Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തെരഞ്ഞെടുപ്പ് കൊഴുപ്പിക്കാൻ മലബാർ മേഖലയിൽ ഒഴുകുന്നതു കോടികളുടെ കള്ളപ്പണം; ദിവസങ്ങൾക്കിടെ നടന്നതു കോടിക്കണക്കിനു രൂപയുടെ ഹവാലവേട്ട; മലപ്പുറം ജില്ലയിൽ മാത്രം പിടിച്ചെടുത്തത് ഏഴുകോടി രൂപ

തെരഞ്ഞെടുപ്പ് കൊഴുപ്പിക്കാൻ മലബാർ മേഖലയിൽ ഒഴുകുന്നതു കോടികളുടെ കള്ളപ്പണം; ദിവസങ്ങൾക്കിടെ നടന്നതു കോടിക്കണക്കിനു രൂപയുടെ ഹവാലവേട്ട; മലപ്പുറം ജില്ലയിൽ മാത്രം പിടിച്ചെടുത്തത് ഏഴുകോടി രൂപ

എം പി റാഫി

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പടുത്തതോടെ മലപ്പുറം ജില്ലയിൽ വൻ ഹവാല വേട്ട. ബ്ലാക്ക് മണിയോടൊപ്പം വൻ കള്ളനോട്ടു ഒഴുക്കും നടക്കുന്നതായി കണ്ടെത്തൽ. അന്വേഷണം ഊർജിതമാക്കുമെന്ന് എൻഫോഴ്‌സ്‌മെന്റ്. കോടിക്കണക്കിനു രൂപകളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ മാത്രം പിടികൂടിയത്.

തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് കണക്കിൽപ്പെടാത്ത കോടികൾ ഒഴുകുന്നുവെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു. എന്നാൽ ഇതു ശരിവെയ്ക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളിലെ കുഴൽപ്പണ വേട്ട. മലബാർ ജില്ലകളിലാണ് രേഖകളില്ലാത്ത കോടികൾ പിടികൂടിയത്. ഇതിൽ ഏറ്റവും കൂടുതൽ പണം എത്തിയത് മലപ്പുറം, കാസർഗോഡ്, കോഴിക്കോട് ജില്ലകളിലാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം മലപ്പുറം ജില്ലയിൽ മാത്രം ഏഴ് കോടി രൂപയോളം രേഖകളില്ലാത്ത പണം പിടികൂടിയതായി മലപ്പുറം ജില്ലാ പൊലീസ് മേധാവി മറുനാടൻ മലയാളിയോടു പറഞ്ഞു.

വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നുമാണ് കുഴൽ വഴി പണം എത്തിയിട്ടുള്ളത്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ബ്ലാക്ക് മണി ഒഴുകുന്നതെന്നാണ് പൊലീസ് നിഗമനം. തെരഞ്ഞെടുപ്പോടനുബന്ധിച്ച് വാഹന പരിശോധന കർശനമാക്കാൻ പ്രത്യേക സ്‌ക്വോഡ് ജില്ലാ തലങ്ങളിൽ രൂപീകരിച്ചിട്ടുണ്ട്. ഈ സ്‌ക്വാഡിന്റെ തൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് കഴിഞ്ഞ ദിസങ്ങളിൽ മലപ്പുറം ജില്ലയിൽ നിന്നും വൻ കുഴൽപണ വേട്ട നടത്താൻ സാധിച്ചത്. ഇന്നലെയും ഇന്നുമായി തിരൂർ പൊലീസ് സ്‌റ്റേഷനിൽ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ രണ്ട് പണമിടപാടുകളിലായി ഒരു കോടി ആറര ലക്ഷം രൂപയും ഒരു സിഫ്റ്റ് കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ തിരൂർ പാൻബസാറിലെഎസ്.ബി.ഐ ശാഖയിൽ നിന്നും പണയം വച്ച സ്വർണം തിരിച്ചെടുക്കുന്നതിനായി നൽകിയ പിനൊന്ന് ലക്ഷം രൂപയിൽ പതിനൊന്ന് ആയിരം രൂപയുടെ നോട്ടുകൾ കള്ളനോട്ടുകളാണെന്ന് ബാങ്കുകാർ കണ്ടെത്തി. ഇതോടെ വിവരം ബാങ്ക് അധികൃതർ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് ഇയാൾക്ക് ഗൾഫിൽ നിന്നും കുഴൽ വഴി പണം നൽകിയ ഇടനിലക്കാരന്റെ നമ്പർ പൊലീസിനു നൽകി. ഇതോടെ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും കുഴൽപ്പണ ഇടപാടുകാരനായ മണ്ണാർക്കാട് നാട്ടുകൽ സ്വദേശി ഷൗക്കത്തലി (58) യെ തിരൂർ എസ്.ഐ സുനിൽ പുളിക്കൽ, ഡിവൈഎസ്‌പിയുടെ പ്രത്യേക സ്വാഡും ചേർന്ന് ഇയാളെ പിടികൂടിയത്. കസ്റ്റഡിയിലെടുത്ത ഷൗക്കത്തലിയുടെ അടിവസ്ത്രത്തിന്റെ വിവിധ പോക്കറ്റുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു രണ്ടര ലക്ഷം രൂപ. ഇത് നൽകേണ്ട ആളുകളുടെ പേരും അഡ്രസും ഇതോടൊപ്പമുണ്ടായിരുന്നു. ഇതോടെ കുഴൽപണമിടപാട് നടത്തിയതിനും കള്ള നോട്ട് നൽകിയതിന് ബാങ്കുകാർ നൽകിയ പരാതിയിലും ഇയാൾക്കെതിരെ കേസെടുത്തു.

മണിക്കൂറുകൾ പിന്നിടും മുമ്പായിരുന്നു ഇതേ പൊലീസ് സ്‌ക്വാഡ് ഒരു കോടി നാലര ലക്ഷം രൂപ പിടികൂടിയത്. തിരൂർ ഡിവൈഎസ്പ് ടിസി വേണുഗോപാൽ, സിഐ ടിആർ പ്രദീപ്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള ഇലക്ഷൻ സ്വാഡ് തലക്കടത്തൂരിനടുത്ത് നടത്തിയ വാഹന പരിശോധനയിലായിരുന്നു വൻ കുഴൽ പണ വേട്ട നടന്നത്. കെ.എൽ 53 ഇ 7788 നമ്പർ സിഫ്റ്റ് കാറിൽ മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യാൻ കൊണ്ടുവന്ന പണമാണ് ഇലക്ഷൻ സ്‌ക്വാഡ് പിടികൂടിയത്. ഇടത് മുൻസീറ്റിലെ ബിഗ് ഷോപ്പറിലും കാറിന്റെ ഡാഷ്‌ബോർഡിനടിയിലായി പ്രത്യേകം തയ്യാറാക്കിയ രഹസ്യ അറയിലുമാണ് പണം സൂക്ഷിച്ചിരുന്നത്. കാറിലുണ്ടായിരുന്ന വെട്ടത്തൂർ സ്വദേശികളായ കണ്ണന്തൊടി കാവണ്ണ മുഹമ്മദ് നഈം (39),തൂടിക്കോടൻ ഹംസഹാജിയുടെ മകൻ ഷൗക്കത്തലി (39) എന്നിവരെയും സിഫ്റ്റ് കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. എഎസ്ഐ മുളീധരൻ, സീനിയർ സിപിഒ രാജേഷ്, പൊലീസുകാരായ എസ് ജയകൃഷ്ണൻ, സഹദേവൻ, ഷിജി, സ്‌പെഷൽ സ്‌ക്വാഡ് എഎസ്ഐ പ്രമോദ്, സിപിഒ രാജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

ഇൻകം ടാസ്, എൻഫോഴ്‌സ്‌മെന്റ് വിഭാഗങ്ങളെ വിവരം അറിയിച്ചതായും കുഴൽപ്പണത്തോടൊപ്പം കള്ളനോട്ടു വിതരണം ഗൗരവത്തോടെയാണ് കാണുന്നതെന്നും ഡിവൈഎസ്‌പി പറഞ്ഞു. പിടികൂടിയ പണവും പ്രതികളെയും അറസ്റ്റ് ചെയ്ത് തിരൂർ കോടതിയിൽ ഇന്ന് ഹാജരാക്കി. പിടിച്ചെടുത്ത പണം കൂടുതൽ പരിശോധനയ്ക്കു വിധേയമാക്കും. എന്നാൽ കുഴൽപ്പണ വിതരണക്കാരെയും ഇടനിലക്കാരെയും മാത്രമാണ് പിടികൂടിയിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലായി പിടികൂടിയതും ഇടനിലക്കാരെ മാത്രമായിരുന്നു. അന്വേഷണം മുഖ്യബിനാമികളിലേക്ക് എത്തുന്നില്ലെന്നതാണ് വസ്തുത. ഇത്തരത്തിൽ പിടിച്ചെടുക്കുന്ന പണമിടപാട് കേസിന്റെ തുടരന്വേഷണത്തിന് പൊലീസിന് ഏറെ പരിമിതികളുമുണ്ട്. എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിനാണ് ഇത്തരം കേസുകളുടെ തുടരന്വേഷണ ചുമതല. എന്നാൽ പലപ്പോഴും മുഖ്യ സ്രോതസ്സുകൾ കണ്ടെത്താൻ ഇവർക്ക് സാധിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് ഫണ്ടിലേക്കുള്‌ള പണമൊഴുക്കും കാര്യക്ഷമമായി അന്വേഷിക്കുന്നില്ല. കഴിഞ്ഞ ആഴ്ചയിൽ മലപ്പുറം ജില്ലയുടെ ഭാഗമായ കേരള-തമിഴ്‌നാട് അതിർത്തിയിൽ നിന്നും രേഖകളില്ലാത്ത 2.5 കോടി രൂപ പിടിച്ചെടുത്ത സംഭവവും അന്വേഷണം എങ്ങുമെത്താതെ കിടക്കുകയാണ്.

തെരഞ്ഞെടുപ്പ് ഫണ്ടിന്റെ പ്രധാന ശ്രോതസ്സ് ഗൾഫു രാജ്യങ്ങളാണ്. ഗൾഫിൽ നിന്നെത്തുന്ന അനധികൃത പണമിടപാടും ഓരോ പാർട്ടികളും തെരഞ്ഞെടുപ്പിൽ ഒഴുക്കുന്ന കോടികളും നികുതി ഇല്ലാത്തതോ കണക്കിൽപ്പെടാത്തതോ ആണ്. എന്നാൽ ഇത് അന്വേഷണ പരിധിയിൽ വരുന്നില്ലെന്നതാണ് വസ്തുത. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ഇടത് വലത് സ്ഥാനാർത്ഥികൾ വിദേശ രാജ്യങ്ങളിൽ പര്യടനം നടത്തിയതും തെരഞ്ഞെടുപ്പ് ഫണ്ട് ഭദ്രമാക്കാനാണെന്നാണ് സൂചന. തെരഞ്ഞെടുപ്പ് കൺവെൺഷനുകളിൽ പങ്കെടുക്കാനെന്നു പറഞ്ഞാണ് മിക്ക സ്ഥാനാർത്ഥികളും യു.എ.ഇയിലും സൗദ്യേഅറേബ്യയിലും പര്യടനം നടത്തുന്നത്. എന്നാൽ ഓരോ യാത്രയിലും കോടികൾ പ്രവാസികളിൽ നിന്നും ബിസിനസ് സ്ഥാപനങ്ങളിൽ നിന്നും നാട്ടിലേക്ക് ഒഴുക്കുന്നതായാണ് വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP