Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓടിച്ച് വെട്ടി വീഴ്‌ത്തി; മുഖത്തു നിന്നും മാംസ കഷ്ണങ്ങൾ വായുവിൽ തെറിക്കും വരെ തുരുതുര വെട്ടി കലി തീർക്കൽ; കൊലവിളിയും ആക്രമവും കണ്ട് ഭയന്ന് വിറച്ച് പ്രദേശവാസികൾ; അത്താണി ബോയ്‌സ് എന്ന ക്വട്ടേഷൻ സംഘത്തിലെ പ്രമുഖനെ അവസാനിപ്പിച്ചതിന് പിന്നിൽ ഗുണ്ടാ സംഘങ്ങൾക്കിടയിലെ കുടിപ്പക; ബിനോയിയുടെ കൊല ചർച്ചയാക്കുന്നത് അങ്കമാലി-മലയാറ്റൂർ മേഖലയിലെ മണൽ-കരങ്കിൽ കടത്ത് മാഫിയാ സാന്നിധ്യം; നെടുമ്പാശ്ശേരിയിലെ ഞെട്ടിച്ച് രാത്രിയിൽ ആക്രമണം നടത്തിയത് മൂന്നംഗ സംഘം

ഓടിച്ച് വെട്ടി വീഴ്‌ത്തി; മുഖത്തു നിന്നും മാംസ കഷ്ണങ്ങൾ വായുവിൽ തെറിക്കും വരെ തുരുതുര വെട്ടി കലി തീർക്കൽ; കൊലവിളിയും ആക്രമവും കണ്ട് ഭയന്ന് വിറച്ച് പ്രദേശവാസികൾ; അത്താണി ബോയ്‌സ് എന്ന ക്വട്ടേഷൻ സംഘത്തിലെ പ്രമുഖനെ അവസാനിപ്പിച്ചതിന് പിന്നിൽ ഗുണ്ടാ സംഘങ്ങൾക്കിടയിലെ കുടിപ്പക; ബിനോയിയുടെ കൊല ചർച്ചയാക്കുന്നത് അങ്കമാലി-മലയാറ്റൂർ മേഖലയിലെ മണൽ-കരങ്കിൽ കടത്ത് മാഫിയാ സാന്നിധ്യം; നെടുമ്പാശ്ശേരിയിലെ ഞെട്ടിച്ച് രാത്രിയിൽ ആക്രമണം നടത്തിയത് മൂന്നംഗ സംഘം

പ്രകാശ് ചന്ദ്രശേഖർ

ആലുവ :നെടുമ്പാശ്ശേരി അത്താണിയിൽ ബാറിന് മുന്നിൽ നാട്ടുകാർ നോക്കി നിൽക്കെ കാറിലെത്തിയ മൂന്നംഗ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതപ്പെടുത്തിയതായി പൊലീസ് .പ്രതികളെ തിരിച്ചറിഞ്ഞെന്നും ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് അരുംകൊലയ്ക്ക് കാരണമായതെന്നും ആലുവ റൂറൽ എസ് പി കെ കാർത്തിക് മാധ്യമങ്ങളോട് വെളിപ്പെടുത്തി.

നെടുമ്പാശ്ശേരി തുരുത്തിശ്ശേരി വല്ലത്തുകാരൻ വീട്ടിൽ പരേതനായ വർക്കിയുടെ മകൻ ബിനോയിയാണ് (34) കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി എട്ടുമണിയോടുത്തായിരുന്നു ആക്രമണം. വെട്ടേറ്റ് മുഖം ആളെ തിരിച്ചറിയാനാവാത്ത വിധം വികൃതമായിട്ടുണ്ട്. അത്താണി ബോയ്‌സ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ക്വട്ടേഷൻ സംഘത്തിൽ ബിനോയി മുമ്പ് പ്രവർത്തിച്ചിരുന്നെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള പ്രാഥമിക വിവരം .ഈ സമയത്തുണ്ടായ വൈരാഗ്യത്താലാവാം ഇപ്പോൾ വിരോധികൾ കൊല നടത്തിയതെന്നാണ് പൊലീസ് അനുമാനം.

നാട്ടുകാർ നോക്കി നിൽക്കെയായിരുന്നു കാറിൽ വന്നിറങ്ങിയ അക്രമി സംഘം വടിവാളുമായി ബിനോയിയെ നേരിട്ടത്.നിലവിളിച്ചു കൊണ്ട് രക്ഷപെടാൻ ശ്രമിച്ച ബിനോയിയെ കൊലവിളിയുമായി അക്രമികൾ പിന്നാലെയെത്തി തലങ്ങും വിലങ്ങും വെട്ടുകയായിരുന്നെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് സൂചന . ഇത് പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്.

മണൽ - കരിങ്കൽ കടത്തുമായി ബന്ധപ്പെട്ട് അങ്കമാലി മലയാറ്റൂർ മേഖലകൾ കേന്ദ്രീകരിച്ച് നിരവധി ഗുണ്ടാസംഘങ്ങൾ പ്രവർത്തിക്കുന്നതായി വാർത്തകൾ പുറത്തു വന്നിരുന്നു .അനധികത ക്വാറികൾ പ്രവർത്തിപ്പിച്ചു വന്നിരുന്നവരും അനധികൃത മണൽ കടത്തിന് ഒത്താശ ചെയ്തിരുന്നവരുമാണ് ഇവരെ തീറ്റിപ്പോറ്റിയിരുന്നത് .മുമ്പും സമാന ഗുണ്ടാ ആക്രമണങ്ങളിൽ ഇവിടെ നിരവധി പേർ കൊല്ലപ്പെട്ടിട്ടുണ്ട്.

പൊലീസ് നടപടികളെത്തുടർന്ന് ഇടക്കാലത്ത് പത്തി മടക്കിയിരുന്ന ഇക്കൂട്ടർ ഇപ്പോൾ വീണ്ടും കരുത്തു കാണിക്കാൻ ഇറങ്ങിയതിന്റെ തെളിവാണ് ഈ കൊലപാതകമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. നാട്ടുകാർ നോക്കി നിൽക്കെ ഓടിച്ച് വെട്ടിവീഴ്തി , മുഖത്തുന്നിന്നും മാംസ കഷണങ്ങൾ വായുവിൽ തെറിക്കും വരെ തുരതുര വെട്ടി കലി തീർത്ത ശേഷമാണ് അക്രമി സംഘം സ്ഥലം വിട്ടത്. ഗുണ്ടാസംഘത്തിന്റെ കൊലവിളിയും ആക്രമണവും കണ്ട് സ്ഥലത്തുണ്ടായിരുന്നവർ ഭയന്നു വിറച്ച നിലയിലായിരുന്നു.

പ്രതികരിക്കാൻ തുനിഞ്ഞാൽ തങ്ങളെയും അക്രമികൾ വകവരുത്തുമെന്ന് ബോദ്ധ്യമുള്ളതിനാൽ ഇവരാരും പ്രതിരോധിക്കാൻ തയ്യാറായില്ല. സംഭവത്തിന് ശേഷം നെടുമ്പാശ്ശേരി സി ഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തിയാണ് മൃതദേഹം ആലുവ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്.രാവിലെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദ്ദേഹം പോസ്റ്റുമോർട്ടം നടത്തും.

മരിച്ചയാളുടെ പേരിൽ നിരവധി കേസുകളുണ്ട്. പ്രതികളെ തിരിച്ചറിഞ്ഞെന്നും ഇവരെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചെന്നും റൂറൽ എസ്‌പി കെ കാർത്തിക് പറഞ്ഞു. കാപ്പാ നിയമ പ്രകാരം കൊല്ലപ്പെട്ട ബിനോയിയ്‌ക്കെതിരെ നിരവധി കേസുകളുണ്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP