Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആഭ്യന്തര മന്ത്രിയുടെ മകൻ എന്ന നിലയിൽ ദുബായിൽ കഴിഞ്ഞപ്പോൾ ബാർ ഡാൻസുകാരി എല്ലിന് പിടിച്ചു; അവിഹിത ബന്ധത്തിലെ കുഞ്ഞ് ആരുടെയെന്ന് തെളിയിക്കുന്ന ഡി എൻ എ പരിശോധനാ ഫലം മുംബൈ പൊലീസിന് കിട്ടിയെന്ന് സൂചന; ബിനോയ് കോടിയേരിക്കെതിരെ കുറ്റപത്രം സമർപ്പിക്കാൻ നടപടി തുടങ്ങി അന്വേഷണ സംഘം; കോടിയേരിയുടെ മകൻ ഊരാക്കുടുക്കിലേക്കെന്ന് റിപ്പോർട്ട്; പാർട്ടി സെക്രട്ടറിയുടെ മകനെതിരെ ദീൻദോഷി സെഷൻസ് കോടതിയിൽ കുറ്റപത്രം നൽകുമ്പോൾ വെട്ടിലാകുക സിപിഎമ്മും

ആഭ്യന്തര മന്ത്രിയുടെ മകൻ എന്ന നിലയിൽ ദുബായിൽ കഴിഞ്ഞപ്പോൾ ബാർ ഡാൻസുകാരി എല്ലിന് പിടിച്ചു; അവിഹിത ബന്ധത്തിലെ കുഞ്ഞ് ആരുടെയെന്ന് തെളിയിക്കുന്ന ഡി എൻ എ പരിശോധനാ ഫലം മുംബൈ പൊലീസിന് കിട്ടിയെന്ന് സൂചന; ബിനോയ് കോടിയേരിക്കെതിരെ കുറ്റപത്രം സമർപ്പിക്കാൻ നടപടി തുടങ്ങി അന്വേഷണ സംഘം; കോടിയേരിയുടെ മകൻ ഊരാക്കുടുക്കിലേക്കെന്ന് റിപ്പോർട്ട്; പാർട്ടി സെക്രട്ടറിയുടെ മകനെതിരെ ദീൻദോഷി സെഷൻസ് കോടതിയിൽ കുറ്റപത്രം നൽകുമ്പോൾ വെട്ടിലാകുക സിപിഎമ്മും

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: വിവാഹ വാഗ്ദാനം നൽകി ബിഹാറി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ഡിഎൻഎ പരിശോധനാ ഫലം ബിനോയ് കോടിയേരിക്ക് എതിരെന്ന് സൂചന. ഡി എൻ എ പരിശോധനയിലെ സൂചനകൾ മുംബൈ പൊലീസിന് കിട്ടി കഴിഞ്ഞു. ഈ സാഹചര്യത്തിൽ പൊലീസ് ബിനോയ് കോടിയേരിക്ക് എതിരെ രണ്ടാഴ്ചക്കകം കുറ്റപത്രം സമർപ്പിച്ചേക്കുമെന്നാണ് സൂചന. യുവതിയുടെ പരാതിയിൽ നഗരത്തിലെ ഓഷിവാര പൊലീസാണ് ബിനോയിക്കെതിരെ കേസെടുത്തത്. ദീൻദോഷി സെഷൻസ് കോടതിയിലാണ് കുറ്റപത്രം സമപ്പിക്കുക. ഈ വിവാദം സിപിഎമ്മിനും കടുത്ത വെല്ലുവിളിയായി മാറും. കുറ്റപത്രം സമർപ്പിച്ചാൽ ഈ വിഷയത്തിൽ ഇനിയും ചർച്ചകൾ സജീവമാകുമെന്നതാണ് ഇതിന് കാരണം.

കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് ബിനോയ് നൽകിയ ഹരജി ബോംബെ ഹൈക്കോടതി അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്. ഹരജി പരിഗണിച്ച ആദ്യദിവസം ഡി.എൻ.എ പരിശോധനക്ക് വിധേയനാകാൻ ബിനോയിയോട് കോടതി ആവശ്യപ്പെട്ടിരുന്നു. പരാതിക്കാരിയുടെ എട്ട് വയസ്സുകാരനായ മകന്റെ പിതൃത്വം പരിശോധിക്കാനായിരുന്നു ഇത്. മകന്റെ പിതാവ് ബിനോയിയാണെന്ന് യുവതി അവകാശപ്പെടുകയും ഡി.എൻ.എ പരിശോധന ആവശ്യപ്പെടുകയും ചെയ്തിരുന്നു. സീൽ ചെയ്ത പരിശോധന ഫലം കോടതിയിൽ സമർപ്പിക്കണമെന്നാണ് ഉത്തരവ്. ഈ രേഖ ബിനോയിക്ക് എതിരാകാനാണ് സാധ്യത. അതുകൊണ്ടാണ് കുറ്റപത്രം നൽകുന്ന നടപടിയിലേക്ക് പൊലീസ് കടക്കുന്നതെന്നാണ് മുംബൈയിൽ നിന്ന് ലഭിക്കുന്ന സൂചനകൾ. കുട്ടിയുടെ അച്ഛൻ ബിനോയി ആണെന്നാണ് ആരോപണം. ഇതിൽ സ്ഥിരീകരണത്തിനാണ് ഡി എൻ എ പരിശോധന നടത്തിയത്. ഇതിൽ ബിനോയിയ്‌ക്കെതിരെ റിപ്പോർട്ട് വന്നാൽ മാത്രമേ കുറ്റപത്രം നൽകാൻ കഴിയൂ. ഈ സാഹചര്യത്തിലാണ് ഡി എൻ എ ഫലം ബിനീഷിന് എതിരെന്ന സൂചന വരുന്നത്. എന്നാൽ പരിശോധന സത്യം പുറത്തു കൊണ്ടു വരുമെന്ന നിലപാടിൽ തന്നെയാണ് ബിനോയ് ഇപ്പോഴും.

പീഡനക്കേസിൽ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരി സമർപ്പിച്ച ഹരജി പരിഗണിക്കുന്നത് രണ്ടുവർഷത്തേയ്ക്ക് നീട്ടിവച്ചത് ഡിഎൻഎ പരിശോധന ഫലം വൈകുന്നെന്നു കാണിച്ചായിരുന്നു, എന്നാൽ പൊലീസ് ഇടപെടലിൽ ഫലം വേഗത്തിൽ കിട്ടുന്ന സാഹചര്യമുണ്ടായി. ബോംബൈ ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത് 2021 ജൂൺ ഒൻപതിലേക്ക് മാറ്റിവെച്ചത്. ജൂലൈ മാസത്തിലാണ് ബിനോയ് ഡിഎൻഎ പരിശോധനയ്ക്കു വിധേയനായത്. രണ്ടാഴ്ചക്കകം പരിശോധനഫലം സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ലാബിൽ നേരത്തെയുള്ള നിരവധി കേസുകളുടെ പരിശോധന നടക്കേണ്ടതിനാൽ ഡിഎൻഎ ഫലം വൈകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചു. തുടർന്നാണ് കോടതി ഹർജി പരിഗണിക്കുന്നത് നീട്ടിയത്. അതിന് ശേഷം പെട്ടെന്ന് കാര്യങ്ങൾ മാറി മറിഞ്ഞു. ഡിഎൻഎ പരിശോധനാ ഫലം രണ്ടാഴ്ചയ്ക്കകം കോടതിയിൽ സമർപ്പിക്കാനായി കിട്ടുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. ഈ സാഹചര്യത്തിലാണ് കുറ്റപത്രം നൽകുന്നത്. ഇതോടെ ബിനോയിക്ക് വിചാരണ നേരിടേണ്ടിയും വരും.

കുട്ടിയെ വളർത്താൻ ബിനോയ് കോടിയേരി ജീവനാംശം നൽകണമെന്നാവശ്യപ്പെട്ട് ബിഹാർ സ്വദേശി യുവതി അയച്ച കത്തിന്റെ പകർപ്പ് നേരത്തെ പുറത്തു വന്നിരുന്നു . 2018 ഡിസംബറിൽ അഭിഭാഷകൻ മുഖേനയാണ് യുവതി ബിനോയ്ക്ക് കത്ത് അയച്ചത് .കുട്ടിയെ വളർത്താനുള്ള ചെലവിനുള്ള തുക എന്ന നിലയിലാണ് യുവതി ബിനോയ് കോടിയേരിയോട് അഞ്ച് കോടി രൂപ ആവശ്യപ്പെടുന്നത്.
ഇതെ തുടർന്നാണ് ബിനോയ് കോടിയേരി കണ്ണൂർ റേഞ്ച് ഐജിക്ക് യുവതിക്കെതിരെ പരാതി നൽകുന്നത്. ഇതോടെ യുവതി മുംബൈ പൊലീസിനെ സമീപിച്ചു. ഇതോടെ വിവാദം പുതിയ തലത്തിലെത്തി. 2008ലായിരുന്നു ബിനോയ് കോടിയേരിയുടെ വിവാഹം. എല്ലാവരേയും അറിയിച്ച് നടത്തിയ അടിപൊളി കല്ല്യാണം. പണക്കാർ മുതൽ പാവപ്പെട്ട സഖാക്കൾ വരെ പങ്കെടുത്ത തിരുവനന്തപുരത്തെ കല്യാണം. കോടിയേരിയുടെ ആദ്യ മരുമകൾ എംബിബിഎസുകാരിയുമായിരുന്നു. വിവാഹ സമയത്ത് പഠിക്കുകയായിരുന്നു മരുമകൾ. ഇതോടെയാണ് കൂടുതൽ ഉത്തരവാദിത്തം വരാൻ മൂത്തമകനെ കോടിയേരി ദുബായിലേക്ക് അയയ്ക്കുന്നത്. ആഭ്യന്തരമന്ത്രിയെന്ന ഗ്ലാമറിൽ അച്ഛൻ കേരളം ഭരിക്കുമ്പോൾ മകൻ ദുബായിലെത്തി. അവിടെ ഉന്നത ബന്ധങ്ങളിലേക്ക് മകൻ വഴുതി വീണു. കേരളത്തിൽ നടക്കുന്ന പല ഡീലുകളുടേയും പ്രധാന ഇടനിലക്കാരനായി ബിനോയ് മാറി. ഇതോടെ ദുബായ് മലായളികളിലെ പ്രമുഖനായി മാറി. ഇതിനിടെയാണ് ഡാൻസ് ബാറുകളിൽ ബിനോയ് എത്തിയത്. ഇതിനിടെയാണ് ബീഹാറുകാരി മനസ്സിൽ ഉടക്കുന്നത്. എല്ലാ അർത്ഥത്തിലും പ്രണയ പരവശനായ ബിനോയ് യുവതിയുടെ പിന്നാലെയായി. ഇതാണ് ഇപ്പോൾ വിവാദമായി മാറുന്നതും.

വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ ആഭ്യന്തര മന്ത്രിയുടെ മകൻ എന്ന നിലയിൽ ദുബായിലെ കൊടുക്കൽ വാങ്ങലുകൾക്ക് നേതൃത്വം കൊടുത്തതു ബിനോയ് ആണ്. മൂത്തമകൻ ബിനോയിയെ കുറിച്ച് കോടിയേരിക്കും നല്ല അഭിപ്രായമായിരുന്നു. ചെറുപ്പത്തിലേ വിവാദത്തിൽ കുടുങ്ങിയ ബിനീഷിനേക്കാൾ ശാന്തനായിരുന്നു അന്ന് ബിനോയ്. അതുകൊണ്ടാണ് മൂത്തമകനെ ഗൾഫ് ദൗത്യം കോടിയേരിയും ഭാര്യയും ഏൽപ്പിച്ചത്. ഇതിനിടെ ബാർ ഡാൻസുകാരി എല്ലിന് പിടിച്ചപ്പോൾ ഒരുമിച്ച് ജീവിക്കാമെന്നേറ്റു ചെലവിന് കൊടുത്തത് തുടങ്ങിയത് പുലിവാലായി. ഇത് ആദ്യ ഭാര്യയും അറിഞ്ഞു. ഇതോടെ ഇവർ വീടുവിട്ടു പോയി. അപ്പോഴും അവഹിത ബന്ധത്തിൽ കുഞ്ഞ് പിറന്നത് അറിഞ്ഞ് ഡോക്ടറായ ഭാര്യ ഉപേക്ഷിച്ച് പോയിട്ടും കുലുങ്ങാതെ ആ ബന്ധം തുടരുകയായിരുന്നു ബിനോയ്. പിണറായി അധികാരത്തിൽ എത്തിയ ശേഷം ഇടപാടുകൾ ഒന്നും നടക്കാതെ പോയതോടെ സാമ്പത്തിക ഞെരുക്കം ബുദ്ധിമുട്ടിപ്പിച്ചു. ഇതിനൊപ്പം ദുബായിലെ കേസും. ഈ ഘട്ടത്തിലാണ് യുവതിക്ക് പണം നൽകാനാകാത്ത സാഹചര്യം വന്നത്. ഇതോടെയാണ് കേസും ബഹളും തുടങ്ങുന്നതും.

ദുബായിൽ കെട്ടിട നിർമ്മാണ ബിസിനസ് ആണെന്നു പറഞ്ഞാണ് ബിനോയ് കോടിയേരി തന്നെ പരിചയപ്പെട്ടതെന്നു ലൈംഗികാരോപണം ഉന്നയിച്ച യുവതി പരാതിയിൽ പറയുന്നത്. ബിഹാറിലെ ദരിദ്ര കുടുംബത്തിൽനിന്ന് ദുബായിൽ ബാർ ഡാൻസറായി എത്തിയ തനിക്ക് പല വിലകൂടിയ സമ്മാനങ്ങളും നൽകിയാണ് ബിനോയ് അടുത്തുകൂടിയതെന്നും വിശദീകരിക്കുന്നു. തന്റെ കുട്ടി ബിനോയിയുടേതാണെന്നും ആരോപിക്കുന്നു. ഇത് ഡിഎൻഎ പരിശോധനയിലെ ശാസ്ത്രീയമായി തെളിയിക്കാം. അതുകൊണ്ടാണ് ന്ധേരിയിലെ ഓഷിവാര പൊലീസ് സ്റ്റേഷനിൽ നൽകിയ പീഡനപരാതിയിൽ യുവതി ഉറച്ച് നിൽക്കുന്നത്. എല്ലാത്തിനും തുടക്കം ദുബായിൽ എത്തിയ ബിനോയിയുടെ ഡാൻസ് ബാറുകളോടുള്ള ഭ്രമമായിരുന്നു. കേരളത്തിലെ പല പ്രമുഖരും ഡാൻസ് ബാറുകൾ ദുബായിൽ നടത്തുന്നുണ്ട്. ഇവർക്ക് ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരിയുടെ മകനോട് പ്രത്യേക താൽപ്പര്യമുണ്ടായിരുന്നു. ഇതോടെ എല്ലാ ഡാൻസ് ബാറുകളിലും ബിനോയിക്ക് പൂർണ്ണ സ്വാതന്ത്ര്യം കിട്ടി. അങ്ങനെയാണ് ബീഹാറുകാരിയേയും ബിനോയിക്ക് അടുത്തു കിട്ടുന്നത്. താൽപ്പര്യം തോന്നിയപ്പോൾ തന്നെ സ്വന്തമാക്കി. പിന്നീട് ഇവരെ മുംബൈയിലേക്ക് മാറ്റി.

ദുബായിലെ സാമ്പത്തിക ഇടപാടിൽ കുടുങ്ങിയപ്പോൾ തന്നെ ഇത് കുടുംബത്തിൽ പ്രശ്നമുണ്ടായിരുന്നു. അതിന് മുമ്പ തന്നെ അവിഹിത ഗർഭത്തിലെ കുട്ടിയുടെ പിറവി യഥാർത്ഥ ഭാര്യയും അറിഞ്ഞു. ഇതോടെ തന്നെ അവർ ബിനോയിയെ ഉപേക്ഷിച്ചു പോയി. ഇതിന് ശേഷവും ബിനോയിയുടെ ആദ്യ ഭാര്യയ്ക്കൊപ്പമാണ് കോടിയേരി നിലയുറപ്പിച്ചത്. ഈ യുവതിക്ക് എംഡിക്ക് പഠിക്കാനുള്ള സാഹചര്യവും കോടിയേരി തന്നെ ഒരുക്കി. അപ്പോഴേക്കും ബിനോയിയുടെ സാമ്പത്തിക പ്രശ്നങ്ങൾ രൂക്ഷമായി. മുബൈയിലെ കുടുംബത്തിന് പണം നൽകാതെയായി. ഇതോടെ വിലപേശൽ തുടങ്ങി. ഒറ്റത്തവണ സാമ്പത്തിക സഹായം തേടിയതോടെ പ്രശ്നങ്ങൾ തുടങ്ങി. ബിനോയിക്ക് വേണ്ടി അമ്മ വിനോദിനെ മുംബൈയിൽ പറന്നിറങ്ങി. കുട്ടിയുടെ പിതൃത്വം പരസ്യമായി ഏറ്റെടുക്കാൻ ഒരുഘട്ടത്തിലും ബിനോയ് തയ്യാറായില്ല. ഇതാണ് പ്രശ്‌നത്തിന് കാരണം.

ബിഹാറിലെ ദരിദ്ര കുടുംബത്തിൽ നിന്നുള്ള ആളായ ബീഹാറിലെ ഡാൻസർ 2007ൽ പിതാവിന്റെ മരണത്തെ തുടർന്നാണ് മുംബൈയിലെ സഹോദരിയുടെ വീട്ടിലെത്തിയത്. അവിടെവച്ചു ഡാൻസ് പഠിച്ചു. 2009 സെപ്റ്റംബറിലാണ് സുഹൃത്തിന്റെ സഹായത്തോടെ ദുബായിലെ ഡാൻസ് ബാറിൽ ജോലിക്കു കയറി. ഡാൻസ് ബാറിൽ ജോലി ചെയ്യുമ്പോൾ അവിടെ സ്ഥിരം സന്ദർശകനായിരുന്ന ബിനോയിയുമായി പരിചയപ്പെട്ടു. മലയാളിയാണെന്നും ദുബായിൽ കെട്ടിട നിർമ്മാണ ബിസിനസ് ചെയ്യുന്നുവെന്നുമാണു പറഞ്ഞത്. പിന്നീട് മൊബൈൽ നമ്പർ വാങ്ങിച്ച് സ്ഥിരമായി സംസാരിച്ചു. പലപ്പോഴും വിലകൂടിയ സമ്മാനങ്ങളും പണവും നൽകി. ജോലി ഉപേക്ഷിച്ചാൽ വിവാഹം ചെയ്യാമെന്നു വാഗ്ദാനം ചെയ്തു. അങ്ങനെ തുടങ്ങിയ അടുപ്പമാണ് വിവാദങ്ങളിലേക്ക് കാര്യങ്ങളെത്തിയത്. ബിനോയ് അടുപ്പക്കാരനായതോടെ യുവതി ജോലി ഉപേക്ഷിക്കാൻ തീരുമാനിച്ചു. ജോലി ഉപേക്ഷിക്കും മുമ്പേ ബിനോയിയുടെ വീട്ടിൽ പോകാറുണ്ടായിരുന്നു. 2009 നവംബറിൽ ഗർഭിണിയായി. 2010 ജൂലൈ 22ന് ആൺകുട്ടിക്കു ജന്മം നൽകി. തുടർന്ന് മുംബൈയിലേക്ക് തിരിച്ചു. വിവാഹം കഴിക്കുമെന്ന് തന്റെ മാതാവിനോടും സഹോദരിയോടും ബിനോയ് ഉറപ്പു പറഞ്ഞു. 2010 ഫെബ്രുവരിയിൽ അന്ധേരി വെസ്റ്റിൽ ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്ത് തന്നെ അവിടേക്കു മാറ്റി. ഇതിനിടെ ദുബായിൽനിന്ന് പതിവായി വന്നുപോയി. എല്ലാ മാസവും പണവും അയയ്ക്കുകയും വീടിന്റെ വാടകക്കരാർ കഴിയുമ്പോൾ പുതുക്കുകയോ പുതിയ വീട് എടുത്തു നൽകുകയോ ചെയ്തുപോന്നു.

2015ൽ ബിസിനസ് മോശമാണെന്നും ഇനി പണം നൽകുക പ്രയാസമാണെന്നും അറിയിച്ചു. പിന്നീട്, വിളിച്ചാൽ ഒഴിഞ്ഞുമാറാൻ തുടങ്ങി. 2018ലാണ് ബിനോയ്‌ക്കെതരിരെ സാമ്പത്തിക തട്ടിപ്പ് കേസ് വരുന്നത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ബിനോയ് വിവാഹിതനാണെന്നു തിരിച്ചറിഞ്ഞത്. ഇക്കാര്യം ചോദിച്ചപ്പോൾ ആദ്യം കൃത്യമായ മറുപടില്ലായിരുന്നു. പിന്നീട് ഭീഷണി തുടങ്ങി. ഫോൺ എടുക്കാതെയായി. 2019 വിവാഹം ചെയ്യണമെന്ന് വീണ്ടും ആവശ്യപ്പെട്ടപ്പോൾ ബിനോയിയുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.

യുവതി ബിനോയിക്ക് അയച്ച കത്തിൽ പറയുന്നത് ഇങ്ങനെ:

2009 ഒക്ടോബർ 18നാണ് ബിനോയ് കോടിയേരി വിവാഹം കഴിച്ചത്. 2010 ജൂലൈ 22 നാണ് കുഞ്ഞ് ജനിക്കുന്നത്. 2015 ജനുവരി 27 ന് പാസ്‌പോർട് ലഭിക്കാൻ അപേക്ഷ നൽകിയപ്പോൾ അധികൃതർക്ക് മുമ്പാകെ ഹിന്ദു വിവാഹ നിയമപ്രകാരം താങ്കൾ എന്നെ വിവാഹം കഴിച്ചതായും 2009 ഓക്ടോബർ മുതൽ ഒരുമിച്ച് കഴിയുന്നതായും നമ്മൾ ഒന്നിച്ചാണ് ഒപ്പിട്ട് നൽകിയത്.അത് പ്രകാരം പാസ്‌പോർടിൽ എന്റെ പേരിനൊപ്പം താങ്കളുടെ പേരു ചേർക്കുകയും ചെയ്തു. നമ്മുടെ മകന്റെ ജനന സർട്ടിഫിക്കറ്റിലും അച്ഛന്റെ സ്ഥാനത്ത് താങ്കളുടെ പേരാണ് നൽകിയിട്ടുള്ളത്.

