Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അന്ധ വിശ്വാസികൾക്കും ദുർമന്ത്രവാദികൾക്കും ഇഷ്ടപാത്രമായ ഉടുമ്പിന് മാർക്കറ്റിൽ മോഹവില! മോഹവില പ്രതീക്ഷിച്ച് നാട്ടുംപുറത്തു നിന്നും പിടിക്കൂടിയ ഉടുമ്പിനെ വിൽക്കാനെത്തിച്ച യുവാവ് പൊലീസ് പിടിയിലായി; കേരളത്തിലെ 'ബ്ലാക്ക് മാർക്കറ്റ്' കൊഴുക്കുന്നത് മന്ത്രവാദത്തിന്റെ മറവിൽ

അന്ധ വിശ്വാസികൾക്കും ദുർമന്ത്രവാദികൾക്കും ഇഷ്ടപാത്രമായ ഉടുമ്പിന് മാർക്കറ്റിൽ മോഹവില! മോഹവില പ്രതീക്ഷിച്ച് നാട്ടുംപുറത്തു നിന്നും പിടിക്കൂടിയ ഉടുമ്പിനെ വിൽക്കാനെത്തിച്ച യുവാവ് പൊലീസ് പിടിയിലായി; കേരളത്തിലെ 'ബ്ലാക്ക് മാർക്കറ്റ്' കൊഴുക്കുന്നത് മന്ത്രവാദത്തിന്റെ മറവിൽ

കൊച്ചി: ചമ്പക്കരയിൽ ഉടുമ്പിനെ വില്പനക്കെത്തിച്ചയാൾ വനം വകുപ്പിലെ എസ്‌പി.സി.എ സംഘത്തിന്റെ പിടിയിലായി. ഉടമ്പുമായി പുറപ്പെട്ട ചമ്പക്കര ചങ്ങമ്പുഴ ലൈനിൽ തോമസ് ബിനുവാണ് നാട്ടുക്കാർ വിവരം നൽകിയതനുസരിച്ച് വലയിലായത്. നാലരയടി നീളവും ആറ് കിലോഗ്രാമിലേറെ തൂക്കവുമുള്ള ഉടുമ്പിന് അഞ്ച് വയസിലേറെ പ്രായം വരുമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

ഉടുമ്പിന് 15,000 രൂപ മോഹവിലയായി നൽകാമെന്ന് ആവശ്യക്കാരൻ സമ്മതിച്ചതോടെയാണ് ബിനു പട്ടണത്തിലെത്തിയത്. എന്നാൽ വിവരം നേരത്തെ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ചെവിയിൽ എത്തിയിരുന്നു. അനിമൽ പ്രൊട്ടക്ഷൻ വിഭാഗമാണ് ഇയാളെ പിടികൂടിയത്.1971 വൈൽഡ് പ്രൊട്ടക്ഷൻ ആക്ട് അനുസരിച്ച് കാറ്റഗറി ഒന്നിൽപെടുന്ന ഉരഗജീവിയാണ് ഉടുമ്പ്. ഉടുമ്പിന്റെ ഇറച്ചി പലവിധ രോഗങ്ങൾക്ക് പ്രതിവിധിയാണെന്നാണ് വിശ്വാസം. അന്ധവിശ്വാസികൾ ആഭിചാര പ്രവർത്തനങ്ങൾക്കും ഉടുമ്പിനെ ഉപയോഗിക്കാറുണ്ട്. തസ്‌ക്കരസംഘങ്ങൾ മോഷണത്തിനായും ഉടുമ്പിനെ ഉപയോഗിച്ചു വരുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.

നീളമുള്ള ഉടുമ്പിന് പണിയിൽ മോഹവിലയാണെന്നുംഎസ്‌പി.സി.എ സംഘം അറിയിച്ചു. കൊച്ചി കേന്ദ്രീകരിച്ച് വനവിഭവങ്ങൾ കരിചന്തയിൽ എത്തിക്കുന്ന സംഘംതന്നെ പ്രവർത്തിക്കുന്നുവെന്ന വിവരങ്ങൾ പുറത്തുവരുമ്പോഴാണ് ഉടമ്പുമായി ബിനു പിടിയിലാകുന്നത്. നേരത്തെ വെള്ളിമൂങ്ങയുമായി കൊച്ചി സ്വദേശികളായ രണ്ടുപേർ അടുത്തിടെ പിടിക്കൂടിയിരുന്നു. എന്നാൽ ഇവർ കൈമാറുന്ന സംഘത്തെ കുറിച്ച് യാതൊരു വിവരം പുറത്തുവിട്ടിട്ടില്ല.

കൂടുതൽ വിവരങ്ങൾ അറിയാൻ ചോദ്യം ചെയ്യലിനായി തോമസ് ബിനുവിനെ കോടനാട്ടെ വനം വകുപ്പ് അധികൃതർക്ക് കൈമാറി. ജാമ്യം കിട്ടാത്തവകുപ്പുകൾ ചുമത്തി കേസെടുക്കാവുന്ന കുറ്റമാണിതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.എസ്‌പി.സി.എ ഇൻസ്പെക്ടർ ടി.എം.സജിത്ത്, വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോ ഓഫീസർമാരായ വി എസ്.സജീഷ്, ടി.എസ്.സുനി, അസിസ്റ്റൻസുമാരായ ജയചന്ദ്രൻ, ഇക്‌ബാൽ എന്നിവരടങ്ങിയ സംഘമാണ് ഉടുമ്പുമായെത്തിയ പ്രതിയെ പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP