Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മെത്രാനെതിരെ മൊഴി നൽകിയ കന്യാസ്ത്രീ മഠത്തിലെ തടങ്കലിൽ അടച്ചു പീഡിപ്പിക്കുന്നതിനായി സഹോദരന്റെ പരാതി; മൂവാറ്റുപുഴ മഠത്തിൽ നിന്നും ഇടുക്കി സ്വദേശിനിയായ സിസ്റ്റർ ലിസി കുര്യനെ പൊലീസ് എത്തി മോചിപ്പിച്ചു; ഫ്രാങ്കോയെ രക്ഷിക്കാനായി വീണ്ടും നാണം കെട്ട കളികളുമായി കത്തോലിക്കാ സഭ

മെത്രാനെതിരെ മൊഴി നൽകിയ കന്യാസ്ത്രീ മഠത്തിലെ തടങ്കലിൽ അടച്ചു പീഡിപ്പിക്കുന്നതിനായി സഹോദരന്റെ പരാതി; മൂവാറ്റുപുഴ മഠത്തിൽ നിന്നും ഇടുക്കി സ്വദേശിനിയായ സിസ്റ്റർ ലിസി കുര്യനെ പൊലീസ് എത്തി മോചിപ്പിച്ചു; ഫ്രാങ്കോയെ രക്ഷിക്കാനായി വീണ്ടും നാണം കെട്ട കളികളുമായി കത്തോലിക്കാ സഭ

മറുനാടൻ മലയാളി ബ്യൂറോ

മൂവാറ്റുപുഴ: ബാലപീഡന കേസിൽ വൈദികനായ റോബിൻ വടക്കുംചേരി ശിക്ഷിക്കപ്പെട്ടതോടെ നെഞ്ചിടിക്കുന്നത് കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായി തടവിൽ കഴിയേണ്ടി വന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കനാണ്. ശിക്ഷ ഒഴിവാക്കാൻ ബിഷപ്പ് കേസ് തന്നെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് കേസിൽ സാക്ഷികളായ കന്യാസ്ത്രീകളെ പലയിടത്തേക്കായി സ്ഥലം മാറ്റാൻ തുനിഞ്ഞത്. ഇത് കൂടാതെ തങ്ങളുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങാത്ത കന്യാസ്ത്രീകളെ തടങ്കലിൽ പോലും പാർപ്പിക്കാൻ മടിക്കാത്തവരായി സന്യാസിനി സഭ മാറിയെന്നാണ് പുറത്തുവരുന്ന വിവരം.

ജലന്ധർ മുൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ മൊഴിനൽകിയ കന്യാസ്ത്രീയെ മഠത്തിൽ തടങ്കലിൽവെച്ച് പീഡിപ്പിക്കുന്നുവെന്ന സഹോദരന്റെ പരാതിയെത്തുടർന്ന് പൊലീസെത്തി മോചിപ്പിച്ച സംഭവവും വിരൽചൂണ്ടുന്നത് മെത്രാനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ സജീവമായി നടക്കുന്നു എന്നതാണ്. മൂവാറ്റുപുഴ വാഴപ്പിള്ളി ജീവജ്യോതി മഠത്തിൽനിന്ന് ഇടുക്കി രാജാക്കാട് സ്വദേശിനി ലിസി കുര്യനെ(57)യാണ് മൂവാറ്റുപുഴ സിഐ. സി. ജയകുമാറിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച ഉച്ചയോടെ സ്റ്റേഷനിലേക്കു കൂട്ടിക്കൊണ്ടുവന്നത്.

ജീവനു ഭീഷണിയുണ്ടെന്നും ഇവരെ മഠത്തിൽ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്നും കാണിച്ച് സഹോദരൻ ജിമി കുര്യനാണ് പരാതിനൽകിയത്. സഭാവസ്ത്രമണിഞ്ഞശേഷം ആദ്യം വിജയവാഡയിലായിരുന്ന ഇവർ മൂവാറ്റുപുഴ തൃക്കയിലെ മഠം കേന്ദ്രീകരിച്ച് 14 വർഷമായി പ്രവർത്തിക്കുന്നു. തുടർന്ന് സിസ്റ്റർ ഓരോ മഠങ്ങളും പ്രൊവിൻസുകളും കേന്ദ്രീകരിച്ച് പ്രേഷിത പ്രവർത്തനങ്ങളും കൗൺസലിങ്ങും നടത്തിവരികയായിരുന്നു.

ഇതിനിടെയാണ് കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തിൽ ബിഷപ്പിനെതിരെ മൊഴി കൊടുത്തത്. മൊഴി നൽകിയശേഷം തന്നെ വിജയവാഡയ്ക്കു കൊണ്ടുപോയിരുന്നെന്ന് സിസ്റ്റർ മൂവാറ്റുപുഴ പൊലീസിൽ നൽകിയ മൊഴിയിൽ പറയുന്നു. പിന്നീട് രണ്ടു കന്യാസ്ത്രീകൾക്കൊപ്പം ആലുവയിലെത്തിയ സിസ്റ്ററെ രോഗിയായ അമ്മയെ കാണിക്കാൻ തൊടുപുഴയ്ക്ക് വിട്ടിരുന്നു. ആശുപത്രിയിലെത്തി അമ്മയെ കണ്ടശേഷം സിസ്റ്ററെക്കുറിച്ച് വിവരങ്ങളില്ലാതായി. മഠത്തിൽ തടവിലാക്കിയ അവസ്ഥയിലായിരുന്നു സിസ്റ്റർ. ഇതോടെയാണ് സഹോദരൻ കോട്ടയം പൊലീസിൽ പരാതി നൽകിയത്.

ഫ്രാങ്കോ മുളയ്ക്കലിന്റെ കേസിലുൾപ്പെട്ട സിസ്റ്ററുമായി അടുപ്പമുള്ള ഇവർ ബിഷപ്പിനെതിരേ മൊഴിനൽകിയത് മഠാധികാരികളെ ചൊടിപ്പിച്ചിരുന്നു. ഇതാണ് ഇവരെ പുറംലോകവുമായി ബന്ധപ്പെടാൻ അനുവദിക്കാതെ മഠത്തിൽ തടങ്കലിലെന്നപോലെ പാർപ്പിക്കാൻ കാരണമെന്നും പറയുന്നു. ഫ്രാങ്കോ അനുകൂലികളായിരുന്നു ഇതിന് പിന്നിൽ. വിജയവാഡയിലേക്ക തന്നെ ഇവരെ പറഞ്ഞയക്കാൻ തീരുമാനിച്ചിരിക്കുകയാണെന്നും പരാതിയിലുണ്ട്.

ഇതിനിടെ വീട്ടിൽനിന്ന് സഹോദരിയെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ സാധിക്കാതെ വന്നതിനെത്തുടർന്നാണ് സഹോദരൻ പരാതിയുമായി പൊലീസിനെ സമീപിച്ചത്. കന്യാസ്ത്രീയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവരെ കോടതിയിൽ ഹാജരാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP