Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാൽ വാങ്ങാൻ പോയ 14കാരനെ പിന്നീട് കണ്ടത് വീട്ടിനടുത്ത കുളത്തിൽ മരിച്ച നിലയിൽ; പോസ്റ്റ് മോർട്ടം റിപ്പോർട്ടിലുള്ളത് മരണ കാരണം തലയ്‌ക്കേറ്റ അടിയെന്നും; മൺവെട്ടിയുടെ കൈ കിട്ടിയിട്ടും കൊലപാതകിയെ മാത്രം കണ്ടെത്തിയില്ല; കൂടത്തായിയിലെ ക്രൂരത പുറത്തു വരുമ്പോൾ തിരുവനന്തപുരത്തും കല്ലറ തുറക്കാൻ ക്രൈംബ്രാഞ്ച്; ഭരതന്നൂരിലെ ആദർശ് വിജയിനെ കൊന്നത് പൊലീസ് നിരീക്ഷണത്തിലുള്ള ആളോ? പത്തുകൊല്ലം മുമ്പത്തെ കൊലപാതകത്തിൽ തുമ്പുണ്ടാക്കാനും അന്വേഷണം

പാൽ വാങ്ങാൻ പോയ 14കാരനെ പിന്നീട് കണ്ടത് വീട്ടിനടുത്ത കുളത്തിൽ മരിച്ച നിലയിൽ; പോസ്റ്റ് മോർട്ടം റിപ്പോർട്ടിലുള്ളത് മരണ കാരണം തലയ്‌ക്കേറ്റ അടിയെന്നും; മൺവെട്ടിയുടെ കൈ കിട്ടിയിട്ടും കൊലപാതകിയെ മാത്രം കണ്ടെത്തിയില്ല; കൂടത്തായിയിലെ ക്രൂരത പുറത്തു വരുമ്പോൾ തിരുവനന്തപുരത്തും കല്ലറ തുറക്കാൻ ക്രൈംബ്രാഞ്ച്; ഭരതന്നൂരിലെ ആദർശ് വിജയിനെ കൊന്നത് പൊലീസ് നിരീക്ഷണത്തിലുള്ള ആളോ? പത്തുകൊല്ലം മുമ്പത്തെ കൊലപാതകത്തിൽ തുമ്പുണ്ടാക്കാനും അന്വേഷണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൂടത്തായിയിലെ മോഡൽ കൊലപാതക കേസ് അന്വേഷണം തിരുവനന്തപുരത്തേക്കും. ഭരതന്നൂർ രാമരശ്ശേരി വിജയ വിലസത്തിൽ ആദർശ് വിജയന്റെ ( 14) ദുരൂഹ മരണവുമായി ബന്ധപ്പെട്ട് കല്ലറ തുറന്ന് പരിശോധന നടത്താനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്.

2009 ഏപ്രിൽ അഞ്ചിനായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. വീട്ടിൽ നിന്ന് പാൽ വാങ്ങാൻ പോയ ബാലനെ വീട്ടിനടുത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ തലയിലേറ്റ ശക്തമായ അടിയാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച മൺവെട്ടിക്കൈയും കുളത്തിൽ നിന്നും കണ്ടെത്തി. എന്നാൽ കൊലയാളിയെ കണ്ടെത്തിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും അന്വേഷണം.

കുട്ടിയുടെ ശരീരവശിഷ്ടം റീ പോസ്റ്റുമോർട്ടത്തിനും ഡി.എൻ.എ പരിശോധനയും നടത്തി ചില തെളിവുകൾ കൂടി ശേഖരിക്കാനാണ് ക്രൈംബ്രാഞ്ച് കല്ലറ വീണ്ടും തുറക്കുന്നത്. കൊലപാതകത്തിന് പിന്നിലാരാണെന്ന് വ്യക്തമായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ ഇതുസംബന്ധിച്ച് ചോദ്യംചെയ്തിട്ടുണ്ട്. ചിലർ നിരീക്ഷണത്തിലുമാണ്. മൃതദേഹാവശിഷ്ടങ്ങളുടെ പരിശോധന കൂടി പൂർത്തിയാക്കുന്നതോടെ സംഭവങ്ങളുടെ ചുരുളഴിയുമെന്നാണ് പ്രതീക്ഷ. കല്ലറ തുറന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി ആർ ഡി ഒ യുടെ നേതൃത്വത്തിലുള്ള സംഘവും പാങ്ങോട് പൊലീസും കഴിഞ്ഞ ദിവസം കുട്ടിയുടെ വീട്ടിൽ എത്തി രക്ഷകർത്താക്കളെയും ബന്ധുക്കളെയും കണ്ടു. കൊലപാതകമാണെന്നു കണ്ടെത്തിയ സാഹചര്യത്തിലാണ് കൂടത്തായി മോഡലിൽ മൃതദേഹം പുറത്തെടുത്തെടുത്ത് തിങ്കളാഴ്ച വീണ്ടും പോസ്റ്റ് മോർട്ടം നടത്താൻ ക്രൈംബ്രാഞ്ച് നീക്കം.

ഭരതന്നൂർ രാമരശേരി വിജയവിലാസത്തിൽ വിജയകുമാറിന്റെ മകൻ ആദർശ് വിജയന്റെ കൊലപാതകത്തിലെ ദുരൂഹത നീക്കാനാണ് ശ്രമം. ഭരതന്നൂർ ഗവ. എച്ച്എസ്എസ് ഏഴാംക്ലാസ് വിദ്യാർത്ഥിയായിരുന്നു. 2009 ഏപ്രിൽ നാലിനു വൈകിട്ട് മൂന്നിനു കടയിലേക്കുപോയ ആദർശിനെ കാണാതാകുകയായിരുന്നു. തിരച്ചിലിൽ വീട്ടിൽ നിന്നും അകലെയുള്ള വയലിലെ കുളത്തിൽ ദുരൂഹ സാഹചര്യത്തിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. അന്നു പൊലീസ് അപകടമരണമെന്നു തീരുമാനത്തിലെത്തിയിരുന്നു.

എന്നാൽ മരണത്തിൽ ദുരൂഹതയുണ്ടെന്നു ബന്ധുക്കൾ ആരോപിക്കുകയും നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട വകുപ്പുകൾക്കും പരാതി നൽകുകയും ചെയ്തതിനെത്തുടർന്ന് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി. തലയ്ക്കും നട്ടെല്ലിനുമേറ്റ പരുക്കാണ് മരണകാരണമെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മുങ്ങി മരണമാണെന്നാണ് പൊലീസ് വിധിയെഴുതിയത്.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കുട്ടി വെള്ളം കുടിച്ചല്ല മരിച്ചതെന്നും തലക്കേറ്റ ക്ഷതമാണു മരണകാരണമെന്നും രേഖപ്പെടുത്തിയിരുന്നു. തുടർന്നു സംഭവം നടന്ന കുളം അന്വേഷണ സംഘം വെള്ളം വറ്റിച്ചു പരിശോധിച്ചെങ്കിലും തലയ്ക്കു ക്ഷതമേൽക്കുന്ന കല്ലുപോലുള്ള ഒരു സാധനവും കുളത്തിൽ കണ്ടെത്താനായില്ല. എന്നാൽ കുളത്തിൽ നിന്നും ഒരു കുറുവടി പൊലീസിനു ലഭിച്ചു. ഇതോടെ കൊലപാതകമെന്ന സംശയം കൂടുതൽ ബലപ്പെടുകയായിരുന്നു.

വർഷങ്ങൾ പിന്നിട്ടിട്ടും കുറ്റക്കാരെക്കുറിച്ച് ഒരു തുമ്പും അധികൃതർക്കു കണ്ടെത്താനാകാത്തതു പ്രദേശവാസികളിൽ ദുരൂഹത പടർത്തുകയാണ്. ഇതിനിടെയാണ് വീണ്ടും അന്വേഷണത്തിന് ക്രൈംബ്രാഞ്ച് എത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP