Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വഴിയരുകിൽ കെട്ടിയിരുന്ന എരുമയുടെ പിൻഭാഗം അറുത്തുകൊല ചെയ്തതിന് പിന്നിൽ അതിതീവ്ര കൊലയാളി സംഘമോ? അരുംകൊല ആരേയും കൊന്നൊടുക്കാൻ തയ്യാറെടുക്കുന്ന തീവ്രവാദ സംഘത്തിന്റെ പരിശീലനമെന്ന് സൂചന; ക്രൂരമായി കൊല ചെയ്യുകയും അത് പിടിക്കപ്പെടാതിരിക്കുകയും ചെയ്യാനുള്ള പരീക്ഷണമാണെന്ന് സംശയിച്ച് പൊലീസ്; കോതമംഗലത്തെ എരുമയ്ക്ക് മരണം വിധിച്ചത് അതിക്രൂരമായി

വഴിയരുകിൽ കെട്ടിയിരുന്ന എരുമയുടെ പിൻഭാഗം അറുത്തുകൊല ചെയ്തതിന് പിന്നിൽ അതിതീവ്ര കൊലയാളി സംഘമോ? അരുംകൊല ആരേയും കൊന്നൊടുക്കാൻ തയ്യാറെടുക്കുന്ന തീവ്രവാദ സംഘത്തിന്റെ പരിശീലനമെന്ന് സൂചന; ക്രൂരമായി കൊല ചെയ്യുകയും അത് പിടിക്കപ്പെടാതിരിക്കുകയും ചെയ്യാനുള്ള പരീക്ഷണമാണെന്ന് സംശയിച്ച് പൊലീസ്; കോതമംഗലത്തെ എരുമയ്ക്ക് മരണം വിധിച്ചത് അതിക്രൂരമായി

മറുനാടൻ മലയാളി ബ്യൂറോ

ആലുവ: ഓടുന്ന പട്ടികളെ അർദ്ധരാത്രിയിൽ വെട്ടി പരിശീലിച്ചതിന് പിന്നില ശക്തികൾ മതതീവ്രവാദികളാണെന്ന് പൊലീസ് തന്നെ തിരിച്ചറിഞ്ഞതാണ്. അക്രമമുണ്ടാകുമ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നവരെ ഒറ്റവെട്ടിന് കൊലപ്പെടുത്താനുള്ള പരിശീലനമായിരുന്നു ഇത്. തീവ്ര സംഘടനകളുടെ ഈ പരിശീലന തന്ത്രം മലബാറിലെ പല കൊലപാതകങ്ങളിലും നിറഞ്ഞു കണ്ടു. ഇപ്പോൾ കോതമംഗലത്ത് എരുമയോട് ക്രൂരത കാട്ടിയിരിക്കുന്നു. വഴിയരുകിൽ കെട്ടിയിരുന്ന എരുമയെ രാത്രിയിൽ സാമൂഹ്യ വിരുദ്ധർ അഴിച്ചുകൊണ്ടുപോയി കുറവ് (പിൻഭാഗം)അറുത്ത് ക്രൂരമായി കൊലപ്പെടുത്തിയതിന് പിന്നിലും തീവ്ര സംഘടനകളുടെ ഇടപെടലുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

പൈങ്ങോട്ടൂർ കൊടിമറ്റത്തിൽ ചാക്കോയുടെ വീട്ടിൽ വളർത്തിയ എരുമയെയാണ് രാത്രിയിൽ ഒരു സംഘം സാമൂഹിക വിരുദ്ധർ ചേർന്ന് ക്രൂരമായി കൊലപ്പെടുത്തിയത്. ജീവനോടെ തുടയുടെ പിൻഭാഗം അറുത്ത മാറ്റിയ ശേഷമാണ് എരുമയെ കൊലപ്പെടുത്തിയത്. പോത്താനിക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ പൈങ്ങോട്ടൂരിലാണ് സംഭവം. ഇറച്ചിക്ക് വേണ്ടിയായിരുന്നില്ല ഈ കൊലപാതകമെന്ന് പൊലീസ് സംശയിക്കുന്നു. അതിനായിരുന്നുവെങ്കിൽ എരുമയെ അറവ് ശാലയിൽ കൊണ്ടു പോയി കൊല്ലുമായിരുന്നു. ഏതോ സംഘടനയുടെ ആയുധ പരിശീലനത്തിന്റെ ഭാഗമായിരുന്നു ഇതെന്നും പൊലീസ് സംശയിക്കുന്നു. വായ് തുറക്കാൻ കഴിയാത്ത നിലയിൽ മുഖത്ത് കയറു കൊണ്ട് കെട്ടിയ ശേഷമാണ് കുറവ് അറുത്തുമാറ്റിട്ടുള്ളത്.

ചാക്കോ 40000 രൂപയോളം മുടക്കി വീടിന് സമീപം കെട്ടിയിരുന്ന എരുമയെയാണ് കൊടും ക്രൂരതയ്ക്ക് ഇരയായത്. പൈങ്ങോട്ടൂർ - ഊന്നുകൽ പാതയ്ക്ക് സമീപമാണ് ചാക്കോയുടെ വീട്. ഇവിടെ നിന്നും 250 മീറ്ററോളം അകലെ പാതവക്കിൽ പാർക്ക് ചെയ്തിരുന്ന ജെ സി ബി യിൽ ബന്ധിച്ച നിലയിൽ രാവിലെ എട്ട് മണിയോടെയാണ് കുറവ് നഷ്ടപ്പെട്ട നിലയിൽ എരുമയുടെ ജഡം നാട്ടുകാർ കണ്ടെത്തിയത്. വാൾ ഉപയോഗിക്കാനുള്ള പരിശീലനത്തിനായി തീവ്ര സംഘടനകൾ എരുമയെ ഉപയോഗിക്കുകയായിരുന്നുവെന്നാണ് സൂചന. പുലർച്ചെ രണ്ട് മണിയോടുത്ത് മുറ്റത്തിറങ്ങി നോക്കിയപ്പോൾ പോത്തിനെ കണ്ടില്ലെന്നും തുടർന്ന് നേരം വെളുക്കും വരെ അയൽവാസികളെയും സുഹൃത്തുക്കളെയും കുട്ടി അന്വേഷണം നടത്തിയെങ്കിലും പ്രയോനമുണ്ടായില്ലെന്നും ചാക്കോ പറയുന്നു. .ചാക്കോയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോത്താനിക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചുവെങ്കിലും ഒരു സൂചനയും കിട്ടിയിട്ടില്ല.

മൃഗത്തിന്റെ കൊലപാതകമായതുകൊണ്ട് ഈ അന്വേഷണവുമായി പൊലീസ് മുന്നോട്ട് പോകില്ല. മുമ്പ് ഡമ്മികളിലും മറ്റും വെട്ടിയായിരുന്നു ആയുധ പരിശീലനം പല സംഘടനകളും നൽകിയിരുന്നത്. എന്നാൽ ഇതുകൊണ്ട് കാര്യമില്ലെന്നും ഒറ്റവെട്ടിന് ആളെ കൊലപ്പെടുത്താൻ ക്രിമനലുകളെ സജ്ജമാക്കാൻ മൃഗമാണ് നല്ലതെന്നും തീവ്ര സംഘടനകൾ തിരിച്ചറിഞ്ഞു. അങ്ങനെയാണ് മലപ്പുറത്ത് തെരുവ് പട്ടികളിലേക്ക് കൊലപാതകമെത്തിയത്. നാടിനും നാട്ടുകാർക്കും ശല്യമായ തെരുവ് പട്ടികളെ കൊന്നാലും ആരും സംശയിക്കില്ലെന്ന് കരുതി. എന്നാൽ സംഭവിച്ചത് മറിച്ചായിരുന്നു. ഇതിന് പിന്നലെ കരങ്ങളെ തിരിച്ചറിഞ്ഞു. സമാനമായ രീതിയിലാണ് പെരുമ്പാവൂരിലെ എരുമയുടെ കൊലയും നടന്നിരിക്കുന്നത്.

ഒന്നിലേറെ പേർക്ക് കൊലപാതക പരിശീലനത്തിന് എരുമയെ ഉപയോഗിച്ചുവെന്നാണ് സംശയം. ഇതിന് ശേഷം ഇറച്ചിക്കടത്താണ് ലക്ഷ്യമെന്ന് വരുത്താൻ പിൻഭാഗവുമായി സംഘം കടന്നു കളഞ്ഞെന്നും പൊലീസ് സംശയിക്കുന്നു. തലയുടെ ഓപ്പറേഷൻ നടത്തിയിട്ട് പണമില്ലാത്തതിനാൽ ഡിസ്ചാർജ്ജ് പറഞ്ഞിരുന്ന തീയതിക്ക് മുമ്പേ ആശുപത്രി വിട്ടുകയായിരുന്നു ചാക്കോ. ഉണ്ടായിരുന്നത് നുള്ളിപ്പെറുക്കി, തികയാത്തത് കടം വാങ്ങിയുമാണ് ഏരുമയെ വാങ്ങിയത്. രാത്രി കിടക്കും വരെ കൺവെട്ടത്ത് തന്നെ ഉണ്ടായിരുന്നു.ഇങ്ങിനെ ഒരു ചതി പ്രതീക്ഷിച്ചില്ല. കടക്കാരോട് ഇനി എന്തുപറയുമെന്നാണ് ഇപ്പോഴത്തെ ചിന്ത.

പോത്താനിക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ പൈങ്ങോട്ടൂർ കുളപ്പുറത്ത് വീടിനടുത്താണ് രാത്രി 8 മണിയോടെ എരുമയെ കെട്ടിയിരുന്നത്.പുലർച്ചെ നോക്കിയപ്പോൾ എരുമയെ കണ്ടില്ല. പോസ്റ്റുമോർട്ടത്തിന് ശേഷം സമീപത്തുതന്നെ ശരീരാവശിഷ്ടം സംസ്്കരിച്ചു. വീണതിനെത്തുടർന്ന് ചാക്കോയുടെ തലയ്ക്ക് പരിക്കേറ്റിരുന്നു.ഒരാഴ്ച മുമ്പായിരുന്നു ഓപ്പറേഷൻ. ഇതിന് നല്ലൊരുതുക മുടക്കായി.തുടർന്ന് കുടുംബം സാമ്പത്തീകമായി ആകെ തകർന്നിരിയ്്ക്കുകയായിരുന്നു.ഈ അവസ്ഥയിലാണ് നിത്യചെലവിനായി നടത്തിവന്നിരുന്ന തൊഴിലും തുടർന്നുകൊണ്ടുപോകാൻ പറ്റാത്ത സ്ഥിതി സംജാതമായിട്ടുള്ളത്. 22 കിലോയോളം വരുന്ന കുറവ് എന്നു വിളിക്കുന്ന പിൻകാൽ ഭാഗമാണ് മുറിച്ചെടുത്തത്.

എരുമയെ കാണാതായ രാത്രി 12 മണിയോടെ റോഡിൽ ഒറ്റയ്ക്ക് നിൽക്കുന്ന നിലയ്ക്ക് എരുമയെ കാറോടിച്ചു പോയ ഒരാൾ കണ്ടതായി പൊലീസിന് വിവരം ലഭിച്ചു. എരുമയെ മോഷ്ടിച്ചു കൊണ്ടുപോകുന്നതിന് ഇടയിൽ കാർ വരുന്നതു കണ്ട് കൊലയാളികൾ മാറി നിന്നതാകാനാണ് സാധ്യത. ഇതും സംശയങ്ങൾക്ക് ഇടനൽകുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP