Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വീടു നോക്കാത്ത ബിറ്റോ എറണാകുളത്തെത്തിയത് സിനിമയിൽ അഭിനയിക്കാൻ; പരിചയക്കാരോട് പലതും പറഞ്ഞ് പണം കടം വാങ്ങി; അലസിപ്പിക്കാൻ നോക്കിയിട്ടും പ്രവിത സമ്മതിച്ചില്ല; നാലാമത്തെ പ്രസവത്തിനായി ഹോസ്പിറ്റലിൽ പോകാൻ സുഹൃത്തുക്കളുടെ സഹായവും തേടി; മാനക്കേട് ഭയന്നല്ല സാമ്പത്തിക പരാധീനതകൾ കൊണ്ടാണ് ഹിന്ദു യുവതിയെ പ്രേമിച്ച് വിവാഹംചെയ്ത ക്രിസ്ത്യൻ യുവാവ് സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് വാദം

വീടു നോക്കാത്ത ബിറ്റോ എറണാകുളത്തെത്തിയത് സിനിമയിൽ അഭിനയിക്കാൻ; പരിചയക്കാരോട് പലതും പറഞ്ഞ് പണം കടം വാങ്ങി; അലസിപ്പിക്കാൻ നോക്കിയിട്ടും പ്രവിത സമ്മതിച്ചില്ല; നാലാമത്തെ പ്രസവത്തിനായി ഹോസ്പിറ്റലിൽ പോകാൻ സുഹൃത്തുക്കളുടെ സഹായവും തേടി; മാനക്കേട് ഭയന്നല്ല സാമ്പത്തിക പരാധീനതകൾ കൊണ്ടാണ് ഹിന്ദു യുവതിയെ പ്രേമിച്ച് വിവാഹംചെയ്ത ക്രിസ്ത്യൻ യുവാവ് സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് വാദം

പീയൂഷ് ആർ

കൊച്ചി: പള്ളിയിൽ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്ന ദമ്പതികളിൽ ഭർത്താവിന്റെ സിനിമാ മോഹം കുടുംബത്തിന്റെ സാമ്പത്തിക നില തകർത്തതായും നാലാമത്തെ കുഞ്ഞിനെ കളയാൻ തീരുമാനിച്ചത് ഇതുകൊണ്ടെന്നും സൂചനകൾ. സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്തിട്ടുള്ളയാളാണ് ബിറ്റോ. പ്രവിതയെ വിവാഹം കഴിക്കുന്നത് പ്രണയിച്ചായിരുന്നു. ക്രൈസ്തവ മതക്കാരനായ ബിറ്റോ ഹിന്ദുമതക്കാരിയായ പ്രവിതയെ ഒൻപത് വർഷം മുൻപാണ് വിവാഹം കഴിക്കുന്നത്. ഇപ്പോൾ യഥാക്രമം എട്ട്, ആറ്, മൂന്ന് വയസ്സുള്ള മൂന്ന് ആൺകുഞ്ഞുങ്ങൾക്ക് പ്രവിത ജന്മം നൽകി.

ഇതോടെ ഇനി കുട്ടികൾ വേണ്ട എന്ന നിലപാടായിരുന്നു ബിറ്റോ. ഇതിനിടയിൽ പ്രവിത വീണ്ടും ഗർഭിണിയായി. വിവരം ഭർത്താവായ ബിറ്റോയിൽ നിന്നും ഒളിച്ചു വച്ചു. എന്നാൽ അധിക നാൾ ഒളിച്ചു വയ്ക്കാൻ പ്രവിതയ്ക്കായില്ല. വിവരം അറിഞ്ഞ ബിറ്റോ കണക്കറ്റ് പ്രവിതയെ ശകാരിച്ചു. ഗർഭം അലസിപ്പിക്കാൻ ശ്രമം വരെ നടത്തി. എന്നാൽ സമയം അതിക്രമിച്ചതിനാൽ കഴിഞ്ഞില്ല. പിന്നീട് ബന്ധുക്കളെ അറിയിക്കാതെ വിവരം മൂടി വയ്ക്കുകയായിരുന്നു.

31ന് പ്രസവ വേദന തുടങ്ങിയതോടെയാണ് തൃശ്ശൂർ മെഡിക്കൽ കോളേജിൽ അഡ്‌മിറ്റാകുന്നത്. പ്രവിത മെഡിക്കൽ കോളേജിൽ അഡ്‌മിറ്റാകുന്ന സമയം ബിറ്റോ കൊച്ചിയിലുണ്ടായിരുന്നു. അടുത്ത സുഹൃത്തുക്കളോട് പ്രവിതയ്ക്ക് പ്രസവ വേദന തുടങ്ങിയെന്നും നിങ്ങൾ ആരെങ്കിലും അവിടെ വരെ ചെല്ലാമോ എന്നും ചോദിച്ചതായി വിപിൻ എന്ന സുഹൃത്ത് മറുനാടൻ മലയാളിയോട് പറഞ്ഞു. എന്നാൽ ആരും അതിന് തയ്യാറായില്ല. സ്വന്തം ഭാര്യയുടെ പ്രസവത്തിന് പോകാൻ പറ്റാത്ത തിരക്ക് നിനക്കില്ലല്ലോ നീ തന്നെ പോയാൽ മതി എന്നാണ് അവർ പറഞ്ഞത്. അങ്ങനെയാണ് 31 ന് രാത്രിയിൽ ബിറ്റോ തൃശ്ശൂർ മെഡിക്കൽ കോളേജിൽ എത്തുന്നത്.

അതിന് ശേഷം ജൂൺ ഒന്നിന് 3.30 ന് പ്രവിത പെൺകുഞ്ഞിന് ജന്മം നൽകി. ഇതോടെ ബിറ്റോ കുഞ്ഞിനെ എവിടെയെങ്കിലും ഉപേക്ഷിക്കണം എന്ന് ഭാര്യയോട് പറഞ്ഞു. എന്നാൽ പ്രവിത ഇതിന് തയ്യാറായില്ല. പിന്നീട് ഭീഷണിപ്പെടുത്തിയാണ് അന്ന് ഉച്ചയ്ക്ക് തന്നെ ഇയാൾ കുട്ടിയും ഭാര്യയുമായി എറണാകുളത്തേക്ക് യാത്ര തിരിച്ചത്. മെഡിക്കൽ കോളേജിൽ നിന്നും ആരുമറിയാതെ റെയിൽവേ സ്റ്റേഷനിലെത്തി. അവിടെ നിന്നും ട്രെയിനിലാണ് എറണാകുളത്തേക്ക് തിരിച്ചത്.

നോർത്ത് സ്റ്റേഷനിലെത്തിയ ശേഷം അവിടെ നിന്നും ബസിൽ കയറി ഇടപ്പള്ളിയിലെത്തുകയും ഫെറോനോ പള്ളിക്കുള്ളിൽ കുഞ്ഞിനെ ഉപേക്ഷിച്ചു കടന്നു കളയുകയുമായിരുന്നു. സുഹൃത്തുക്കളെല്ലാം പറയുന്നത് ഇയാൾ ഒരു ഫ്രോഡാണ് എന്നാണ്. നിരവധി പേരിൽ നിന്നും പണം കടം വാങ്ങിയിട്ടുണ്ട്. സിനിമ മേഖലയിലുള്ള ഒരു ബന്ധുവിന്റെ സഹായത്താൽ ഒന്നോ രണ്ടോ സിനിമകളിൽ മുഖം കാണിച്ചിട്ടുള്ളതായി പറയുന്നു.

ഏതായാലും കുഞ്ഞിനെ ഉപേക്ഷിച്ചവരെ കണ്ടെത്താൻ പൊലീസിന് വളരെ വേഗം കഴിഞ്ഞതോടെ അധികം വൈകാതെ സംഭവത്തിലെ യഥാർത്ഥ ചിത്രം പുറത്തുവരുമെന്ന സൂചനകളാണ് ലഭിക്കുന്നത്. അതേസമയം, പെൺകുഞ്ഞിനെ ഉപേക്ഷിക്കുക എന്നതു ചിന്തിച്ചാണ് ഭാവിയിലെ ചെലവുകൾ ഓർത്ത് കുഞ്ഞിനെ ദമ്പതികൾ ഉപേക്ഷിക്കുന്നതെന്ന സംശയവും ഉയർന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP