1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Jul / 2019
20
Saturday

കണ്ണൂരിൽ നിന്നും വെറും കൈയോടെ മടങ്ങിയ എസ് ഐമാരുടെ ശുപാർശ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാൻ; ജാമ്യമില്ലാ കേസിലെ പ്രതി വിദേശത്തേക്ക് കടക്കുമെന്ന വിലയിരുത്തലിൽ മഹാരാഷ്ട്രാ പൊലീസ്; കണ്ണൂരിൽ അന്വേഷണ സംഘമെത്തിയത് കോടിയേരിയുടെ മകനെ അറസ്റ്റ് ചെയ്യാൻ തന്നെ; ഫോൺ രേഖകളും ഫോട്ടോകളും വില്ലനായെന്ന തിരിച്ചറിഞ്ഞപ്പോൾ ബിനോയ് ഒളിവിൽ പോയി; അച്ഛനും അമ്മയും ശാന്തിഗിരിയിൽ ചികിൽസയിൽ കഴിയുന്നത് ചോദ്യം ചെയ്യൽ ഒഴിവാക്കാനും; ബിനോയ് ഊരാക്കുടുക്കിൽ തന്നെ

June 20, 2019 | 01:20 PM IST | Permalink



കണ്ണൂരിൽ നിന്നും വെറും കൈയോടെ മടങ്ങിയ എസ് ഐമാരുടെ ശുപാർശ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാൻ; ജാമ്യമില്ലാ കേസിലെ പ്രതി വിദേശത്തേക്ക് കടക്കുമെന്ന വിലയിരുത്തലിൽ മഹാരാഷ്ട്രാ പൊലീസ്; കണ്ണൂരിൽ അന്വേഷണ സംഘമെത്തിയത് കോടിയേരിയുടെ മകനെ അറസ്റ്റ് ചെയ്യാൻ തന്നെ; ഫോൺ രേഖകളും ഫോട്ടോകളും വില്ലനായെന്ന തിരിച്ചറിഞ്ഞപ്പോൾ ബിനോയ് ഒളിവിൽ പോയി; അച്ഛനും അമ്മയും ശാന്തിഗിരിയിൽ ചികിൽസയിൽ കഴിയുന്നത് ചോദ്യം ചെയ്യൽ ഒഴിവാക്കാനും; ബിനോയ് ഊരാക്കുടുക്കിൽ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

മുബൈ: ലൈംഗികചൂഷണപരാതിയിൽ മൂന്നു ദിവസങ്ങൾക്കുള്ളിൽ ഹാജരായില്ലെങ്കിൽ ബിനോയ് കോടിയേരിയ്‌ക്കെതിരെ മഹാരാഷ്ട്രാ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും. ബിനോയ് സ്ഥലത്തില്ലെന്നാണ് കണ്ണൂരിലെത്തിയ മഹാരാഷ്ട്രാ പൊലീസിന് മനസ്സിലാകാൻ കഴിഞ്ഞിട്ടുള്ളത്. മൊബൈലും സ്വിച്ച് ഓഫാണ്. ആർക്കും ബിനോയിയെ കുറിച്ച് അറിയില്ലെന്നാണ് നിലപാട്. ഈ സാഹചര്യത്തിൽ ബിനോയ് വിദേശത്തേക്ക് കടക്കാനുള്ള സാധ്യത മഹാരാഷ്ട്രാ പൊലീസ് തിരിച്ചറിയുന്നുണ്ട്. അതുകൊണ്ട് തന്നെ എല്ലാ വിമാനത്താവളത്തിലും ബിനോയിക്ക് വേണ്ടി സുരക്ഷ കർശനമാക്കും. സാമ്പത്തിക കുറ്റകൃത്യത്തിൽ പെട്ട വിവാദമുള്ളതിനാൽ ബിനോയ് ഗൾഫിലേക്ക് പോകുമെന്ന് പൊലീസ് കരുതുന്നില്ല. എന്നാൽ മറ്റിടത്തേക്ക് പോകാനുള്ള സാധ്യത പൊലീസ് കാണുന്നുണ്ട്.

അന്ധേരിയിലെ ഓശിവര പൊലീസ് സ്റ്റേഷനിലാണു യുവതി പരാതി നൽകിയിട്ടുള്ളത്. മുംബൈയിൽനിന്നുള്ള രണ്ടു പൊലീസ് ഉദ്യോഗസ്ഥർ ഇന്നലെ കണ്ണൂരിലെത്തി. ഇവർ കണ്ണൂർ എസ്‌പിയുമായി കൂടിക്കാഴ്ച നടത്തി. ഓഷിവാര സ്റ്റേഷനിലെ എസ്‌ഐമാരായ വിനായക് ജാദവ്, ദയാനന്ദ് പവാർ എന്നിവരാണു കണ്ണൂരിലെത്തിയത്. ബിനോയിക്കെതിരായ പരാതിയിൽ യുവതി നൽകിയിരുന്നത് കണ്ണൂരിലെ തിരുവങ്ങാട്ടുള്ള വിലാസമാണ്. ഈ വിലാസം തേടിയാണ് മുംബൈ പൊലീസ് സംഘം എത്തിയത്. ബ്ലാക്മെയിലിങ് ശ്രമം ആരോപിച്ച് യുവതിക്കെതിരേ ബിനോയ് കണ്ണൂർ പൊലീസിൽ നൽകിയ പരാതിയുടെ വിശദാംശങ്ങളും ഇവർ ശേഖരിച്ചു. ഈ പരാതിയിൽ കേരളാ പൊലീസ് കേസെടുത്തിട്ടില്ല. അന്വേഷണത്തിൽ ബിനോയ് സ്ഥലത്തില്ലെന്ന് മഹാരാഷ്ട്രാ പൊലീസ് തിരിച്ചറിഞ്ഞു. ഒളിവിലായതു കൊണ്ടാണ് മൊബൈൽ സ്വിച്ച് ഓഫ് ചെയ്തതെന്നാണ് പൊലീസിന്റെ നിഗമനം. അതുകൊണ്ടാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുന്നത്.

കേരളത്തിൽ നടന്ന സംഭവമല്ലാത്തതിനാലാണു നടപടി വൈകുന്നതെന്നാണു പൊലീസിന്റെ വിശദീകരണം. ഇവരുവരും തമ്മിൽ 2015 വരെ പ്രശ്നങ്ങളില്ലായിരുന്നെന്നു വ്യക്തമായതായി മുംബൈ പൊലീസ് വക്താവ് മഞ്ജുനാഥ് സിംഗേ അറിയിച്ചു. ഇതിനു തെളിവായി ചിത്രങ്ങളും മറ്റു രേഖകളും യുവതി സമർപ്പിച്ചിട്ടുണ്ട്. ബിനോയ് മുംബൈയിൽ യുവതി സന്ദർശിക്കുന്നത് നിലച്ചതും സാമ്പത്തിക സഹായം നിർത്തിവച്ചതുമാണു തർക്കത്തിലേക്കു നയിച്ചത്. ദുബായിൽവച്ചു പരിചയപ്പെട്ട തന്നെ ബിനോയ് വിവാഹവാഗ്ദാനം നൽകി വർഷങ്ങളോളം ലൈംഗികമായി ചൂഷണം ചെയ്തെന്നാണു യുവതിയുടെ പരാതി. ഈ ബന്ധത്തിൽ എട്ടു വയസുള്ള ഒരു കുട്ടിയുണ്ടെന്നും ദുബായിൽ ബാർ നർത്തകിയായിരുന്ന യുവതി പറയുന്നു.

സ്ഥലത്തുണ്ടെങ്കിൽ ബിനോയ് കോടിയേരിയെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് തലശ്ശേരി തിരുവങ്ങാട്ടെ വീട്ടിലെത്തിയത്. ആവശ്യമെങ്കിൽ ഡിഎൻഎ ടെസ്റ്റ് അടക്കമുള്ള പരിശോധനകളിലേക്ക് പോകാമെന്ന് പൊലീസ് ബിനോയ് കോടിയേരിയുടെ കുടുംബത്തെ ധരിപ്പിച്ചു. ഫോൺ രേഖകൾ അടക്കമുള്ള തെളിവുകൾ ഉണ്ടെന്നും ബിനോയിയുടെ രണ്ട് വീടുകളിലുമെത്തി പൊലീസ് സംഘം കുടുംബത്തെ ബോധ്യപ്പെടുത്തി. മുംബൈ ഓഷിവാര പൊലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘമാണ് കണ്ണൂരിലെത്തിയത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ചു കൊണ്ട് നോട്ടീസ് നൽകിയാണ് മുംബൈ പൊലീസ് സംഘം തലശ്ശേരിയിൽ നിന്ന് മടങ്ങിയത്. അതിനിടെ പരാതിക്കാരിയെ അറിയാമെന്ന് പറഞ്ഞ ബിനോയ് കോടിയേരി ഇത് ബ്ലാക്ക് മെയിലിങ്ങാണെന്നാണ് പൊതു സമൂഹത്തിൽ വിശദീകരിക്കുന്നത്.

അറസ്റ്റിനുള്ള സാധ്യത കണക്കിലെടുത്ത് മുൻകൂർ ജാമ്യത്തിന് ശ്രമിക്കുകയാണ് ബിനോയ് കോടിയേരി എന്നാണ് സൂചന. യുവതിക്കൊപ്പം ബിനോയ് നിൽക്കുന്ന ചിത്രങ്ങളും ബാങ്ക് സ്റ്റേറ്റ്‌മെന്റുകളും പൊലീസ് പരിശോധിക്കും. അതേസമയം, വിഷയത്തിൽ പ്രതികരിക്കാതെ ഒഴിഞ്ഞുമാറുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. കോടിയേരിയും വിഷയത്തോട് പ്രതികരിക്കാൻ ഇതുവരെ തയ്യാറായിട്ടില്ല. ശാന്തിഗിരി ആശുപത്രിയിൽ ചികിൽസയിലാണ് കോടിയേരി. അതേസമയം, കേസ് വ്യക്തിപരമായ വിഷയമാണെന്നും രാഷ്ട്രീയ പാർട്ടികൾ പ്രതികരിക്കേണ്ട കാര്യമില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചു.

ബിനോയിയുടെ കുടുംബം ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതി നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കോടിയേരിയേയും ഭാര്യയേയും പൊലീസ് ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്. ഇത് ഒഴിവാക്കാനാണ് ഇരുവരും ആശുപത്രിയിൽ ചികിൽസ തേടിയതെന്നാണ് ഉയരുന്ന ആരോപണം.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ഡ്രോൺ പിടിച്ചെടുത്തതിന് പകരമായി രണ്ട് ബ്രിട്ടീഷ് കപ്പലുകൾ പിടിച്ചെടുത്ത് ഇറാന്റെ ഉഗ്രൻ മറുപടി; ഭീഷണിക്ക് അപ്പുറത്തേക്ക് നീങ്ങേണ്ടിവരുമെന്ന് തിരിച്ചറിഞ്ഞ് അടിയന്തര ചർച്ചകളുമായി അമേരിക്ക; ഭയം ലേശമില്ലാതെ ഉരുളയ്ക്കുപ്പേരി നടപടികളുമായി ഇറാൻ രണ്ടും കൽപ്പിച്ച് മുന്നോട്ട്; സംഘർഷം അതിരൂക്ഷം; യുദ്ധമല്ലാതെ മറ്റൊരു വഴിയുമില്ലാതെ ഹോർമുസ് കടലിടുക്ക്
മാർ ആലഞ്ചേരിയുടെ അരമനയിൽ സമരം നടത്തുന്ന വൈദികർക്കെതിരെ പ്രതിഷേധവുമായി വിശ്വാസികൾ അരമനയ്ക്ക് മുമ്പിൽ; വൈദികരല്ലാത്തവരെയെല്ലാം പുറത്താക്കി പൊലീസ്; സമരത്തിലുള്ള ഒരു വൈദികൻ മദ്യപിച്ച് ലക്ക് കെട്ട് ചുറ്റിക്കറങ്ങുന്നുവെന്ന് ആരോപിച്ച് വിശ്വാസികൾ; വൈദികരെ പുറത്താക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്; ഇതുവരെ മൗനം പാലിച്ച മറ്റു രൂപതകളിലെ മെത്രാന്മാർ കൂടി വിമതർക്കെതിരെ ശബ്ദം ഉയർത്തിയതോടെ സമരക്കാർ എങ്ങനേയും തടിയൂരാൻ നീക്കം തുടങ്ങി
എന്റെ മാല പൊട്ടിച്ചേയെന്ന് വയസായ അമ്മയുടെ നിലവിളി; പെട്ടെന്ന് ബാഗും മൊബൈലും കണ്ടക്ടറെ ഏൽപിച്ച് തമിഴ് നാടോടി സ്ത്രീയുടെ പിന്നാലെ ഓടി കാൽ തട്ടി വീഴ്‌ത്തി നിലത്തിട്ട് ഷാൾ കൊണ്ട് കെട്ടി; വൃദ്ധയുടെ മാല പൊട്ടിച്ച കള്ളിയെ ഓടിച്ചിട്ട് പിടിച്ച റിനി റോബിൻ ഓർക്കാപ്പുറത്ത് താരമായി; മുമ്പ് ഒരുഞരമ്പ് രോഗിയെ കനാലിൽ തള്ളിയ കഥകൂടി മറുനാടനോട് പങ്കുവച്ച് സിവിൽ സർവീസ് വിദ്യാർത്ഥിനി
ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിക്ക് വാഹനാപകടത്തിൽ പരിക്കേറ്റു; തലശ്ശേരി ആറാംമൈലിൽ വെച്ച് പുലർച്ചെ അഞ്ച് മണിക്ക് വാഹനം അപകടത്തിൽപ്പെട്ടതുകൊല്ലത്തെ പരിപാടിക്ക് പോകാനായി റെയിൽവേ സ്‌റ്റേഷനിലേക്ക് പോകവേ; ഗൺമാനും അപകടത്തിൽ പരിക്കേറ്റു; റോഡിൽ പരിക്കേറ്റു കിടന്ന നേതാവിനെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചത് ഹൈവേ പെട്രോൾ സംഘം
ആത്മഹത്യ ചെയ്ത സാജൻ പാറയിലിന്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സ്ഥാപിച്ച് ആന്തൂരിൽ നഷ്ടമായ മാനം തിരിച്ചു പിടിക്കാൻ പെടാപാടുപെട്ട് സിപിഎം; പൊലീസ് അന്വേഷണത്തിൽ സാജന്റെ ഡ്രൈവറും ഭാര്യയും തമ്മിൽ 2400 തവണ ഫോണിൽ സംസാരിച്ചെന്ന് കണ്ടെത്തിയെന്ന പരോക്ഷ സൂചനയുമായി ദേശാഭിമാനി; അന്വേഷണ സംഘത്തെ ഉദ്ദരിച്ച് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നത് ആന്തൂരിൽ പാർട്ടിയുടെ അടിത്തറ പുനഃസ്ഥാപിക്കാൻ; ആത്മഹത്യ പ്രേരണ ചുമത്തി സാജന്റെ ഭാര്യയെ അറസ്റ്റ് ചെയ്യാനും ആലോചനയെന്ന് റിപ്പോർട്ടുകൾ
അഭയ കൊല്ലപ്പെടാനുള്ള യഥാർഥ കാരണം ഒന്നാംപ്രതി ഫാദർ കോട്ടൂരും സിസ്റ്റർ സെഫിയും തമ്മിലുള്ള ശാരീരിക ബന്ധത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നത്; ബന്ധം നിഷേധിക്കാൻ ഹൈമനോ പ്ലാസ്റ്റി സർജറി നടത്തി വീണ്ടും കന്യാചർമ്മം വെച്ചു പിടിപ്പിച്ചു മൂന്നാം പ്രതിയായ കന്യാസ്ത്രീ; അഭയ കേസിൽ സിബിഐ കുറ്റപത്രത്തിൽ ലേഡി ഡോക്ടറുടെ മൊഴി സഹിതം രേഖപ്പെടുത്തിയ കന്യാചർമ്മ കഥ വീണ്ടും ചർച്ചയാകുമ്പോൾ നാണക്കേട് മാറാതെ സഭ
25000 രൂപ പേയ്മെന്റ് നടത്തിയില്ലെങ്കിൽ... എന്നെ കൊണ്ട് കടുംകൈ ചെയ്യിപ്പിക്കരുത്....; ദിലീപേട്ടനെ അറിയുമോ ആവൊ? ലൊക്കാന്റോ സൈറ്റിൽ കയറി യുവതികളെ തിരഞ്ഞപ്പോഴാണ് കിട്ടിയത് നീതു എന്ന വിളിപ്പേരുകാരിയെ; ബുക്ക് ചെയ്ത ശേഷം മുൻകൂർ പണം അടയ്ക്കുകയോ ഹോട്ടൽ മുറിയിലേക്ക് പോവുകയോ ചെയ്യാത്ത യുവാവിനെതിരെ കുപിതയായ യുവതി നടത്തിയതുകൊലവിളി; ഭീഷണിക്ക് ഉപയോഗിച്ചത് നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടന്റെ പേരും; ജീവഭയത്താൽ യുവാവ് പൊലീസിനെ സമീപിക്കുമ്പോൾ
കാസർഗോഡ് സെന്റർ വച്ചവർക്ക് എങ്ങനെ യൂണിവേഴ്‌സിറ്റി കോളേജിൽ പരീക്ഷ എഴുതുവാൻ സാധിച്ചു? അഖിലിനെ കുത്തിയതിനു പിന്നിൽ പാട്ടു പാടൽ മത്രമാണോ അതോ പി എസ് സി പരീക്ഷാ ക്രമക്കേടുകൾ ഉണ്ടോ എന്നും സംശയം; കത്തി ഈരിക്കൊടുത്തവനും കുത്തിയവനും പിടിച്ചു വച്ചവനും പൊലീസ് റാങ്ക് ലിസ്റ്റിൽ ഉള്ളവർ: പൊലീസ് നിയമന പട്ടികയെ സംശയ നിഴലിലാക്കി യൂണിവേഴ്‌സിറ്റി കോളേജ് സംഘർഷം; പി എസ് സിയ്‌ക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ; മറുനാടൻ വാർത്ത ചർച്ചയാക്കി സോഷ്യൽ മീഡിയ
'ആമേനി'ലെ ഫാദർ അബ്രഹാം ഒറ്റപ്ലാക്കനെപ്പോലെ പള്ളി പുതുക്കിപ്പണിയണമെന്ന് ഇടവക യോഗത്തിൽ വികാരി; പത്ത് വർഷം മുൻപ് ബജറ്റ് ഇട്ടത് ഏഴു കോടി രൂപ; പിരിച്ചത് ഇരുപത് കോടിയിലേറെ; പള്ളി വെഞ്ചരിച്ചത് ഓസ്ട്രിയൻ ബിഷപ്പും; മുഴുവൻ പണവും സ്‌പോൺസർ ചെയ്തത് ഓസ്ട്രിയൻ ബിഷപ്പും അവിടുത്തെ ഇടവകയുമെന്ന് കാഞ്ഞിരപ്പള്ളി മെത്രാൻ മാത്യു അറയ്ക്കലും; പ്രസംഗം കേട്ട് ഞെട്ടി വിശ്വാസികൾ; ഇടുക്കി സെന്റ് തോമസ് ഫൊറോനാ പള്ളി ഇടവകയെ ചതിച്ച തോമസ് വയലുങ്കലിനും കൂട്ടാളികളും കേസിൽ കുടുങ്ങുമ്പോൾ
വീട്ടിൽ ആരുമില്ലാത്തപ്പോൾ മുറിയിൽ അതിക്രമിച്ച് കടന്ന് ബലാൽസംഗം ചെയ്തു; കിടപ്പറയിൽ വച്ച് നഗ്നചിത്രങ്ങൾ പകർത്തി; പൊലീസിൽ പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ ഇടഞ്ഞ കൊമ്പനോട് കളിക്കരുതെന്ന് ഭീഷണി; ഭർത്താവിനെ വിളിച്ച് അറിയിക്കുമെന്ന് ബ്ലാക്ക് മെയിൽ ചെയ്ത് തട്ടിയെടുത്തത് 300 പവനോളം സ്വർണവും കണക്കില്ലാത്ത പണവും; ഗർഭിണിയായിട്ടും ക്രൂരമർദ്ദനവും; വൈക്കം സ്വദേശിക്കെതിരെ കൊച്ചി കമ്മീഷണർക്ക് പരാതിയുമായി പ്രവാസി യുവതി
പ്ലസ് ടുവിന് എല്ലാ വിഷയത്തിനും എ പ്ലസ്; കോളേജിലെത്തിയപ്പോൾ നീലപതാക കൈയിലെടുത്തത് പാരമ്പര്യത്തിന്റെ വഴിയിൽ; എസ് എഫ് ഐയുടെ രാഷ്ട്രീയ പക സ്‌കൂട്ടർ കത്തിച്ചിട്ടും തളർന്നില്ല; കെ എസ് യുവിന്റെ നിയോജക മണ്ഡലം പ്രസിഡന്റായ ആദ്യ വനിത; രാഹുലിന്റെ കണ്ണിലെത്തിയപ്പോൾ സംസ്ഥാന നേതൃത്വത്തിലും; 21-ാം വയസ്സിൽ പഞ്ചായത്തംഗമായത് നാട്ടുകാരുടെ കണ്ണിലുണ്ണിയായി; സെക്രട്ടറിയേറ്റിലേക്ക് ഇരച്ചെത്തിയത് ശിൽപയുടെ സമരവീര്യം; ഇരട്ടചങ്കനെ വിറപ്പിച്ച അരിമ്പൂരിൽ നിന്നുള്ള 'പെൺപുലി'യുടെ കഥ
ആഘോഷങ്ങൾക്കിടയിൽ ഷാംപയിൻ കുപ്പി പൊട്ടിച്ചപ്പോൾ ഓടി രക്ഷപ്പെട്ട് മോയീൻ അലിയും ആദിൽ റഷീദും; പാക്കിസ്ഥാനിൽ നിന്നും കുടിയേറിയ കുടുംബത്തിൽ നിന്നും ഇംഗ്ലീഷ് ടീമിൽ എത്തിയ രണ്ട് ക്രിക്കറ്റ് താരങ്ങളും മതപരമായ കാരണങ്ങളാൽ മദ്യം ദേഹത്ത് വീഴാതിരിക്കാൻ ആഘോഷവേദിയിൽ നിന്നും ഇറങ്ങിയോടി; വീഡിയോ വൈറലാകുമ്പോൾ
ആഭ്യന്തര മന്ത്രിയുടെ മകൻ എന്ന നിലയിൽ ദുബായിൽ കഴിഞ്ഞപ്പോൾ തുടങ്ങിയ ബന്ധം; ബാർ ഡാൻസുകാരി എല്ലിന് പിടിച്ചപ്പോൾ ഒരുമിച്ച് ജീവിക്കാമെന്നേറ്റ് ചെലവിന് കൊടുത്തത് പുലിവാലായി; അവിഹിത ബന്ധത്തിൽ കുഞ്ഞ് പിറന്നത് അറിഞ്ഞ് ഡോക്ടറായ ഭാര്യ ഉപേക്ഷിച്ച് പോയിട്ടും കുലുങ്ങിയില്ല; പിണറായി അധികാരത്തിൽ എത്തിയ ശേഷം ഇടപാടുകൾ നടക്കാതെ പോയതോടെ സാമ്പത്തിക ഞെരുക്കം ബുദ്ധിമുട്ടിച്ചത് കുഴപ്പത്തിലാക്കി; വിവാദത്തിന് തുടക്കം കോടിയേരിയും ഭാര്യയും നടത്തിയ ഒത്തുതീർപ്പ് പൊളിഞ്ഞപ്പോൾ തന്നെ
കുടുബസമേതം എത്തുന്നവർക്ക് ബുഹാരി വിളമ്പുന്നത് ഈച്ച അരിച്ച ആടിന്റെ രോമം കളയാത്ത മട്ടൻ കറി; എംആർഎയിലും സം സം റസ്റ്റോറന്റിലും പഴകിയ പൊറോട്ടയും ചപ്പാത്തിയും സൂക്ഷിക്കുന്നത് മാലിന്യവും ദുർഗന്ധവും നിറഞ്ഞ സ്ഥലത്ത്; പങ്കജ് ഹോട്ടലിൽ സ്‌പെഷ്യൽ പഴകിയ ചോറും ചീഞ്ഞ മുട്ടയും എകസ്‌പൈറി കഴിഞ്ഞ ചിക്കനും; പുളിമൂട്ടിലെ ആര്യാസിലെ അടുക്കളയിൽ പക്ഷി കാഷ്ടവും പ്രാണികളും; പണം വാങ്ങി കീശ വീർപ്പിച്ചിട്ട് വയറ് കേടാക്കുന്ന മുതലാളിമാരുടെ തലയിൽ ഇടിത്തീ വീഴട്ടെ എന്ന് പ്രാകി പൊതുജനം
ബന്ധുവായ 17കാരനെ ആദ്യം ലൈംഗികമായി ഉപയോഗിച്ചത് വിരുന്നിന് വന്നപ്പോൾ; 45കാരി ആന്റിയെ കാണാൻ വിദ്യാർത്ഥി നിരന്തരം പോയി തുടങ്ങിയത് ക്ലാസുകളിൽ പോലും പോകാതെ; ആന്റിയുടെ വീട്ടിൽ നിന്ന് സ്‌കൂളിൽ പൊക്കോളാം എന്ന് പറഞ്ഞത് വീട്ടുകാർ എതിർത്തപ്പോൾ ടി.വി തല്ലിപ്പൊട്ടിച്ച് പ്രതിഷേധം; ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിങ്ങിൽ തെളിഞ്ഞത് രണ്ടു വർഷമായി നടന്നു വന്ന ലൈംഗിക ചൂഷണത്തിന്റെ കഥ
അനുവദിച്ച പ്ലാനിൽ ആകെ മാറ്റം വരുത്തിയത് ഗ്രൗണ്ട് ഫ്‌ളോറിലെ ഒരു സ്ലാബിന്റെ കാര്യത്തിൽ മാത്രം; സ്ലാബ് മുറിച്ച് മാറ്റി അപേക്ഷ നൽകിയപ്പോഴേക്കും പാർട്ടിയിലെ വിഭാഗീയത വിഷയമായി മാറി; പണി പൂർത്തിയായ ശേഷം നഗരസഭ ഓഫീസ് കയറി ഇറങ്ങിയത് അനേകം തവണ; സാധാരണ കരുണ കാട്ടാത്ത ഉദ്യോഗസ്ഥർക്ക് പോലും മനസ്സലിഞ്ഞെങ്കിലും ശ്യാമളയ്ക്ക് മാത്രം ദയ തോന്നിയില്ല; പലിശ കയറി മുടിഞ്ഞതോടെ മരണം തെരഞ്ഞെടുത്തു; ഗോവിന്ദൻ മാസ്റ്ററുടെ ഭാര്യയ്‌ക്കെതിരെ വേറെയും പരാതി
ആത്മഹത്യ ചെയ്ത സാജൻ പാറയിലിന്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സ്ഥാപിച്ച് ആന്തൂരിൽ നഷ്ടമായ മാനം തിരിച്ചു പിടിക്കാൻ പെടാപാടുപെട്ട് സിപിഎം; പൊലീസ് അന്വേഷണത്തിൽ സാജന്റെ ഡ്രൈവറും ഭാര്യയും തമ്മിൽ 2400 തവണ ഫോണിൽ സംസാരിച്ചെന്ന് കണ്ടെത്തിയെന്ന പരോക്ഷ സൂചനയുമായി ദേശാഭിമാനി; അന്വേഷണ സംഘത്തെ ഉദ്ദരിച്ച് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നത് ആന്തൂരിൽ പാർട്ടിയുടെ അടിത്തറ പുനഃസ്ഥാപിക്കാൻ; ആത്മഹത്യ പ്രേരണ ചുമത്തി സാജന്റെ ഭാര്യയെ അറസ്റ്റ് ചെയ്യാനും ആലോചനയെന്ന് റിപ്പോർട്ടുകൾ
അനേകം വേശ്യകളെ ക്ഷണിച്ച് വരുത്തി മയക്കുമരുന്നിൽ ആറാടി സെക്സ് പാർട്ടി നടത്തി സുൽത്താന്റെ മകൻ മരണത്തിലേക്ക് നടന്ന് പോയി; ലണ്ടനിലെ ആഡംബര ബംഗ്ലാവിൽ ഷാർജ സുൽത്താന്റെ മകൻ മരണത്തിന് കീഴടങ്ങിയത് സെക്സ്-ഡ്രഗ് പാർട്ടിക്കിടയിൽ തന്നെയെന്ന് സ്ഥിരീകരിച്ച് ബ്രിട്ടീഷ് പൊലീസ്; യുഎഇയിൽ എത്തിച്ച ഷെയ്ഖ് ഖാലിദ് ബിൻ സുൽത്താൻ അൽ ഖ്വാസിമിക്ക് കണ്ണീരോടെ അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തിയത് അനേകം അറബ് രാജാക്കന്മാർ
പാർട്ടി ഫണ്ടായി ആവശ്യപ്പെട്ടത് 25,000; നൽകിയത് 10,000; കുറഞ്ഞു പോയതിന് ഭീഷണി; രാവിലെ കട തുറന്നപ്പോൾ പ്രവേശന മാർഗം അടച്ച് കാർ പാർക്ക് ചെയ്തു; ജീവനക്കാർക്ക് പോലും പ്രവേശനം നിഷേധിച്ചത് സിസിടിവിയിൽ തത്സമയം കണ്ട മുതലാളി സംസ്ഥാന നേതാക്കളെ വിളിച്ചു; ജില്ലാ സെക്രട്ടറി പാഞ്ഞെത്തി പാർക്ക് ചെയ്ത കാറുകൾ മാറ്റിച്ചും മാപ്പു പറഞ്ഞും തലയൂരി; അടൂരിലെ കല്യാൺ ജൂവലറിയെ പൂട്ടാനിറങ്ങിയ സിപിഎം പ്രാദേശിക നേതൃത്വത്തിന് കിട്ടിയത് എട്ടിന്റെ പണി
അഭയ കൊല്ലപ്പെടാനുള്ള യഥാർഥ കാരണം ഒന്നാംപ്രതി ഫാദർ കോട്ടൂരും സിസ്റ്റർ സെഫിയും തമ്മിലുള്ള ശാരീരിക ബന്ധത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നത്; ബന്ധം നിഷേധിക്കാൻ ഹൈമനോ പ്ലാസ്റ്റി സർജറി നടത്തി വീണ്ടും കന്യാചർമ്മം വെച്ചു പിടിപ്പിച്ചു മൂന്നാം പ്രതിയായ കന്യാസ്ത്രീ; അഭയ കേസിൽ സിബിഐ കുറ്റപത്രത്തിൽ ലേഡി ഡോക്ടറുടെ മൊഴി സഹിതം രേഖപ്പെടുത്തിയ കന്യാചർമ്മ കഥ വീണ്ടും ചർച്ചയാകുമ്പോൾ നാണക്കേട് മാറാതെ സഭ