2009 ൽ വിവാഹിതരായ ശേഷം മുംബൈയിൽ വാടകക്ക് എടുത്ത ഫ്‌ളാറ്റിൽ നമ്മൾ ഒരുമിച്ചാണ് താമസിച്ച് വന്നത്. ഒരു വർഷത്തിന് ശേഷം ജുലൈയിൽ കുഞ്ഞു ജനിക്കുകയും ചെയ്തു. 2015 മധ്യത്തിൽ മാത്രമാണ് താങ്കളുടെ വിവാഹം നേരത്തെ കഴിഞ്ഞതാണെന്ന് ഞാൻ തിരിച്ചറിയുന്നത്. താങ്കൾ എന്നെ വഞ്ചിക്കുകയായിരുന്നു എന്നും മുമ്പ് വിവാഹം കഴിഞ്ഞ വിവരം മറച്ച് വച്ച് ചതിക്കുകയായിരുന്നു എന്നും എനിക്ക് വിശ്വസിക്കാനായില്ല. ഈ വിവരം താങ്കളോട് ചോദിച്ചപ്പോൾ താങ്കെളെന്നോട് വഴക്കിടുകയും ഇറങ്ങിപ്പോകുകയുമാണ് ഉണ്ടായത്. അതിന് ശേഷം താങ്കൾ മടങ്ങി വന്നില്ല. ജീവിക്കാൻ വേറെ വഴിയില്ലാതെ താങ്കൾ വാടകക്ക് എടുത്ത് തന്ന ഫ്‌ളാറ്റിൽ ഞാനൊറ്റക്കായിരുന്നു. താങ്കളെ പലതവണ ഫോൺ വഴി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും താങ്കൾ മറുപടി നൽകിയില്ല.

ചെലവിനുള്ള തുക പോലും കൃത്യമായി എത്തിക്കാനും താങ്കൾ തയ്യാറായില്ല. വല്ലപ്പോഴും തന്നിരുന്ന തുക മുംബൈയിലെ റസിഡൻഷ്യൽ ഏര്യയിൽ ഉള്ള ഫ്‌ളാറ്റിന്റെ വാടകക്കോ കുട്ടിയുടെ വിദ്യാഭ്യാസ ചെലവിനോ പോലും തികയുമായിരുന്നില്ല. കേരളത്തിലെ പ്രമുഖ വ്യക്തിത്വങ്ങളിൽ ഒരാളായ താങ്കളുടെ അച്ഛന്റെ പേരക്കുട്ടിയായി വളരാനുള്ള എന്റെ കുട്ടിയുടെ അവകാശം നിഷേധിക്കരുത്. ഞങ്ങളുടെ ചെലവിന് വേണ്ട തുക നൽകാൻ താങ്കൾ ബാധ്യസ്ഥനാണ്. ചെലവിനുള്ള തുക തരണമെന്ന് ഇനി ആവശ്യപ്പെട്ടാൽ കുഞ്ഞിനെ തട്ടിക്കൊണ്ട് പോകുമെന്നും ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്നും താങ്കൾ ഭീഷണിപ്പെടുത്തിയത് എന്നെ ഞെട്ടിച്ചു. ഒരു അച്ഛനും ഇങ്ങനെ സംസാരിക്കാൻ കഴിയില്ല.

കുഞ്ഞിന്റെയും എന്റെയും ചെലവിലേക്കായി അഞ്ച് കോടി രൂപ ആവശ്യപ്പെടുകയാണ്. ഞങ്ങളുടെ അവകാശങ്ങൾ നിഷേധിക്കാൻ താങ്കൾക്ക് കഴിയില്ല. ഈ കത്ത് ലഭിച്ച് അഞ്ച് ദിവസത്തിനകം അഞ്ച് കോടി രൂപ നൽകാനുള്ള നടപടി താങ്കൾ സ്വീകരിക്കണം. വേറെ ഒരു നിവർത്തിയും ഇല്ലാത്തതുകൊണ്ടാണ് താങ്കൾക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കാൻ നിർബന്ധിതയായത്. എന്ന് സ്‌നേഹപൂർവം താങ്കളുടെ ഭാര്യ എന്ന സംബോധനയോടെയാണ് യുവതി ബിനോയ് കോടിയേരിക്ക് അയച്ച കത്ത് അവസാനിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP