1 usd = 72.18 inr 1 gbp = 92.54 inr 1 eur = 79.59 inr 1 aed = 19.65 inr 1 sar = 19.24 inr 1 kwd = 235.88 inr

Feb / 2020
29
Saturday

പാലിയിൽ വാസുവിന് ഉണ്ടായിരുന്നത് അൻപതേക്കർ ഭൂമി; 1984ൽ ആത്മഹത്യാ സമയത്ത് ശേഷിച്ചത് ഏഴ് ഏക്കറും; അച്ഛനെ പോലെ മകനും ധൂർത്തടിച്ചപ്പോൾ അമ്മ ഉടക്കുമായെത്തി; കൂട്ടുകാരനൊപ്പം അമ്മയെ സാരിയിൽ കെട്ടിത്തൂക്കിയത് വെറും ഏഴ് ലക്ഷം കൈക്കലാക്കാൻ; ഇസ്മായിലിന്റെ കൊലപാതകിയെ തേടി ഇറങ്ങിയപ്പോൾ കണ്ടെത്തിയത് നീലഗിരിയിലെ ജോർജുകുട്ടിയെ; നിർണ്ണായകമായത് ക്രിസ്ത്യാനിയായ ഭാര്യയുടെ അച്ചായൻ വിളിയും ബൈക്ക് കണ്ടെത്തലും; മണാശ്ശേരിയിലെ ബിർജുവിനെ കുടുക്കിയത് ക്രൈംബ്രാഞ്ചിന്റെ തന്ത്രങ്ങൾ

January 17, 2020 | 07:54 AM IST | Permalinkപാലിയിൽ വാസുവിന് ഉണ്ടായിരുന്നത് അൻപതേക്കർ ഭൂമി; 1984ൽ ആത്മഹത്യാ സമയത്ത് ശേഷിച്ചത് ഏഴ് ഏക്കറും; അച്ഛനെ പോലെ മകനും ധൂർത്തടിച്ചപ്പോൾ അമ്മ ഉടക്കുമായെത്തി; കൂട്ടുകാരനൊപ്പം അമ്മയെ സാരിയിൽ കെട്ടിത്തൂക്കിയത് വെറും ഏഴ് ലക്ഷം കൈക്കലാക്കാൻ; ഇസ്മായിലിന്റെ കൊലപാതകിയെ തേടി ഇറങ്ങിയപ്പോൾ കണ്ടെത്തിയത് നീലഗിരിയിലെ ജോർജുകുട്ടിയെ; നിർണ്ണായകമായത് ക്രിസ്ത്യാനിയായ ഭാര്യയുടെ അച്ചായൻ വിളിയും ബൈക്ക് കണ്ടെത്തലും; മണാശ്ശേരിയിലെ ബിർജുവിനെ കുടുക്കിയത് ക്രൈംബ്രാഞ്ചിന്റെ തന്ത്രങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: മണാശ്ശേരിയിലെ ഇരട്ടക്കൊലപാതകക്കേസിൽ അറസ്റ്റിലായ ബിർജു അമ്മ ജയവല്ലിയെ കൊലപ്പെടുത്തിയതു സ്വത്ത് സ്വന്തമാക്കുന്നതിനു വേണ്ടിയെന്നു ക്രൈം ബ്രാഞ്ച്. മുറിച്ചുമാറ്റിയ ശരീരാവശിഷ്ടങ്ങൾ കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്നു കണ്ടെത്തിയ സംഭവത്തിൽ രണ്ടരവർഷത്തിനുശേഷമാണ് ദുരൂഹതയുടെ ചുരുളഴിഞ്ഞത്.

മലപ്പുറം വണ്ടൂർ പുതിയോത്ത് ഇസ്മയിലാ(47)ണു കൊല്ലപ്പെട്ടതെന്നു ക്രൈംബ്രാഞ്ച് കണ്ടെത്തി. പ്രതിയായ കോഴിക്കോട്, മുക്കം വെസ്റ്റ് മണാശേരി സൗപർണികയിൽ ബിർജു(53)വിനെ തമിഴ്‌നാട് നീലഗിരിയിലെ താമസസ്ഥലത്തുനിന്നു പിടികൂടി. ബിർജുവിനെ ചോദ്യംചെയ്തപ്പോൾ, രണ്ടു കൊലപാതകങ്ങളുടെ നടുക്കുന്ന വിവരങ്ങളാണു വെളിപ്പെട്ടത്. സ്വന്തം അമ്മ ജയവല്ലി(70)യെ കൊലപ്പെടുത്താൻ ബിർജു നിയോഗിച്ച വാടകക്കൊലയാളിയായിരുന്നു ഇസ്മയിൽ. തെളിവുനശിപ്പിക്കാൻ പിന്നീട് ഇസ്മയിലിനെയും ബിർജു വകവരുത്തി. അതിവിദഗ്ധമായ അന്വേഷണമാണ് ബിർജുവിനെ കുടുക്കിയത്.

ബിർജുവിന്റെ കുടുംബം കാരശ്ശേരി പഞ്ചായത്തിലെ ഭൂപ്രഭുക്കളായിരുന്നു. ബിർജുവിന്റെ അച്ഛൻ പാലിയിൽ വാസുവിന് അൻപതേക്കറോളം ഭൂമി പാരമ്പര്യസ്വത്തായി ലഭിച്ചിരുന്നു. എന്നാൽ ഇതിൽ ഭൂരിഭാഗവും അന്യാധീനപ്പെട്ടു. 1984 ൽ വാസു ആത്മഹത്യ ചെയ്യുമ്പോൾ ഏഴേക്കർ ഭൂമി മാത്രമായിരുന്നു ഉണ്ടായിരുന്നത്. വാസുവിന്റെ മരണത്തിനു ശേഷം ഈ ഭൂമി ജയവല്ലിയുടെയും മകൻ ബിർജുവിന്റെയും പേരിലായി. ബാധ്യതകൾ തീർക്കാനായി ജയവല്ലി ഈ ഭൂമി 14 ലക്ഷം രൂപയ്ക്കു വിറ്റു. 7 ലക്ഷം രൂപ ബിർജുവിനു നൽകി. ബാക്കി പണത്തിൽ നിന്ന് ഒരു വിഹിതം ഉപയോഗിച്ചു തൊണ്ണൂറുകളുടെ തുടക്കത്തിൽ മുക്കത്തിനു സമീപമുള്ള വെസ്റ്റ് മണാശ്ശേരിയിൽ 10 സെന്റ് സ്ഥലവും വീടു വാങ്ങി. മിച്ചമുള്ള പണം പലിശയ്ക്കു നൽകി.

ബിർജു തുടങ്ങിയ ബിസിനസുകളെല്ലാം പരാജയപ്പെട്ടു. പണം തീർന്നതോടെ ഇയാൾ അമ്മയുടെ കയ്യിലെ പണം ആവശ്യപ്പെടാൻ തുടങ്ങി. ജയവല്ലി ബിർജുവിനെ വീട്ടിൽ നിന്നു പുറത്താക്കുമെന്ന സ്ഥിതിയായപ്പോഴാണ് അമ്മയെ കൊലപ്പെടുത്താൻ തീരുമാനിച്ചത്. ഇതിനായി ഇസ്മായിലിന്റെ സഹായം തേടി. ബിർജുവിന്റെ ഭാര്യയെയും 2 മക്കളെയും ഗൂഡല്ലൂരിലെ ബന്ധുവിന്റെ അടുത്തേക്ക് അയച്ചു. ഇസ്മായിലിനൊപ്പം രാവിലെയും ഉച്ചയ്ക്കും വീട്ടിലെത്തിയിരുന്നെങ്കിലും കൃത്യം നടത്താനായില്ല. രാത്രി ജയവല്ലി ഉറങ്ങിക്കിടക്കുമ്പോൾ ഇരുവരും ചേർന്നു തോർത്ത് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി. മൃതദേഹം സാരി ഉപയോഗിച്ചു ഫാനിൽ കെട്ടിത്തൂക്കി. ജയവല്ലി ആത്മഹത്യ ചെയ്‌തെന്നു ബിർജു അയൽവാസികളെയും ബന്ധുക്കളെയും അറിയിച്ചു. കഴുത്തിൽ തുണി മുറുകിയാണു മരണം എന്നായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. പിതാവ് വാസുവിന്റെ ആത്മഹത്യയിൽ ബിർജുവിനു പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

മൃതദേഹഭാഗങ്ങൾ ഇസ്മായിലിന്റേതാണെന്നു ക്രൈം ബ്രാഞ്ച് കണ്ടെത്തിയത് ഒരുമാസം മുമ്പാണ്. ഇതോടെ ഇസ്മായിൽ ക്രിമിനൽ കേസ് പ്രതിയാണെന്ന് കണ്ടെത്തി. ഇതോടെ ഇയാളുടെ പേരിലുള്ള കേസുകൾ, സുഹൃത്തുക്കൾ, യാത്രയുടെ വിശദാംശങ്ങൾ, ജോലി ചെയ്ത സ്ഥലങ്ങൾ തുടങ്ങി വിശദമായ പട്ടിക തയാറാക്കി. ഇയാൾ 4 വിവാഹം കഴിച്ചിട്ടുണ്ടെന്നു കണ്ടെത്തി. 4 പേരെയും ചോദ്യം ചെയ്തു. ഇസ്മായിലിനെ കാണാതായി 2 വർഷമായിട്ടും പരാതി നൽകാത്തത് എന്താണെന്ന ചോദ്യത്തിന് ഏതെങ്കിലും കേസിൽ പെട്ടു ജയിലിലാണെന്നു കരുതിയെന്നായിരുന്നു ഒരു ഭാര്യയുടെ മറുപടി. ഇസ്മായിൽ അവസാനം ജോലി ചെയ്തിരുന്നത് മലപ്പുറം മോങ്ങത്തെ ഒരു വീട്ടിലാണെന്ന് അറിഞ്ഞു. 25,000 രൂപ മാസശമ്പളം തികയുന്നില്ലെന്നും മുക്കത്തെ അച്ചായന്റെ അടുത്തേക്കു പോകുകയാണെന്നും പറഞ്ഞാണ് അവിടെ നിന്നു പോയതെന്നു വീട്ടുടമ മൊഴി നൽകി. ഇതും നിർണ്ണായകമായി.

ഇസ്മായിലിന്റെ മൃതദേഹത്തിന്റെ ഒരു ഭാഗം കണ്ടെത്തിയതു മുക്കത്തു നിന്നായതിനാൽ ക്രൈം ബ്രാഞ്ച് അന്വേഷണം അവിടം കേന്ദ്രീകരിച്ചു. 4 ഭാര്യമാരിൽ ഒരാളുടെ വീട് മുക്കത്താണെന്നും അവിടെ ഇയാൾക്ക് ഒട്ടേറെ സുഹൃത്തുക്കളുമുണ്ടെന്നും കണ്ടെത്തി. സാമ്പത്തിക ഇടപാടുകളെപ്പറ്റിയുള്ള അന്വേഷണത്തിലാണ് 'ഒരു അച്ചായൻ' 2 ലക്ഷം രൂപ തരാനുണ്ടെന്ന് ഇസ്മായിൽ പറഞ്ഞിരുന്നതായി സുഹൃത്ത് മൊഴി നൽകിയത്. സ്വത്തുതർക്കം പരിഹരിക്കാനായി ഒരു സ്ത്രീയെ കൊലപ്പെടുത്തിയതിന്റെ പ്രതിഫലമാണ് ഈ തുകയെന്ന് ഇസ്മായിലുമായി അടുപ്പമുണ്ടായിരുന്ന മറ്റൊരാളും പറഞ്ഞു. മുക്കത്തെ അസ്വാഭാവിക മരണങ്ങളുടെ പട്ടിക പരിശോധിച്ച അന്വേഷണ സംഘം ജയവല്ലിയുടെ മരണത്തെ കുറിച്ച് അറിഞ്ഞു. എഴുപതാം വയസ്സിൽ ഒരു സ്ത്രീ എന്തിന് ആത്മഹത്യ ചെയ്‌തെന്നായി അന്വേഷണം. ജയവല്ലിയുടെ മരണത്തിൽ സംശയമുണ്ടായിരുന്നെന്ന് അയൽവാസികൾ മൊഴി നൽകി. വീട്ടിൽ പ്രശ്‌നങ്ങളുണ്ടെങ്കിലും ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നു ഇവർ അയൽവാസികളോടു പറഞ്ഞിരുന്നു. മകനുമായി സ്വത്തു തർക്കമുണ്ടായിരുന്നതായും വിവരം ലഭിച്ചു. എന്നാൽ 2 വർഷം മുൻപു മകൻ വീടും സ്ഥലവും വിറ്റു നാടു വിട്ടിരുന്നു.

ഇസ്മായിൽ മുക്കത്തെത്തിയതു ക്വട്ടേഷൻ ഇടപാടിൽ പണം നൽകാനുള്ള അച്ചായനെത്തേടിയാണ് എന്ന മൊഴി നിർണ്ണായകമായി. പിന്നീടു നടത്തിയ അന്വേഷണത്തിൽ ബിർജു വിവാഹം കഴിച്ച ക്രിസ്ത്യൻ യുവതി അയാളെ അച്ചായൻ എന്നാണു വിളിച്ചിരുന്നതെന്നും അതു കേട്ടു ചില സുഹൃത്തുക്കളും ബിർജുവിനെ ഇങ്ങനെ വിളിച്ചിരുന്നെന്നും കണ്ടെത്തി. ഇസ്മായിലിന്റെ മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയ സമയത്താണു ബിർജു നാടുവിട്ടതെന്നതും മനസ്സിലാക്കി. ഇസ്മായിലും ബിർജുവും സുഹൃത്തുക്കളാണെന്നും തിരിച്ചറിഞ്ഞു. ഇതോടെ കേസിൽ ക്രൈംബ്രാഞ്ച് എല്ലാം തിരിച്ചറിഞ്ഞു. വസ്തു വിൽപന നടത്തിയ രേഖകളിൽ നിന്നു ലഭിച്ച ബിർജുവിന്റെ ചിത്രം കണ്ടെത്തി.മകൾ പത്താം ക്ലാസ് വരെ പഠിച്ച കോഴിക്കോട് നഗരത്തിലെ സ്‌കൂളിലെ രേഖകളിൽ നിന്നു ഫോൺ നമ്പർ കണ്ടെത്തിയെങ്കിലും 2 വർഷമായി ആ നമ്പർ പ്രവർത്തിച്ചിരുന്നില്ല.

വയനാട്ടിലേക്കാണു പോകുന്നതെന്ന് ഒരു സുഹൃത്തിനോടും തമിഴ്‌നാട്ടിലേക്കെന്നു മറ്റൊരാളോടും ബിർജു പറഞ്ഞിരുന്നു. തുടർന്നാണു വയനാട്തമിഴ്‌നാട് അതിർത്തിയിൽ മലയാളികൾ താമസിക്കുന്ന പ്രദേശങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി്. ക്രൈം ബ്രാഞ്ചിന്റെ കൈവശമുള്ള ചിത്രവുമായി സാദൃശ്യമുള്ള ഒരാൾ 2 വർഷമായി നീലഗിരിയിലുണ്ടെന്നും ഇയാളുടെ പേര് ജോർജുകുട്ടി എന്നാണെന്നും കണ്ടെത്തി. ഈ വീട്ടിലെത്തിയ അന്വേഷണസംഘം കണ്ടതു പൂട്ടിയിട്ട വീടിനു മുന്നിൽ കേരള റജിസ്‌ട്രേഷനുള്ള ബൈക്ക്. നമ്പർ കുറിച്ചെടുത്തു മടങ്ങിയ സംഘം ആർസി ഉടമയെ കണ്ടെത്തി മുക്കം മണാശ്ശേരി സ്വദേശി ബിർജു. പിറ്റേദിവസം രാവിലെ വീടിനു സമീപം കാത്തുനിന്ന ക്രൈം ബ്രാഞ്ച് സംഘത്തിന്റെ കണ്ണുവെട്ടിച്ചു ബിർജു രക്ഷപ്പെട്ടു. എന്നാൽ മടങ്ങിവരും വഴി വീടിനു സമീപത്തു വച്ചു പിടികൂടി. മുക്കത്ത് എത്തിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതോടെ കൊലയിലെ ദുരൂഹത അഴിഞ്ഞു. ബിർജു കുറ്റസമ്മതവും നടത്തി.

ഇസ്മയിലിന്റെ സഹായത്തോടെ ബിർജു അമ്മയെ കൊലപ്പെടുത്തിയശേഷം സാരി ഉപയോഗിച്ചു ഫാനിൽ കെട്ടിത്തൂക്കുകയായിരുന്നു. സംഭവം ആത്മഹത്യയാണെന്നു നാട്ടുകാരെ വിശ്വസിപ്പിക്കാനും ബിർജുവിനു കഴിഞ്ഞു. അമ്മയെ കൊലപ്പെടുത്താൻ സഹായിച്ചാൽ 10 ലക്ഷം രൂപ ഇസ്മയിലിനു നൽകാമെന്നു ബിർജു വാഗ്ദാനം ചെയ്തിരുന്നു. ഇസ്മയിൽ നിരന്തരം പ്രതിഫലമാവശ്യപ്പെടുകയും കൊലപാതകവിവരം വെളിപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തതോടെ അയാളെയും കൊലപ്പെടുത്താൻ തീരുമാനിച്ചു. തുടർന്ന്, ഇസ്മയിലിനെ വീട്ടിലേക്കു വിളിച്ചുവരുത്തി. കയർ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയശേഷം സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച് മൃതദേഹം കഷണങ്ങളാക്കി മുറിച്ച് വെവ്വേറെ ചാക്കുകളിലാക്കി. തലയും കൈകാലുകളും പുഴയിൽ തള്ളി. ഉടൽ ചാക്കിൽക്കെട്ടി കാരശ്ശേരി പഞ്ചായത്തിലെ പാതയോരത്ത്, കോഴിമാലിന്യങ്ങൾക്കിടയിൽ ഉപേക്ഷിച്ചു.

ശരീരഭാഗങ്ങളെല്ലാം ഒരാളുടേതാണെന്നു ഡി.എൻ.എ. പരിശോധനയിലൂടെ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. വിരലടയാളം പരിശോധിച്ചപ്പോഴാണ്, മരിച്ചത് ഇസ്മയിലാണെന്ന നിഗമനത്തിലെത്തിയത്. മലപ്പുറം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇസ്മയിലിനെതിരേ മോഷണക്കേസുകളുണ്ടായിരുന്നു. ഈ കേസുകളിൽ ശേഖരിച്ച വിരലടയാളവും മൃതദേഹത്തിന്റെ വിരലടയാളവും ഒന്നാണെന്നു കണ്ടെത്തി. തുടർന്ന്, ഇസ്മയിലിന്റെ മാതാവിന്റെ രക്ത സാമ്പിൾ ശേഖരിച്ച് ഡി.എൻ.എ. പരിശോധന നടത്തി. ഇതോടെയാണു കൊല്ലപ്പെട്ടത് ഇസ്മയിലാണെന്നു സ്ഥിരീകരിച്ചത്.

ജയവല്ലിയുടെ മരണത്തിൽ നാട്ടുകാർക്കു സംശയമുണ്ടായിരുന്നു. മകൻ ബിർജു പിന്നീടു വീടും സ്ഥലവും വിറ്റ് നാടുവിട്ടതും ദുരൂഹതയ്ക്ക് ആക്കം കൂട്ടി. ഇസ്മയിലും ബിർജുവുമായുള്ള ബന്ധത്തിന്റെ തെളിവുകൾ ക്രൈംബ്രാഞ്ചിനു ലഭിച്ചതോടെയാണ് ഏറെനാളത്തെ അന്വേഷണത്തിനൊടുവിൽ പ്രതിയെ നീലഗിരിയിൽ കണ്ടെത്തിയത്. 2017 ജൂൺ 26-നു ചാലിയം കടലോരത്തുനിന്നു മൃതദേഹത്തിന്റെ ഇടതുകൈ ലഭിച്ചതോടെയാണു പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. മൂന്നു ദിവസത്തിനുശേഷം അവിടെനിന്നുതന്നെ വലതുകൈയും കിട്ടി. ജൂലൈ ആറിനു കാരശേരി പഞ്ചായത്തിലെ കുമാരനെല്ലൂർ എസ്റ്റേറ്റ് ഗേറ്റിൽ തടപറമ്പ് റോഡിൽനിന്നു ചാക്കിൽ കെട്ടിയനിലയിൽ കാലുകളും ഓഗസ്റ്റ് 13-നു ചാലിയത്തുനിന്നു തലയോട്ടിയും കണ്ടെത്തി. 2017 ഒക്ടോബർ നാലിനാണു കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. ഐ.ജി: ഇ.ജെ. ജയരാജിന്റെ മേൽനോട്ടത്തിൽ, ഡിവൈ.എസ്‌പി: എം. ബിനോയിയാണു കേസ് അന്വേഷിച്ചത്.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
ഹാൻഡ്‌ലർമാർ നൽകിയ കുട്ടിയുടെ വസ്ത്രം മണപ്പിച്ചു; വീടിന്റെ പിൻവാതിലിലൂടെ പുറത്തിറങ്ങി അതിർത്തി കടന്ന് 15 മീറ്ററോളം അകലെയുള്ള അയൽ വീടിന്റെ പിന്നിലൂടെ ചുറ്റിക്കറങ്ങി മുന്നിലെത്തി; ആൾ താമസമില്ലാത്ത വീടിന്റെ ഗേറ്റിലൂടെ പുറത്തിറങ്ങി താൽകാലിക നടപ്പാലത്തിന് അടുത്തെത്തി; കുറ്റിക്കാട്ടിലൂടെ എത്തിയത് മറുകരയിലെ ആളില്ലാ വീട്ടിൽ; പൊലീസ് ഡോഗ് മണത്തു പോയതും പൊന്നു പോയ വഴിയിലൂടെ! റീനയുടെ വഴികാട്ടൽ നിർണ്ണായകം; ദേവനന്ദയെ തേടി പൊലീസ് നായ പോയത് കിറുകൃത്യം വഴിയിൽ
നടിയെ ആക്രമിച്ച കേസിൽ സാക്ഷി പറയാൻ എത്തേണ്ട കുഞ്ചാക്കോ ബോബൻ അവധി അപേക്ഷ നൽകാതെ മുങ്ങി; നടനെ അറസ്റ്റ് ചെയത് ഹാജരാക്കാൻ വാണ്ട് പുറപ്പെടുവിച്ച് കോടതി; കുഞ്ചാക്കൊയ്‌ക്കൊപ്പം റിമി ടോമിയേയും നാലിന് വിസ്തരിക്കും; സംയുക്തയേയും ശ്രീകുമാർ മേനോനേയും ഒഴിവാക്കി പ്രോസിക്യൂഷൻ; കൃത്യമായി ഉത്തരങ്ങൾ പറഞ്ഞ് ഗീതു മോഹൻദാസ്; ദിലീപിന് ജയിൽ വാസം ഒരുക്കാൻ കരുതലോടെ പ്രോസിക്യൂഷൻ
അടുപ്പമുള്ളവർ വിളിച്ചാൽ പോലും വീട്ടിൽ നിന്നു പുറത്തു പോകാത്ത കുട്ടി വിജനമായ വഴിയിലൂടെ ആരും കാണാതെ 400 മീറ്റർ അകലെ എങ്ങനെയെത്തി? കാണാതായ ദിവസം തന്നെ നടപ്പാലത്തിനു സമീപം മുങ്ങൽ വിദഗ്ദ്ധർ തിരച്ചിൽ നടത്തിയിട്ടും എന്തുകൊണ്ടു മൃതദേഹം കണ്ടെത്തിയില്ല? ഇത്തിക്കരയാറ്റിലെ കൊച്ചു മിടുക്കിയുടെ മരണത്തിൽ തലപുകച്ച് കേരളാ പൊലീസ്; അച്ഛന്റെ മൊഴി ഉടൻ രേഖപ്പെടുത്തും; ദേവനന്ദയുടെ മരണ കാരണം കണ്ടെത്താൻ കരുതലോടെ അന്വേഷണം; മൊബൈൽ ടവർ പരിശോധന നിർണ്ണായകം
വിവാഹം കഴിഞ്ഞ് അഞ്ച് കൊല്ലത്തെ പ്രാർത്ഥനയ്ക്കും കാത്തിരിപ്പിനും ശേഷം പിറന്ന പൊന്നു; ദേവതയെ പോലെ നോക്കി വളർത്തിയ ദേവനന്ദ; അച്ഛൻ പറയുന്നതെല്ലാം കേൾക്കുന്ന പൊന്നോമന; രണ്ടാമത്തെ കുട്ടി പിറന്നത് ഏഴ് വർഷത്തിന് ശേഷം മൂന്ന് മാസം മുമ്പും; പത്ത് മാസം മുമ്പ് മസ്‌കറ്റിൽ പോയ പ്രദീപ് മകനെ ആദ്യമായി തലോടിയപ്പോൾ വിതുമ്പിയത് മകളുടെ വിയോഗം താങ്ങാനാവാതെ; ഇളവൂരിലെ ഇത്തിക്കരയാറ്റിലെ ആറു വയസ്സുകാരിയുടെ മരണം ഈ അച്ഛന് നൽകുന്നത് തീരാ ദുഃഖം; പ്രദീപിന്റെ വേദനയിൽ കേരളം വിതുമ്പുമ്പോൾ
അവധി ആയതിനാൽ വീട്ടിൽ നിന്ന കുട്ടി; അപ്പൂപ്പനും അമ്മൂമ്മയും ജോലിക്കും പോയി; അമ്മ തുണി കഴുകുകയായിരുന്നു; എല്ലാം അറിഞ്ഞു പ്ലാൻ ചെയ്ത് കുട്ടിയെ തട്ടിക്കൊണ്ട് പോയതെന്ന് 100 ശതമാനം ഉറപ്പെന്ന് വാർഡ് മെമ്പർ; ആരോ തട്ടിക്കൊണ്ടു പോയി കൊന്നതെന്ന് അപ്പൂപ്പന്റെ അനുജൻ; വൈസ് പ്രസിഡന്റും ചർച്ചയാക്കുന്നത് ദുരൂഹതകൾ; വെള്ളം കുടിച്ചാണ് മരണമെങ്കിൽ വയർ വീർക്കേണ്ടേ എന്ന ചോദ്യവുമായി ബന്ധുക്കൾ; ദേവനന്ദയുടെ മരണത്തിൽ ഉയരുന്നത് സംശയങ്ങൾ മാത്രം; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് നിർണ്ണായകം
വിമർശിക്കുന്നവർക്ക് വധശിക്ഷ നൽകുന്ന തന്ത്രവുമായി വിവാദ മോഡൽ രശ്മി നായർ വീണ്ടും; 'കുഞ്ഞിനെ പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ' എന്നുപറഞ്ഞ് മാധ്യമപ്രവർത്തകനായ അർജ്ജുൻ.സി.വനജിന്റെയും ഭാര്യയുടെയും ചിത്രം ഷെയർ ചെയ്ത് ഇടതുസഹയാത്രികയായ ഓപ്പറേഷൻ ബിഗ്ഡാഡി ഫെയിം രശ്മി ആർ നായർ; പൊലീസിൽ പരാതി നൽകി അർജ്ജുൻ; തന്റെ പേരിൽ വ്യാജ സ്‌ക്രീൻ ഷോട്ട് പ്രചരിപ്പിച്ചു എന്നാരോപിച്ച് പരാതി നൽകി രശ്മിയും
കൈപിടിച്ചു കുലുക്കി പറഞ്ഞത് കൺഗ്രാജുലേഷൻസ്; എല്ലാം വിചാരിച്ചത് പോലെ നടന്നില്ലേയെന്ന് പ്രോസിക്യൂട്ടറുടെ മറു ചോദ്യം; ചിരിച്ചു കൊണ്ട് മറുപടി നൽകിയത് അതേയെന്നും; പിന്നെ അഭിഭാഷകന്റെ കാറിൽ അന്വേഷകന്റെ മടക്കയാത്ര; മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തൽ പൂർത്തിയായ ശേഷം സിഐ ബൈജു പൗലോസും അഡ്വക്കേറ്റ് എ സുരേഷനും പ്രകടിപ്പിച്ചത് ആത്മവിശ്വാസത്തിന്റെ ശരീര ഭാഷ്യം; കോടതിക്ക് മുന്നിലെ കൂടിക്കാഴ്ചയിൽ നിറയുന്നത് പ്രതീക്ഷകൾ; ദിലീപിന്റെ മുഖം വാടുമ്പോൾ ചിരിക്കുന്നത് കേരളാ പൊലീസിലെ ആക്ഷൻ ഹീറോ
നിധിന്റെ മനസ്സിലെ ഒരുപാടിഷ്ടം അറിഞ്ഞത് പ്രണവുമായുള്ള 18-ാം വയസിലെ പ്രണയ വിവാഹ ശേഷം; മറ്റൊരാളിൽ നിന്ന് അറിഞ്ഞ കാര്യത്തെ കുറിച്ച് ഫെയ്‌സ് ബുക്ക് സുഹൃത്തിനോട് ചോദിച്ചപ്പോൾ കിട്ടിയത് തന്റെ ജീവന്റെ പാതിയാക്കാൻ ആഗ്രഹിച്ചിരുന്നു എന്ന നിരാശ കലർന്ന മറുപടി; ഭർത്താവ് ഗൾഫിൽ പോയപ്പോൾ അമ്മായി അമ്മയുമായി ഉണ്ടായ പ്രശ്‌നങ്ങൾ മുതലെടുത്ത് പരിചയക്കാരൻ കാമുകനായി; വിയാനെ കൊലപ്പെടുത്തിയ അമ്മയെ നിധിൻ വളച്ചെടുത്തത് അതിവിദഗ്ധമായി; ശരണ്യയെ അഴിക്കുള്ളിലാക്കിയ പകയ്ക്ക് പിന്നിലെ കഥ
കറുത്ത ചുരിദാറിട്ട് ഉറച്ച മനസ്സുമായി എണ്ണി എണ്ണി പറഞ്ഞത് ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് പ്രതികാരം ഉണ്ടായതിന്റെ കാര്യ കാരണങ്ങൾ; വളരെ നേരത്തെ എത്തി പ്രോസിക്യൂട്ടറുമായി സംസാരിച്ച് സാക്ഷിക്കൂട്ടിലെത്തി നൽകിയത് ആദ്യ ഭർത്താവിനെതിരെയുള്ള അതിശക്തമായ മൊഴി; ഗൂഢാലോചനക്കേസിൽ ശിക്ഷ ഉറപ്പാക്കാനുള്ള പ്രോസിക്യൂഷൻ നീക്കങ്ങൾക്ക് കരുത്ത് നൽകി ലേഡി സൂപ്പർ സ്റ്റാർ; കലൂരിലെ സിബിഐ കോടതിയുടെ പ്രതിക്കൂട്ടിൽ ദിലീപിനെ നിർത്തി മഞ്ജു വാര്യർ വെളിപ്പെടുത്തിയത് സിനിമയ്ക്കുള്ളിലെ പ്രതികാരം
വീട്ടമ്മ ഒളിച്ചോടിയത് പ്രവാസിയായ ഭർത്താവിനെയും രണ്ട് കുട്ടികളെയും ഉപേക്ഷിച്ച്: മൈന എന്ന് വിളിപ്പേരുള്ള അസം സ്വദേശിയായ കാമുകൻ എത്തിയത് വീട്ടിലെ വയറിംങ് പണിക്ക്; മൂന്ന് ദിവസത്തെ പ്രണയം പൂവണിഞ്ഞതോടെ ഇറങ്ങിപോയത് മക്കളെ ഉറക്കി കിടത്തിയ ശേഷം; കാമുകനൊപ്പം അസമിലേക്ക് നാടുവിട്ട വീട്ടമ്മ പൊലീസ് പിടിയിൽ
ഫോണിന്റെ പാസ് വേർഡ് പോലും വാരത്തെ കാമുകന് അറിയാമായിരുന്നു; മിക്കപ്പോഴും ഫോൺ പരിശോധിക്കുകയും മെസേജുകൾ വായിച്ച് നോക്കുകയും ചെയ്ത 'ജാരൻ' മനസ്സിലാക്കിയത് കാമുകിക്ക് ഒന്നിലധികം ബന്ധങ്ങളുണ്ടെന്ന സത്യം; പാലക്കാട്ടെ കാമുകനെ കുറിച്ച് പൊലീസിന് മൊഴി നൽകിയത് ഭർത്താവിന്റെ കൂട്ടുകാരനായ നിധിൻ; മറ്റുള്ളവർ മെസേജ് കാണാതിരിക്കാൻ ഫോണിൽ ചാറ്റുകളെല്ലാം ഡിലീറ്റ് ചെയ്ത നിലയിലും; വിയാനെ കൊന്ന അമ്മയ്‌ക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ; കേട്ട് ഞെട്ടി പൊലീസ്
'മുതിർന്ന സ്ത്രീകൾക്കുള്ള കളിപ്പാട്ടങ്ങൾ ലഭ്യമാണ്; സാധനം ഇലക്ട്രിക് ആണ്, സ്പീഡ് കൺട്രോൾ സ്വിച്ചൊക്കെ ഉണ്ട്'; ശിവലിംഗത്തെ അവഹേളിച്ച് അബ്ദുൾ ഖാദർ പുതിയങ്ങാടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്; വിവാദമായ പോസ്റ്ററിന് താഴെ വിമർശനവും തെറിവിളികളും ഉപദേശവും; ആവിഷ്‌കാര സ്വാതന്ത്യത്തെ ദുരുപയോഗം ചെയ്യുന്നെന്ന ആരോപണവുമായി സൈബർ ലോകം; യുവാവിന്റെ പോസ്റ്റിനെതിരെ ഉറഞ്ഞുതുള്ളി വിശ്വാസികളും
എടക്കരയിൽ എത്തിയത് സർക്കാർ ജീവനക്കാരനായ ഭർത്താവിനൊപ്പം; സൗന്ദര്യം കൈമുതലാക്കി പ്രണയക്കളി തുടങ്ങിയപ്പോൾ ഭാര്യയെ ഡിവോഴ്‌സ് ചെയ്ത് മകനൊപ്പം മടങ്ങിയ ആദ്യ ഭർത്താവ്; കോടീശ്വരനെ കെട്ടി പിച്ചക്കാരനാക്കിയ ധൂർത്തിലും കുട്ടി പിറന്നു; മൂന്ന് വയസ്സുകാരനെ നോക്കനെത്തിയ ആയയെ മറയാക്കിയ അനാശാസ്യത്തിലേക്ക് കാര്യങ്ങളെത്തിച്ചത് നാട്ടുകാരെ ഭയപ്പെടുത്തി അകറ്റി നിർത്തിയും; അഴിക്കുള്ളിലായത് കഞ്ചാവും മയക്കുമരുന്നുമായി എടക്കരയെ ഭീതിയിലാക്കിയ സുന്ദരി; ബിൻസ തമ്പുരാൻകുന്നിലെ 'സെക്‌സ് റാണി' ആയ കഥ
ഭർത്താവില്ലാത്ത സമയം നോക്കി 60 കാരൻ കാമുകനെ വീട്ടിൽ വിളിച്ചു കയറ്റി 30കാരിയായ യുവതി: ഉറക്കം എഴുന്നേറ്റ് വന്നപ്പോൾ മകൻ കണ്ടത് കണാൻ പാടില്ലാത്ത വിധത്തിൽ അമ്മയെയും കാമുകനെയും; രഹസ്യബന്ധം അച്ഛനോട് പറയുമെന്ന് മകൻ; പ്രകോപിതയായ യുവതി ഒമ്പതുവയസുകാരനായ മകനെ തുണി കഴുത്തിൽ മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; അവിഹിത ബന്ധത്തിന് വേണ്ടി സ്വന്തം മകനെ കൊലപ്പെടുത്തിയ ഒരു പെറ്റമ്മയുടെ കഥ കൂടി
കിഡ്‌നിയിലെ കല്ലിന് യൂറോളജിസ്റ്റ് നിർദ്ദേശിച്ചത് ലേസർ ട്രീറ്റ്‌മെന്റ്; ആഡംബര കപ്പലിലെ ജോലിക്കാരനെന്ന് അറിഞ്ഞപ്പോൾ നടത്തിയത് ചെലവ് കൂടിയ ടെന്റ് ഇട്ട് റിമൂവർ; ലക്ഷങ്ങളുടെ രണ്ട് ശസ്ത്രക്രിയ നടത്തിയിട്ടും അറുപത് ശതമാനം കല്ലും പോയില്ലെന്ന് അറിഞ്ഞ് പൊട്ടിത്തെറിച്ചപ്പോൾ ലേസർ ട്രീറ്റ്‌മെന്റിന് വീണ്ടും വരാൻ നിർദ്ദേശം; ഒടുവിൽ ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് പുറത്ത് വന്നത് ജീവനില്ലാ ശരീരം; കല്ലറക്കാരൻ സമീറിന്റേതു കൊലപാതകമോ അതോ ചികിൽസാ പിഴവോ? കിംസ് ആശുപത്രി വീണ്ടും വിവാദത്തിൽ
വിവാഹം കഴിഞ്ഞതോടെ സങ്കടം പെരുകി; ഫേസ്‌ബുക്കിൽ നിന്ന് വിവാഹത്തിന്റെ എല്ലാ ദൃശ്യങ്ങളും ഡിലീറ്റ് ചെയ്തു; ടാൻസി എല്ലാം തീരുമാനിച്ച് ഉറപ്പിച്ചിരുന്നതായി സംശയിച്ച് ബന്ധുക്കൾ; ഭർത്താവിന്റെയും വീട്ടുകാരുടെയും സ്‌നേഹം നിറഞ്ഞ പെരുമാറ്റം കണ്ടതോടെ താൻ എല്ലാവരെയും ചതിക്കുകയാണെന്ന തോന്നലും; പള്ളിയിൽ പോകാനായി ഒരുങ്ങുന്നതിനിടെ മുറി അടച്ച് ജീവനൊടുക്കിയ 26 കാരിയുടെ മരണത്തിലെ ദുരൂഹത നീങ്ങുന്നു; കോട്ടപ്പുറത്തെ മരണത്തിൽ ഞെട്ടിപ്പിക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇങ്ങനെ
ഹാവ് എ പ്വൊളി മാസ്റ്റർബേഷൻ...ഹാവ് എ പൊളി മെന്റൽ ഹെൽത്ത്! 'ഇത്രയും കാലം നീ എവിടെ ആയിരുന്നു മുത്തേ! ഇത് ഉപയോഗിച്ചപ്പോളാണ് എന്തൊക്കെ സുഖങ്ങളാണ് 'അയ്യേ മോശം' എന്ന തോന്നലിൽ ഓരോ സ്ത്രീയും അനുഭവിക്കാതെ ഇരിക്കുന്നത് എന്നോർത്ത് സങ്കടം തോന്നിയത്; സമ്മാനം കിട്ടിയ വൈബ്രേറ്ററിൽ ആദ്യ സ്വയംഭോഗ സുഖം; പൊളി സാധനമെന്ന് വൈബ്രേറ്ററിനേക്കുറിച്ച് അനുഭവകുറിപ്പുമായി ശ്രീലക്ഷ്മി അറയ്ക്കൽ
കാമുകൻ നിധിൻ നിരന്തരം ശരണ്യയെ കാണാൻ എത്തിയിരുന്നു; ശരണ്യ വീട്ടിൽ നിന്നും അയൽപക്കത്തു നിന്നും മോഷണം നടത്തിയത് ഇയാൾക്ക് കൊടുക്കാൻ; ഇരുവരും ചേർന്ന് ബാങ്കിൽനിന്ന് ലോൺ എടുക്കാനും ശ്രമിച്ചു; ശരണ്യയുടെ വീട്ടിൽ നിന്ന് കിട്ടിയത് കാമുകന്റെ തിരിച്ചറിയൽ കാർഡ് അടക്കമുള്ള രേഖകൾ; ഡിവൈഎഫ്ഐ പ്രവർത്തകൻ ആയതിനാൽ പൊലീസ് അറസ്റ്റു ചെയ്യുന്നില്ലെന്നും ആരോപണം; വിയാനെ കടലിലെറിഞ്ഞ് കൊല്ലാൻ പ്രേരണ നൽകിയ കാമുകനെതിരെ നടപടി ഉണ്ടാവാത്തതിൽ രോഷത്തോടെ നാട്ടുകാർ
ഭർത്താവ് ഗൾഫിൽ പോയപ്പോൾ പണം ആവശ്യപ്പെട്ട് നിവാസ് മോശമായി സംസാരിച്ചു; ശല്യം സഹിക്കവയ്യാതെ വന്നതോടെ 5000 രൂപ കടംവാങ്ങി നാട്ടിലേക്കു അയച്ചു; ഇത് എടിഎമ്മിൽ നിന്നും പിൻവലിച്ചു വീട്ടിലെത്തി കൊടുത്തു; പണം വാങ്ങും മുമ്പ് നിവാസ് തന്നെ ഭാര്യയെ കൊണ്ടു ഷൂട്ടു ചെയ്യിച്ചു; എന്റെ കൺമുമ്പിൽ വെച്ച് 2500 രൂപ വലിച്ചു കീറിയപ്പോൾ ഞെട്ടിപ്പോയി; ഇക്ക കഷ്ടപ്പെട്ടുണ്ടാക്കിയ പണമാണല്ലോ എന്നോർത്തപ്പോൾ നെഞ്ചു പൊട്ടിപ്പോയി; നോട്ട് വലിച്ചു കീറിയെറിഞ്ഞ സംഭവത്തിലെ സത്യകഥ വെളിപ്പെടുത്തി ഇമ്രാന്റെ ഭാര്യ
വിവാഹ നിശ്ചയം കഴിഞ്ഞ യുവാവും യുവതിയും ബീച്ചിൽ ഒഴിഞ്ഞ ഭാഗത്തിരുന്ന് ആരും കാണുന്നില്ലെന്ന് കരുതി സനേഹപ്രകടനങ്ങൾ; സ്വകാര്യ നിമിഷങ്ങൾ മൊബൈലിൽ ഒപ്പിയ 'വില്ലൻ' 'ഇഷ്‌ക് 'സിനിമ സ്‌റ്റൈലിൽ ഇരുവരെയും നിർത്തിപ്പൊരിച്ച് ഭീഷണി; തന്റെയൊപ്പം ഒരുമണിക്കൂർ യുവതി ചെലവിട്ടില്ലെങ്കിൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും മുന്നറിയിപ്പ്; പ്രതിശ്രുത വരനെ മുൾമുനയിൽ നിർത്തിയ നാടകം അവസാനിച്ചത് ഇങ്ങനെ
നിധിന്റെ മനസ്സിലെ ഒരുപാടിഷ്ടം അറിഞ്ഞത് പ്രണവുമായുള്ള 18-ാം വയസിലെ പ്രണയ വിവാഹ ശേഷം; മറ്റൊരാളിൽ നിന്ന് അറിഞ്ഞ കാര്യത്തെ കുറിച്ച് ഫെയ്‌സ് ബുക്ക് സുഹൃത്തിനോട് ചോദിച്ചപ്പോൾ കിട്ടിയത് തന്റെ ജീവന്റെ പാതിയാക്കാൻ ആഗ്രഹിച്ചിരുന്നു എന്ന നിരാശ കലർന്ന മറുപടി; ഭർത്താവ് ഗൾഫിൽ പോയപ്പോൾ അമ്മായി അമ്മയുമായി ഉണ്ടായ പ്രശ്‌നങ്ങൾ മുതലെടുത്ത് പരിചയക്കാരൻ കാമുകനായി; വിയാനെ കൊലപ്പെടുത്തിയ അമ്മയെ നിധിൻ വളച്ചെടുത്തത് അതിവിദഗ്ധമായി; ശരണ്യയെ അഴിക്കുള്ളിലാക്കിയ പകയ്ക്ക് പിന്നിലെ കഥ
അല്പസമയം മുൻപ് വാർത്തവായിക്കുന്നതിനിടയിൽ... മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം മാതൃഭൂമി ന്യൂസിലെ ചീഫ് സബ് എഡിറ്റർ എൻ. ശ്രീജയ്ക്ക് ലഭിച്ചു; വാർത്ത കാണുന്നവർ..... ആരാണയാൾ? അൽ ശ്രീജ... ഞാനാണയാൾ! ന്യൂസ് ചാനലിൽ വാർത്ത വായിച്ചുകൊണ്ടിരിക്കെ മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു; മാതൃഭൂമിയിലെ ശ്രീജയുടെ നേട്ടം വൈറലാകുമ്പോൾ
ഗൾഫിൽ എല്ലുമുറിയെ പണിയെടുക്കുന്ന പാവങ്ങളുടെ വയറ്റത്ത് ആഞ്ഞ് തൊഴിച്ച് നിർമ്മലാ സീതാരാമൻ; വിദേശത്ത് നികുതി അടയ്ക്കുന്നില്ലെങ്കിൽ ഇന്ത്യയിൽ നികുതി അടക്കണമെന്ന വ്യവസ്ഥ കേട്ട് ഞെട്ടി പ്രവാസികൾ; സകല ഗൾഫ് മലയാളികളും ഇനി നാട്ടിൽ നികുതി അടയ്‌ക്കേണ്ടി വരും; വർഷത്തിൽ 240 ദിവസം വിദേശത്ത് താമസിച്ചില്ലെങ്കിൽ ഇനി എൻ ആർ ഐ പദവി എടുത്ത് കളയുന്നതും ഞെട്ടിക്കുന്നത്; പ്രവാസികളോട് ബജറ്റ് കാട്ടിയത് ക്രൂരത മാത്രം