Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആവേശം അതിരുകടന്നപ്പോൾ പൊലീസുകാരെ തലങ്ങും വിലങ്ങും മർദ്ദിച്ചു; ഏഴോളം പൊലീസുകാരെ ക്രൂരമായി തല്ലിച്ചതച്ച ബിജെപി പ്രവർത്തകൻ പൊലീസ് ടെസ്റ്റ് കഴിഞ്ഞ് നിയമനം കാത്തിരിക്കുന്ന അരുൺ ; ആക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ആർഎസ്എസ് പൊന്നാനി താലൂക്ക് കാര്യവാഹകും പിടിയിൽ; കൊലപാതകശ്രമ വകുപ്പ് ചുമത്തിയതോടെ അരുണിന്റെ പൊലീസ് യൂണിഫോം സ്വപ്‌നം ത്രിശങ്കുവിൽ

ആവേശം അതിരുകടന്നപ്പോൾ പൊലീസുകാരെ തലങ്ങും വിലങ്ങും മർദ്ദിച്ചു; ഏഴോളം പൊലീസുകാരെ ക്രൂരമായി തല്ലിച്ചതച്ച ബിജെപി പ്രവർത്തകൻ പൊലീസ് ടെസ്റ്റ് കഴിഞ്ഞ് നിയമനം കാത്തിരിക്കുന്ന അരുൺ ; ആക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ആർഎസ്എസ് പൊന്നാനി താലൂക്ക് കാര്യവാഹകും പിടിയിൽ; കൊലപാതകശ്രമ വകുപ്പ് ചുമത്തിയതോടെ അരുണിന്റെ പൊലീസ് യൂണിഫോം സ്വപ്‌നം ത്രിശങ്കുവിൽ

എം പി റാഫി

മലപ്പുറം: ഹർത്താൽ ദിനത്തിൽ പൊലീസിനെ അതിക്രൂരമായി മർദിച്ചയാൾ പൊലീസ് ടെസ്റ്റ് കഴിഞ്ഞ് നിയമനം കാത്തിരിക്കുന്ന ബിജെപി പ്രവർത്തകൻ. മുഖ്യ സൂത്രധാരൻ ആർഎസ്എസ് പൊന്നാനി താലൂക്ക് കാര്യവാഹകും. കൊലപാതകശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തപ്പെട്ട പ്രതികളെ തന്ത്രപരമായി പൊന്നാനി പൊലീസ് പിടികൂടി. കാഞ്ഞിരമുക്ക് നെടുംപുറത്ത് അരുൺ കുമാർ (22), മാറഞ്ചേരി മുക്കാല, അരിയല്ലി സുനിൽ കുമാർ (39) എന്നിവരാണ് ഇന്ന് അറസ്റ്റിലായത്.

ശബരിമല സംരക്ഷണ സമിതിയും ബിജെപിയും കഴിഞ്ഞ ദിവസം നടത്തിയ ഹർത്താലിൽ പ്രതികൾ വ്യാപകമായി അക്രമം അഴിച്ചുവിടുകയും പൊലീസിനെ മർദ്ദിക്കുകയും ചെയ്യുന്ന ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയതെന്ന് പൊന്നാനി സിഐ മറുനാടൻ മലയാളിയോടു പറഞ്ഞു. ഹർത്താലിൽ സമരാനുകൂലികളും പൊലീസും തമ്മിലുണ്ടായ സംഘർഷത്തിൽ പൊന്നാനി സിഐ.സണ്ണി ജോസഫ്, എസ്‌ഐ കെ.നൗഫൽ ഉൾപ്പടെ ഏഴ് പൊലിസുമാർക്കാണ് പരുക്കേറ്റത്. സംഭവ ദിവസം മൂന്ന് ബിജെപി ആർഎസ്എസ് പ്രവർത്തകർ പൊന്നാനിയിൽ അറസ്റ്റിലായിരുന്നു.

ഇന്ന് അറസ്റ്റിലായ അരുൺ പൊലീസ് ടെസ്റ്റ് കഴിഞ്ഞ് നിയമനം കാത്തിരിക്കുകയാണ്. അരുണിന്റെ അച്ഛൻ പൊലീസായിരുന്നു. സർവീസിലിരിക്കെയാണ് ഇയാൾ മരണപ്പെട്ടത്. തുടർന്നാണ് അരുൺ പൊലീസിൽ കയറാൻ തീരുമാനമെടുത്തത്.ഇതിന്റെ നടപടിക്രമങ്ങൾ ഏതാണ്ട് പൂർത്തിയാകുന്നതിനിടയിലാണ് ഹർത്താലിന്റെ മറവിൽ പൊലീസുകാരെത്തന്നെ ക്രൂരമായി അക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.

ഇയാൾ പൊലീസുകാരെ മർദ്ദിക്കുന്നതിന്റെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടിരുന്നു. ഇയാളുടെ മർദനത്തിലാണ് പൊന്നാനി എസ് ഐ നൗഫലിന് ഗുരുതരമായ പരുക്കേറ്റത്.ശസ്ത്രക്രിയ കഴിഞ്ഞ എസ് ഐ ക്ക് മൂന്നുമാസത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുള്ളത്.കൊലപാതക ശ്രമത്തിന് അറസ്റ്റിലായതോടെ പൊലീസ് യൂണിഫോം എന്ന സ്വപ്നം ത്രിശങ്കുവിലായേക്കും. പൊന്നാനിയിലെ ഹർത്താൽ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനെയും പൊലീസ് ഇന്ന് പിടികൂടി. ആർഎസ്എസ് പൊന്നാനി താലൂക്ക് കാര്യവാഹക് സുനിൽ ആണ് പൊലീസിനെതിരെയുള്ള തന്ത്രങ്ങൾ നടപ്പാക്കിയത്. പൊലീസുകാരെ കൊലപ്പെടുത്താൻ ശ്രമിച്ചതിൽ മുഖ്യ പങ്കുണ്ടെന്ന് സിഐ പറഞ്ഞു. ഏഴോളം പൊലീസുകാരെ ക്രൂരമായി തല്ലിച്ചതച്ചതും ഇയാളുടെ നേതൃത്വത്തിലാണ്.ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ പൊലിസ് തന്ത്രപരമായി പിടികൂടുകയായിരുന്നു.

ഹർത്താലിൽ സംഘ്പരിവാർ നടത്തിയ ആക്രമണങ്ങളുടെ മുഖ്യ സൂത്രധാരനായിരുന്നു ഇയാൾ.തികഞ്ഞ അഭ്യാസിയായ ഇയാൾ ആക്രമണത്തിന് യുവാക്കളെയാണ് ഏൽപ്പിച്ചിരുന്നത്. പൊന്നാനിയിൽ മുമ്പും പല അക്രമണങ്ങൾക്കും ഇയാൾ നേതൃത്വം നൽകിയിട്ടുണ്ട്.പള്ളപ്രം, കടവനാട്, നൈതല്ലൂർ എന്നിവിടങ്ങളിൽ നടത്തിയ പല ആക്രമണങ്ങളുടെയും മുഖ്യ സൂത്രധാരൻ സുനിലായിരുന്നു. എന്നാൽ ഇയാളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാത്തത് വീണ്ടും അക്രമത്തിന് മുതിരുന്നത്. ഇയാൾ പിടിയിലായതോടെ അക്രമണങ്ങളിൽ ഏർപ്പെട്ട മറ്റുള്ളവരെയും ഉടൻ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.അറസ്റ്റിലായ പ്രതികളെ പൊന്നാനി കോടതി റിമാന്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP