിക്കുന്നതുകൊച്ചി ആസ്ഥാനമായ ഫെയർകോഡ് ടെക്നോളജീസ് ആണ്. ഒരു വർഷം മുൻപ് രൂപംകൊണ്ടതാണ് ഈ സ്റ്റാർട്ട്ആപ്പ്. കോവിഡിന്റെ മറവിൽ ബെവ് ക്യൂ ഒരുദിവസം ലക്ഷങ്ങൾ മലയാളിയുടെ പോക്കറ്റിൽ നിന്നും ചോർത്തുന്ന ആപ്പാണെന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്. ഇതിന്റെ പിന്നാമ്പുറ കഥകൾ ഇങ്ങനെ:

കോടികൾ കൊയ്യും ആപ്പ്

ആപ്പ് വരും വരും എന്ന് പറഞ്ഞെങ്കിലും തർക്കം നീണ്ടത് ഇതിൽ പ്രവേശിക്കുന്ന ഉപഭോക്താക്കളുടെ വ്യക്തിവിവരം കമ്പനിക്ക് കിട്ടും എന്നതിനെ ചൊല്ലിയായായിരുന്നു. ബെവ് ക്യൂവിൽ ആദ്യം ബുക്ക് ചെയ്യുന്ന മദ്യത്തിന്റെ ബ്രാൻഡ്, വ്യക്തിയുടെ വിലാസം, ഇവയൊക്കെ ഉൾപ്പെടുത്തിയിരുന്നു, ഇതുകൂടാതെ ആധാർ നമ്പർ പോലും എന്റർ ചെയ്യാനുള്ള ഓപ്ഷൻ ഏർപ്പെടുത്താൻ നീക്കമുണ്ടായിരുന്നു. ഇത്തരത്തിൽ വിവരങ്ങൾ കമ്പനിക്ക് കൈമാറിയാൽ അത് കോടികളുടെ ലാഭമുള്ള ബിസിനസും. എന്നാൽ, ഇപ്പോൾ വ്യക്തിവിവരങ്ങൾ കൈമാറില്ലെന്നാണ് പറയുന്നത്.

തിരക്കുള്ള ദിവസങ്ങളിൽ 10.5 ലക്ഷം ആളുകൾ വരെയാണ് ബവ്റിജസ് ഷോപ്പുകളിലെത്തുന്നത്. മദ്യശാലകൾ അടഞ്ഞു കിടന്നതിനാൽ കൂടുതൽ ആളുകൾ ആപ്പ് ഉപയോഗിക്കും. പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ആപ്പ് ലഭ്യമാക്കും. ആപ്പിളിന്റെ അനുമതി ഇതുവരെ തേടിയിട്ടില്ല. സാധാരണ ഫോണുകളിൽനിന്ന് എസ്എംഎസ് വഴിയും വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്യാം. പേരും ഫോൺ നമ്പരും സ്ഥലത്തെ സൂചിപ്പിക്കുന്ന അടയാളവും (സ്ഥലപ്പേര്, പിൻകോഡ്, ലൊക്കേഷൻ എന്നിവയിലേതെങ്കിലും) നൽകി ക്യൂവിൽ ബുക്ക് ചെയ്യാം. വ്യക്തിവിവരങ്ങൾ ചോദിക്കില്ലെന്നാണ് ഏറ്റവും ഒടുവിലെ അറിയിപ്പ്. ഇപ്പോൾ ബാറുകളും ബെവ്രിജസ് ഷോപ്പുകളും അടക്കം 900 ഷോപ്പുകളിലേക്കാണ് മദ്യക്കച്ചവടം. ഇങ്ങനെ കച്ചവടം പൊടി പൊടിച്ചാൽ ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം ദിവസം 20 ലക്ഷം വരെ ആയേക്കാം. 20 ലക്ഷം കുപ്പികൾ ഇതോടെ വിറ്റൊഴിയും.

ബുക്കിങ് സംബന്ധിച്ച് ബവ്‌റിജസ് കോർപറേഷൻ ബാറുകാർക്ക് അയച്ച് സർക്കുലറിൽ പറയുന്നത് ഒരു ബുക്കിങ്ങിന് (നാലാമത്തെ ക്ലോസിൽ) ഒരു എസ്എംഎസിന് ബാറുകാരുടെ കൈയിൽ നിന്ന് 50 പൈസ ഈടാക്കുമെന്നാണ്. ഒരു ദിവസം 20 ലക്ഷം പേർ കുപ്പികൾ വാങ്ങുമെന്ന അനുമാനിച്ചാൽ പോലും 10 ലക്ഷം രൂപയാണ് ഈ ആപ്പിന്റെ പേരിൽ തട്ടുന്നത്. ഇത് ആപ്പ് തയ്യാറാക്കിയ കമ്പനിക്ക് കൊടുക്കുമെന്നും മറ്റുചെലവുകൾക്ക് ഉപയോഗിക്കുമെന്നും ബവ്‌റിജസ് കോർപ്പറേഷൻ പറയുന്നു. ഇതിന് പുറമേ ക്ലൗഡ് സ്‌പേസ്, മറ്റ് ആവശ്യങ്ങൾ എന്നിവയ്ക്ക് വരുന്ന ചെലവുകൾ കൂടി ബാറുകളിൽ നിന്ന് ഈടാക്കുമെന്ന് സർക്കുലറിൽ പറഫയുന്നു. ഈ ആപ്പിലൂടെ അങ്ങനെ ചുളുവിൽ കിട്ടുന്നത് മൂന്നുകോടിയിലേറെ. ഈ മൊബൈൽ ആപ്പിന്റെ നിർമ്മാണതതിന് വേണ്ടി വരുന്നത് രണ്ടുലക്ഷം മുതൽ അഞ്ചുലക്ഷം വരെയും മാത്രം. ഒരുമാസം സെർവർ ചെലവ് അടക്കം നടത്തിപ്പിനായി ബവ്‌റിജസ് കോർപറേഷന് ചെലവ് വരുന്നത് ഏകദേശം രണ്ടുലക്ഷം വരെ മാത്രവും. ഇതിന് പകരമാണ് 3 കോടി ചെലവഴിക്കുന്നത്. ഇതിന് പിന്നിൽ ബവ്‌റിജസ് കോർപറേഷനിലെ ചില ഉന്നതരാണ് എന്നാണ് ആരോപണം. സ്പ്രിങ്‌ളർ ഇടപാട് പോലെ മറ്റൊരു ക്രമക്കേടിലിലേക്കാണ് ബവ് ക്യൂവും നീങ്ങുന്നത്.

കമ്പനിക്ക് പിന്നിൽ ആര്‌?

ബെവ് ക്യൂ ആപ് നിർമ്മാതാക്കളായ കൊച്ചി ആസ്ഥാനമായ ഫെയർകോഡ് ടെക്നോളജീസ ഒരു വർഷം മുൻപ് രൂപംകൊണ്ടതാണ് . ഇത് സിപിഎം അനുകൂലികളേതാണെന്ന് സോഷ്യൽ മീഡിയയിൽ പലരും തുറന്നടിക്കുന്നു. കമ്പനിയുടെ സിറ്റിഒ (ചീഫ് ടെക്നോളജി ഓഫിസർ) ആയ രജിത് രാമചന്ദ്രൻ എന്നയാളുടെ ഫേസ്‌ബുക്ക് പ്രൊഫൈലിൽ ഒന്നടങ്കം പിണറായി വിജയനേയും ഇടതുസർക്കാരിനേയും പുകഴ്‌ത്തുന്ന പോസ്റ്റുകളും ചിത്രങ്ങളുമാണ്.

കേന്ദ്രസർക്കാരിന്റെ രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ വെബ്സൈറ്റ് പ്രകാരം നാലു പേരാണ് കമ്പനിയുടെ ഡയറക്റ്റർ ബോർഡിലുള്ളത്. രജിത്, നവീൻ ജോർജ്, തലപ്പുള്ളി അരവിന്ദാക്ഷൻ അരുൺഗോഷ്, വിഷ്ണു മംഗലശേരി ഗോപി കല എന്നിവരാണ് ഡയറക്റ്റർമാർ. ഇതിൽ രജിത് സജീവ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകനാണ്. ഫെയർകോഡ് ടെക്നോളജീസിലെ സ്റ്റാഫുകൾ പൗരത്വഭേദഗതി നിയമത്തിനെതിരേ ഓഫിസിനു പുറത്ത് സമരം ചെയ്യുന്നതടക്കം ചിത്രങ്ങൾ ഇയാൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. പാലക്കാട് ലോക്സഭാ തെരഞ്ഞെടുപ്പിൽ എം.ബി.രാജേഷിന് വോട്ടഭ്യർഥിച്ചും ഇയാൾ രംഗത്തു വന്നിരുന്നു.

ഏതായാലും ആപ്പ് ഇതുവരെ ഉപഭോക്താക്കൾക്കു നൽകാൻ കഴിഞ്ഞിട്ടില്ല. സാങ്കേതിക കാര്യങ്ങളിൽ പരിശോധന നടക്കുന്നതിനാലാണ് ഇത്. പ്ലേ സ്റ്റോറിൽ ആപ്പ് ഉൾപ്പെടുത്താൻ ഗൂഗിളിന്റെ അനുമതി തേടിയിട്ടുണ്ട്. നാളെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. അതിന് ശേഷം പ്രാഥമിക പരിശോധനയും ചെക്കിംഗും നടത്തും. അതിന് ശേഷമാകും മദ്യ വിതരണം.

ആപ്പ് പ്ലേ സ്റ്റോറിലും ആപ്സ്റ്റോറ്റിലും അപ്ലോഡ് ചെയ്യുന്നതിനാണ് ക്ലിയറൻസിനായി ബവ്കോ ഗൂഗിളിനെ സമീപിച്ചത്. അനുമതി ലഭിക്കുന്നത് വൈകിയതോടെ മദ്യക്കടകൾ വെള്ളിയാഴ്ചയേ തുറക്കുകയുള്ളു. തിങ്കളാഴ്ച വൈകുന്നേരമാണ് സുരക്ഷാ അനുമതിക്കായി ഗൂഗിളിനെ സമീപിച്ചത്. ഇന്നലെ അനുമതി ലഭിക്കുമെന്നായിരുന്നു ബെവ് കോയുടെ പ്രതീക്ഷ. ഇന്നു അനുമതി കിട്ടിയാൽ രാത്രി മുതൽ നാളെ രാത്രി വരെ പരീക്ഷണ പ്രവർത്തനം നടത്തും. നാളെ രാത്രിയോടെ തന്നെ ആപ് ഉപഭോക്കാക്കൾക്കായി തുറന്നു നൽകും. ടോക്കൺ എടുക്കുന്നവർക്ക് അടുത്ത ദിവസം രാവിലെ 9 മുതൽ മദ്യം ലഭിക്കും.

മദ്യവിതരണത്തിന് കൂടുതൽ ബാറുകളും ബീയർ വൈൻ പാർലറുകളും സന്നദ്ധരായിട്ടുണ്ട്. ഇവരുടെ വിവരങ്ങളും ആപ്പിൽ ഉൾപ്പെടുത്തണം. മൊബൈൽ ആപ്പിനു പകരം വെബ്സൈറ്റും എസ്എംഎസ് സംവിധാനവും ഏർപ്പെടുത്തിയിരുന്നെങ്കിൽ കാര്യങ്ങൾ എളുപ്പമായിരുന്നു. സുരക്ഷാ പരിശോധനയും ലോഡ് ടെസ്റ്റിങ്ങുമാണ് ഇപ്പോൾ നടക്കുന്നതെന്ന് സ്റ്റാർട്ടപ്പ് കമ്പനി അധികൃതർ പറഞ്ഞു. 35 ലക്ഷം ആളുകൾ ഒരുമിച്ച് മദ്യം ബുക്ക് ചെയ്താലും പ്രശ്നമില്ലാത്ത രീതിയിലാണ് ആപ്പ് തയാറാക്കുന്നത്.

ബാറുകളിൽ നിന്നും ബവ് കോ ഔട്ട് ലെറ്റുകളിൽ നിന്നും മദ്യം വാങ്ങാൻ ഈ ടോക്കൺ ഉപയോഗിക്കാം. എന്നാൽ ഗൂഗിൾ ക്ലിയറൻസ് വൈകുകയോ പരീക്ഷണ പ്രവർത്തനത്തിൽ പരാജയപ്പെടുകയോ ചെയ്താൽ മദ്യക്കടകൾ തുറക്കുന്നത് വൈകിയേക്കും. ബവ് കോയ്ക്കും കൺസ്യൂമർ ഫെഡിനുമായി 301 വിൽപന കേന്ദ്രങ്ങളും 605 ബാറുകളുമാണ് സംസ്ഥാനത്തുള്ളത് .387 ബിയർ വൈൻ പാർലറുകൾ വഴി ബിയറും വൈനും ലഭിക്കും. ബെവ് കോ, കൺസ്യൂമർ ഫെഡ് വിൽപന കേങ്ങളിൽ നിന്നും ബാർ ,ബിയർ, വൈൻ പാർലർ കൗണ്ടറുകളിൽ നിന്നും മദ്യം വാങ്ങുന്നതിനു മൊബൈൽ ആപ്പിലൂടെ ലഭിക്കുന്ന ടോക്കൺ ഉപയോഗിക്കാം.ടോക്കൺ സമയത്ത് വിൽപന ശാലയിലെത്തി മദ്യം വാങ്ങാം. എല്ലായിടത്തും ഒരേ വിലയാകും ഈടാക്കുക. ടോക്കണിനു പുറമേ എസ്.എം.എസ് സംവിധാനവും ബവ് കോ ആലോചിക്കുന്നുണ്ട്

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

Loading...

MNM Recommends

Loading...
TODAYLAST WEEKLAST MONTH
അതിരുവിട്ട് ബന്ധം വളർന്നത് വാട്‌സാപ്പ് ചാറ്റിലൂടെ; ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് പുറത്ത് കാറിൽ കറക്കം; വിലക്കിയിട്ടും ഫലമില്ലാതെ വന്നതോടെ വീട്ടുവഴക്കുകൾ; മകളുടെ മരണത്തിന് മുമ്പ് മരുമകളുടെ ഫോണിലേക്ക് നിരവധി കോളുകൾ; പൊലീസിൽ പരാതി നൽകിയതോടെ പെട്രോൾ ഒഴിച്ചുകത്തിക്കുമെന്ന് മരുമകന്റെ ഭീഷണി; കരുനാഗപ്പള്ളിയിൽ മരുമക്കൾ തമ്മിലുള്ള അവിഹിത ബന്ധത്തെ ചൊല്ലി മകൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ മാതാപിതാക്കളുടെ പരാതിയിൽ എങ്ങുമെത്താതെ അന്വേഷണം
പ്രളയത്തെയും കോവിഡിനെയും നേരിട്ട പിണറായി വിജയന്റെ ജനപ്രീതി കൂടിയോ? രാജ്യത്തെ മുഖ്യമന്ത്രിമാരിൽ പിണറായിയുടെ റാങ്ക് എത്ര? ടൈംസ് ഓഫ് ഇന്ത്യയുടെ സർവേ പുറത്ത്; കോവിഡും സാമ്പത്തിക പ്രതിസന്ധിയും വലച്ചെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പ്രിയങ്കരനായ നേതാവ്; രാഹുലിനേക്കാൾ മോദി ബഹുദൂരം മുന്നിൽ; മോദി ഭരണത്തിൽ തൃപ്തിയുള്ള ആദ്യ പത്തു സംസ്ഥാനങ്ങളിൽ കേരളം ഇല്ലെന്നും സർവേ
വീട്ടിലെ പല സംഭവങ്ങളും അറിയാറില്ലെന്ന് സൂര്യ; സഹപാഠിയും സുഹൃത്തുമായ ഒരാൾ സഹോദരന്റെ കുട്ടുകാരനാണെന്നും സമ്മതിച്ച് സഹോദരി; ഒന്നും അറിയില്ലെന്ന് പൊട്ടിക്കരഞ്ഞ് പറഞ്ഞ അമ്മയും തെളിവുകൾ നിരത്തിയതോടെ മരുമകളുടെ സ്വർണം കുഴിച്ചിട്ടത് അറിഞ്ഞിരുന്നതായി സമ്മതിച്ചു; ഉത്രയെ ആദ്യം കടിച്ച അണലിയെ വിറകുപുരയിൽ ഒളിപ്പിച്ചതും അമ്മ അറിഞ്ഞു; സുരേന്ദ്രൻ രണ്ടാം പ്രതിയാകും; അമ്മയേയും മകളേയും വീണ്ടും ചോദ്യം ചെയ്യും; ഉത്ര കേസിൽ കുടുംബം മുഴുവൻ കുടുങ്ങാൻ സാധ്യത
പാമ്പിന്റെ ജാർ ഉത്രയുടെ വീട്ടിൽ കൊണ്ടിട്ടത് പൊലീസെന്ന് പറഞ്ഞ് തീർത്ത പ്രതിരോധം പൊളിഞ്ഞു; വീട്ടിലെ റബ്ബർ തോട്ടത്തിൽ സുരേന്ദ്ര പണിക്കർ സ്വർണം മാന്തിയെടുത്തപ്പോൾ ക്രൈംബ്രാഞ്ചിന് കിട്ടിയത് നിർണ്ണായക തെളിവ്; സ്ഥിരമായി മദ്യപിച്ചെത്തുന്ന സുരേന്ദ്രൻ ഉത്രയെ അസഭ്യം പറയാറുണ്ടായിരുന്നുവെന്ന് മനസ്സിലായതോടെ തന്ത്രങ്ങൾ മാറ്റി പിടിച്ചത് നിർണ്ണായകമായി; അടൂരിനെ നാണം കെടുത്തി സൂരജും അച്ഛനും അമ്മയും സഹോദിയും; വീട്ടിലെ ഭാവി മരുമകനും കേസിൽ പ്രതിയാകാൻ സാധ്യത
ഹോങ്കോംഗിന്റെ പരമാധികാരത്തിൽ ഇടപെടാൻ ഇറങ്ങിയ ചൈനയ്ക്ക് വൻ തിരിച്ചടി നൽകാൻ ഒരുങ്ങി ബ്രിട്ടൻ; പകുതിയോളം ജനങ്ങൾക്ക് വിസയില്ലാതെ ബ്രിട്ടനിൽ ജോലിചെയ്യാൻ അനുമതി നൽകി; ചൈനീസ് ഇടപെടലിൽ ഹോങ്കോംഗിന് പരമാധികാരം നഷ്ടമായാൽ പിന്നെ ബ്രിട്ടനിലേക്ക് കൂട്ടപലായനം; കൊറോണയുടെ പശ്ചാത്തലത്തിൽ ഹോങ്കോംഗിനെ സ്വന്തമാക്കാൻ ഇറങ്ങിയ ചൈനക്ക് വമ്പൻ തിരിച്ചടി
ആചാരവെടി വാട്‌സാപ്പ് ഗ്രൂപ്പ് പ്രവർത്തിച്ചിരുന്നത് അതീവരഹസ്യമായി; അംഗങ്ങളെ ചേർത്തിരുന്നത് വിവരങ്ങൾ പുറത്തുവിടരുതെന്ന കർശന നിബന്ധനകളോടെ; കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ ഡൗൺലോഡ് ചെയതത് ഡാർക് വെബിൽ നിന്നെന്ന് സംശയം; 256 പേരുള്ള ഗ്രൂപ്പിലെ 33 മലപ്പുറത്തുകാർ അറസ്റ്റിൽ; എല്ലാവരുടെയും മൊബൈലുകളിൽ അശ്ലീല ദൃശ്യങ്ങളുടെ വൻ ശേഖരം
മദ്യം വിളമ്പാൻ പറഞ്ഞിട്ടും കൂട്ടാക്കാത്തതിന് ജസീക്കയ്ക്ക് നേരേ മനു ശർമ്മ വെടിയുതിർത്തത് നിറഞ്ഞ സദസിൽ; പതിനാല് വർഷത്തെ തടവിന് ശേഷം മോചനം ജസീക്കയുടെ സഹോദരിയുടെ കാരുണ്യത്താൽ; ജീവപര്യന്തം വെട്ടിക്കുറച്ച് മോചനം എത്തിയത് ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാന്റെ ഉത്തരവോടെ; ജെസീക്ക ലാൽ വധത്തിൽ മുൻ കേന്ദ്രമന്ത്രിയുടെ മകൻ മനു ശർമയ്ക്ക് മോചനം
33 പേരെ അറസ്റ്റ് ചെയ്തതോടെ മറ്റുള്ളവർ പരിഭ്രാന്തിയിൽ; മലപ്പുറം കേന്ദ്രീകരിച്ച് വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി കുട്ടികളുടെ നഗ്ന ചിത്രങ്ങൾ ഷെയർ ചെയ്ത് ആനന്ദിച്ച മനോരോഗികളെല്ലാം ആകത്താവും; വല വീശിയിരിക്കുന്നത് ഗ്രൂപ്പിൽ അംഗമായ 256 പേരെയും; കാമവെറിയന്മാർ പിടിയിലാകുന്നത് ഇന്റർപോൾ നിർദ്ദേശ പ്രകാരം മലപ്പുറം എസ്‌പി നേരിട്ട് ഒരു മാസം നടത്തിയ അന്വേഷണത്തിനൊടുവിൽ
നവംബറിൽ സ്‌കൂളിൽ ഒരു ബർത്ത്‌ഡേ പാർട്ടി നടത്തിയതോടെ ചില കുട്ടികൾ നോട്ടപ്പുള്ളികളായി; മൊബൈൽ കണ്ടെടുത്തതോടെ അശ്വിൻ കൃഷ്ണ അടക്കം 11 വിദ്യാർത്ഥികൾ സംശയദൃഷ്ടിയിൽ; ഏഴു പേരെ പുറത്താക്കിയതിന് പുറമേ നാല് പേർക്ക് എതിരെ അച്ചടക്ക നടപടി; ലോക് ഡൗൺ കാലത്ത് മകനെ പുറത്താക്കിയതായി അശ്വിന്റെ അച്ഛന് പ്രിൻസിപ്പലിന്റെ ഫോൺകോൾ; എല്ലാം കേട്ടുകൊണ്ട് പ്ലസ് ടു വിദ്യാർത്ഥി; റൂമിലേക്ക് പോയ 16 കാരൻ രാവിലെ വിളിച്ചിട്ടും ഉണർന്നില്ല; കഴക്കൂട്ടം സൈനിക് സ്‌കൂളിന് എതിരെ പരാതിയുമായി മാതാപിതാക്കൾ
പിണറായിക്ക് ജീവിതം കാലം മുഴുവൻ തലതാഴ്‌ത്താൻ ഇതാ ഒരു നാണംകെട്ട ചിത്രം; സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഓഫീസർ വിരമിക്കുന്ന ദിവസം ഉറങ്ങിയത് ഓഫീസിലെ വെറും നിലത്ത് പാ വിരിച്ച് കിടന്നും; ഗസ്റ്റ് ഹൗസ് ഇല്ലാത്ത ഷൊർണ്ണൂരിലെ മെറ്റൽ ഇൻഡ്‌സ്ട്രീസ് ഓഫീസ് മുറിയിൽ പാ വിരിച്ച് കിടന്നുറങ്ങി എണ്ണീറ്റ ചിത്രം പോസ്റ്റ് ചെയ്ത് ജേക്കബ് തോമസ്; ഞായറാഴ്ച ആയിട്ടും അവസാന ദിവസവും പണിയെടുത്ത് വിരമിക്കലിന് വിവാദ ഐപിഎസ് ഓഫീസർ
പാമ്പിന്റെ ജാർ ഉത്രയുടെ വീട്ടിൽ കൊണ്ടിട്ടത് പൊലീസെന്ന് പറഞ്ഞ് തീർത്ത പ്രതിരോധം പൊളിഞ്ഞു; വീട്ടിലെ റബ്ബർ തോട്ടത്തിൽ സുരേന്ദ്ര പണിക്കർ സ്വർണം മാന്തിയെടുത്തപ്പോൾ ക്രൈംബ്രാഞ്ചിന് കിട്ടിയത് നിർണ്ണായക തെളിവ്; സ്ഥിരമായി മദ്യപിച്ചെത്തുന്ന സുരേന്ദ്രൻ ഉത്രയെ അസഭ്യം പറയാറുണ്ടായിരുന്നുവെന്ന് മനസ്സിലായതോടെ തന്ത്രങ്ങൾ മാറ്റി പിടിച്ചത് നിർണ്ണായകമായി; അടൂരിനെ നാണം കെടുത്തി സൂരജും അച്ഛനും അമ്മയും സഹോദിയും; വീട്ടിലെ ഭാവി മരുമകനും കേസിൽ പ്രതിയാകാൻ സാധ്യത
അതിരുവിട്ട് ബന്ധം വളർന്നത് വാട്‌സാപ്പ് ചാറ്റിലൂടെ; ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് പുറത്ത് കാറിൽ കറക്കം; വിലക്കിയിട്ടും ഫലമില്ലാതെ വന്നതോടെ വീട്ടുവഴക്കുകൾ; മകളുടെ മരണത്തിന് മുമ്പ് മരുമകളുടെ ഫോണിലേക്ക് നിരവധി കോളുകൾ; പൊലീസിൽ പരാതി നൽകിയതോടെ പെട്രോൾ ഒഴിച്ചുകത്തിക്കുമെന്ന് മരുമകന്റെ ഭീഷണി; കരുനാഗപ്പള്ളിയിൽ മരുമക്കൾ തമ്മിലുള്ള അവിഹിത ബന്ധത്തെ ചൊല്ലി മകൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ മാതാപിതാക്കളുടെ പരാതിയിൽ എങ്ങുമെത്താതെ അന്വേഷണം
അണലിയെ കൈമാറിയത് അമ്മയുടേയും സഹോദരിയുടേയും മുമ്പിൽ വച്ച്; കല്ലുവാതുക്കൽ സുരേഷ് പോയപ്പോൾ അണലി പുറത്തേക്ക് ചാടി; ഏറെ ശ്രമകരമായി പാമ്പിനെ പിടികൂടിയത് സൂരജ്; ആദ്യ ശ്രമം പൊളിഞ്ഞപ്പോൾ മുർഖനെത്തി; ഭാര്യയെ കടുപ്പിച്ചത് വടികൊണ്ട് മൂർഖനെ വേദനിപ്പിച്ച്; ഉത്രയുടെ വീട്ടിലെ നാടകവും സ്വത്ത് സ്വന്തമാകുമെന്ന് ഉറപ്പിക്കാൻ; രക്ഷപെടാൻ അവസരമൊരുക്കിയതും നിയമ ഉപദേശം ലഭ്യമാക്കിയതും കൂടപ്പിറപ്പ്; സൂരജിന്റെ മൊഴി വെട്ടിലാക്കുന്നത് സഹോദരിയെ; എംബിഎക്കാരി രണ്ടാം പ്രതിയാകാൻ സാധ്യത
ഒരു രാത്രി മുഴുവൻ വട്ടംചുറ്റിച്ച പ്രതിയെ അടുത്ത ദിവസം പുലർച്ചെ പിടികൂടിയത് സഹോദരിയുടെ ആൺ സുഹൃത്തിന്റെ വീട്ടിൽ നിന്ന്; മൂർഖന്റെ കടി തിരിച്ചറിഞ്ഞെന്ന് ഉറപ്പായതോടെ പൊലീസിന്റെ നീക്കങ്ങൾ അപ്പപ്പോൾ അറിയിച്ചത് വാട്സാപ്, ബോട്ടിം തുടങ്ങിയ സാധ്യതകളിലൂടെ; വിവരം കൈമാറാൻ എംബിഎ സ്റ്റുഡന്റ് ഉപയോഗിച്ചത് ഇന്റർനെറ്റ് കോൾ മാത്രം; ഉത്രാ കൊലക്കേസിൽ രേണുകയും മകളും സംശയ നിഴലിൽ; മുൻകൂർ ജാമ്യത്തിന് ശ്രമിച്ച് സൂരജിന്റെ അമ്മയും സഹോദരിയും; ഷാഹിദാ കമാലിന്റെ ഇടപെടൽ നിർണ്ണായകമാകുമ്പോൾ
ആഡംബര വാഹനങ്ങളും സിക്സ് പായ്ക്കും കാണിച്ച് വലയിൽ വീഴ്‌ത്തിയത് നൂറിലധികം സ്ത്രീകളെ; കോഴിക്കച്ചവടക്കാരന്റെ മകനായ തൊഴിൽരഹിതന്റെ ഇരകൾ ഏറെയും ലേഡി ഡോക്ടർമാർ; നഗ്നഫോട്ടോകൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് തട്ടിയത് ലക്ഷങ്ങൾ; കെണിയിൽ പെട്ടവരിൽ മലയാളികളും; നാഗർകോവിലുകാരൻ പുരുഷവേശ്യയായും പണം സമ്പാദിച്ചു; കാശി എന്ന സുജിയുടെ വിദേശബന്ധങ്ങളും സംശയത്തിൽ; ഇന്ത്യ കണ്ട ഏറ്റവു വലിയ പീഡനക്കേസിന് ചുരുളഴിയുമ്പോൾ ഞെട്ടി തമിഴകം
എന്റെ കുഞ്ഞെവിടെ? മാതാപിതാക്കളോട് സൂരജിന്റെ ചോദ്യം ഇങ്ങനെ; ഇവിടില്ലെന്ന് പറഞ്ഞപ്പോൾ മുഖംപൊത്തി പൊട്ടിക്കരച്ചിൽ; അണലിയെ സൂക്ഷിച്ച വിറകുപുര ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥരോട് കാര്യങ്ങൾ വിവരിച്ചു; ടെറസിൽ നിന്ന് വലിച്ചെറിഞ്ഞ രീതിയും കാണിച്ചു കൊടുത്തു; ഒന്നാം നിലയിലെ തെളിവെടുപ്പ് നീണ്ടത് അര മണിക്കൂറോളം; അമ്മ രേണുകയും സഹോദരി സൂര്യയും സൂരജിനെ കാണാൻ ഹാളിലെത്തിയപ്പോഴും പൊട്ടിക്കരച്ചിൽ; പറക്കോട്ടെ വീട്ടിൽ സൂരജിന്റെ തെളിവെടുപ്പ് ഇങ്ങനെ
ലോകത്ത് ഏറ്റവും അധികം സന്ദർശകരെത്തുന്ന നഗരങ്ങളിൽ ഒന്നായ ദുബായ് തകർച്ചയുടെ വക്കിലേക്ക്; വരുമാനത്തിന്റെ 11% നൽകുന്ന വിനോദ സഞ്ചാര മേഖല ആദ്യ മൂന്ന് പാദങ്ങളിലും പ്രവർത്തിക്കാതിരിക്കുന്നത് നഷ്ടത്തിന്റെ ആക്കം വർദ്ധിപ്പിക്കും; നിർമ്മാണ മേഖലയിൽ ആയിരക്കണക്കിന് ആളുകൾക്ക് തൊഴിൽ നഷ്ടം; റിയൽ എസ്റ്റേറ്റ് മേഖലയുടെയും നട്ടെല്ലൊടിയും; എണ്ണവിലയിലെ ഇടിവും കൊറോണയും ഗുരുതരമായ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന ദുബായ് എന്ന നഗരത്തിന്റെ കഥ.... ഒപ്പം യു എ ഇ യുടേയും
വിവാഹ ആലോചന വന്നപ്പോൾ ഉത്രയുടെ പോരായ്മ ഇടനിലക്കാരൻ പറഞ്ഞിരുന്നു; കുട്ടി ആയതോടെ ദാമ്പത്യ പ്രശ്‌നങ്ങൾ സഹിക്കാവുന്നതിലും അപ്പുറമായി; സ്വർണ്ണവും പണവും പല വഴിക്ക് മാറ്റിയത്ബന്ധം ഒഴിയുന്നതിനും തടസ്സമായി; മകനെ നഷ്ടപ്പെടുമെന്നത് ആലോചിക്കാൻ പോലും കഴിഞ്ഞില്ല; പാമ്പു കടിയിൽ തന്ത്രം വിജയിച്ചാൽ എല്ലാം ശുഭമെന്ന ചിന്തയിൽ പ്ലാനിങ്; ഒടുവിൽ സത്യങ്ങൾ പറഞ്ഞു തുടങ്ങി; ഗാർഹിക പീഡനത്തിൽ അമ്മയ്ക്കും സഹോദരിക്കുമെതിരേയും സൂരജിന്റെ മൊഴി
വീട്ടമ്മയെ കെണിയിൽ പെടുത്തി ദുരുപയോഗം ചെയ്ത ശേഷം വീഡിയോ എടുത്ത് മൊബൈലിൽ സൂക്ഷിച്ചത് ഇടുക്കിയിലെ മെത്രാൻ ആകാനുള്ളവരുടെ ലിസ്റ്റിൽ ഇടംപിടിച്ച വൈദികൻ; വെള്ളയാംകുടി ഫൊറോന പള്ളി വികാരിക്കു പണി കിട്ടിയത് മൊബൈൽ നന്നാക്കാൻ ഏൽപ്പിച്ചപ്പോൾ; ഇടവകയിലെ ആഭ്യന്തര പ്രശ്‌നങ്ങളും വിവാദത്തിന് വഴിമരുന്നിട്ടു; ആഴ്‌ച്ചകൾക്ക് മുമ്പ് മുങ്ങിയ വൈദികനെ തേടി വിശ്വാസ സമൂഹം; വീട്ടമ്മയുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കാൻ പൊലീസ്
കരിമൂർഖൻ കടിച്ചാൽ ഏതുറക്കത്തിൽ നിന്നും ഞെട്ടിയുണരും; വേദനാജനകമായ കടിയേറ്റിട്ടും ഉണരാതെ ഉത്ര ആണ്ടുപോയത് മയക്കത്തിലേക്കും മരണത്തിലേക്കും; ടൈലുകൾ പാകിയ എസി മുറിയിൽ എങ്ങനെ പാമ്പ് കയറിയെന്ന് യാതൊരു പിടിയുമില്ലാതെ വീട്ടുകാർ; സർപ്പദോഷത്തിനു ശാസ്ത്രീയമായ അടിത്തറയില്ലെന്നും മരണം പഠനവിഷയമെന്നും വിദഗ്ദർ; പകവെച്ച് പാമ്പുകൾ കൊത്തില്ലെന്നും സംഭവം പരിശോധിക്കേണ്ടതെന്നും മറുനാടനോട് വാവാ സുരേഷ്; വിശദീകരിക്കാൻ കഴിയാത്ത ദാരുണ മരണമായി അഞ്ചലിലെ ഉത്രയുടെ വിയോഗം
പിണറായിക്ക് ജീവിതം കാലം മുഴുവൻ തലതാഴ്‌ത്താൻ ഇതാ ഒരു നാണംകെട്ട ചിത്രം; സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഓഫീസർ വിരമിക്കുന്ന ദിവസം ഉറങ്ങിയത് ഓഫീസിലെ വെറും നിലത്ത് പാ വിരിച്ച് കിടന്നും; ഗസ്റ്റ് ഹൗസ് ഇല്ലാത്ത ഷൊർണ്ണൂരിലെ മെറ്റൽ ഇൻഡ്‌സ്ട്രീസ് ഓഫീസ് മുറിയിൽ പാ വിരിച്ച് കിടന്നുറങ്ങി എണ്ണീറ്റ ചിത്രം പോസ്റ്റ് ചെയ്ത് ജേക്കബ് തോമസ്; ഞായറാഴ്ച ആയിട്ടും അവസാന ദിവസവും പണിയെടുത്ത് വിരമിക്കലിന് വിവാദ ഐപിഎസ് ഓഫീസർ
അൽപം മന്ദതയുള്ള മകളെ പൊന്നു പോലെ നോക്കാൻ സ്ത്രീധനമായി നൽകിയത് അഞ്ചുലക്ഷം രൂപയും തൊണ്ണൂറ്റിയാറര പവൻ സ്വർണ്ണവും പുത്തൻ ബലേനോ കാറും മൂന്നേക്കർ റബ്ബർ എസ്റ്റേറ്റും; രണ്ടുവർഷത്തിനിടെ കൊടുത്തത് പതിനഞ്ച് ലക്ഷത്തോളം രൂപ; കല്യാണത്തിന് മുമ്പേ മകളുടെ കുറവുകൾ ഭർതൃ വീട്ടൂകാരെ അറിയിച്ചിരുന്നു; ഗുണ്ടാസംഘത്തിന്റെ നേതാവാണ് മരുമകനെന്ന് തിരിച്ചറിഞ്ഞത് ഈയിടെ; മകളെ ഭർത്താവ് കൊന്നതു തന്നെ; ഉത്രയുടെ പിതാവ് വിജയസേനൻ മറുനാടനോട്
ഹൈറേഞ്ചിലെ ഫൊറോന പള്ളിയിലെ വികാരിയച്ചന്റെ പ്രണയ ലീലകളുടെ വീഡിയോയും ചിത്രങ്ങളും വാട്‌സ് ആപ്പിൽ പ്രചരിക്കുന്നു; ബിരുദങ്ങളുടെ നീണ്ട പട്ടികയുള്ള 'ജ്ഞാനി'യുടെ ദൃശ്യങ്ങൾ കണ്ട് തലയിൽ കൈവെച്ച് ഇടവകക്കാർ; ഹോളയിട്ട പുരോഹിതൻ വീട്ടമ്മയെ പാട്ടിലാക്കിയത് സാഹചര്യം മുതലെടുത്ത്; നാട്ടുകാർ വിവരം അറിഞ്ഞതോടെ നാടുവിട്ടു മുങ്ങി അച്ചൻ
ഭാര്യവീട്ടിൽ എത്തിയാൽ എട്ടു മണിക്ക് ഉണരുന്നത് പതിവുള്ള സൂരജ് ഉത്ര മരിച്ച ദിവസം എഴുനേറ്റത് രാവിലെ ആറു മണിക്ക്; മകളുടെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിക്കുമ്പോൾ ദേഷ്യത്തോടെ പെരുമാറിയതും അസ്വഭാവിക തോന്നാൻ ഇടയാക്കി; സ്ത്രീധനമായി നൽകിയ 100 പവൻ രണ്ട് വർഷം കൊണ്ട് സൂരജ് വിറ്റഴിച്ചു; മരുമകന് പാമ്പു പിടുത്തക്കാരുമായി അടുത്ത ബന്ധമെന്നും ചില പ്രത്യേക സംഘത്തിന്റെ തലവനാണെന്നും ഉത്രയുടെ മാതാപിതാക്കൾ; പാമ്പുകടി മരണത്തിൽ സംശയമുണ്ടാകാൻ കാരണം സൂരജിന്റെ ദുരൂഹമായ പെരുമാറ്റം
ഷെട്ടിയെ കുടുക്കിയത് ഭർത്താക്കന്മാരെന്ന് പുറത്തായതോടെ ഭാര്യമാർ ആശുപത്രിയിൽ വരാതെയായി; നെന്മാറയിലെ അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന് പിന്നിലും എൻഎംസി ഹെൽത്ത് കെയറിൽ നിന്നും ഒഴികിയെത്തിയ പണമെന്ന് സൂചന; ഭാര്യമാരെ എക്‌സിക്യൂട്ടീവ് ഡയറക്ടർമാരാക്കി നെന്മാറയിൽ പ്രശാന്ത് മങ്ങാട്ടും പ്രമോദ് മങ്ങാട്ടും പടുത്തുയർത്തിയത് സ്വന്തം ആശുപത്രി സാമ്രാജ്യം; മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മോഹൻലാലും ഒരുമിച്ച് ഉദ്ഘാടനം ചെയ്ത ആശുപത്രിയും തട്ടിപ്പിന്റെ ആഗോള ചർച്ചയിൽ
കാർ മല്ലപ്പള്ളിയിൽ എത്തിയപ്പോൾ വനിതാ എസ്‌ഐയും സംഘവും കൈകാട്ടി; വാഹനത്തിൽ നാലുപേരുണ്ടെന്നും മൂന്നുപേരിൽ കൂടുതൽ കയറിയാൽ കേസെടുക്കാൻ വകുപ്പുണ്ടെന്നും വിരട്ടൽ; അഞ്ച് മിനിറ്റോളം ഉശിരൻ വിരട്ടൽ നീണ്ടതോടെ കാറിലെ പ്രമുഖൻ ഗ്ലാസ് താഴ്‌ത്തിയിട്ടും ആളെ പിടികിട്ടിയില്ല; ഒടുവിൽ മാസ്‌ക് മാറ്റിയതോടെ രണ്ടൂകൂട്ടർക്കും ചമ്മൽ