Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്വാറി ഉടമകളെ ഭീഷണിപ്പെടുത്തി സ്‌ഫോടക വസ്തുക്കൾ തട്ടിയെടുത്തു; ബോംബ് നിർമ്മാണത്തിന് ബോൾ ബെയറിംഗുകൾ എത്തിച്ചത് തമിഴ്‌നാട്ടിൽ നിന്ന്; പ്രത്യേക കാലാവസ്ഥയിലും ഊഷ്മാവിലും സൂക്ഷിക്കേണ്ട വസ്തുക്കൾ കടത്തിയത് മത്സ്യബന്ധന ബോട്ടുകളുടെ ശീതീകരണികളിൽ ഒളിപ്പിച്ചും; പരിശീലനം നടന്നത് തെക്കേ ഇന്ത്യയിൽ; ഹാഷിം വിളിച്ചിരുന്നത് കേരളത്തിലേത് അടക്കമുള്ള 12 നമ്പറിൽ; കറുത്ത ഈസ്റ്റർ ആസൂത്രണത്തിൽ കേരളത്തിനും പങ്ക്; വേരുകളിലേക്ക് അന്വേഷണത്തിന് എൻഐഎ

ക്വാറി ഉടമകളെ ഭീഷണിപ്പെടുത്തി സ്‌ഫോടക വസ്തുക്കൾ തട്ടിയെടുത്തു; ബോംബ് നിർമ്മാണത്തിന് ബോൾ ബെയറിംഗുകൾ എത്തിച്ചത് തമിഴ്‌നാട്ടിൽ നിന്ന്; പ്രത്യേക കാലാവസ്ഥയിലും ഊഷ്മാവിലും സൂക്ഷിക്കേണ്ട വസ്തുക്കൾ കടത്തിയത് മത്സ്യബന്ധന ബോട്ടുകളുടെ ശീതീകരണികളിൽ ഒളിപ്പിച്ചും; പരിശീലനം നടന്നത് തെക്കേ ഇന്ത്യയിൽ; ഹാഷിം വിളിച്ചിരുന്നത് കേരളത്തിലേത് അടക്കമുള്ള 12 നമ്പറിൽ; കറുത്ത ഈസ്റ്റർ ആസൂത്രണത്തിൽ കേരളത്തിനും പങ്ക്; വേരുകളിലേക്ക് അന്വേഷണത്തിന് എൻഐഎ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ശീലങ്കയിലെ കറുത്ത ഈസ്റ്റർ ഉപയോഗിച്ചതു കേരളത്തിൽനിന്നും തമിഴ്‌നാട്ടിൽനിന്നുമായി ശേഖരിച്ച സ്ഫോടകവസ്തുക്കൾ എന്ന് സ്ഥിരീകരിച്ച് എൻ ഐ എ. തമിഴ്‌നാട്ടിലെ രാമനാഥപുരം വഴിയാണ് ഇവ ലങ്കയിൽ എത്തിച്ചതെന്നാണ് സൂചന. പൊട്ടാസ്യം നൈട്രേറ്റ്, ഗൺപൗഡർ, സൾഫർ തുടങ്ങിയവ പലയിടങ്ങളിൽനിന്നു ശേഖരിച്ച് പലപ്പോഴായി ശ്രീലങ്കയിലേക്കു കടത്തുകയായിരുന്നു. രണ്ടു വർഷമെടുത്ത് ശ്രീലങ്കയിൽ വൻതോതിൽ സ്ഫോടകവസ്തുക്കൾ സംഭരിച്ചു. ശ്രീലങ്കൻ സ്ഫോടനങ്ങളുടെ സൂത്രധാരനായ സഹ്റാൻ ഹാഷിമിന്റെ ഫോണിലേക്കു കേരളത്തിൽനിന്നും തമിഴ്‌നാട്ടിൽനിന്നും വിളികളെത്തിയിരുന്നതായി ശ്രീലങ്കൻ അന്വേഷകർ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലെ അന്വേഷണമാണ് പാലക്കാട്ടെ റിയാസ് അബുബേക്കറിലും മറ്റും എത്തിയത്.

സ്ഫോടകവസ്തു ശേഖരത്തിൽനിന്നു തമിഴ്‌നാട്ടിൽ അച്ചടിച്ച കടലാസുകളും കണ്ടെത്തിയതായി ദേശീയ അന്വേഷണ ഏജൻസിക്ക് (എൻ.ഐ.എ) ശ്രീലങ്കൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ വിവരം നൽകിയിരുന്നു. ഹാഷിമിന്റെ ഫോണിലേക്കു കേരളത്തിൽനിന്നും തമിഴ്‌നാട്ടിൽനിന്നും പന്ത്രണ്ടു നമ്പറുകളിൽനിന്നാണ് വിളികൾ എത്തിയിരുന്നതെന്നാണ് മൊബൈൽ ഫോണിന്റെ സി.ഡി.ആർ. പരിശോധനയിൽ കണ്ടെത്തി.ിരുന്നത്. സഹ്റാൻ ഹാഷിമിന് ഇവിടെ പലരുമായും അടുത്ത ബന്ധമുണ്ടായിരുന്നു. കഴിഞ്ഞ മാസം അവസാനം ഇയാൾ ഇന്ത്യയിലെത്തിയിരുന്നെന്നു ഫോൺ വിളികളുടെ പരിശോധനയിൽ വ്യക്തമായി. വന്ന മാസവും തീയതിയും കണ്ടെത്തി. എൻ.ഐ.എ. തെരയുന്ന പലരുമായും ഇയാൾ ബന്ധപ്പെട്ടിരുന്നെന്നു.

കേരളത്തിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും ശേഖരിച്ച സ്‌ഫോടക വസ്തുക്കളാണ് ലങ്കയെ ചുട്ടെരിക്കാൻ ചാവേറുകൾ ഉപയോഗിച്ചതെന്നാണ് കരുതുന്നത്. പ്രത്യേക കാലാവസ്ഥയിലും ഊഷ്മാവിലും സൂക്ഷിക്കേണ്ട സ്ഫോടകവസ്തുക്കൾ മത്സ്യബന്ധന ബോട്ടുകളുടെ ശീതീകരണികളിൽ ഒളിപ്പിച്ചാണു കടത്തിയതെന്നാണ് സൂചന. സ്ഫോടനം നടത്താനുള്ള പരിശീലനവും കേരളത്തിലും തമിഴ്‌നാട്ടിലുമായാണു നടത്തിയത്. ബോംബ് നിർമ്മാണത്തിനുവേണ്ടി ബോൾ ബെയറിങ്ങുകളും മറ്റും വൻതോതിൽ ഇന്ത്യയിൽനിന്നു കടത്തിയിട്ടുണ്ട്. ഇവയുടെ ശേഖരം കഴിഞ്ഞ ദിവസങ്ങളിലെ തെരച്ചിലിൽ ശ്രീലങ്കയിൽനിന്നു പിടിച്ചെടുത്തിരുന്നു.

കേരളത്തിൽ ക്വാറി ഉടമകളെ ഭീഷണിപ്പെടുത്തിയും അല്ലാതെയും ക്രിമിനലുകൾ സ്ഫോടക വസ്തുക്കൾ കൈക്കലാക്കുന്നതായി പൊലീസിനു നേരത്തെ വിവരം ലഭിച്ചിരുന്നു. ക്വാറികളിൽ ഉപയോഗിക്കാന് അനധികൃതമായി ശേഖരിക്കുന്ന സ്ഫോടകവസ്തുക്കളാണു ക്രിമിനലുകളും ഭീകരരും കൈക്കലാക്കിയിരുന്നത്. ഇതാണ് ബോംബ് നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. അറസ്റ്റിലായ റിയാസ് അബൂബേക്കറിൽ നിന്ന് കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ ശ്രമിക്കുകയാണ് എൻ എഎ.

റിയാസിൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഡിജിറ്റൽ ഉപകരണങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. ഇയാൾക്കൊപ്പം കസ്റ്റഡിയിലെടുത്ത കാസർകോട് സ്വദേശികളായ അബൂബക്കർ സിദ്ദിഖ്, അഹമ്മദ് അറാഫത്ത് എന്നിവരെ മാപ്പുസാക്ഷികളാക്കാൻ അന്വേഷണസംഘം ആലോചിക്കുന്നുണ്ട്. കേരളത്തിൽ മനുഷ്യബോംബാക്രമണം നടക്കാതെ പോയത് ഐസിസ് സംഘത്തിലെ തർക്കം മൂലമായിരുന്നുവെന്ന് റിയാസ് അബൂബക്കർ എൻഐഎക്ക് മൊഴിനൽകിയിട്ടുണ്ട്. കൊച്ചി ഉൾപ്പെടെ സംസ്ഥാനത്ത് പലയിടങ്ങളിലും സ്‌ഫോടനം നടത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്. സ്‌ഫോടകവസ്തുക്കൾ ശേഖരിക്കാൻ വിദേശത്തെ ഐഎസ് കേന്ദ്രങ്ങളിൽനിന്ന് നിരന്തരം നിർദ്ദേശം ലഭിച്ചിരുന്നുവെന്നും റിയാസ് പറഞ്ഞു.

ആക്രമണം നടത്താൻ റിയാസ് അബൂബക്കർ മാനസികമായി തയ്യാറെടുത്തിരുന്നതായി എൻഐഎ കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കി. നാലംഗ ഐഎസ് സംഘത്തിലെ കൊല്ലം സ്വദേശിയായ ഒരാളുടെ പങ്കുകൂടി വെളിപ്പെട്ടതായും ഇയാളെ പിടികൂടാൻ ഊർജിത അന്വേഷണം നടക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. 2015 മുതൽ കാസർകോട്ടുനിന്ന് ഐഎസിലേക്ക് മലയാളികളെ റിക്രൂട്ട് ചെയ്ത കേസിൽ റിയാസ്, അഹമ്മദ്, അബൂബക്കർ എന്നിവർ 18 മുതൽ 20 വരെ പ്രതികളാണ്. 21-ാംപ്രതി കൊല്ലം സ്വദേശിക്കായി അന്വേഷണം ഊർജിതമാക്കി. കാസർകോട്ടുനിന്ന് ഐഎസിൽ ചേർന്ന 15ൽ എട്ടുപേരും അഫ്ഗാനിസ്ഥാൻ, സിറിയ എന്നിവിടങ്ങളിൽ കൊല്ലപ്പെട്ടതായാണ് അന്വേഷണ ഏജൻസികൾക്ക് ലഭിച്ച വിവരം.

ലങ്കൻ സ്‌ഫോടനപരമ്പരകളുടെ പശ്ചാത്തലത്തിൽ എൻഐഎ രാജ്യവ്യാപകമായി ഐഎസ് ബന്ധമുള്ളവരെ കേന്ദ്രീകരിച്ച് റെയ്ഡ് നടത്തിയിരുന്നു. ഞായറാഴ്ച നടത്തിയ റെയ്ഡിലാണ് പാലക്കാട്ടുനിന്ന് റിയാസിനെ കസ്റ്റഡിയിലെടുത്തത്. എൻഐഎ ഐജി അലോക് മിത്തലിന്റെ നേതൃത്വത്തിൽ ചോദ്യംചെയ്ത റിയാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത് തിങ്കളാഴ്ചയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP