1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Jul / 2019
16
Tuesday

അവൻ നിങ്ങളുടെ കൂടി മാംസവും രക്തവുമാണ്; ഞാൻ നിങ്ങളുടെ ഭാര്യയും; കേരളത്തിലെ മുതിർന്ന രാഷ്ട്രീയ നേതാവും പൊതുമുഖവുമായ കോടിയേരി ബാലകൃഷ്ണന്റെ ചെറുമകനായ ഈ കുഞ്ഞിനെ വളർത്താനാവശ്യമായ പണം ലഭിക്കുമെന്നാണു വിശ്വാസം; ഇല്ലെങ്കിൽ നിയമ നടപടി; കത്തിലുള്ളത് വക്കീൽ നോട്ടീസിന്റെ സ്വഭാവം; ബിനോയിക്ക് നിർണ്ണായകമാകുക കുട്ടിയുടെ ഡിഎൻഎ ടെസ്റ്റ്; ബീഹാറുകാരിക്കെതിരെ ഉടൻ കേസെടുക്കാനാകില്ലെന്ന് പൊലീസ്; നിർണ്ണായകമാവുക പിണറായിയുടെ നിലപാട്

June 19, 2019 | 09:24 AM IST | Permalinkഅവൻ നിങ്ങളുടെ കൂടി മാംസവും രക്തവുമാണ്; ഞാൻ നിങ്ങളുടെ ഭാര്യയും; കേരളത്തിലെ മുതിർന്ന രാഷ്ട്രീയ നേതാവും പൊതുമുഖവുമായ കോടിയേരി ബാലകൃഷ്ണന്റെ ചെറുമകനായ ഈ കുഞ്ഞിനെ വളർത്താനാവശ്യമായ പണം ലഭിക്കുമെന്നാണു വിശ്വാസം; ഇല്ലെങ്കിൽ നിയമ നടപടി; കത്തിലുള്ളത് വക്കീൽ നോട്ടീസിന്റെ സ്വഭാവം; ബിനോയിക്ക് നിർണ്ണായകമാകുക കുട്ടിയുടെ ഡിഎൻഎ ടെസ്റ്റ്; ബീഹാറുകാരിക്കെതിരെ ഉടൻ കേസെടുക്കാനാകില്ലെന്ന് പൊലീസ്; നിർണ്ണായകമാവുക പിണറായിയുടെ നിലപാട്

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: തനിക്കെതിരെ ലൈംഗികാരോപണ പരാതി നൽകിയ യുവതിക്കെതിരെ ബിനോയ് കോടിയേരി നൽകിയ പരാതിയിൽ കേസെടുക്കാനാകില്ലെന്ന് പൊലീസിന്റെ പ്രാഥമിക നിലപാട്. മഹാരാഷ്ട്രയിലെ കേസിന്റെ പുരോഗതിയാകും നിർണ്ണായകം. പരാതിക്കാരിയുടെ കുട്ടിയുടെ ഡിഎൻഎ പരിശോധന അതീവ നിർണ്ണായകമാണ്. കുട്ടിയുടെ ഡിഎൻഎ പരിശോധനയിലൂടെ ബിനോയ് അല്ല അച്ഛനെന്ന് തെളിയിച്ചാൽ മാത്രമേ യുവതിക്കെതിരെ കേസെടുക്കാൻ കഴിയൂവെന്നാണ് പൊലീസ് നൽകുന്ന സൂചന. അതിനിടെ കേസെടുക്കാൻ സമ്മർദ്ദവും പൊലീസിൽ ശക്തമാണ്. മഹാരാഷ്ട്രയിലെ കേസ് തണുപ്പിക്കാനും ഒത്തുതീർപ്പിലേക്ക് യുവതിയെ എത്തിക്കാനുമാണ് നീക്കം.

ആരോപണം ഉന്നയിച്ച യുവതിയെ കല്യാണം കഴിച്ചിട്ടില്ലെന്നും അവരിൽ തനിക്കു മകനില്ലെന്നും ഏപ്രിൽ 12ന് കണ്ണൂർ ഐജിക്കു നൽകിയ പരാതിയിൽ ബിനോയ് കോടിയേരി ചൂണ്ടിക്കാട്ടി. 34 കാരിയായ യുവതി, മുംബൈയിലെ ഡി.ചതോപാധ്യായ, പേരറിയാത്ത മറ്റുള്ളവർ എന്നിവർക്കെതിരെയാണു പരാതി. ഈ വ്യക്തികൾ ചേർന്ന് 2018 ഡിസംബർ 31ന് തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച് തനിക്കു കത്തയച്ചെന്നു ബിനോയ് പരാതിയിൽ പറയുന്നു. എന്നാൽ കത്തിലെ വിവരങ്ങൾ ഏതൊരു വിവാഹിതയും ചതിക്കപ്പെട്ടാൽ ചെയ്യുന്ന തരത്തിലുള്ളതാണ്. ബ്ലാക് മെയിലിംഗിന് അപ്പുറം അപേക്ഷയാണ് അതിൽ നിറയുന്നത്. യുവതിയുമായി ക്രിമിനൽ ഗൂഢാലോചന നടത്തിയ ഡി.ചതോപാധ്യായ ആണ് കത്തെഴുതിയത്. കുറ്റകൃത്യത്തിൽ ഇയാൾക്കും തുല്യ പങ്കുണ്ട്. ഹിന്ദു മാര്യേജ് ആക്ട് പ്രകാരം 2009 ഒക്ടോബർ 18ന് യുവതിയെ താൻ വിവാഹം ചെയ്‌തെന്നാണു കത്തിലെ ആരോപണം. 2010 ജൂലൈ 22ന് ജനിച്ച ആൺകുട്ടിയുടെ അച്ഛനാണെന്നും പറയുന്നു. വിവാഹം സംബന്ധിച്ച സത്യവാങ്മൂലം 2015 ജനുവരി 28ന് മുംബൈയിലെ ഒരു പബ്ലിക് നോട്ടറി മുമ്പാകെ താൻ ഒപ്പിട്ടെന്നും ആരോപിക്കുന്നു. കത്തിൽ ആരോപിക്കുന്ന ദിവസം ഞാൻ ദുബായിലായിരുന്നു. പാസ്‌പോർട്ട് ഇതിനു തെളിവാണെന്നും ബിനോയ് വിശദീകരിക്കുന്നു-ഇത് മാത്രമാണ് ഏക തെളിവ്.

എന്നാൽ കുട്ടിയുടെ അച്ഛനെ കണ്ടെത്താനുള്ള ഡിഎൻഎ പരിശോധനയാകും പ്രധാനമായും കേസിനെ സ്വാധീനിക്കുക. അച്ഛൻ ബിനോയി ആണെന്ന് തെളിഞ്ഞാൽ പിന്നെ യുവതിയുടെ പരാതിയിലെ തീയതിയും സത്യവാങ്മൂലവും പോലും അപ്രസക്തമാകും. ഡിഎൻഎ പരിശോധനയ്ക്ക് യുവതിയും തയ്യാറാണ്. ഈ സാഹചര്യത്തിൽ യുവതിക്കെതിരെ ഉടൻ കേസെടുക്കുന്നത് പുലിവാലാകുമെന്നാണ് പൊലീസിന് ലഭിക്കുന്ന ഉപദേശം. കോടിയേരി ബാലകൃഷ്ണന്റെ രാഷ്ട്രീയ ബന്ധങ്ങളുടെ പ്രതിഫലനമായി ഇതിനെ വിലയിരുത്തപ്പെടും. അതുകൊണ്ട് തന്നെ കാത്തിരിക്കണമെന്നാണ് കണ്ണൂർ പൊലീസിലെ ഉന്നതരുടെ നിലപാട്. സംഭവം നടക്കുന്നത് ദുബായിലും മുംബൈയിലുമാണ്. ബിനോയ് താമസിക്കുന്നത് തിരുവനന്തപുരത്തും. അതുകൊണ്ട് തന്നെ കണ്ണൂർ പൊലീസിന്റെ അധികാര പരിധിയിലും അല്ല ഈ കേസ്.

എന്നാൽ അഞ്ചു കോടി രൂപ നൽകിയില്ലെങ്കിൽ സിവിലും ക്രിമിനലുമായ നടപടികൾ സ്വീകരിക്കുമെന്നാണു ഭീഷണിയെന്നാണ് ബിനോയ് പറയുന്നത്. യുവതിയെ വിവാഹം കഴിച്ചെന്നതും അവരിൽ തനിക്കൊരു മകനുണ്ടെന്നതും തെറ്റായ കാര്യമാണ്. സംയുക്ത സത്യവാങ്മൂലത്തിൽ ഞാനൊപ്പിട്ടു എന്നതും വ്യാജമാണ്. സത്യവാങ് മൂലത്തിൽ ഒപ്പിട്ടുവെന്നു പറയുന്ന ജനുവരി 27ന് കൊച്ചി വിമാനത്താവളത്തിൽനിന്നു ദുബായിലേക്കു ബിസിനസ് ക്ലാസിൽ യാത്ര ചെയ്യുകയായിരുന്നു താനെന്നും ബിനോയ് വ്യക്തമാക്കുന്നു. സത്യവാങ്മൂലം തയാറാക്കിയതായി യുവതി പറയുന്ന പബ്ലിക് നോട്ടറി, താൻ അതിൽ ഒപ്പിട്ടിട്ടില്ലെന്നു വ്യക്തമാക്കി സർട്ടിഫിക്കറ്റ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. നോട്ടറി രജിസ്റ്ററിൽ സംയുക്ത സത്യവാങ്മൂലം ചേർക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. കുറ്റാരോപിതരായ വ്യക്തികൾ തട്ടിപ്പിനായി എന്റെ ഒപ്പ് വ്യാജമായി നിർമ്മിക്കുകയായിരുന്നു. സംയുക്ത സത്യവാങ്മൂലവും വ്യാജമാണ്. കുട്ടിയുടെ അച്ഛൻ താനാണെന്നു കാണിക്കാനായി തെറ്റായ പ്രസ്താവനയാണു യുവതി അധികൃതർക്കു മുമ്പാകെ സമർപ്പിച്ചത്.-ബിനോയ് പറയുന്നു. പാസ്‌പോർട്ട് അധികൃതരോടും വ്യാജ അവകാശവാദമാണു യുവതി നടത്തിയത്. എന്റെ ഭാര്യയാണെന്നു സ്ഥാപിക്കാൻ മഹാരാഷ്ട്ര സർക്കാരിന്റെ ഗസറ്റ് വിജ്ഞാപനത്തിനായി വ്യാജ പ്രസ്താവന നൽകി. ഇങ്ങനെ തെറ്റായ വിവരങ്ങളും രേഖകളും സർട്ടിഫിക്കറ്റുകളും ഉപയോഗിച്ചാണു യുവതി തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും'- പരാതിയിൽ ബിനോയ് വിശദീകരിച്ചു.

കണ്ണൂർ റേഞ്ച് ഐജിക്കാണ് പരാതി ബിനോയ് നൽകിയത്. എന്നാൽ ബിനോയ് നൽകിയ കത്തിലുള്ളത് വക്കീൽ നോട്ടീസിന്റെ രൂപത്തിലുള്ള കത്താണ്. അതുകൊണ്ട് തന്നെ എങ്ങനെ ഇതിനെ ബ്ലാക് മെയിലായി വ്യാഖ്യാനിക്കുമെന്ന് പൊലീസിന് സംശയമുണ്ട്. കത്തിൽ തന്നെ ക്രിമിനൽ സിവിൽ നടപടി എടുക്കുമെന്ന് യുവതി പറയുന്നു. അത് അനുസരിച്ച് അവർ മഹാരാഷ്ട്രാ പൊലീസിന് പരാതി കൊടുക്കുകയാണ് ചെയ്തത്. ഇവിടേയും യുവതിക്കൊപ്പമാണ് കാര്യങ്ങൾ. ഈ സാഹചര്യത്തിൽ കേസെടുക്കാനാകില്ലെന്നതാണ് വസ്തുത. എന്നാൽ സമ്മർദ്ദം അതിശക്തമാണ്. കണ്ണൂരിൽ കോടിയേരിക്കൊപ്പമുള്ള നേതാക്കളാണ് നീക്കത്തിന് പിന്നിൽ. മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടാകും ഇനി നിർണ്ണായകം.

ബിനോയ് കോടിയേരിക്കെതിരേ ബലാത്സംഗ ആരോപണവുമായി 33 കാരിയായ മുംബൈ യുവതി എത്തിയത് സിപിഎ രാഷ്ട്രീയത്തേയും പിടിച്ചുലയ്ക്കുന്നുണ്ട്. ദുബായിൽ മുൻ ബാർ ഡാൻസറായിരുന്ന മുംബൈയിലെ മിരാ റോഡ് സ്വദേശിനി വിവാഹ വാഗ്ദാനം നൽകി 2009 നും 2018 നും ഇടയിൽ ബിനോയ് തന്നെ പല തവണ ബലാത്സംഗം ചെയ്തതായി യുവതി നൽകിയ പരാതിയിൽ പറയുന്നു. കഴിഞ്ഞ വർഷം മാത്രമാണ് ബിനോയ് കോടിയേരി വിവാഹിതനാണെന്നും കേരളത്തിൽ രണ്ട് കുട്ടികളുണ്ടെന്നും മനസ്സിലാക്കിയതെന്നും നിലവിൽ എട്ട് വയസ്സുള്ള ഒരു കുട്ടിയുടെ അമ്മയായ പരാതിക്കാരി പറഞ്ഞു. ഒഷിവാര പൊലീസ് സ്റ്റേഷനിൽ ജൂൺ 13 ന് രജിസ്റ്റർ ചെയ്ത കേസിൽ ബിനോയ് കോടിയേരിക്കെതിരേ വഞ്ചന അടക്കം വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. ഒൻപത് വർഷത്തോളം പലയിടങ്ങളിലായി പല തവണ താൻ പീഡിപ്പിക്കപ്പെട്ടെന്നും വിവാഹം ചെയ്യാമെന്ന് ബിനോയ് വാക്ക് തന്നിരുന്നതായും യുവതി പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

യുവതിയുടേതായി ബിനോയ് ഹാജരാക്കിയ കത്തിൽനിന്ന്:

എന്റെ പ്രിയപ്പെട്ട ഭർത്താവ് ബിനോയ്,

2009 ഒക്ടോബർ 18ന് നിങ്ങൾ വിവാഹം ചെയ്ത എന്നെക്കുറിച്ചും 2010 ജൂലൈ 22ന് ജനിച്ച നമ്മുടെ കുഞ്ഞിനോടുള്ള കടമയെക്കുറിച്ചും ഓർമിപ്പിക്കാനാണ് ഈ കത്ത്. ഹിന്ദു മാര്യേജ് ആക്ട് പ്രകാരം 2009 ഒക്ടോബർ 18 മുതൽ ദമ്പതികളെപ്പോലെ ലിവിങ് ടുഗതർ ആണെന്നു സ്ഥാപിച്ച് 2015 ജനുവരി 27ന് തയാറാക്കിയ സംയുക്ത സത്യവാങ്മൂലത്തിന്റെ പകർപ്പ് ഓർമ പുതുക്കാനായി ഈ കത്തിനോടൊപ്പം ചേർക്കുന്നു. നമ്മുടെ കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റും ഒപ്പമുണ്ട്.

വിവാഹത്തിനുശേഷം മുംബൈയിലെ വാടക ഫ്‌ളാറ്റിൽ നമ്മൾ ഒരുമിച്ചു താമസം തുടങ്ങി. നമുക്കൊരു മകനും ജനിച്ചു. എനിക്കു മുമ്പ് മറ്റൊരാളെ നിങ്ങൾ വിവാഹം ചെയ്തിരുന്നതായി 2015ൽ ഞെട്ടലോടെയാണ് അറിഞ്ഞത്. സാമ്പത്തിക തട്ടിപ്പുൾപ്പെടെയുള്ള നിങ്ങളുടെ കുറ്റകൃത്യങ്ങളെപ്പറ്റിയും അറിയാനിടയായി. നിങ്ങൾ ഇങ്ങനെയെല്ലാം ചെയ്യുമെന്ന് എന്റെ വന്യമായ സ്വപ്നങ്ങളിൽപ്പോലും ഇല്ലായിരുന്നു. ഇതേക്കുറിച്ചു ചോദിച്ചപ്പോൾ നിങ്ങൾ എന്നെയും മകനെയും ഉപേക്ഷിച്ചു പോയി. വിവാഹബന്ധത്തിലെ പ്രാഥമിക അവകാശങ്ങൾ ലഭിക്കാതെ മുംബൈയിൽ ഞങ്ങൾ ഒറ്റപ്പെട്ടു.

എന്റെ ഫോൺകോളുകളും മെസേജുകളും നിങ്ങൾ കണ്ടില്ലെന്നു നടിച്ചു. ഇടയ്‌ക്കെപ്പോഴോ മറുപടി പറയാൻ തയാറായപ്പോൾ പണം നൽകി സഹായിക്കാമെന്നു നിങ്ങൾ വാഗ്ദാനം ചെയ്തു. മുംബൈയിലെ ജീവിതച്ചെലവുമായി താരതമ്യപ്പെടുത്തുമ്പോൾ നിങ്ങൾ പറഞ്ഞ തുക അപര്യാപ്തമാണ്. നിരപരാധിയായ കുഞ്ഞിന്റെ വളർച്ചയ്ക്കും പഠനത്തിനും മറ്റുമായി വലിയ ചെലവുണ്ട്. കേരളത്തിലെ മുതിർന്ന രാഷ്ട്രീയ നേതാവും പൊതുമുഖവുമായ കോടിയേരി ബാലകൃഷ്ണന്റെ ചെറുമകനായ ഈ കുഞ്ഞിനെ വളർത്താനാവശ്യമായ പണം ലഭിക്കുമെന്നാണു വിശ്വസിക്കുന്നത്.

ഇതിനൊക്കെ അപ്പുറം ബിനോയിയുടെ പേര് സ്വന്തം പേരിനൊപ്പം ചേർത്ത മകൻ നേട്ടങ്ങളുണ്ടാക്കുമ്പോൾ നിങ്ങൾക്ക് അഭിമാനമുണ്ടാകും. ഇങ്ങനെയെല്ലാം നല്ലതു പ്രതീക്ഷിച്ചിരിക്കെ, കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുമെന്നും പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും ഭീഷണിപ്പെടുത്തുകയാണു നിങ്ങൾ ചെയ്തത്. ഒരച്ഛനും ഇതുപോലെ ചെയ്യാനാകില്ല. എന്തൊക്കെപ്പറഞ്ഞാലും അവൻ നിങ്ങളുടെ കൂടി മാംസവും രക്തവുമാണ്, ഞാൻ നിങ്ങളുടെ ഭാര്യയും.

മകന്റെ വിദ്യാഭ്യാസത്തിനും മറ്റുമായും എന്റെ ചെലവുകൾക്കുമായും അഞ്ചു കോടി രൂപ തരണം. നിങ്ങളുമായുള്ള പ്രേമബന്ധവും സ്‌നേഹ നിമിഷങ്ങളും ഓർത്ത് തീവ്രവേദനയോടെയാണ് ഈ പണം ആവശ്യപ്പെടുന്നത്. ഈ കത്ത് ലഭിച്ച് 15 ദിവസത്തിനകം അഞ്ചു കോടി രൂപ തരണം. ഇല്ലെങ്കിൽ അഭിഭാഷകൻ വഴി സിവിലും ക്രിമിനലുമായ നടപടികൾ ആരംഭിക്കാൻ നിർബന്ധിതയാവും'

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
മരണ വീട്ടിലേക്കുള്ള യാത്രയിൽ പോലും ശിഷ്യന് മുസ്ലിം പണ്ഡിതന്റെ പ്രകൃതി വിരുദ്ധ പീഡനം; സ്വവർഗ രതി നടത്തിയപ്പോൾ മൂത്രസംബന്ധമായ അസുഖം മാറി എന്ന് പറയുന്നവർ എന്തറിഞ്ഞിട്ടാണ്? മുസ്ലിംങ്ങൾ ഏറ്റവും ചീത്തപ്പേര് കേൾക്കുന്നത് തീവ്രവാദത്തിനും പ്രകൃതി വിരുദ്ധത്തിനും; മുസ്ലിംമത നേതാക്കൾക്കും പണ്ഡിതർക്കും എതിരെയുള്ള ആരോപണമല്ല വസ്തുതയാണ്; പൊതുപ്രവർത്തകൻ ജിഷാൻ മാഹിയുടെ ഫേസ്‌ബുക്ക് വീഡിയോ വൈറൽ
കന്യാസ്ത്രീ മഠത്തിലേക്ക് കൊണ്ടു പോകാമെന്ന് വിശ്വസിപ്പിച്ച് 12കാരിയെ ബൈക്കിൽ കയറ്റിയത് അമ്മ വീട്ടിൽ ഇല്ലാത്തപ്പോൾ; മാസമുറയെ കുറിച്ച് ചോദിച്ച് ചർച്ച അശ്ലീലത്തിലെത്തി; ജനനേന്ദ്രീയം ഉരസിയും കപ്യാരുടെ കാമകേളി; പള്ളിയിൽ പോകാൻ മടിച്ച അനുജത്തിയോട് കാര്യങ്ങൾ ചോദിച്ച സഹോദരി കേട്ടത് ഞെട്ടിക്കുന്ന ക്രൂരത; ചൈൽഡ് ലൈനും പൊലീസും എത്തിയപ്പോൾ നാട്ടിൽ നിന്ന് മുങ്ങി പോളും; കപ്യാരായ ബോട്ട് മേസ്തിരിയുടെ കഥ കേട്ട് ഞെട്ടി വിശ്വാസികൾ
വിനു വി ജോണിന് സിപിഎം വിരുദ്ധത ബാധിച്ചത് കെ.എസ്.യു കാലം മുതലെന്ന് സൈബർ സഖാക്കൾ; `നാല് കോളേജുകളിൽ പഠിച്ചിട്ടും ഒരു സംഘടനയുടേയും നേതാവായിരുന്നില്ല`; ഒരു സംഘടനയ്ക്ക് വേണ്ടിയും മത്സരിച്ചിട്ടുമില്ല; പെരും നുണകൾ ഉദ്പാതിപ്പിക്കുന്നവർ നട്ടെല്ലുണ്ടെങ്കിൽ തെളിയിക്കട്ടെ; സത്യമെന്ന് തെളിഞ്ഞാൽ പണി നിർത്തി പോകും; സിപിഎമ്മിനെ വെല്ലുവിളിച്ച് വിനു വി ജോൺ
നമ്പി നാരായണനെ പീഡിപ്പിച്ച ചാരക്കേസ് സൃഷ്ടിച്ചത് സിഐഐ ചാരനായിരുന്ന മുൻ ഐബി ഉദ്യോഗസ്ഥൻ; ഐഎസ് ആർഒ ശാസ്ത്രജ്ഞനെ കേസിൽ കുടുക്കിയത് ഇന്ത്യയുടെ മുഖം അന്താരാഷ്ട്രതലത്തിൽ വികൃതമാക്കാൻ; കൊടുംപാതകം ചെയ്ത രത്തൻ സെയ്ഗാൾ ഇന്ന് അമേരിക്കയിൽ സുരക്ഷിതൻ; രക്ഷപ്പെടാൻ അനുവദിച്ചത് കോൺഗ്രസ് എന്നും മുൻ റോ ഉദ്യോഗസ്ഥൻ; സൂദിന്റെ വെളിപ്പെടുത്തലുകൾ വിരൽ ചൂണ്ടുന്നത് നമ്പി നാരായണനെ കുടുക്കിയ അന്താരാഷ്ട്ര ഗൂഢാലോചന
കത്തി കുത്തി കോപ്പിയടിക്കുന്നത് പഴയ കാലം; ഇന്ന് അദ്ധ്യാപകരും ജീവനക്കാരും വിദ്യാർത്ഥി നേതാക്കളും ഭായി ഭായി...; ചോദ്യം കിട്ടിയാൽ ഉത്തരക്കടലാസുമായി കുട്ടി സഖാക്കൾ പുറത്തു പോകും; വൃത്തിയും വെടിപ്പുമായി ഉത്തരമെഴുതി തിരികെ നൽകും! നേതാക്കളും അടുപ്പക്കാരും പരീക്ഷയിൽ 'ഉന്നത വിജയം' നേടുന്നത് കുറുക്ക് വഴിയിലൂടെ; കത്തികൂത്ത് കേസിലെ പ്രതിയുടെ വീട്ടിലെ ഉത്തരക്കടലാസുകൾ പുറത്തു കൊണ്ടു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ; യൂണിവേഴ്‌സിറ്റി കോളേജിലെ വിവാദത്തിൽ ഇനി നടക്കുക തട്ടിപ്പ് അന്വേഷണം
കുടുബസമേതം എത്തുന്നവർക്ക് ബുഹാരി വിളമ്പുന്നത് ഈച്ച അരിച്ച ആടിന്റെ രോമം കളയാത്ത മട്ടൻ കറി; എംആർഎയിലും സം സം റസ്റ്റോറന്റിലും പഴകിയ പൊറോട്ടയും ചപ്പാത്തിയും സൂക്ഷിക്കുന്നത് മാലിന്യവും ദുർഗന്ധവും നിറഞ്ഞ സ്ഥലത്ത്; പങ്കജ് ഹോട്ടലിൽ സ്‌പെഷ്യൽ പഴകിയ ചോറും ചീഞ്ഞ മുട്ടയും എകസ്‌പൈറി കഴിഞ്ഞ ചിക്കനും; പുളിമൂട്ടിലെ ആര്യാസിലെ അടുക്കളയിൽ പക്ഷി കാഷ്ടവും പ്രാണികളും; പണം വാങ്ങി കീശ വീർപ്പിച്ചിട്ട് വയറ് കേടാക്കുന്ന മുതലാളിമാരുടെ തലയിൽ ഇടിത്തീ വീഴട്ടെ എന്ന് പ്രാകി പൊതുജനം
ആത്മഹത്യ ചെയ്ത സാജൻ പാറയിലിന്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സ്ഥാപിച്ച് ആന്തൂരിൽ നഷ്ടമായ മാനം തിരിച്ചു പിടിക്കാൻ പെടാപാടുപെട്ട് സിപിഎം; പൊലീസ് അന്വേഷണത്തിൽ സാജന്റെ ഡ്രൈവറും ഭാര്യയും തമ്മിൽ 2400 തവണ ഫോണിൽ സംസാരിച്ചെന്ന് കണ്ടെത്തിയെന്ന പരോക്ഷ സൂചനയുമായി ദേശാഭിമാനി; അന്വേഷണ സംഘത്തെ ഉദ്ദരിച്ച് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നത് ആന്തൂരിൽ പാർട്ടിയുടെ അടിത്തറ പുനഃസ്ഥാപിക്കാൻ; ആത്മഹത്യ പ്രേരണ ചുമത്തി സാജന്റെ ഭാര്യയെ അറസ്റ്റ് ചെയ്യാനും ആലോചനയെന്ന് റിപ്പോർട്ടുകൾ
25000 രൂപ പേയ്മെന്റ് നടത്തിയില്ലെങ്കിൽ... എന്നെ കൊണ്ട് കടുംകൈ ചെയ്യിപ്പിക്കരുത്....; ദിലീപേട്ടനെ അറിയുമോ ആവൊ? ലൊക്കാന്റോ സൈറ്റിൽ കയറി യുവതികളെ തിരഞ്ഞപ്പോഴാണ് കിട്ടിയത് നീതു എന്ന വിളിപ്പേരുകാരിയെ; ബുക്ക് ചെയ്ത ശേഷം മുൻകൂർ പണം അടയ്ക്കുകയോ ഹോട്ടൽ മുറിയിലേക്ക് പോവുകയോ ചെയ്യാത്ത യുവാവിനെതിരെ കുപിതയായ യുവതി നടത്തിയതുകൊലവിളി; ഭീഷണിക്ക് ഉപയോഗിച്ചത് നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടന്റെ പേരും; ജീവഭയത്താൽ യുവാവ് പൊലീസിനെ സമീപിക്കുമ്പോൾ
കരഞ്ഞു കലങ്ങിയ കണ്ണുമായി മകനുമൊത്ത് രാത്രി തന്നെ നളന്ദയിൽ എത്തിയ എംഎൽഎ; ഭർതൃമാതാവിനെ ആശ്വസിപ്പിച്ച് ഉറക്കമിളച്ചിരിക്കൽ; സാന്ത്വനിപ്പിക്കാൻ ഓടി എത്തിയവരിൽ മന്ത്രി സുധാകരനും; ചടങ്ങുകൾക്കായി മൃതദേഹമെടുത്തപ്പോൾ നിറ കണ്ണുകളോടെ പ്രതിഭാ ഹരിയുടെ വിതുമ്പൽ; പൊട്ടിക്കരഞ്ഞുകൊണ്ട് അച്ഛന്റെ ചിതയ്ക്ക് തീ കൊളുത്തി മകൻ കനിവും; ഒളിച്ചോട്ടത്തിന് ആത്മഹത്യാ വഴി തേടിയ ഹരിക്ക് തകഴി നൽകിയത് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി
കാസർഗോഡ് സെന്റർ വച്ചവർക്ക് എങ്ങനെ യൂണിവേഴ്‌സിറ്റി കോളേജിൽ പരീക്ഷ എഴുതുവാൻ സാധിച്ചു? അഖിലിനെ കുത്തിയതിനു പിന്നിൽ പാട്ടു പാടൽ മത്രമാണോ അതോ പി എസ് സി പരീക്ഷാ ക്രമക്കേടുകൾ ഉണ്ടോ എന്നും സംശയം; കത്തി ഈരിക്കൊടുത്തവനും കുത്തിയവനും പിടിച്ചു വച്ചവനും പൊലീസ് റാങ്ക് ലിസ്റ്റിൽ ഉള്ളവർ: പൊലീസ് നിയമന പട്ടികയെ സംശയ നിഴലിലാക്കി യൂണിവേഴ്‌സിറ്റി കോളേജ് സംഘർഷം; പി എസ് സിയ്‌ക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ; മറുനാടൻ വാർത്ത ചർച്ചയാക്കി സോഷ്യൽ മീഡിയ
'ആമേനി'ലെ ഫാദർ അബ്രഹാം ഒറ്റപ്ലാക്കനെപ്പോലെ പള്ളി പുതുക്കിപ്പണിയണമെന്ന് ഇടവക യോഗത്തിൽ വികാരി; പത്ത് വർഷം മുൻപ് ബജറ്റ് ഇട്ടത് ഏഴു കോടി രൂപ; പിരിച്ചത് ഇരുപത് കോടിയിലേറെ; പള്ളി വെഞ്ചരിച്ചത് ഓസ്ട്രിയൻ ബിഷപ്പും; മുഴുവൻ പണവും സ്‌പോൺസർ ചെയ്തത് ഓസ്ട്രിയൻ ബിഷപ്പും അവിടുത്തെ ഇടവകയുമെന്ന് കാഞ്ഞിരപ്പള്ളി മെത്രാൻ മാത്യു അറയ്ക്കലും; പ്രസംഗം കേട്ട് ഞെട്ടി വിശ്വാസികൾ; ഇടുക്കി സെന്റ് തോമസ് ഫൊറോനാ പള്ളി ഇടവകയെ ചതിച്ച തോമസ് വയലുങ്കലിനും കൂട്ടാളികളും കേസിൽ കുടുങ്ങുമ്പോൾ
ജോലിക്ക് കയറുമ്പോൾ പിഴിഞ്ഞെടുക്കാൻ ക്യൂ നിന്ന് കമ്പനികൾ; സ്വപ്‌ന ശമ്പളമെങ്കിലും സീനിയോരിറ്റി വർദ്ധിക്കുമ്പോൾ അവസരങ്ങൾ കുറയും; 'ക്രെഡിറ്റ് കാർഡ്' ലൈഫിലേക്ക് നീങ്ങുമ്പോൾ അപ്രതീക്ഷിത പിരിച്ചുവിടലിൽ എല്ലാം തകരും; ദിവസവും മാറുന്ന ടെക്‌നോളജി അപ്‌ഡേറ്റ് ചെയ്തില്ലെങ്കിലും ജോലി തെറിക്കും; സർവൈവ് ദി ഫിറ്റസ്റ്റ് തിയറി മാനദണ്ഡമാക്കി മിക്ക ഐടി കമ്പനികളും; ജോലിത്തിരക്കിൽ താളം തെറ്റി കുടുംബ ജീവിതവും; പിരിമുറുക്കങ്ങൾ താങ്ങാനാവാതെ ആത്മഹത്യയിൽ അഭയം തേടുന്ന ടെക്കികളുടെ എണ്ണം കൂടുന്നു
വീട്ടിൽ ആരുമില്ലാത്തപ്പോൾ മുറിയിൽ അതിക്രമിച്ച് കടന്ന് ബലാൽസംഗം ചെയ്തു; കിടപ്പറയിൽ വച്ച് നഗ്നചിത്രങ്ങൾ പകർത്തി; പൊലീസിൽ പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ ഇടഞ്ഞ കൊമ്പനോട് കളിക്കരുതെന്ന് ഭീഷണി; ഭർത്താവിനെ വിളിച്ച് അറിയിക്കുമെന്ന് ബ്ലാക്ക് മെയിൽ ചെയ്ത് തട്ടിയെടുത്തത് 300 പവനോളം സ്വർണവും കണക്കില്ലാത്ത പണവും; ഗർഭിണിയായിട്ടും ക്രൂരമർദ്ദനവും; വൈക്കം സ്വദേശിക്കെതിരെ കൊച്ചി കമ്മീഷണർക്ക് പരാതിയുമായി പ്രവാസി യുവതി
ആഭ്യന്തര മന്ത്രിയുടെ മകൻ എന്ന നിലയിൽ ദുബായിൽ കഴിഞ്ഞപ്പോൾ തുടങ്ങിയ ബന്ധം; ബാർ ഡാൻസുകാരി എല്ലിന് പിടിച്ചപ്പോൾ ഒരുമിച്ച് ജീവിക്കാമെന്നേറ്റ് ചെലവിന് കൊടുത്തത് പുലിവാലായി; അവിഹിത ബന്ധത്തിൽ കുഞ്ഞ് പിറന്നത് അറിഞ്ഞ് ഡോക്ടറായ ഭാര്യ ഉപേക്ഷിച്ച് പോയിട്ടും കുലുങ്ങിയില്ല; പിണറായി അധികാരത്തിൽ എത്തിയ ശേഷം ഇടപാടുകൾ നടക്കാതെ പോയതോടെ സാമ്പത്തിക ഞെരുക്കം ബുദ്ധിമുട്ടിച്ചത് കുഴപ്പത്തിലാക്കി; വിവാദത്തിന് തുടക്കം കോടിയേരിയും ഭാര്യയും നടത്തിയ ഒത്തുതീർപ്പ് പൊളിഞ്ഞപ്പോൾ തന്നെ
കുടുബസമേതം എത്തുന്നവർക്ക് ബുഹാരി വിളമ്പുന്നത് ഈച്ച അരിച്ച ആടിന്റെ രോമം കളയാത്ത മട്ടൻ കറി; എംആർഎയിലും സം സം റസ്റ്റോറന്റിലും പഴകിയ പൊറോട്ടയും ചപ്പാത്തിയും സൂക്ഷിക്കുന്നത് മാലിന്യവും ദുർഗന്ധവും നിറഞ്ഞ സ്ഥലത്ത്; പങ്കജ് ഹോട്ടലിൽ സ്‌പെഷ്യൽ പഴകിയ ചോറും ചീഞ്ഞ മുട്ടയും എകസ്‌പൈറി കഴിഞ്ഞ ചിക്കനും; പുളിമൂട്ടിലെ ആര്യാസിലെ അടുക്കളയിൽ പക്ഷി കാഷ്ടവും പ്രാണികളും; പണം വാങ്ങി കീശ വീർപ്പിച്ചിട്ട് വയറ് കേടാക്കുന്ന മുതലാളിമാരുടെ തലയിൽ ഇടിത്തീ വീഴട്ടെ എന്ന് പ്രാകി പൊതുജനം
ബന്ധുവായ 17കാരനെ ആദ്യം ലൈംഗികമായി ഉപയോഗിച്ചത് വിരുന്നിന് വന്നപ്പോൾ; 45കാരി ആന്റിയെ കാണാൻ വിദ്യാർത്ഥി നിരന്തരം പോയി തുടങ്ങിയത് ക്ലാസുകളിൽ പോലും പോകാതെ; ആന്റിയുടെ വീട്ടിൽ നിന്ന് സ്‌കൂളിൽ പൊക്കോളാം എന്ന് പറഞ്ഞത് വീട്ടുകാർ എതിർത്തപ്പോൾ ടി.വി തല്ലിപ്പൊട്ടിച്ച് പ്രതിഷേധം; ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിങ്ങിൽ തെളിഞ്ഞത് രണ്ടു വർഷമായി നടന്നു വന്ന ലൈംഗിക ചൂഷണത്തിന്റെ കഥ
അനുവദിച്ച പ്ലാനിൽ ആകെ മാറ്റം വരുത്തിയത് ഗ്രൗണ്ട് ഫ്‌ളോറിലെ ഒരു സ്ലാബിന്റെ കാര്യത്തിൽ മാത്രം; സ്ലാബ് മുറിച്ച് മാറ്റി അപേക്ഷ നൽകിയപ്പോഴേക്കും പാർട്ടിയിലെ വിഭാഗീയത വിഷയമായി മാറി; പണി പൂർത്തിയായ ശേഷം നഗരസഭ ഓഫീസ് കയറി ഇറങ്ങിയത് അനേകം തവണ; സാധാരണ കരുണ കാട്ടാത്ത ഉദ്യോഗസ്ഥർക്ക് പോലും മനസ്സലിഞ്ഞെങ്കിലും ശ്യാമളയ്ക്ക് മാത്രം ദയ തോന്നിയില്ല; പലിശ കയറി മുടിഞ്ഞതോടെ മരണം തെരഞ്ഞെടുത്തു; ഗോവിന്ദൻ മാസ്റ്ററുടെ ഭാര്യയ്‌ക്കെതിരെ വേറെയും പരാതി
ബീഹാറിലെ ദരിദ്ര കുടുംബാംഗം നൃത്തം പഠിച്ചത് അതിജീവനത്തിന്; ദുബായിലെ സൂപ്പർ ബാർ ഡാൻസറായി ജീവിതം പച്ച പിടിക്കുമ്പോൾ മോഹന വാഗ്ദാനവുമായി കെട്ടിട നിർമ്മാണ ബിസിനസ് ചെയ്യുന്ന മലയാളി എത്തി; വിലകൂടിയ സമ്മാനവും പണവും നൽകി മനസ്സും ശരീരവും സ്വന്തമാക്കി; ദുബായിലെ വീട്ടിലെ നിത്യ സന്ദർശകയായപ്പോൾ 2010ൽ ആൺകുട്ടി ജനിച്ചു: കുട്ടിയുടെ അച്ഛനെ ഉറപ്പിക്കാൻ ഇനി ഡിഎൻഎ ടെസ്റ്റ്; ഭീഷണി ആരോപണത്തിൽ കോടിയേരിയും ഭാര്യയും കുടുങ്ങും; ബിനോയിയെ അറസ്റ്റ് ചെയ്യാൻ മഹാരാഷ്ട്രാ പൊലീസ്
നൈജീരിയയിൽ 15 കൊല്ലം പണിയെടുത്ത് നേടിയ 15 കോടിക്ക് നാട്ടിൽ പണിതത് അത്യാധുനിക കൺവെൻഷൻ സെന്റർ; മന്ത്രി ഇപിക്കും പി ജയരാജനും പരാതി നൽകിയത് ചെയർമാന്റെ വൈരാഗ്യം വളർത്തി; ഹാളിലെ കല്യാണത്തിന് വിവാഹ സർട്ടിഫിക്കറ്റ് പോലും നൽകാതെ പ്രതികാരം; പാർട്ടി ഗ്രാമത്തിൽ ഒറ്റപ്പെട്ടെന്ന തിരിച്ചറിവിൽ സ്വയം മരണം വരിച്ചത് സ്വപ്നങ്ങൾ തകർന്നതോടെ; എംവി ഗോവിന്ദന്റെ ഭാര്യയുടെ പക എടുത്തത് ഫയലിൽ ഉറങ്ങിയ ജീവിതത്തെ; സാജൻ പാറയിൽ ചുവപ്പു നാടയുടെ രക്തസാക്ഷി; ആന്തൂരിൽ പ്രതിഷേധം അതിശക്തം
അനേകം വേശ്യകളെ ക്ഷണിച്ച് വരുത്തി മയക്കുമരുന്നിൽ ആറാടി സെക്സ് പാർട്ടി നടത്തി സുൽത്താന്റെ മകൻ മരണത്തിലേക്ക് നടന്ന് പോയി; ലണ്ടനിലെ ആഡംബര ബംഗ്ലാവിൽ ഷാർജ സുൽത്താന്റെ മകൻ മരണത്തിന് കീഴടങ്ങിയത് സെക്സ്-ഡ്രഗ് പാർട്ടിക്കിടയിൽ തന്നെയെന്ന് സ്ഥിരീകരിച്ച് ബ്രിട്ടീഷ് പൊലീസ്; യുഎഇയിൽ എത്തിച്ച ഷെയ്ഖ് ഖാലിദ് ബിൻ സുൽത്താൻ അൽ ഖ്വാസിമിക്ക് കണ്ണീരോടെ അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തിയത് അനേകം അറബ് രാജാക്കന്മാർ
ആത്മഹത്യ ചെയ്ത സാജൻ പാറയിലിന്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സ്ഥാപിച്ച് ആന്തൂരിൽ നഷ്ടമായ മാനം തിരിച്ചു പിടിക്കാൻ പെടാപാടുപെട്ട് സിപിഎം; പൊലീസ് അന്വേഷണത്തിൽ സാജന്റെ ഡ്രൈവറും ഭാര്യയും തമ്മിൽ 2400 തവണ ഫോണിൽ സംസാരിച്ചെന്ന് കണ്ടെത്തിയെന്ന പരോക്ഷ സൂചനയുമായി ദേശാഭിമാനി; അന്വേഷണ സംഘത്തെ ഉദ്ദരിച്ച് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നത് ആന്തൂരിൽ പാർട്ടിയുടെ അടിത്തറ പുനഃസ്ഥാപിക്കാൻ; ആത്മഹത്യ പ്രേരണ ചുമത്തി സാജന്റെ ഭാര്യയെ അറസ്റ്റ് ചെയ്യാനും ആലോചനയെന്ന് റിപ്പോർട്ടുകൾ
പാർട്ടി ഫണ്ടായി ആവശ്യപ്പെട്ടത് 25,000; നൽകിയത് 10,000; കുറഞ്ഞു പോയതിന് ഭീഷണി; രാവിലെ കട തുറന്നപ്പോൾ പ്രവേശന മാർഗം അടച്ച് കാർ പാർക്ക് ചെയ്തു; ജീവനക്കാർക്ക് പോലും പ്രവേശനം നിഷേധിച്ചത് സിസിടിവിയിൽ തത്സമയം കണ്ട മുതലാളി സംസ്ഥാന നേതാക്കളെ വിളിച്ചു; ജില്ലാ സെക്രട്ടറി പാഞ്ഞെത്തി പാർക്ക് ചെയ്ത കാറുകൾ മാറ്റിച്ചും മാപ്പു പറഞ്ഞും തലയൂരി; അടൂരിലെ കല്യാൺ ജൂവലറിയെ പൂട്ടാനിറങ്ങിയ സിപിഎം പ്രാദേശിക നേതൃത്വത്തിന് കിട്ടിയത് എട്ടിന്റെ പണി
കടമായി നൽകിയ ഒന്നേമുക്കാൽ ലക്ഷം തിരിച്ചു വാങ്ങാതെ നിർബന്ധിച്ചത് കല്യാണം കഴിക്കാൻ; കാശ് അക്കൗണ്ടിലിട്ടിപ്പോൾ തിരിച്ചും അക്കൗണ്ടിലേക്ക് തന്നെ ഇട്ടു; ഭർത്താവിനേയും കുട്ടികളേയും വകവരുത്തുമെന്നും ഭീഷണിപ്പെടുത്തി; കുടുംബത്തിനൊപ്പം ഉറച്ചു നിൽക്കുന്ന പൊലീസുകാരിയുടെ ഉറച്ച മനസ്സ് ക്രൂരതയുടെ കനൽ ആളിക്കത്തിച്ചു; മുമ്പും കൊല്ലാൻ ശ്രമിച്ചു; ശല്യം അതിരുവിട്ടപ്പോൾ വള്ളിക്കുന്നം എസ് ഐയെ എല്ലാം അറിയിച്ചത് മൂന്ന് മാസം മുമ്പ്; സൗമ്യയെ ചുട്ടെരിച്ച അജാസിന്റെ പകയുടെ ചുരുൾ അഴിയുമ്പോൾ