Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജലന്ധർ രൂപതയിലെ വൈദിക സംഘം ഇന്നലെയേ കോട്ടയത്ത് എത്തി പൊലീസ് ഉദ്യോഗസ്ഥരെ കണ്ടു; ബിഷപ്പ് ഫ്രാങ്കോ ഇന്നത്തുമെന്ന് കരുതപ്പെടുന്നെങ്കിലും എങ്ങനൊണ് യാത്രയെന്ന് ആർക്കും നിശ്ചയമില്ല; കേരളത്തിലെ യാത്രാവിവരങ്ങൾ സുരക്ഷാകാരണങ്ങൾ മുൻകൂട്ടി അറിയിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ്; രണ്ട് സംഘമായി ചേർന്ന് ചോദ്യം ചെയ്യും; മുൻകൂർ ജാമ്യത്തിന് ഇന്ന് അപേക്ഷ നൽകിയേക്കും

ജലന്ധർ രൂപതയിലെ വൈദിക സംഘം ഇന്നലെയേ കോട്ടയത്ത് എത്തി പൊലീസ് ഉദ്യോഗസ്ഥരെ കണ്ടു; ബിഷപ്പ് ഫ്രാങ്കോ ഇന്നത്തുമെന്ന് കരുതപ്പെടുന്നെങ്കിലും എങ്ങനൊണ് യാത്രയെന്ന് ആർക്കും നിശ്ചയമില്ല; കേരളത്തിലെ യാത്രാവിവരങ്ങൾ സുരക്ഷാകാരണങ്ങൾ മുൻകൂട്ടി അറിയിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ്; രണ്ട് സംഘമായി ചേർന്ന് ചോദ്യം ചെയ്യും; മുൻകൂർ ജാമ്യത്തിന് ഇന്ന് അപേക്ഷ നൽകിയേക്കും

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: പീഡനക്കേസിൽ ആരോപണ വിധേയനായ ജലന്തർ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാനുള്ള ചോദ്യാവലി പൊലീസ് തയ്യാറാക്കി തുടങ്ങി. അതിനിടെ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കാൻ ബിഷപ്പ് നിയമോപദേശം തേടി. ബിഷപ്പിന്റെ അടുത്ത സുഹൃത്തുക്കളാണു ഹൈക്കോടതി അഭിഭാഷകനെ സമീപിച്ച് ഇതിനുള്ള സാധ്യതകൾ ആരാഞ്ഞത്. നാളെ പൊലീസിന് മുമ്പിൽ ഹാജരാകുന്ന ബിഷപ്പിനെ ആദ്യ ദിവസം ചോദ്യം ചെയ്യുക അഞ്ചുപേരുടെ സംഘമാണ്. ഇതുവരെ ലഭിച്ച മൊഴികൾ, തെളിവുകൾ, പരാതികൾ എന്നിവ അടിസ്ഥാനമാക്കി നൂറിലേറെ ചോദ്യങ്ങളും അവയുടെ ഉപചോദ്യങ്ങളും പൊലീസ് തയാറാക്കി. വൈക്കം ഡിവൈഎസ്‌പി കെ.സുഭാഷ് ചോദ്യം ചെയ്യലിനു നേതൃത്വം നൽകും. രണ്ടു സിഐമാരും രണ്ട് എസ്‌ഐമാരും ആദ്യഘട്ടത്തിൽ ചോദ്യം ചെയ്യലിൽ പങ്കെടുക്കും. രണ്ടാം ഘട്ടത്തിൽ ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ, ഐജി വിജയ് സാക്കറെ എന്നിവരും ചോദ്യം ചെയ്യലിൽ പങ്കുചേരും.

ജലന്തർ രൂപതയിലെ വൈദികർ അടങ്ങുന്ന സംഘം ഇന്നലെ കോട്ടയത്ത് എത്തി ചർച്ചകൾ തുടങ്ങിയിരുന്നു. പൊലീസിലെ ഉന്നതരേയും ബന്ധപ്പെട്ടിട്ടുണ്ട്. ബിഷപ് ഇന്ന് ഉച്ചയോടെ കേരളത്തിൽ എത്തുമെന്നാണ് അവർ പൊലീസിനോട് ഫയുന്നത്. അതിനിടെ ബിഷപ്പിന്റെ യാത്ര സംബന്ധിച്ച വിവരങ്ങൾ അറിയിക്കണമെന്നു പൊലീസ് ജലന്തർ രൂപതാ അധികൃതരോട് നിർദേശിച്ചു. പൊലീസ് സംരക്ഷണത്തിലോ പൊലീസ് വാഹനത്തിലോ ആയിരിക്കും ബിഷപ്പിനെ വൈക്കം ഡിവൈഎസ്‌പി ഓഫിസിൽ എത്തിക്കുക. ക്രമസമാധാന പ്രശ്‌നങ്ങൾ കണക്കിലെടുത്താണ് ഇത്. ജില്ലാ പൊലീസ് മേധാവി ഹരി ശങ്കർ ഇന്നലെ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തി. ചോദ്യം ചെയ്യൽ നടക്കുന്നിടത്ത് വലിയ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കും.

കൂടുതൽ പൊലീസുകാർ ഇന്ന് ഉച്ചയോടെ കോട്ടയത്ത് എത്തും. ചോദ്യം ചെയ്യൽ സ്ഥലത്തും ആൾക്കൂട്ടം ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിലും വിന്യസിക്കാനാണിത്. പരാതിക്കാരിയായ കന്യാസ്ത്രീ താമസിക്കുന്ന കുറവിലങ്ങാട് സെന്റ് ഫ്രാൻസിസ് മിഷൻ ഹോമിലും പൊലീസ് സുരക്ഷ ശക്തമാക്കി. കേസിൽ ബിഷപ് ഫ്രാങ്കോ മുൻകൂർ ജാമ്യത്തിനു ശ്രമിക്കേണ്ടതില്ലെന്ന നിലപാടാണു ജലന്തർ രൂപതാ നേതൃത്വം നേരത്തേ സ്വീകരിച്ചിരുന്നത്. കേസിൽ ചോദ്യം ചെയ്യലിനുവേണ്ടി നാളെ അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ ഹാജരാവാൻ നിർദേശിച്ചതോടെയാണു മുൻകൂർ ജാമ്യം അടക്കമുള്ള നിയമസാധ്യതകൾ പരിശോധിക്കാൻ ബിഷപ്പിനു വേണ്ടി നിലകൊള്ളുന്നവർ തയാറായത്. തെളിവുകൾ ബിഷപ്പിന് എതിരാണെന്ന വിലയിരുത്തലെത്തിയിരുന്നു. അതുകൊണ്ട് തന്നെ ചോദ്യം ചെയ്യലിന് ശേഷം ബിഷപ്പിനെ അറസ്റ്റ ്‌ചെയ്യാനുള്ള സാധ്യത ഏറെയാണ്.

മുൻകൂർ ജാമ്യാപേക്ഷയ്ക്ക് പുറമേ എഫ്.ഐ.ആർ റദ്ദാക്കാനും അപേക്ഷ നൽകിയേക്കുമെന്ന് സൂചനകളുണ്ട്. അതേസമയം ബിഷപ്പ് 19ന് പൊലീസിന് മുന്നിൽ ഹാജരാകുമെന്ന് പഞ്ചാബ് പൊലീസ് അറിയിച്ചതായി കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ അറിയിച്ചു. ചോദ്യം ചെയ്യൽ ഉൾപ്പെടെയുള്ള നടപടികളുണ്ടാവും. ശാസ്ത്രീയ പരിശോധനകളുടേയും സാഹചര്യ തെളിവുകളുടേയും അടിസ്ഥാനത്തിൽ മാത്രമേ അറസ്റ്റിലേക്ക് നീങ്ങുകയുള്ളൂ. ചോദ്യം ചെയ്യൽ എവിടെവെച്ച് വേണമെന്നതിൽ തീരുമാനമായില്ലെന്നും എസ്‌പി വ്യക്തമാക്കി. അറസ്റ്റുണ്ടാകില്ലെന്ന് പൊലീസ് ഉറപ്പ് നൽകിയാൽ മുൻകൂർ ജാമ്യാപേക്ഷയും ബിഷപ്പ് നൽകാനിടയില്ല.

പീഡന പരാതിയിൽ രണ്ടാം തവണയാണ് ഫ്രാങ്കോ മുളയ്ക്കലിനെ പൊലീസ് ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്. ആദ്യ തവണ ജലന്ധറിൽ വെച്ച് ചോദ്യം ചെയ്തിരുന്നു. ഒമ്പതു മണിക്കൂറായിരുന്നു അന്ന് ചോദ്യം ചെയ്തത്. നാളത്തെ ചോദ്യം ചെയ്യലിൽ നൽകുന്ന മറുപടി കൃത്യമല്ലെങ്കിൽ ചിലപ്പോൾ അറസ്റ്റിലേക്ക് വരെ അത് നീണ്ടോക്കാമെന്നാണ് നിയമവിദഗ്ദ്ധരുടെ വിലയിരുത്തൽ. ജലന്ധറിൽ നിന്നും കേരളത്തിലേക്ക് യാത്ര തിരിച്ചിരിക്കുന്ന ബിഷപ്പിനൊപ്പം സന്തത സഹചാരിയും രൂപത പിആർഒ യുമായ ഫാ. പീറ്റർ കാവുംപുറവും ഉണ്ടാകും. അതേസമയം ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷമേ ബിഷപ്പിന് ജലന്ധറിലേക്ക് മടങ്ങാൻ കഴിയൂ.

ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള കന്യാസ്ത്രീകളുടെ സമരം പതിനൊന്നാം ദിവസത്തിലേക്ക് കടന്നിരിക്കെ ഇരയാക്കപ്പെട്ട കന്യാസ്ത്രീയുടെ സഹോദരി നിരാഹാരസമരം തുടങ്ങിയിട്ടുണ്ട്. സമരത്തിന് വൻ സാമൂഹ്യ പിന്തുണയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. സെക്രട്ടറിയേറ്റിനു മുന്നിലും കോഴിക്കോട്ടും സമരം നടക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP