Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമ്മൂമ്മയ്ക്കൊപ്പം താമസിക്കുകയായിരുന്ന 17-കാരിയെ അമ്മ താമസിക്കുന്നിടത്ത് വിളിച്ചുവരുത്തി വീട്ടിൽ ഐശ്വര്യം ലഭിക്കാൻ മന്ത്രവാദിയെ വിവാഹം കഴിക്കാൻ നിർബന്ധിച്ചു; കുട്ടിയുടെ സമ്മതമില്ലാതെ അടുത്ത ക്ഷേത്രത്തിൽവച്ച് താലി കെട്ടിയശേഷം ക്രൂരമായ ലൈംഗിക പീഡനം; സ്‌കൂളിൽ വിടാതെ പീഡനം തുടർന്നപ്പോൾ രക്ഷപെട്ടോടെയി പെൺകുട്ടി വിവരം അറിയിച്ചത് അമ്മൂമ്മയെ കണ്ട്; പ്ലസ്ടു വിദ്യാർത്ഥിനിയെ മന്ത്രവാദിക്ക് കാഴ്‌ച്ച വെച്ച് അമ്മയും രണ്ടാം ഭർത്താവും അറസ്റ്റിൽ

അമ്മൂമ്മയ്ക്കൊപ്പം താമസിക്കുകയായിരുന്ന 17-കാരിയെ അമ്മ താമസിക്കുന്നിടത്ത് വിളിച്ചുവരുത്തി വീട്ടിൽ ഐശ്വര്യം ലഭിക്കാൻ മന്ത്രവാദിയെ വിവാഹം കഴിക്കാൻ നിർബന്ധിച്ചു; കുട്ടിയുടെ സമ്മതമില്ലാതെ അടുത്ത ക്ഷേത്രത്തിൽവച്ച് താലി കെട്ടിയശേഷം ക്രൂരമായ ലൈംഗിക പീഡനം; സ്‌കൂളിൽ വിടാതെ പീഡനം തുടർന്നപ്പോൾ രക്ഷപെട്ടോടെയി പെൺകുട്ടി വിവരം അറിയിച്ചത് അമ്മൂമ്മയെ കണ്ട്; പ്ലസ്ടു വിദ്യാർത്ഥിനിയെ മന്ത്രവാദിക്ക് കാഴ്‌ച്ച വെച്ച് അമ്മയും രണ്ടാം ഭർത്താവും അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മന്ത്രവാദത്തിന്റെ മറവിൽ പ്ലസ്ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച മന്ത്രവാദിയും ഒത്താശ ചെയ്ത കുട്ടിയുടെ അമ്മയും അറസ്റ്റിൽ. തിരുവനന്തപുരം ബാലാരാമപുരത്താണ് സംഭവം. മന്ത്രവാദിയെ വിവാഹം ചെയ്താൽ ഐശ്യര്യം ഉണ്ടാകുമെന്ന് പറഞ്ഞായിരുന്നു പെൺകുട്ടിയെ നിർബന്ധിപ്പിച്ച് വിവാഹം കഴിപ്പിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തത്.

തലയൽ ആലുവിള വണ്ടിത്തടം കരിപ്ലാംവിള പുത്തൻ വീട്ടിൽ സുനു എന്നു വിളിക്കുന്ന വിനോദ്(30) ആണ് അറസ്റ്റിലായ മന്ത്രവാദി. അറസ്റ്റിലായ രണ്ടാം ഭർത്താവ് പീഡനത്തിരയായ കുട്ടിയുടെ സഹോദരിയെ പീഡിപ്പിച്ചതിന് നേരത്തേ ജയിൽശിക്ഷ അനുഭവിച്ചിരുന്നു. അമ്മൂമ്മയ്ക്കൊപ്പം താമസിക്കുകയായിരുന്ന 17-കാരിയാണ് പീഡനത്തിന് ഇരയായത്. കുട്ടിയെ അമ്മ താമസിക്കുന്ന വീട്ടിൽ വിളിച്ചുവരുത്തിയ ശേഷമാണ് വിവാഹം കഴിക്കുന്നതും പീഡിപ്പിക്കുകയും ചെയ്തത്. വീട്ടിൽ ഐശ്വര്യം ലഭിക്കുമെന്ന് പറഞ്ഞായിരുന്നു പീഡനം.

പെൺകുട്ടിയുടെ സമ്മതമില്ലാതെ അടുത്ത ക്ഷേത്രത്തിൽവച്ച് താലി കെട്ടിയശേഷം ഇവരോടൊപ്പം താമസിപ്പിച്ച് പീഡനത്തിന് ഒത്താശ ചെയ്യുകയായിരുന്നു. പിന്നീട് കുട്ടിയെ സ്‌കൂളിൽ വിട്ടിരുന്നില്ല. പുറംലോകുവുമായി പെൺകുട്ടി ബന്ധം പുലർത്താതെയും ഇവർ സൂക്ഷിച്ചു. പീഡനം കൊണ്ട് അമ്മയുടെ വീട്ടിൽനിന്നു കഴിഞ്ഞദിവസം രക്ഷപ്പെട്ട കുട്ടി അമ്മൂമ്മയുടെ വീട്ടിലെത്തുകയായിരുന്നു. അമ്മൂമ്മയാണ് സ്‌കൂൾ അധികൃതരെ വിവരം അറിയിച്ചത്. ഇതോടെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു.

കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച പൊലീസ് കഴിഞ്ഞ ദിവസമാണ് പ്രതികളെ പിടികൂടിയത്. മന്ത്രവാദി വിനോദിനെതിരേ പോക്സോ കേസെടുത്തു. നെയ്യാറ്റിൻകര ഡിവൈ.എസ്‌പി. അനിൽകുമാറിന്റെ നേതൃത്വത്തിൽ ബാലരാമപുരം എസ്.എച്ച്.ഒ. എസ്.ബിനു, എസ്‌ഐ. വിനോദ്കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP